News4media TOP NEWS
മുന്നറിയിപ്പെത്തി, കേരളത്തിൽ കാലവർഷം ഞായറാഴ്ചയെത്തും ; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്; തൃശൂരിൽ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപകനാശം ഉറങ്ങി കിടന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയത് കമ്മൽ കവരാനല്ല; കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം, അഞ്ച് പേർക്ക് ഗുരുതര പരിക്ക് പെരുമഴ വരുന്നുണ്ട്, ആകെയുള്ളത് 327 ഹോട്ട്സ്പോട്ടുകൾ; ജാഗ്രതാ പ്രവർത്തനങ്ങൾ തകൃതി

News

News4media

കോമോറിൻ തീരത്തും കിഴക്കൻ അറബിക്കടലിൽ കേരളാ തീരത്തോട് ചേർന്നും ചക്രവാതച്ചുഴികൾ; ഇന്ന് മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ തുടർന്ന് കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. കോമോറിൻ തീരത്തായി ഒരു ചക്രവാകച്ചുഴിയും തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളാ തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. ശനിയാഴ്ചയോടെ […]

May 15, 2024
News4media

സന്തോഷവാർത്തയെത്തി ! പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്; ലഖ്‌നൗ-ഡല്‍ഹി മത്സരത്തോടെ രാശി തെളിഞ്ഞത് സഞ്ജുവിനും കൂട്ടർക്കും

ഒടുവിൽ ആ സന്തോഷ വാർത്തയെത്തി. ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി കാപിറ്റല്‍സിനെതിരെ പരാജയപ്പെട്ടതോടെയാണ്സഞ്ജുവും കൂട്ടരും പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചത്. നിലവിൽ രാജസ്ഥാന്‍ 12 മത്സരങ്ങളില്‍ 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 14 പോയിന്റുണ്ട്. ബാക്കിയുള്ളത് ഒരു മത്സരവും. നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് രണ്ട് മത്സരം ശേഷിക്കെ 14 പോയിന്റാണുള്ളത്. ഈ സാഹചര്യത്തിൽ, ആദ്യ നാലിന് പുറത്തുള്ള ഒരു […]

News4media

വന്ദേ ഭാരത് മെട്രോ കേരളത്തിൽ പരി​ഗണിക്കുന്നത് ഈ 10 റൂട്ടുകൾ; സാധ്യതകൾ ഏറെ എറണാകുളത്തിന്; അധികം വൈകാതെ കേരളത്തിൽ വന്ദേ ഭാരത് മെട്രോ കൂകിപ്പായും

കൊച്ചി: വന്ദേ ഭാരത് മെട്രോകളുടെ ചെറു പതിപ്പായ വന്ദേ ഭാരത് മെട്രോ സർവീസ് നടത്താനൊരുങ്ങുകയാണ്. വന്ദേ മെട്രോയുടെ രാജ്യത്തെ ആദ്യ പരീക്ഷണയോട്ടം അടുത്തമാസമാണ് നടക്കുക. പ്രോട്ടോടൈപ്പിന് അംഗീകാരം ലഭിച്ചാൽ ഈ വർഷം അവസാനത്തോടെ തന്നെ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിപ്പ് ഇൻറർസിറ്റി സർവീസായി വന്ദേ മെട്രോ ട്രാക്കിലിറങ്ങുമെന്നാണ് വിവരം. മെമു ട്രെയിനുകൾക്ക് പകരം വന്ദേ മെട്രോയെത്തുമ്പോൾ കേരളത്തിനും ഏറെ പ്രതീക്ഷകളുണ്ട്. 12 നഗരങ്ങളിലേക്കാണ് വന്ദേ മെട്രോയെത്തുന്നത്. പിന്നീട് 125 നഗരങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലെക്ക് സർവീസ് മാറ്റും. ആദ്യത്തെ […]

News4media

മലയാള സിനിമകളുടെ ആടുജീവിതം കഴിഞ്ഞു; വർഷങ്ങൾക്കു ശേഷം നല്ല സിനിമകളുടെ പ്രമലു ; ആവേശത്തോടെ തീയറ്ററുകളിൽ ഇടിച്ചു കയറി മഞ്ഞുമ്മൽ ബോയ്സ് ; ഇത് സൂപ്പർ ഹിറ്റുകളുടെ ഭ്രമ യുഗം; സിനിമ കൊട്ടകകളിൽ മലൈക്കോട്ടൈ വാലിബനായി മാറിയ ആദ്യ പത്ത് സിനിമകളിതാ

ഇങ്ങനൊരു സിനിമാക്കാലം ഇതിനു മുമ്പ് മലയാളത്തിലുണ്ടായിട്ടുണ്ടോ? സംശയമാണ്. ഏത് സിനിമ ഇറങ്ങിയാലും അതൊക്കെ ഹിറ്റ്. അതിനിപ്പോ സൂപ്പർ താരങ്ങളുടെ അകമ്പടി പോലും വേണ്ടെന്ന അവസ്ഥ. 100 കോടിയുടെ നാല് സിനിമകൾ, നിരൂപക ശ്രദ്ധ നേടിയും കുടുംബ പ്രേക്ഷകർ ഏറ്റെടുത്തും മൗത്ത് പബ്ലിസിറ്റിയിലൂടെയും വിജയിച്ച സിനിമകളുടെ മറ്റൊരു നിര വേറേ. 2024-ന്റെ പകുതിയോടടുക്കുമ്പോൾ ഇതുവരെ മോളിവുഡ് ബോക്സ് ഓഫിസിൽ തിളങ്ങി നിൽക്കുന്ന ആദ്യ പത്ത് സിനിമകളിതാ. ഒന്നാമ നജീബിന്റെ മരുഭൂമി ജീവിതം തുറന്നു കാണിച്ച ബ്ലെസിയുടെ ‘ആടുജീവിത’മാണ്. പൃഥ്വിരാജ് […]

News4media

കളിച്ചത് മഴ: മഴയിൽ കുതിർന്ന കണ്ണീരോടെ പ്ലേ ഓഫ് കാണാതെ ഗുജറാത്ത് പുറത്ത്: കൊല്‍ക്കത്ത സേഫ് സോണിൽത്തന്നെ

നിർത്താതെ പെയ്തമഴ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ അവസാന പ്രതീക്ഷയെയും തല്ലിക്കെടുത്തി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള ഗുജറാത്തിന്റെ നിർണായ പോരാട്ടം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നതോടെ പ്ലേ ഓഫ് കാണാതെ ഗുജറാത്ത് പുറത്തായി.13 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി എട്ടാമതുള്ള ഗുജറാത്തിന് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമായിരുന്നു. എന്നാല്‍ ആ വിദൂര സാധ്യതയ്ക്ക് മീതെ മഴ വില്ലനായപ്പോള്‍ പ്ലേ ഓഫില്‍ നിന്ന് പുറത്താവുന്ന മൂന്നാമത്തെ ടീമായി ഗുജറാത്ത് മാറി. രാത്രി 10.40വരെ ടോസിടാൻ പോലുമാകാതെ വന്നതോടെയാണ് ഇരു […]

News4media

കേരളത്തിലെ മിക്ക കുറ്റകൃത്യങ്ങളിലും വില്ലനായി ‘റെന്റ് എ കാർ’; പിടിയിലായാലും ഊരിപ്പോരാൻ പഴുതുകൾ നിരവധി, നിസ്സഹായരായി പോലീസും മോട്ടോർ വാഹനവകുപ്പും

കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങൾക്കും മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കും പിന്നിലെ പ്രധാന വില്ലന്മാരിൽ ഒരാളായി മാറുകയാണ് റെന്റ് എ കാർ. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന അഖിൽ വധക്കേസിൽ ഉൾപ്പെടെ ക്രിമിനലുകൾ ഉപയോഗിച്ചത് റെന്റ് എ കാറാണ്. കേരളത്തിൽ അടുത്തിടെ നടക്കുന്ന അക്രമണങ്ങളിൽ എല്ലാം വില്ലനായി ഇവന്റെ സാന്നിധ്യമുണ്ട്. പിടിച്ചാൽ കേസിൽ നിന്നും എളുപ്പത്തിൽ രക്ഷപെട്ടു പോരാം എന്നതാണ് കുറ്റവാളികൾക്ക് റെന്റ് എ കാറിനെ പ്രിയപ്പെട്ടതാക്കുന്നത്. ഇതിനെതിരെ എന്തെങ്കിലും ചെയ്യാൻ മോട്ടോർ വാഹന വകുപ്പും പോലീസും നിസ്സഹായരാണ്. കറുത്ത […]

May 12, 2024
News4media

തിരുവനന്തപുരം – അങ്കമാലി പാതയിൽ അതിവേഗ ഇടനാഴി വരുന്നു; അതും കേന്ദ്രസർക്കാരിന്റെ വിഷൻ 2047 പദ്ധതിയിൽ; സഞ്ചരിക്കുന്ന ദൂരത്തിനുമാത്രം ടോൾ; ജി.പി.എസ്. അധിഷ്ഠിത  സംവിധാനം

തിരുവനന്തപുരം: കേരളത്തിൻ്റെ ഗതാഗത സൗകര്യങ്ങളിൽ നിർണായക പാതയാകാൻ പുതിയ റോഡ് ഇടനാഴിയെത്തുന്നു. മധ്യകേരളവും തെക്കൻ കേരളവും ബന്ധിപ്പിച്ചുള്ള റോഡ് ഇടനാഴിക്കാണ് സാധ്യതകൾ ശക്തമാകുന്നത്. കേന്ദ്ര സർക്കാരിൻ്റെ മുന്നിലുണ്ടായിരുന്ന തിരുവനന്തപുരം – അങ്കമാലി പാത അതിവേഗ ഇടനാഴിയാക്കി മധ്യകേരളവും തെക്കൻ കേരളവും ബന്ധിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കേന്ദ്രസർക്കാരിന്റെ വിഷൻ 2047 പദ്ധതിയിൽ തിരുവനന്തപുരം-അങ്കമാലി അതിവേ​ഗ ഇടനാഴിയും ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പദ്ധതിയുടെ പ്രാഥമിക നടപടികൾ ദേശീയപാതാ അധികൃതർ പൂർത്തിയാക്കി കേന്ദ്രറോഡ് ഉപരിതല മന്ത്രാലയത്തിന് സമർപ്പിച്ചു. ഭാരത്‌മാല പദ്ധതിയുടെ ഭാ​ഗമായി പരി​ഗണിച്ചിരുന്ന തിരുവനന്തപുരം-അങ്കമാലി […]

News4media

ഭൂമിയുടെ 17 മടങ്ങ് വലുപ്പമുള്ള അതിഭീമൻ സൂര്യകളങ്കം വരുന്നു ! ഭൂമിയിലെ മുഴുവൻ വൈദ്യുത വിതരണ ശൃംഖലയും നശിപ്പിക്കാൻ ശേഷി; ഉപഗ്രഹങ്ങളെയും ബാധിക്കും

ഭൂമിയുടെ 17 മടങ്ങ് വലുപ്പമുള്ള അതിഭീമൻ സൂര്യകളങ്കം വരുന്നു. ഭൂമിയിലെ വൈദ്യുതി ശ്യംഖലകളെയും വാർത്താ വിനിമയ സംവിധാനങ്ങളെയും ബാധിക്കുമെന്നു മുന്നറിയിപ്പ്. സൂര്യനിലെ കാന്തമണ്ഡലച്ചുഴികളാണു സൂര്യകളങ്കങ്ങളായി അറിയപ്പെടുന്നത്. സൂര്യകളങ്കങ്ങളോടനുബന്ധിച്ച് അതിശക്തമായ സൗരജ്വാലകൾ ഉണ്ടാകാറുണ്ട്. . ഈ ശക്തമായ കണങ്ങൾ വാർത്താവിനിമയ ഉപഗ്രഹങ്ങളെ താറുമാറാക്കാനും ഇടയുണ്ട്. ഭൂമിയിലെ വൈദ്യുത വിതരണശൃംഖല തടസ്സപ്പെടാനും ഇതുകാരണമാകും. ചിലപ്പോഴവ ഭൂമിയുടെ നേർക്കും വരാറുണ്ട്. അത്തരം സമയങ്ങളിൽ ഭൂമിയുടെ ധ്രുവമേഖലയിൽ വർണാഭമായ ധ്രുവദീപ്തികൾ (അറോറ) പ്രത്യക്ഷപ്പെടും. അതുകൊണ്ടു ശാസ്ത്രലോകം സൂര്യകളങ്കങ്ങളെ ഗൗരവമായാണു കാണുന്നത്. മുൻപും സൂര്യകളങ്കങ്ങൾ […]

May 11, 2024
News4media

ഇന്ത്യക്ക് ഇത് അഭിമാന നിമിഷം; 3ഡി പ്രിന്റ‍ഡ്’ റോക്കറ്റ് എഞ്ചിൻ വിക്ഷേപണം വിജയകരം; ഇനി 97 ശതമാനവും പുനരുപയോഗിക്കാം

ന്യൂഡൽഹി: റോക്കറ്റ് വിക്ഷേപണത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഐ.എസ്.ആർ.ഒ. അഡിക്ടീവ് മാനുഫാക്ച്ചറിം​ഗ് സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച ലിക്വിഡ് റോക്കറ്റ് എഞ്ചിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. പുതിയ എഞ്ചിന്റെ പ്രവർത്തനമനുസരിച്ച് റോക്കറ്റിൽ ഉപയോ​ഗിച്ചിരിക്കുന്ന 97 ശതമാനം അസംസ്കൃത വസ്തുക്കളും കേടുപാടുകൾ കൂടാതെ തിരികെ ലഭിക്കുകയും പുനരുപയോ​ഗിക്കാൻ സാധിക്കുകയും ചെയ്യും എന്നതാണ് പ്രത്യേക ത. ഉത്പാദനസമയം 60 ശതമാനത്തോളം കുറവാണെന്നും ഐഎസ്ആർഒ അറിയിച്ചു. ഐഎസ്ആർഒയുടെ Liquid Propulsion Systems Centre ആണ് എഞ്ചിൻ വികസിപ്പിച്ചത്. ഇത് 3D പ്രിന്റ‍ഡ് റോക്കറ്റ് […]

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.