പത്തനംതിട്ട: നടന്‍ ദിലീപിന്റെ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് സമർപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിയ ദേവസ്വം വിജിലന്‍സ് എസ്പിയാണ് ദേവസ്വത്തിന് റിപ്പോര്‍ട്ട് കൈമാറിയത്. വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.(Dileep’s VIP visit in Sabarimala; Vigilance submitting preliminary report) ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിർദേശിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം സമര്‍പ്പിക്കാനും നിർദേശം നൽകിയിരുന്നത്. ഇതേ തുടർന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദിലീപിന്റെ സന്ദര്‍ശനത്തില്‍ അന്വേഷണം ആരംഭിച്ചത്. രണ്ടും […]
കൊച്ചി: ശബരിമലയില്‍ ദർശനത്തിനായി നടൻ ദിലീപിന് വിഐപി പരിഗണന നൽകിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദേശം നൽകി.(VIP treatment for Dileep at Sabarimala; High Court criticized) വിഷയത്തിൽ ഉച്ചയ്ക്ക് 12.30 ന് മറുപടി അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. വ്യാഴാഴ്‌ച നടയടക്കുന്നതിന് തൊട്ടുമുൻപാണ് നടൻ ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് […]
പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ ദർശനത്തിനായി എത്തുന്ന ഭക്തരുടെ തിരക്ക് തുടരുന്നു. വ്യാഴാഴ്‌ച ഉച്ചയ്ക്കു ശേഷമാണ് തീർത്ഥാടകരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായത്. ഇന്നലെ വൈകിട്ട് 7ന് പമ്പയിൽനിന്നു മല കയറിയ തീർഥാടകർക്ക് ഇന്ന് പുലർച്ചെ 3ന് നട തുറന്ന ശേഷമാണ് ദർശനം നടത്താനായത്.(Rush of devotees continues in Sabarimala) നടൻ ദിലീപ് ഉൾപ്പെടെയുള്ളവർ ഇന്ന് പുലർച്ചെ നിർമാല്യ ദർശനം നടത്തി. ഇന്നലെ മല ചവിട്ടിയ തീർത്ഥാടകർ യു ടേൺ മുതൽ ക്യു നിന്ന് സന്നിധാനത്ത് എത്തിയപ്പോഴേക്കും ഹരിവരാസനം […]
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തിൽ പ്രതികളായ വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. പ്രതികളുടെ മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും ഹൈക്കോടതി റദ്ദ് ചെയ്തിട്ടുണ്ട്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് സർവകലാശാലയുടെ നടപടി റദ്ദാക്കിയത്.(siddharthan death case; high court cancelled debar decision of university) നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സര്‍വകലാശാല നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിന് […]
കൊച്ചി: പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണെന്ന വിവരം പോലീസിനെ അറിയിക്കാതെ മറച്ചു വെച്ച അമ്മക്കെതിരായ പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഇത്തരം സന്ദർഭങ്ങളിൽ അമ്മക്കെതിരെ എടുക്കുന്ന കേസ് ആഴത്തിലുള്ള മുറിവിൽ മുളകു പുരട്ടുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എ ബദറുദ്ദീനാണ് കേസ് റദ്ദാക്കിയതായി ഉത്തരവിട്ടത്.(High Court quashes POCSO case against mother) തൃശൂർ അഡീഷണൽ ജില്ലാ കോടതിയിലെ തുടർ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. 17കാരിയായ മകൾ 18 ആഴ്ച ഗർഭിണിയാണെന്നത് പൊലീസിനെ അറിയിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അമ്മയ്ക്കെതിരെ […]
കൊച്ചി: അന്തരിച്ച സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മക്കളോട് മധ്യസ്ഥനെ നിയോഗിക്കാന്‍ നിർദേശം നൽകി ഹൈക്കോടതി. ഇത് സംബന്ധിച്ച അഭിപ്രായം അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മരിച്ചയാളോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.(MM Lawrence case; High Court directs appointment of arbitrator) വിഷയം മക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും സിവില്‍ സ്വഭാവമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. മധ്യസ്ഥതയ്ക്ക് ആരുവേണമെന്ന് അന്ന് […]
കൊച്ചി: പൊലീസ് സ്റ്റേഷനിൽ ഒരാളെ ശാരീരിക പീഡനത്തിന് ഇരയാക്കുന്നത്ഔദ്യോഗിക കൃത്യനിർവഹണമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം നടപടികളിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ അനുമതി സ്വീകരിക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തനിക്കെതിരെ കേസെടുക്കാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിനെതിരെ നിലമ്പൂർ എസ്‌ഐ ആയിരുന്ന സി അലവി നൽകിയ റിവിഷൻ പെറ്റീഷൻ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് കെ ബാബു ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാരന്റെ പ്രവൃത്തിയും ഒദ്യോഗിക കൃത്യനിർവഹണവും തമ്മിൽ ന്യായമായ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. വനിതയെ അധിഷേപിച്ചെന്ന പരാതിയിൽ […]
കൊച്ചി: ഭൂമി തരംമാറ്റ ഇനത്തിൽ സംസ്ഥാന സർക്കാരിന് ലഭിച്ച 1500 കോടിയിലധികം രൂപ പൂർണമായും കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. 25 ശതമാനം തുക നാല് മാസത്തിനുള്ളിൽ തന്നെ മാറ്റണമെന്നും അവശേഷിക്കുന്ന 75 ശതമാനം തുക ഒരു വർഷത്തിനകം മൂന്ന് ഗഡുക്കളായി കൈമാറണമെന്നും ഉത്തരവിൽ പറയുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഈ ഉത്തരവ്. ഇന്ന് മുതൽ ലഭിക്കുന്ന ഫീസ് നേരിട്ട് ഈ ഫണ്ടിലേക്ക് […]
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി പിതാവ് കെ സി ഉണ്ണി. സിബിഐ പുനരന്വേഷണ റിപ്പോർട്ടിനെതിരെയാണ് കോടതിയെ സമീപിക്കുന്നത്. അന്വേഷണം നടത്താതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് കെ സി ഉണ്ണിയുടെ അഭിഭാഷകൻ അഡ്വക്കേറ്റ് രാമൻ കർത്ത ആരോപിച്ചു.(CBI re-investigation report should be rejected; Balabhaskar’s father to the court) റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. ആയിരത്തോളം രേഖകളാണ് സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. എന്നാൽ അന്വേഷണത്തിൽ പിഴവുകൾ ഉണ്ടെന്ന് രാമൻ കർത്ത […]
കൊച്ചി: രാസലഹരിക്കേസിൽ യൂട്യൂബർ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിൻ്റെ റിപ്പോർട്ട് തേടി. കേസ് കോടതി അടുത്തമാസം നാലിന് പരിഗണിക്കും. കൊച്ചി തമ്മനത്തെ ഫ്ലാറ്റിൽ നിന്ന് രാസലഹരിയുമായി യുവാക്കളെ കസ്റ്റഡിയിലെടുത്ത കേസിലാണ് തൊപ്പി എന്ന നിഹാദ് മുൻകൂർ ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതിയിയെ സമീപിച്ചത്.(High Court seeks police report on youtuber thoppi’s anticipatory bail plea) തൊപ്പിയുടെ വാഹനം ഓടിച്ചിരുന്ന ആളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. സഹോദരൻമാരടക്കം മൂന്ന് പേരെയാണ് ലഹരിയുമായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. […]
© Copyright News4media 2024. Designed and Developed by Horizon Digital