ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് സ്വന്തം മകളെ കൊലപ്പെടുത്തി യുവതി. തിങ്കളാഴ്ച വൈകിട്ട് നാഗ്പൂർ എംഐഡിസി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊലപാതകത്തിനുശേഷം വിവരം പോലീസിനെ അറിയിക്കാൻ കുഞ്ഞിന്റെ മൃതദേഹവുമായി യുവതി നാല് കിലോമീറ്റർ ആണ് നടന്നത്. ട്വിങ്കിൾ റൗട്ട് (24) എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭർത്താവ് ലക്ഷ്മൺ, ട്വിങ്കിൾ എന്നിവർ നാലുവർഷം മുൻപാണ് ജോലി തേടി നാഗ്പൂരിൽ എത്തിയത്. ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇവർ സംശയത്തിന്റെ പേരിൽ കലഹിക്കുക പതിവായിരുന്നു എന്ന് അയൽക്കാർ […]
ഇടുക്കി: ഇടുക്കിയിൽ പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് സംഭവം. ഇന്ന് രാവിലെയോടെ പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ ആണ് മൃതദേഹം കണ്ടത്. പോക്സോ കേസ് അതിജീവിതയാണ് പെൺകുട്ടി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. പെൺകുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. Read Also: വന്ദേ ഭാരത് മെട്രോ കേരളത്തിൽ പരിഗണിക്കുന്നത് […]
ബസ്റ്റോപ്പിൽ വച്ച് അടി ഉണ്ടാക്കി ആളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ മുഖം ഭക്ഷിച്ച് യുവാവ്. കോളിംഗ് ചെക്ക് എന്ന യുവാവാണ് ലാസ് വേഗസിലെ ബസ്റ്റോപ്പിൽ ക്രൂരകൃത്യം നടത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഏപ്രിൽ 28ന് പുലർച്ചെയായിരുന്നു സംഭവം. രണ്ടുപേർ തമ്മിൽ ബസ്റ്റോപ്പിൽ അടികൂടുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോഴേക്കും അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. മൃതദേഹത്തിന്റെ തലയിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു. സമീപത്തുനിന്ന് തന്നെ പ്രതിയെ […]
കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. മാതമംഗലം കോയിപ്ര സ്വദേശി അനില, സുദര്‍ശന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയെ കൊലപ്പെടുത്തി സുദര്‍ശന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അനിലയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോരവയല്‍ സ്വദേശി ബെറ്റി എന്ന സ്ത്രീയുടെ വീട്ടിലാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ടൂർ പോകുന്നതിനാൽ വീട് നോക്കാൻ മാതമംഗലം സ്വദേശി സുദർശൻ പ്രസാദിനെ ഏൽപ്പിച്ചിരുന്നു. വീടു നോക്കാന്‍ ഏല്‍പ്പിച്ച […]
കൊച്ചി: മൂവാറ്റുപുഴയില്‍ ഭർത്താവ് കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശി കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11-നായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ ഭര്‍ത്താവ് ജോസഫിനെ(86) പോലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പുരോഗിയായിരുന്ന കത്രിക്കുട്ടിയെ ഭര്‍ത്താവ് ജോസഫ് തന്നെയായിരുന്നു പരിചരിച്ചിരുന്നത്. പ്രായം കൂടുന്നതോടെ ഭാര്യയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടാണ് കൊലപാതകത്തില്‍ നയിച്ചതെന്നാണ് സംശയം. ജോസഫിനെ ചോദ്യം ചെയ്ത് വരികയാണ്. Read Also: നവകേരള യാത്രയിൽ മുഖ്യമന്ത്രി ഇരുന്ന സീറ്റിന് വൻ ഡിമാൻഡ്, ആ സീറ്റ് കിട്ടാൻ തിക്കിത്തിരക്കി ജനം: […]
കോട്ടയത്ത് അതിഥി തൊഴിലാളിയെ സിമന്റ് മിക്സർ മെഷീനിൽ ഇട്ട് കൊലപ്പെടുത്തി. കോട്ടയം വാകത്താനത്താണ് അസം സ്വദേശിയായ ലേമാന്‍ കിസ്ക് എന്ന 19 കാരനെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ വാകത്താനത്തെ കോൺക്രീറ്റ് കമ്പനിയിലെ ഓപ്പറേറ്റർ പാണ്ടി ദുരൈ അറസ്റ്റിലായി. ഏപ്രിൽ 26നാണ് സംഭവം. ലേമാനെ മിക്സർ മെഷീനിൽ ഇട്ടശേഷം ഇയാൾ സ്വിച്ച് ഓൺ ആക്കുകയായിരുന്നു. ലെയ്‌മാൻ മരിച്ചുവെന്ന് ഉറപ്പാക്കിയശേഷം ഇയാൾ മൃതദേഹം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വെസ്റ്റ് കുഴിയിൽ തള്ളി. എന്നാൽ പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതി കുടുങ്ങുകയായിരുന്നു. Read […]
തൃശൂര്‍ അവണൂരില്‍ അച്ഛനെ ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ആയുര്‍വേദ ഡോക്ടറെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകൻ മയൂർനാഥാണ് (26) മരിച്ചത്. മൃതദേഹം നേപ്പാളില്‍ തന്നെ അടക്കം ചെയ്തെന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഏപ്രിൽ മാസത്തിലാണ് ഡോ മയൂര്‍ നാഥ് അച്ഛന്‍ ശശീന്ദ്രനെ കടലക്കറിയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങിയ യുവാവിനെ ചികിത്സയ്ക്കായി ബന്ധുക്കൾ മലപ്പുറം ജില്ലയിൽ ഒരു സ്വകാര്യ ആയുർവേദ ചികിത്സാ […]
കോഴിക്കോട്: ഓട്ടോ ഡ്രൈവറെ കൊലപെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വെള്ളയിൽ സ്വദേശി ധനേഷ് മുകുന്ദൻ (33) ആണ് പൊലീസിൻ്റെ പിടിയിലായത്. ഞായറാഴ്ച പുലർച്ചെയാണ് ഓട്ടോ ഡ്രൈവറായ ശ്രീകാന്തിനെ (47) പ്രതി വീട്ടികൊലപ്പെടുത്തിയത് . ധനേഷിൻ്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിൻ്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പണിക്കർ റോഡിൽ വെച്ചാണ് കൊലപാതകം നടന്നത്. രാത്രിയിൽ ശ്രീകാന്തിനെ ആരോ വെട്ടിക്കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയിരുന്നെങ്കിലും പൊലീസിന് പ്രതിയെ പിടികൂടാനായിരുന്നില്ല. ഓട്ടോയിലും തൊട്ട് അടുത്ത് കിടക്കുന്ന കാറിലും രക്തം കട്ട പിടിച്ച […]
ആലപ്പുഴ: ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. പുന്തല ശ്രുതിലയത്തിൽ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജിയാണ് ദീപ്തിയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ 6.30ന് ആയിരുന്നു സംഭവം. ഇരുവരും തമ്മിൽ വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം. ദീപ്തിയെ കൊലപ്പെടുത്തിയ ശേഷം ഷാജി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ദീപ്തിയുടെ തലയിൽ വെട്ടുകത്തി കൊണ്ട് വെട്ടിയ പാടുകൾ ഉണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Read Also: കളത്തിൽ മാത്രമല്ല, പുറത്തും ഹീറോയായി ഋഷഭ് പന്ത്; […]
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ദൃശ്യം മോഡല്‍ കൊലപാതകം. ആലപ്പുഴ പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മയെയാണ് കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് റോസമ്മയുടെ സഹോദരന്‍ ബെന്നിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെന്നിയുമായി പോലീസും റവന്യൂ ഉദ്യോഗസ്ഥരുടെ സംഘവും പൂങ്കാവിലെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂങ്കാവ് പള്ളിക്ക് സമീപത്തെ വീട്ടിലാണ് ബെന്നിയും സഹോദരി റോസമ്മയും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ബെന്നി സഹോദരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിടുകയായിരുന്നു. തനിക്ക് ഒരു കൈയബദ്ധം പറ്റിയെന്ന് തിങ്കളാഴ്ച രാവിലെ […]
© Copyright News4media 2024. Designed and Developed by Horizon Digital