News4media TOP NEWS
ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ് കുമളിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ തെലുങ്ക് അധിക്ഷേപ പരാമർശം; നടി കസ്തൂരിയെ റിമാൻഡ് ചെയ്തു മൂന്നാറിൽ തൊഴിലാളി സ്ത്രീയെ കാട്ടുപോത്ത് കൊമ്പിൽ കുത്തിയെറിഞ്ഞു; ഗുരുതര പരിക്ക്

ഈ പുളിയിഞ്ചി പെർഫെക്റ്റ് ഒക്കെ

ഈ പുളിയിഞ്ചി പെർഫെക്റ്റ് ഒക്കെ
November 26, 2023

സദ്യവട്ടങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ് പുളിയിഞ്ചി. എരിവും പുളിയും ഉപ്പും മധുരവും എല്ലാം കൂടിച്ചേർന്ന ഒരു ഗംഭീര വിഭവം. ടേസ്റ്റിലും മുമ്പനാണ് കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട വിഭവമാണ് പുളിയിഞ്ചി. ഇത് ഉണ്ടാക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. നല്ല ടേസ്റ്റിയായ പുളിയിഞ്ചി തയ്യാറാക്കി നോക്കിയാലോ

ആവശ്യമായ സാധനങ്ങൾ

പുളി – 250 ഗ്രാം
ശർക്കര – 750 ഗ്രാം
പച്ചമുളക് 100-150 ഗ്രാം ( എരുവ് അനുസരിച്ച് )
ഇഞ്ചി 100-150 ഗ്രാം ( എരുവ് അനുസരിച്ച് )
മുളകുപൊടി – 3 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1 ടേബിൾസ്പൂൺ
ഉലുവാപ്പൊടി – 1 ടീസ്പൂൺ
കടുക് 20 – 30 ഗ്രാം
ചുവന്നമുളക് – 10-12 എണ്ണം
കറിവേപ്പില – 10 തണ്ട്
വെളിച്ചെണ്ണ – 4-5 ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

പുളി 3-4 മണിക്കൂർ വെള്ളത്തിലിട്ട് കുതർത്ത് ധാരാളം വെള്ളം ചേർത്ത് പിഴിഞ്ഞ് അരിച്ചെടുത്തത് ഒരു ഉരുളിയിലോ ചുവടു കട്ടിയുള്ള പാത്രത്തിലേക്കൊ ഒഴിച്ച് അടുപ്പത്ത് വയ്ക്കുക. അതൊന്നു ചൂടായാൽ അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് ഇവയെല്ലാം ചേർത്തിളക്കി തിളച്ചു വന്നതിനു ശേഷം ചെറുതായി അരിഞ്ഞു വച്ച പച്ചമുളകും ഇഞ്ചിയും ചേർക്കുക. അടുപ്പിൽ തീ നല്ലതുപോലെ കത്തിച്ച് നന്നായി കുറുക്കിയെടുക്കുക. വെള്ളം വറ്റി പാകുതിയോളം ആയാൽ അതിലേയ്ക്ക് ശർക്കര ചേർത്ത് വീണ്ടും നല്ലതുപോലെ കുറുക്കിയെടുക്കുക. വെള്ളം പാകമായി വറ്റി വന്നാൽ തീ ഓഫ് ചെയ്യാം. ഒരു തവയിൽ വെളിച്ചെണ്ണ ചൂടായാൽ അതിലേക്ക് കടുകും വറ്റൽമുളക് മുഴുവനോടെയും അരിഞ്ഞുവച്ച കറിവേപ്പിലയും ചേർത്ത് കടുകമുളകും (വറ്റൽ മുളക്) പൊട്ടിയാൽ മാറ്റി വച്ചിരിക്കുന്ന പുളിയിഞ്ചിലേക്ക് ചേർക്കുക. ശേഷം ഉലുവാപ്പൊടിയും ചേർത്തിളക്കിയാൽ സ്വാദിഷ്ടമായ പുളിയിഞ്ചി തയ്യാർ .

Read Also :കൂട്ടുകറി ഇല്ലാതെ പിന്നെ എന്ത് സദ്യ

Related Articles
News4media
  • India
  • News
  • Top News

വന്ദേ ഭാരതിലെ ഭക്ഷണത്തിനെതിരെ വീണ്ടും പരാതി; സാമ്പാറിൽ നിന്ന് പ്രാണികളെ കിട്ടിയതായി യാത്രക്കാരൻ

News4media
  • Food
  • India
  • News
  • Top News

‘ഭാരത് അരി’ വീണ്ടും വിപണിയിലെത്തുന്നു ; അഞ്ച് രൂപ കൂടി

News4media
  • Food
  • International
  • News
  • Top News

കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങി; യുവാവിന്റെ ദ്രുതഗതിയിലെ ഇടപെടൽ രക്ഷയായി

News4media
  • Food
  • Health
  • Top News

വൃത്തിഹീനമായ അടുക്കള,ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല; ഇടുക്കി പൈനാവിലെ ബുഹാരി ഹോട്ടലും ഗവ. എന്‍...

News4media
  • Kerala
  • News
  • Top News

തട്ടിക്കൂട്ട് സിനിമകളാണെങ്കിലും തട്ടുപൊളിപ്പൻ ലാഭം; പി.വി.ആറിൽ ടിക്കറ്റു വിൽപ്പനയെ പിന്നിലാക്കി ഭക്ഷ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]