web analytics

വന്ദേ ഭാരതിലെ ഭക്ഷണത്തിനെതിരെ വീണ്ടും പരാതി; സാമ്പാറിൽ നിന്ന് പ്രാണികളെ കിട്ടിയതായി യാത്രക്കാരൻ

ചെന്നൈ: വന്ദേ ഭാരത് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിനെതിരെ പരാതിയുമായി യാത്രക്കാരൻ. സാമ്പാറിൽ കറുത്ത പ്രാണികളെ ലഭിച്ചെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും ഇയാൾ പങ്കുവെച്ചിട്ടുണ്ട്. (Insects In Sambar On Vande Bharat Train)

തിരുനെൽവേലിയിൽ നിന്ന് ചെന്നൈയിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് പ്രാണിയെ ലഭിച്ചതായി പരാതി ഉയർന്നത്. കോൺഗ്രസ് എംപി മാണിക്കം ടാഗോർ ഈ വീഡിയോ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

പരാതിയിൽ ഉടൻ അന്വേഷണം നടത്തിയതായി റെയിൽവേ അറിയിച്ചു. ഭക്ഷണപ്പൊതി ഡിണ്ടിഗൽ സ്റ്റേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് കൈമാറിയെന്നും റെയിൽവേ പ്രതികരിച്ചു. ഭക്ഷണപ്പൊതിയുടെ മൂടിയിൽ പ്രാണി കുടുങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായും സംഭവത്തിൽ സേവന ദാതാവിൽ നിന്ന് 50,000 രൂപ പിഴയും ഈടാക്കിയെന്നും അധികൃതർ വ്യക്തമാക്കി.

ഒന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെ  അഥീനയുടെ അപ്രതീക്ഷിത വേർപാട്; മൃതദേഹം നാട്ടിലെത്തിക്കും; സംസ്കാരം കുറുപ്പുംപടി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഫെറോന പള്ളി സെമിത്തേരിയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img