News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

സാമ്പത്തിക തർക്കം; വയോധികയെ കൊലപ്പെടുത്തി; മകളും ചെറുമകളും അറസ്റ്റിൽ

ചിറയിൻകീഴിൽ വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസ്. ശിഖാ ഭവനിൽ നിർമല(75)യെ ആണ് ഒരാഴ്ച മുൻപ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ മകളും ചെറുമകളും അറസ്റ്റിലായി. നിർമലയുടെ മൂത്തമകൾ ശിഖ(55), ശിഖയുടെ മകൾ ഉത്തര(34) എന്നിവരെ ആണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ നിർമ്മലയുടെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 17-നാണ് നിർമലയെ കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്ന നിലയിൽ അയൽവാസിയായ സ്ത്രീ കണ്ടെത്തിയത്. വീട്ടിൽനിന്നു ദുർഗന്ധം വമിക്കുന്നതിൽ സംശയം തോന്നിയ ഇവർ വാർഡംഗത്തെയും […]

October 25, 2024
News4media

തുടർച്ചയായി മുഖത്ത് അടിച്ചത് അഞ്ച് തവണ; അങ്കമാലിയിൽ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച് യുവതി

കൊച്ചി: കെഎസ്ആർടിസി ഡ്രൈവറെ KSRTC driver ഇരുചക്ര വാഹന യാത്രക്കാരി മർദിച്ചതായി പരാതി. ചെങ്ങന്നൂരിൽ നിന്ന് പെരിന്തൽമണ്ണയ്ക്കു പോയ ബസ്സിലെ ഡ്രൈവർ ഷാജു ആണ് മർദനത്തിന് ഇരയായത്. സംഭവത്തിൽ ചാലക്കുടി സ്വദേശിയായ യുവതിക്കെതിരെ ഷാജു പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം വൈകിട്ട് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിക്കു സമീപമാണ് സംഭവമുണ്ടായത്. ബൈക്ക് ബസ്സിനു മുന്നിൽ നിർത്തിയ കാര്യം തിരക്കിയതിന് മുഖത്തു അടിക്കുകയായിരുന്നു എന്നാണ് ഷാജുവിന്റെ പരാതി. അഞ്ച് തവണ തുടർച്ചയായി മുഖത്തടിച്ചു എന്നാണ് ഡ്രൈവർ പറയുന്നത്. […]

News4media

അമേരിക്കൻ നടൻ റോൺ ഇലി അന്തരിച്ചു ; ‘ടാർസൻ’ ഇനി ഓർമ

അമേരിക്കൻ നടൻ റോൺ ഇലി അന്തരിച്ചു. 86 വയസായിരുന്നു. മകൾ കിർസ്റ്റിൻ കാസലെ ഇലി ആണ് മരണവാർത്ത പുറത്തുവിട്ടത്. അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. ‘ലോകത്തിന് ഏറ്റവും മികച്ച മനുഷ്യരിൽ ഒരാളെയും എനിക്ക് എന്റെ അച്ഛനേയും നഷ്ടപ്പെട്ടു’ എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിച്ചത്. തന്റെ അച്ഛന്റെ സ്‌നേഹം മനസിലാക്കിയാൽ ഈ ലോകം കൂടുതൽ തിളക്കമുള്ളതും അർത്ഥവത്തായതുമാകും എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞത്. 1966 മുതൽ 1968 വരെ എൻബിസി സംപ്രേഷണം ചെയ്ത ടാർസൻ സീരീസിൽ […]

October 24, 2024
News4media

സിപിഐഎം നേതാവ് എം എം ലോറൻസിൻറെ മൃതദേഹം പഠനാവശ്യത്തിന് നൽകും ; ആശ ലോറൻസിന്റെ ഹർ​ജി തള്ളി

മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് നൽകും. ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാൻ അനുമതി തേടി നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. മകൾ ആശ ലോറൻസാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് വി ജി അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്. മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കൽ കോളജിന്റെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി തള്ളിയതോടെ മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിക്ക് പഠനാവശ്യത്തിനായി […]

October 23, 2024
News4media

ബസ് യാത്രക്കാരി കുഴഞ്ഞു വീണ് മരിച്ചു : സംഭവം തൃശൂരിൽ

ബസ് യാത്രക്കിടെ, കുഴഞ്ഞു വീണ് യാത്രക്കാരി മരിച്ചു. പാറപ്പുറത്തുനിന്നും ജോലിക്ക് പോകാൻ ബസിൽ കയറി വലിയപറമ്പ് എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു. കുഴൂർ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്. കൊടുങ്ങല്ലൂരിൽ ഇൻറഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെൻറ് സർവീസസിൽ സൂപ്പർവൈസറായിരുന്നു. തുടർന്ന് അതേ ബസിൽ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിലെ തുടർ നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. English summary : Bus passenger […]

News4media

വീട്ടിൽ അടുക്കിവെച്ചിരുന്ന വിറക് മാറ്റിയിടുന്നതിനിടെ പാമ്പുകടിയേറ്റു വീട്ടമ്മ മരിച്ചു; സംഭവം തൊടുപുഴയിൽ

പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പെരുമ്പിള്ളിച്ചിറ പ്ലാത്തോട്ടത്തിൽ ആയിഷയാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിൽ അടുക്കിവെച്ചിരുന്ന വിറക് മാറ്റിയിടുന്നതിനിടെ പാമ്പിന്‍റെ കടിയേൽക്കുകയായിരുന്നു. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. കബറടക്കം നടത്തി. ഭർത്താവ്: നവാസ്, മക്കൾ: അസ്ലം, അൻസാം. English summary : A housewife who was undergoing treatment for snakebite died in Thodupuzha

News4media

പാലക്കാട് അപകടം: കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു; അപകടത്തിൽപ്പെട്ട കാർ അമിത വേഗതയിലായിരുന്നുവെന്ന് കല്ലടിക്കോട് സിഐ ഷഹീർ

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അപകടത്തിൽപ്പെട്ട കാർ അമിത വേഗതയിലായിരുന്നുവെന്ന് കല്ലടിക്കോട് സിഐ ഷഹീർ പറഞ്ഞു. തെറ്റായ ദിശയിലെത്തി കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും അന്വേഷണം തുടങ്ങിയതായും സിഐ വ്യക്തമാക്കി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാലെ അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളു. അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് വരുകയാണ്. […]

News4media

ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം; ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം

കല്ലടിക്കോട്(പാലക്കാട്‌)പാലക്കാട് –-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിനുസമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് പേർ മരിച്ചു. കോങ്ങാട് കീഴ്മുറി മണ്ണാന്തറ വിജേഷ് (35), തോട്ടത്തിൽ വീട്ടിൽ ടി വി വിഷ്‌ണു (28), വീണ്ടുപ്പാറ രമേഷ്‌ (31), മണിക്കശ്ശേരി മുഹമ്മദ്‌ അഫ്‌സൽ(17) എന്നിവരെ തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച രാത്രി 10. 50ഓടെ അയ്യപ്പൻകാവ്‌ ക്ഷേത്രത്തിനുസമീപമാണ്‌ അപകടം. യുവാക്കൾ വാടകയ്‌ക്കെടുത്ത കാറിൽ മണ്ണാർക്കാട്ടേയ്‌ക്കുപോകവേ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ മറ്റൊരുവാഹനത്തെ മറികടക്കാൻ ശ്രമിച്ചതാണ്‌ അപകടത്തിന്‌ ഇടയാക്കിയത്‌. പ്രദേശവാസികളും പൊലീസുമെത്തി കാർ […]

News4media

സിപിഎം നേതാവും എറണാകുളം ജില്ലാ കമ്മിറ്റി അം​ഗവുമായ കെ ജെ ജേക്കബ് അന്തരിച്ചു

മുതിർന്ന സി പി എം നേതാവും എറണാകുളം ജില്ലാ കമ്മിറ്റി അം​ഗവുമായ കെ ജെ ജേക്കബ് (77) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബാംബു കോർപ്പറേഷൻ മുൻ ചെയർമാനായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. എറണാകുളം ഏരിയാ സെക്രട്ടറി, പാർട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗം, സിഐടിയു ജില്ലാ പ്രസിഡൻ്റ്, കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാല് മണിക്ക് ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനമുണ്ടാവും. ശേഷം കലൂർ ആസാദ് റോഡിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. […]

October 21, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]