News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസുകൾക്കിടയിൽ ഞെരുങ്ങി; തിരുവനന്തപുരത്ത് ബാങ്ക് മാനേജർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസുകൾക്കിടയിൽ ഞെരുങ്ങി ബാങ്ക് മാനേജർ മരിച്ചു. തിരുവനന്തപുരം കിഴക്കേക്കോട്ടയിലാണ് ദാരുണ സംഭവം നടന്നത്. കേരള ബാങ്ക് തിരുവനന്തപുരം റീജനൽ ഓഫിസിലെ സീനിയർ മാനേജർ എം.ഉല്ലാസ് (52) ആണ് മരിച്ചത്.(Bus accident in thiruvananthapuram; kerala bank manager died) ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കോവളം ഭാഗത്ത് നിന്നും വരികയായിരുന്നു കെഎസ്ആർടിസി ബസ് യൂടേൺ ഇടാനായി തിരിക്കുന്നന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഈ സമയത്ത് തന്നെ ഒരു സ്വകാര്യ ബസ് കെഎസ്ആർടിസി ബസിന് മുന്നിലൂടെ […]

December 6, 2024
News4media

അവധിക്ക് നാട്ടിലെത്തി, അടുത്തയാഴ്ച ഗൾഫിലേക്ക് പോകാനിരിക്കെ ദുരന്തമെത്തി; ബൈക്കില്‍ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം

അടുത്തയാഴ്ച ഗള്‍ഫിലേക്ക് പോകാനിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ബാലുശ്ശേരി വട്ടോളി ബസാറിലെ പ്രവാസി കണിയാങ്കണ്ടി നവല്‍ കിഷോര്‍ (30) ആണ് ദാരുണമായ അപകടത്തില്‍ ജീവൻ നഷ്ടമായത്. വീട്ടിൽ നിന്നും ബാലുശ്ശേരിയിലേക്ക് പോകുകയായിരുന്ന നവലിന്റെ ബൈക്കിൽ അറപ്പീടിക ടികെ റോഡിൽ നിന്നും വന്ന ഒരു കാർ ഇടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റാണ് മരണം. Expatriate youth dies tragically after being hit by car on bike നവലിനെ സമീപത്തെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. […]

News4media

മലിനജലം കലർന്ന വെള്ളം കുടിച്ചതായി സംശയം; തമിഴ്നാട്ടിൽ മൂന്ന് മരണം, നിരവധിപേർ ആശുപത്രിയിൽ

ചെന്നൈ: മലിനജലം കലർന്ന വെള്ളം കുടിച്ച് തമിഴ്നാട്ടിൽ മൂന്ന് പേർ മരിച്ചു. 23 പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ചെന്നൈയ്ക്ക് സമീപമുള്ള പല്ലാവരത്താണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.(drinking contaminated water; Three deaths in Tamil Nadu) ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് മലൈമേട്, മാരിയമ്മൻ കോവിൽ സ്ട്രീറ്റ്, മുതലമ്മൻ കോവിൽ സ്ട്രീറ്റ് തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ കുടിവെള്ളം മലിനമായതാണോയെന്ന് പരിശോധിക്കാൻ തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ ഉത്തരവിട്ടു. മലിനജലം കലർന്ന കുടിവെള്ളമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് […]

December 5, 2024
News4media

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; പരാതി നൽകി കുടുംബം, അല്ലു അർജുനെതിരെ കേസ്

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടൻ അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു. മരിച്ച യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎന്‍എസിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. (Woman dies during Pushpa 2 premiere show; Case against Allu Arjun) യാതൊരു മുന്നറിയിപ്പുമില്ലാതെ ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലെത്തിയ അല്ലു അർജുൻ കാണാൻ ആളുകൾ തിയേറ്ററിൽ തടിച്ചു […]

News4media

കെട്ടിടം പൊളിക്കുന്നതിനിടെ ജാക്ക് ഹാമർ നെഞ്ചിൽ തുളച്ചു കയറി; വയോധികന് ദാരുണാന്ത്യം, അപകടം പത്തനംതിട്ടയിൽ

പത്തനംതിട്ട: ജോലിക്കിടെ ജാക്ക് ഹാമർ നെഞ്ചത്ത് തുളച്ചു കയറി വയോധികൻ മരിച്ചു. പത്തനംതിട്ട കൊടുമണിലാണ് അപകടം നടന്നത്. കൊടുമൺ കളീയ്ക്കൽ ജയിംസ് (60) ആണ് മരിച്ചത്.(elderly man died after jack hammer pierced his chest) ഇന്ന് രാവിലെ 11.30 നായിരുന്നു ദാരുണ സംഭവം. നെടുമൺകാവിലുള്ള പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം പൊളിക്കുന്നതിനിടെയാണ് ജയിംസ് അപകടത്തിൽപ്പെട്ടത്. താഴെ വീണ ജയിംസിന്റെ നെഞ്ചിൽ മെഷീൻ തുളച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]

News4media

പ്രാർത്ഥനകൾ ഫലിച്ചില്ല, അഞ്ചുപേരോടൊപ്പം ആൽവിനും യാത്രയായി; കളർകോട് അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചു

ആലപ്പുഴ: കളർകോട് നടന്ന കാറപകടത്തിൽ പരിക്കേറ്റ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.(Kalarcode car accident; one more student died) അപകടത്തെ തുടർന്ന് ആൽവിനെ കുടുംബത്തിന്റെ ആവശ്യപ്രകാരം ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദ​ഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം ആറായി. […]

News4media

ഫോട്ടോയെടുക്കുന്നതിനിടെ അപകടം; കണ്ണൂര്‍ സ്വദേശി റാസല്‍ഖൈമയിലെ മലമുകളില്‍ നിന്ന് വീണ് മരിച്ചു

റാസല്‍ഖൈമ: റാസല്‍ഖൈമ ജെബല്‍ ജെയ്‌സ് മലയിയിൽ നിന്ന് കണ്ണൂര്‍ സ്വദേശി വീണ് മരിച്ചു. കണ്ണൂര്‍ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തില്‍ രമേശന്റെ മകൻ സായന്ത് മധുമ്മലാ (32)ണ് മരിച്ചത്. അവധിയാഘോഷത്തിനിടെയാണ് ദാരുണ സംഭവം നടന്നത്.(Kannur native died after falling from a hill in Ras Al Khaimah) പൊതുഅവധി ദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാൻ എത്തിയതായിരുന്നു യുവാവ്. എന്നാൽ ഒപ്പമുണ്ടായ സായന്തിനെ പെട്ടെന്ന് കാണാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് […]

December 4, 2024
News4media

കടം വാങ്ങിയ 20,000 രൂപ തിരികെ കൊടുത്തില്ല; സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവിന് ദാരുണാന്ത്യം, സംഭവം കൊല്ലത്ത്

കൊല്ലം: കടം വാങ്ങിയ പണം തിരികെ കൊടുക്കാത്തതിന് സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കൊല്ലം മൈലാപൂരിലാണ് സംഭവം നടന്നത്. ഉമയനല്ലൂർ സ്വദേശിയായ റിയാസാണ്(36) മരിച്ചത്.(Young man died after friends set him on fire in Kollam) സുഹൃത്തുക്കളിൽ നിന്ന് കടമായി വാങ്ങിയ ഇരുപതിനായിരം രൂപ തിരികെ നൽകാത്തതിന്റെ പേരിൽ റിയാസിനെ പൊടോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. നവംബർ 26 നാണ് ആക്രമണം ഉണ്ടായത്. അറുപത്തിയഞ്ചു ശതമാനം പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് […]

December 2, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]