കൊച്ചി: സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തുള്ള ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം. തീ പടർന്ന് സമീപത്തെ വീടും കടകളും പാര്‍ക്കിങ് ഏരിയയിലെ വാഹനങ്ങളം കത്തിനശിച്ചു. ഗോഡൗണിലുണ്ടായിരുന്ന ഒന്‍പതു ജോലിക്കാരെ അഗ്‌നിശമന രക്ഷപ്പെടുത്തി. സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് മുന്നരമണിക്കൂറിലേറെ പരിശ്രമിച്ചാണ് തീയണച്ചത്. ഇതോടെ സൗത്ത് റെയില്‍വേ പാലത്തിന് സമീപമായതിനാല്‍ ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. തീ നിയന്ത്രണവിധേയമെന്ന് അഗ്‌നിശമന സേന […]
കൊച്ചി: കൊച്ചിയിൽ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്‌ക്കെത്തിയ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കട്ടിപ്പാറ കാരുണ്യതീരം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളും ജീവനക്കാരു മടക്കം 60-ഓളം പേർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മറൈൻ ഡ്രൈവിൽ ബോട്ട് യാത്ര നടത്തിയിരുന്നു. യാത്രക്കിടെ ബോട്ടിൽ നിന്നാണ് 90 പേരടങ്ങുന്ന സംഘം ഉച്ചഭക്ഷണം കഴിച്ചത്. ചോറും കറികളുമാണ് കഴിച്ചത്. മധുരമുള്ള മോര് കറി കഴിച്ച കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ പ്രകടമായതെന്ന് […]
കൊച്ചി: ഓടിക്കൊണ്ടിരിക്കെ കണ്ടെയ്നർ കാറിന് മുകളിലേക്ക് വീണ് അപകടം. ചേരാനല്ലൂർ റോഡിൽ കുന്നുംപുറം സിഗ്നലിന് സമീപമാണ് അപകടം നടന്നത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.(container overturned on top of the car in kochi) ദേശീയപാതാ നിർമാണം നടക്കുന്ന വഴിയിലാണ് സംഭവം. കണ്ടെയ്നർ ലോറിയുടെ ഇടതുവശത്തുകൂടെ കാർ കടന്നുപോയപ്പോൾ ഡ്രൈവർ പെട്ടെന്ന് വെട്ടിക്കുകയായിരുന്നു. ഇതോടെ നിർമാണം നടന്നുകൊണ്ടിരുന്ന പാലത്തിന്റെ ഗർഡറിൽ ഇടിച്ച് ലോറിയിൽ നിന്നും കണ്ടെയ്നർ വേർപെട്ട് കാറിന്റെ മുകളിലേക്ക് വീണു. ഇരുവാഹനങ്ങളും പറവൂർ ഭാഗത്തേക്ക് പോകുമ്പോഴാണ് […]
കൊച്ചി: ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പുത്തന്‍വേലിക്കര സ്വദേശി ഫ്രാന്‍സിസ് (78) ആണ് മരിച്ചത്. ഈ മാസം ആദ്യം പുത്തന്‍വേലിക്കരയില്‍ വച്ചാണ് അപകടം നടന്നത്.(Traffic ACP’s vehicle hit; old age man under treatment died) എസിപി എ എ അഷ്‌റഫ് ഓടിച്ച ജീപ്പ് ഫ്രാന്‍സിസിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പൊലീസ് ജീപ്പില്‍ തന്നെയാണ് ഫ്രാന്‍സിസിനെ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് ഇന്ന് രാവിലെ തൃശൂരിലെ […]
കൊച്ചി: ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ട ഹോട്ടൽ ഉടമക്ക് നേരെ യുവാക്കൾ വടിവാൾ വീശി. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊച്ചി ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയ്‌ക്ക് നേരെയാണ് യുവാക്കൾ വടിവാൾ വീശിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. ഭക്ഷണം കഴിച്ച ശേഷം യുവാക്കൾ പണം നൽകാതെ ഇറങ്ങി പോകാൻ ശ്രമിച്ചത് ഹോട്ടൽ ഉടമ ചോദ്യം ചെയ്തതാണ് പ്രകോപനമായത്. തുടർന്ന് യുവാക്കളിൽ ഒരാൾ വടിവാൾ പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ലഹരി ഉപയോഗിച്ച ശേഷമാണ് യുവാക്കൾ ഭക്ഷണം കഴിക്കാനായി […]
കൊച്ചി: ഐഎസ്എല്‍ മത്സരം നടക്കുന്നതിനിടെ തുടർന്ന് കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം വൈകീട്ട് നാലുമുതല്‍ രാത്രി 11 വരെ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍നിന്ന് അഡീഷണല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.(ISL; Traffic control in Kochi from noon today) നിയന്ത്രണങ്ങൾ ഇങ്ങനെ വടക്കന്‍ ജില്ലകളില്‍നിന്നും കളി കാണാന്‍ വരുന്നവരുടെ വാഹനങ്ങള്‍ ആലുവ മണപ്പുറത്ത് ക്രമീകരിച്ചിരിക്കുന്ന പാര്‍ക്കിങ് ഏരിയകളില്‍ പാര്‍ക്ക് ചെയ്യണം. ഇവിടെ നിന്ന് […]
നികുതി വെട്ടിച്ചുള്ള സിഗരറ്റ് കടത്ത് പിടികൂടാനെത്തിയ കസ്റ്റംസ് സംഘത്തെ അമ്പരപ്പിച്ചത് വ്യാജൻ്റെ വൻ ശേഖരം. നാലു കണ്ടെയ്നെറുകളിലായി 25 ലക്ഷം സിഗരറ്റുകളാണ് കസ്റ്റംസ് സ്പെഷ്യൽ ഇൻ്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച്, വല്ലാർപാടം തുറമുഖത്ത് നിന്ന് പിടികൂടിയത്. ഉറവിടം ദുബായ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരെണ്ണം 18 രൂപക്ക് കേരളത്തിൽ വിൽക്കുന്ന ഗോൾഡ് ഫ്ലേക്ക് ബ്രാൻഡിൻ്റെ വ്യാജനാണ് പിടിച്ചെടുത്തത്. ഇത് കണക്കിലെടുത്താൽ നാലരക്കോടിയുടെ ഇടപാടാണ് നടക്കാനിരുന്നത്. ദുബായിൽ നാമമാത്ര തുകക്ക് ഉൽപാദിപ്പിക്കുന്നത് ആണിവ. സിഗരറ്റുകൾ വ്യാജമാണെന്ന് ഗോൾഡ് ഫ്ലേക്കിൻ്റെ നിർമാതാക്കളായ […]
കൊച്ചി: ലേബർ കാർഡിനായി കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ അസിസ്റ്റന്റ് ലേബർ കമ്മീഷണറുടെ വീട്ടിൽ നിന്നും രണ്ടര ലക്ഷം രൂപ കണ്ടെത്തി. 30 പവന്റെ സ്വർണവും വീട്ടിൽ നിന്ന് വിജിലൻസ് പിടികൂടിയിട്ടുണ്ട്. കൈക്കൂലിയായി വാങ്ങി സൂക്ഷിച്ച പണമാണ് പിടിച്ചെടുത്തത്.(Vigilance seized 2.5 lakh from assistant labour commissioner’s house) യുപി സ്വദേശിയായ അസിസ്റ്റന്റ് ലേബർ കമ്മീഷണർ അജിത് കുമാറിന്റെ വീട്ടിലാണ് വിജിലൻസ് പരിശോധന നടത്തിയത്. കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിൽ ജീവനക്കാരനായ അജിത്കുമാർ […]
കൊച്ചി: 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റൻറ് ലേബർ കമ്മീഷണർ പിടിയിലായി. ഉത്തർ പ്രദേശ് സ്വദേശി അജിത് കുമാറാണ് പിടിയിലായത്. കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനാണ് അജിത്. വിജിലൻസ് എസ്പി ശശിധരൻ എസ്. ഐപിഎസ് അജിത്തിൻെറ അറസ്റ്റ് രേഖപ്പെടുത്തി. ബിപിസിഎൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ ജോലിക്ക് കയറ്റാൻ വേണ്ടിയായിരുന്നു കൈക്കൂലി വാങ്ങിയത്. എഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഇയാൾ. അതിഥി തൊഴിലാളികളെ അടക്കം ബിപിസിഎൽ കമ്പനിയിൽ ലേബർ തൊഴിലാളിയായി […]
കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് മുതൽ അടച്ചിടും. ഈ മാസം 28 വരെ പാലം അടച്ചിടാനാണ് പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. പാലത്തിലെ ടാർ ഇളകി കുഴികള്‍ നിറഞ്ഞതോടെ മാസങ്ങളായി അപകടവും പതിവായി.(maintenance; Harbor bridge in Kochi will be closed today) 30 ലക്ഷം രൂപ ചെലവഴിച്ചാണ് ടാറിങ് അടക്കമുള്ള ജോലികള്‍ ചെയ്യുന്നത്. പാലത്തിലെ അറ്റകുറ്റപ്പണി ഉടൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും വിവിധ സംഘടനകളും പാലത്തിലും പൊതുമരാമത്ത് ഓഫീസിലും സമരങ്ങള്‍ നടത്തിയിരുന്നു. പുതുവത്സരാഘോഷത്തിന് […]
© Copyright News4media 2024. Designed and Developed by Horizon Digital