News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. മകളുടെ ആത്മഹത്യത്തിൽ ഭർതൃപീഡനം ആരോപിച്ച് ഇന്ദുജയുടെ അച്ഛൻ നൽകിയ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.(young woman found dead in husband’s house; police case) ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഇന്ദുജയെ പാലോടുള്ള ഭർത്താവ് അഭിജിത്തിന്‍റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ രണ്ടാമത്തെ നിലയിലുള്ള ബെഡ്റൂമിലെ ജനലിലാണ് കെട്ടി തൂങ്ങിയ നിലയിലായിരുന്നു […]

December 6, 2024
News4media

ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ നിന്നും ഒഴിവാക്കിയ ഭാഗങ്ങൾ നാളെ പുറത്തു വിട്ടേക്കും. റിപ്പോർട്ടിൽ നിന്ന് സർക്കാർ വെട്ടി നീക്കിയ 49 മുതല്‍ 53 വരെ പേജുകളിലെ വിവരങ്ങളാണ് പുറത്തു വരിക. ഇത് സംബന്ധിച്ച വിവരാവകാശ കമ്മിഷന്റെ ഉത്തരവ് നാളെയുണ്ടാകുമെന്നാണ് വിവരം.(Hema Committee Report; Deleted pages will be released tomorrow) സർക്കാർ സ്വന്തം നിലയ്ക്കാണ് ചില പേജുകൾ റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയത്. എന്നാൽ വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ട് ചില […]

News4media

‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല

അടുത്തിടെയാണ് നടൻ ബാല തന്റെ അമ്മാവന്റെ മകളായ കോകിലയെ വിവാഹം ചെയ്തത്. വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കല്യാണത്തിന് ശേഷം കൊച്ചി വിട്ട ബാല ഭാര്യയോടൊപ്പം വൈക്കത്തേക്ക് താമസം മാറുകയും ചെയ്തു. എന്നാലിപ്പോൾ ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ രൂക്ഷപ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ.(Actor Bala reacts to cyber abuse against his wife) കോകില ബാലയുടെ മാമന്റെ മകളല്ലെന്നും വേലക്കാരിയുടെ മകളാണെന്നും ആരോപിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ബാലയുടെ പ്രതികരണം. ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിന് […]

News4media

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട് ആവശ്യപ്പെട്ടത് 2000 കോടി, 944.8 കോടി രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് ദുരന്തം നേരിട്ട തമിഴ്‌നാടിന് കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു. 944.80 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചിരിക്കുന്നത്. 2000 കോടി രൂപയുടെ സഹായമാണ് തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.(Cyclone Fengal; central government approves release of Rs 944.80 crore for Tamil Nadu) മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാർ തുക അനുവദിക്കുകയായിരുന്നു. ദുരന്തം വിലയിരുത്താനായി കേന്ദ്രസംഘം ഇന്ന് […]

News4media

റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് പല്ലില്‍ തറച്ചു, സംസാരിക്കാനും ഭക്ഷണം കഴിക്കാനും പറ്റുന്നില്ല; നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് തിരുവനന്തപുരം നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി. റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് പല്ലില്‍ തറച്ചുവെന്നാണ് പരാതി. നന്തിയോട്‌ പാലുവള്ളി സ്വദേശി ശില്‍പയാണ് നെടുമങ്ങാട് ജില്ലാ ആശുപത്രി സുപ്രണ്ടിന് പരാതി നൽകിയത്.(needle broke and stuck in the tooth during root canal treatment; woman complained against government hospital) പല്ലുവേദനയെ തുടർന്ന് ഫെബ്രുവരിയിലാണ് ശില്‍പ നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയത് എത്തുന്നത്. പരിശോധനയ്ക്ക് ശേഷം മാര്‍ച്ച് […]

News4media

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസുകൾക്കിടയിൽ ഞെരുങ്ങി; തിരുവനന്തപുരത്ത് ബാങ്ക് മാനേജർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസുകൾക്കിടയിൽ ഞെരുങ്ങി ബാങ്ക് മാനേജർ മരിച്ചു. തിരുവനന്തപുരം കിഴക്കേക്കോട്ടയിലാണ് ദാരുണ സംഭവം നടന്നത്. കേരള ബാങ്ക് തിരുവനന്തപുരം റീജനൽ ഓഫിസിലെ സീനിയർ മാനേജർ എം.ഉല്ലാസ് (52) ആണ് മരിച്ചത്.(Bus accident in thiruvananthapuram; kerala bank manager died) ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കോവളം ഭാഗത്ത് നിന്നും വരികയായിരുന്നു കെഎസ്ആർടിസി ബസ് യൂടേൺ ഇടാനായി തിരിക്കുന്നന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഈ സമയത്ത് തന്നെ ഒരു സ്വകാര്യ ബസ് കെഎസ്ആർടിസി ബസിന് മുന്നിലൂടെ […]

News4media

കളര്‍കോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്ത് എംവിഡി, വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കും

ആലപ്പുഴ: കളര്‍കോട് അപകടത്തിൽ കാറുടമയ്ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. വിദ്യാർത്ഥികൾക്ക് വാഹനം വാടകയ്ക്ക് നൽകിയ വളഞ്ഞവഴി സ്വദേശി ഷാമില്‍ ഖാനെതിരെയാണ് കേസെടുത്തത്. നിയമവിരുദ്ധമായി വാടകയ്ക്കു നല്‍കിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ഉടമയ്ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.(kalarcode accident; MVD filed case against the vehicle owner) സ്വകാര്യ ആവശ്യത്തിനായി രജിസ്റ്റര്‍ ചെയ്ത വാഹനം ടാക്‌സി ഓടിക്കാനോ വാടകയ്ക്കു നല്‍കാനോ പാടില്ലെന്നാണു നിയമം. എന്നാൽ മരിച്ച വിദ്യാര്‍ഥികളിലൊരാളുടെ ബന്ധുവുമായുള്ള […]

News4media

ബലാത്സംഗക്കേസ്; നടൻ സിദ്ദീഖ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലാണ് നടൻ സിദ്ദിഖ് എത്തിയത്. കേസിൽ അന്വേഷണോദ്യോഗസ്ഥനായ നാർക്കോട്ടിക്ക് സെൽ എസിപി ഉടൻ സ്ഥലത്തെത്തും. (Rape case; Actor Siddique appeared for questioning again) കേസിൽ ജാമ്യം അനുവദിച്ച സുപ്രിം കോടതി മുന്നോട്ടുവെച്ച വ്യവസ്ഥകൾ പൂർത്തീകരിക്കുന്നതിന് വേണ്ടി കൂടിയാണ് സിദ്ദീഖിനോട് ഹാജരാകാൻ നിർദേശിച്ചത്. സിദ്ദീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതിൽ ഹാജരാക്കി അവിടെ നിന്ന് ജാമ്യം നൽകണം എന്ന വ്യവസ്ഥയും […]

News4media

ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന; വിമർശനവുമായി ഹൈക്കോടതി, ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി

കൊച്ചി: ശബരിമലയില്‍ ദർശനത്തിനായി നടൻ ദിലീപിന് വിഐപി പരിഗണന നൽകിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദേശം നൽകി.(VIP treatment for Dileep at Sabarimala; High Court criticized) വിഷയത്തിൽ ഉച്ചയ്ക്ക് 12.30 ന് മറുപടി അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. വ്യാഴാഴ്‌ച നടയടക്കുന്നതിന് തൊട്ടുമുൻപാണ് നടൻ ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]