തിരുവനന്തപുരം: ഇനി മുതൽ ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ലെന്ന് കെഎസ്ഇബി. 100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള വീടുകള്‍ക്കാണ് കെഎസ്ഇബിയുടെ ഇളവ്. ഇവർ വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം സമർപ്പിച്ചാൽ മതിയെന്നും കെഎസ്ഇബി വ്യക്തമാക്കി. കെഎസ്ഇബിയുടെ അറിയിപ്പ് താഴെപ്പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചാൽ മതിയാകും Read Also: നിയമസഭാ ഉപതെരഞ്ഞെടുപ്പ് ജൂലൈ 10 ന്; വോട്ടണ്ണൽ 13ന് […]
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളില്‍ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കില്‍ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. This time the electricity bill will be reduced എല്ലാ ഉപയോക്താക്കളുടെയും മെയ്- ജൂണ്‍- ജൂലൈ മാസങ്ങളിലെ ബില്ലില്‍ കുറവ് ചെയ്താണ് പലിശത്തുക നല്‍കുകയെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ പലിശ വര്‍ഷംതോറും പരിഷ്‌കരിക്കാറുണ്ട്. 600 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കില്‍ വൈദ്യുതി ബില്ലില്‍ 41 രൂപ […]
പാലക്കാട്: വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടർന്ന് വാട്ടർ അതോറിറ്റിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. പാലക്കാട് വടക്കഞ്ചേരി ഓഫീസിലെ വൈദ്യുതിയാണ് വിച്ചേദിച്ചത്. 1000 രൂപ കുടിശ്ശിക അടക്കാത്തതിനാലാണ് നടപടി. സാധാരണ ട്രഷറി വഴിയാണ് പണം നൽകുന്നത്. ഇന്നലെ പാലക്കാട് ഡിഇഒ ഓഫീസിലെ ഫ്യൂസും കെഎസ്ഇബി ഊരിയിരുന്നു. വൈദ്യുതി ബിൽ അടക്കാത്തതിനാലാണ് കണക്ഷൻ വിച്ഛേദിച്ചത്. തുടർന്ന് ഓഫീസിലെ വൈദ്യുതി ഇന്ന് പുനസ്ഥാപിച്ചു. പത്ത് ദിവസത്തിനകം കുടിശ്ശിക തുക അടക്കാമെന്ന ഉറപ്പിലാണ് വൈദ്യുതി പുനസ്ഥാപിച്ചത്. Read Also: പ്രോട്ടീൻ പൗഡറുകള്‍ വില്‍ക്കുന്നതിനുള്ള […]
പാലക്കാട്: ഡിഇഒ ഓഫീസിലെ ഫ്യൂസ് വീണ്ടും ഊരി കെഎസ്ഇബി. പാലക്കാട് ഡിഇഒ ഓഫീസിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. വൈദ്യുതി ബില്‍ കുടിശ്ശിക അടക്കാത്തതിനെ തുടർന്നാണ് നടപടി. കുടിശികയിൽ വീഴ്ച വരുത്തുന്നതിനായി ഇത് രണ്ടാം ഡിഇഒ ഓഫീസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത്. 24016 രൂപയാണ് കുടിശ്ശിക അടക്കാനുള്ളത്. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെയുണ്ടാകുന്ന തിരക്കുകള്‍ക്കിടെയാണ് അപ്രതീക്ഷിതമായി ഓഫീസിലെ ഫ്യൂസ് ഊരിയത്. കഴിഞ്ഞ ഏപ്രിലിലും കുടിശ്ശികയുടെ പേരില്‍ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു. ഫണ്ട് ലഭ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതരെ വിവരം അറിയിച്ചതായി […]
സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് കെഎസ്ഇബിക്ക് വന്‍ നാശനഷ്ടം. പ്രാഥമിക കണക്കുകള്‍ പ്രകാരം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. 6230 എല്‍ഡി പോസ്റ്റുകളും 895 എച്ച്ടി പോസ്റ്റുകളും തകര്‍ന്നതായും 185 ട്രാന്‍സ്‌ഫോമറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും കെഎസ്ഇബി അറിയിച്ചു. അതേസമയം ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലൊഴികെ സമയബന്ധിതമായിത്തന്നെ വൈദ്യുതി നല്‍കാന്‍ സാധിച്ചതായി കെഎസ്ഇബി അറിയിച്ചു. ഭൂരിഭാഗം പരാതികളും ഇതിനകം പരിഹരിച്ചിട്ടുണ്ട്. വൈദ്യുതി തകരാര്‍ സംഭവിക്കുമ്പോള്‍, ഒരു പ്രദേശത്താകെ വൈദ്യുതി വിതരണം നിര്‍വഹിക്കുന്ന 11 കെവി ലൈനുകളുടെയും ട്രാന്‍സ്‌ഫോര്‍മറുകളുടെയും തകരാറുകള്‍ […]
കെഎസ്ഇബിയില്‍ 5615 തസ്തികകള്‍ വെട്ടിക്കുറക്കുമെന്ന് റിപ്പോർട്ട്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മുതല്‍ ലൈന്‍മാന്‍ വരെയുള്ള തസ്തികകളുടെ എണ്ണമാണ് വെട്ടികുറക്കുന്നത്. പുതിയ തീരുമാനപ്രകാരം 1893 ഇലക്ട്രിസിറ്റി വര്‍ക്കര്‍ തസ്തിക ഇല്ലാതാകും. ഇലക്ട്രിക് സിവില്‍ വിഭാഗങ്ങളിലായി 1986 ഓവര്‍സിയര്‍, 1054 സീനിയര്‍ അസിസ്റ്റന്റ്, 575 കാശ്യര്‍, 468 ലൈന്‍മാന്‍, 74 സബ് എഞ്ചിനീയര്‍, 157 അസിസ്റ്റന്റ് എന്‍ജിനീയര്‍, മൂന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ തുടങ്ങിയ തസ്തികകളാണ് വെട്ടി കുറയ്ക്കുന്നത്. ജീവനക്കാരുടെ എണ്ണം കുറച്ച് ലാഭമുണ്ടാക്കാന്‍ ആണ് കെഎസ്ഇബിയുടെ പുതിയ നീക്കം. […]
കൊച്ചി: സംസ്ഥാനത്ത് ജൂണിലും വൈദ്യുതി നിരക്ക് വർധിക്കാൻ സാധ്യത. യൂണിറ്റിന് 16 പൈസ നിരക്കു വർധനയ്ക്ക് ആണ് സാധ്യതയുള്ളത്. അധിക വിലയ്ക്കു കെഎസ്ഇബി വൈദ്യുതി വാങ്ങുന്നതാണ് നിരക്ക് വർധനവിന് കാരണം. യൂണിറ്റിന് 1.35 രൂപ മുതൽ 2.70 രൂപയ്ക്കു വരെ ലഭിക്കുന്ന കേന്ദ്ര വൈദ്യുതി വിഹിതം സറണ്ടർ ചെയ്താണ് ജൂണിലേക്കു യൂണിറ്റിന് 6.50 രൂപ നിരക്കിലും മേയിലേക്കു യൂണിറ്റിനു 9.60 രൂപ നിരക്കിലും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി കരാർ ഒപ്പിട്ടിരിക്കുന്നത്. ഈ മാസം 22 വരെ 55.19 […]
സംസ്ഥാനത്ത് മഴ ശക്തമായതോടെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കെഎസ്ഇബി. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനില്‍ വീഴുമെന്നും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ടെന്നും അതിനാൽ തന്നെ പുറത്തിറങ്ങുമ്പോള്‍ വലിയ ജാഗ്രത വേണമെന്നും കെഎസ്ഇബി മുന്നറിയിപ്പില്‍ പറയുന്നുണ്ട്. കെഎസ്ഇബിയുടെ കുറിപ്പ് ഇങ്ങനെ കനത്ത മഴയുടെ സാഹചര്യത്തില്‍ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തില്‍ തടസ്സം ഉണ്ടാകുന്നുണ്ട്. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനില്‍ വീഴുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തില്‍ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്പോള്‍ […]
ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വൈദ്യുതി ബില്‍ അടച്ചാല്‍ വലിയ ഇളവുകള്‍ ലഭിക്കുമെന്ന പ്രചാരണം വിശ്വസിക്കരുതെന്ന നിര്‍ദേശവുമായി കെഎസ്ഇബി. ഇത്തരമൊരു വ്യാജ പ്രചാരണം വാട്സ് ആപ്പിലൂടെ നടന്നുവരുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് കെഎസ്ഇബി മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്. ഉപഭോക്താക്കളെ വഞ്ചിതരാക്കി പണം തട്ടാന്‍ ലക്ഷമിട്ടുള്ള ഇത്തരം വ്യാജപ്രചാരണങ്ങളില്‍ കുടുങ്ങരുത്. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഒരു കാരണവശാലും പ്രതികരിക്കരുത്. സംശയങ്ങള്‍ ദൂരീകരിക്കാന്‍ കെ എസ് ഇ ബിയുടെ 24/7 ടോള്‍ ഫ്രീ നമ്പരായ 1912 ല്‍ വിളിക്കുക. കെ […]
വൈദ്യുതി ബോർഡിൽ തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്. കെഎസ്ഇബിയിൽ മേയ് 3ന് വിരമിക്കാനൊരുങ്ങുന്നത് 1099 പേരാണ്. പുതിയ നിയമനങ്ങൾ നടക്കാത്തതിനാൽ ലൈൻമാൻമാരുടെ കുറവുണ്ട്. ഇത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ വിരമിച്ചവരെ 750 രൂപ ദിവസക്കൂലിക്ക് നിയമിക്കാനാണ് തീരുമാനം. എന്നാൽ 750 രൂപയ്ക്ക് എത്ര പേർ ജോലിക്കെത്തുമെന്നും ആശങ്കയുണ്ട്. ആകെ 30,321 ജീവനക്കാരെയാണ് റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചിട്ടുള്ളത്. നിലവിൽ 28,044 പേരാണുള്ളത്. ഇതിൽനിന്നാണ് 1099 പേർകൂടി വിരമിക്കുന്നത്. ആകെ മൊത്തം 3376 ജീവനക്കാരുടെ കുറവാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital