News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

പ്രണയ വിവാഹം; പിറന്നത് ഇരട്ടക്കുട്ടികൾ; ഒരു കുട്ടി പ്രസവത്തോടെ മരിച്ചു; ഭിന്നശേഷിക്കാരിയായ രണ്ടാമത്തെ കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ; മുലപ്പാൽ കിട്ടാതെ പിഞ്ചുകുഞ്ഞ് അവശനിലയിൽ; യുവതി റിമാൻഡിൽ

ആലപ്പുഴ: ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ അമ്മ അറസ്റ്റിലായി. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിനി രഞ്ജിത (27)യെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജന്മനാ ജനിതക വൈകല്യമുള്ള ഭിന്നശേഷിക്കാരിയായ രണ്ടു വയസ്സുകാരിയെ നവംബർ 13 നാണ് രഞ്ജിത ഉപേക്ഷിച്ച് പോയത്. താമരക്കുളം സ്വദേശിയായ യുവാവുമായി പ്രണയിച്ച് വിവാഹം കഴിച്ച രഞ്ജിത രണ്ടു വർഷം മുമ്പാണ് ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയത്. അതിൽ ഒരു കുഞ്ഞ് പ്രസവത്തോടെ മരിച്ചു പോയിരുന്നു. ഇരട്ടകളിൽ ഒരു […]

December 5, 2024
News4media

കുട്ടികളുടെ നേരെ നഗ്നത പ്രദർശനം; അച്ഛൻ്റെ സഹോദരൻ പിടിയിൽ

കൊല്ലം: സഹോദരൻ്റെ മക്കളുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയും ബന്ധുക്കളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം ഏഴുകോൺ സ്വദേശി ശ്രീജിത്താണ് പോലീസിൻ്റെ പിടിയിലായത്. പ്രതിയെ പിടികൂടുന്നതിനിടെ ഇയാൾ പൊലീനെയും ആക്രമിക്കാൻ ശ്രമിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സഹോദരനെ ആക്രമിക്കുകയും മക്കൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്നാണ് കേസ്. കുടുംബ വഴക്കിനെ ചൊല്ലിയായിരുന്നു സഹോരന്റെ കുടുംബത്തിന് നേരെ അതിക്രമം കാണിച്ചത്. ഇതോടെ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും […]

December 1, 2024
News4media

കുടുംബ കോടതിയിൽ പരാതി നൽകിയ ഭാര്യയെ കാർ ഇടിച്ച് അപായപ്പെടുത്താൻ ശ്രമം; നിലത്തിട്ട് ചവിട്ടി; ഒടുവിൽ മാല പൊട്ടിച്ച ഭർത്താവ് കടന്നു കളഞ്ഞു

ഇടുക്കി: പട്ടാപ്പകൽ ഭാര്യയെ ആക്രമിച്ച ശേഷം മാലപൊട്ടിച്ച് കടന്നുകളഞ്ഞ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇടുക്കി നെടുംകണ്ടത്ത് ആണ് സംഭവം. നെടുംകണ്ടം കല്ലാർ സ്വദേശി പുളിക്കൽ അഭിലാഷിനെയാണ് പൊലീസ് പിടികൂടിയത്. നെടുങ്കണ്ടം കിഴക്കേ കവലയിൽ വച്ച് കഴിഞ്ഞ ദിവസം പകലായിരുന്നു സംഭവം. റോഡിലൂടെ നടന്ന് പോവുകയായിരുന്ന ഭാര്യയെ അഭിലാഷ് കാറിൽ പിന്തുടർന്നെത്തി ആദ്യം ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചു. വാഹനം വരുന്നത് കണ്ട യുവതി സമീപത്തെ വ്യാപാരം സ്ഥാപനത്തിനടുത്തേക്ക് ഓടി കയറി. കാർ നിർത്തി ഇറങ്ങിയ ആഭിലാഷ് കടയ്ക്ക് മുൻപിൽ […]

November 20, 2024
News4media

ഇരുട്ടിൻ്റെ മറവിൽ സ്ത്രീകളുടെ തലയ്ക്ക് അടിച്ച് ബോധം കെടുത്തിയ ശേഷം കവർച്ച; യു.പി റിപ്പർ പിടിയിൽ; പ്രതിയെ കുടുക്കിയത് സിസിടിവി

രാത്രിയിൽ വീടുകളിൽ അതിക്രമിച്ച് കയറി മോഷണം നടത്തുന്ന യുവാവ് യുപിയിൽ പിടിയിൽ. സ്ത്രീകളുടെ തലയ്ക്ക് അടിച്ച് ബോധം കെടുത്തിയ ശേഷം കവർച്ച നടത്തുന്ന അജയ് നിഷാദ് ആണ് പിടിയിലായത്. ഇയാൾ നടത്തിയ റിപ്പർ സ്റ്റൈൽ മോഷണത്തിനിടയിൽ ഒരു സ്ത്രീ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. 2022ൽ പോക്സോ കേസിൽ പിടിയിലായ ഇയാൾ ജയിലിൽ ആയിരുന്നു. ആറു മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി സൂററ്റിലാണ് ആദ്യ മോഷണം നടത്തിയതെന്ന് യു.പി പോലീസ് പറയുന്നു. […]

November 18, 2024
News4media

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍, പിടിയിലായത് നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ

ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന നടി കസ്തൂരിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഹൈദരാബാദില്‍ നിന്നാണ് നടിയെ കസ്റ്റഡിയിലെടുത്തത്. കച്ചിബൗളിയിൽ നിർമ്മാതാവിന്റെ വീട്ടിലാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്.(Defamatory remarks against Telugus; Actress Kasthuri arrested) ചെന്നൈയിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് നടിയെ കസ്റ്റഡിയിലെടുത്തത്. കേസില്‍ കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തമിഴ്നാട്ടില്‍ വച്ച് നടന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ പരിപാടിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം നടത്തിയത്. രാജാക്കന്‍മാരുടെ അന്തപുരങ്ങളില്‍ പരിചാരകമാരായി എത്തിയ […]

November 16, 2024
News4media

എസ് ഐയാണെന്ന് പറഞ്ഞ് കടകളിലെത്തും; എടിഎമ്മിൽ നിന്ന് ഇപ്പോൾ എടുത്തു തരാമെന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങും; കള്ള്ഷാപ്പിന് മുമ്പിൽ ചിപ്സ് കട നടത്തുന്ന വിരുതനെ പിടികൂടി വ്യാപാരികൾ

കണ്ണൂര്‍: എസ് ഐയാണെന്ന് പരിചയപ്പെടുത്തി പയ്യന്നൂര്‍, തളിപ്പറമ്പ് മേഖലകളിലെ വ്യാപാരികളില്‍ നിന്നും പണം കടംവാങ്ങി വിലസി നടന്ന തട്ടിപ്പുകാരനെ പിടികൂടി. വ്യാപാരി നേതാക്കളാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ട്രാഫിക് എസ്‌ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്‌ഐയാണെന്നും പറഞ്ഞ് പയ്യന്നൂര്‍, ഏഴിലോട്, പിലാത്തറ എന്നിവിടങ്ങളിലെ വ്യാപാരികളില്‍ നിന്നും പണം വാങ്ങി മുങ്ങിനടന്ന വിരുതനെയാണ് തളിപ്പറമ്പില്‍ നിന്നും ഞായറാഴ്ച്ച രാവിലെ വ്യാപാരി നേതാക്കളായ കെ എസ് റിയാസ്, വി താജുദ്ദീന്‍, കെ ഇബ്രാഹിംകുട്ടി എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. രാവിലെ തളിപ്പമ്പിലെ ഒരു […]

November 10, 2024
News4media

തനിച്ചിറങ്ങുന്ന വീട്ടമ്മമാരെ നോക്കി വെയ്ക്കും; മാല പൊട്ടിച്ച ശേഷം ബൈക്കിൽ പറ പറക്കും; സിനു കുട്ടപ്പൻ കോതമംഗലം പോലീസിൻ്റെ പിടിയിൽ

കോതമംഗലം: വീട്ടമ്മമാരുടെ മാല പൊട്ടിച്ച് ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞയാളെ പിടികൂടി.  കീരംപാറ തട്ടേക്കാട് കൊണ്ടിമറ്റം പുത്തൻപുര വീട്ടിൽ സിനു കുട്ടപ്പൻ (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.  ചേലാട് കള്ളാട് ഭാഗത്ത് നിന്നും പാടംമാലിയിൽ നിന്നും പട്ടാപ്പകൽ വഴിയെ പോയ വീട്ടമ്മമാരുടെ മാലപൊട്ടിച്ച് ഇരുചക്ര വാഹനത്തിൽ കടന്നുകളയുകയായിരുന്നു.  കള്ളാട് വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും ബഹളം വച്ചതോടെ ശ്രമം വിഫലമായി . പാടംമാലിയിൽ വീട്ടമ്മയുടെ മാല അപഹരിച്ചിരുന്നു.  പോലീസ് അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്ന് ഇയാൾ പിടിയിലാവുകയായിരുന്നു. കോതമംഗലം […]

News4media

ജ്വല്ലറിയിൽ നിന്നും മോതിരം അടിച്ചുമാറ്റിയത് അതിവിദഗ്ദമായി; ഒടുവിൽ യുവതിയെ പിടികൂടി ചേർത്തല പോലീസ്

ചേർത്തല: ജ്വല്ലറിയിൽ നിന്നും മോതിരം അടിച്ചുമാറ്റി കടന്നുകളഞ്ഞ യുവതി പിടിയിൽ. എറണാകുളം പച്ചാളം പീപ്പിൾസ് റോഡ് ഗോപിക (21) യാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 15ന് വി ജോൺ എന്ന ജ്വല്ലറിയിൽ നിന്നും മൂന്നു​ഗ്രാം തൂക്കമുള്ള മോതിരം മോഷ്ടിച്ചെന്ന പരാതിയിലാണ് യുവതിയെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15 ന് ഒറ്റക്കെത്തിയ ഗോപിക ഉടമ ജിതേജ് ഫോൺ ചെയ്യുന്ന സമയത്താണ് മൂന്ന് ഗ്രാം തൂക്കമുള്ള മോതിരവുമായി കടന്നു കളഞ്ഞത്. ഗോപിക മോതിരം തിരയുന്നതിനിടെ വിരലിൽ സ്വർണമോതിരം […]

November 7, 2024
News4media

ഹണിട്രാപ്പിലൂടെ തട്ടിയെടുത്തത് രണ്ടരക്കോടി; യുവതിയും യുവാവും അറസ്റ്റിൽ

ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയ രണ്ടുപേർ അറസ്റ്റിലായി. കൊല്ലം അഞ്ചലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിയുടെ പരാതിയിലാണ് നടപടിയെടുത്തത്. രണ്ട് വർഷം മുമ്പ് യുവതി 63 വയസുകാരനുമായി സോഷ്യൽ മീഡിയയിലൂടെ പരിചയത്തിലായി. അവിവാഹിതയായ യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം സ്ഥാപിച്ചു. ബന്ധം ശക്തമായതോടെ പിന്നീട് പല തവണയായി ഇയാളിൽ നിന്ന് യുവതി പണം വാങ്ങി.കുറേ നാൾ കഴി‌ഞ്ഞ് പണം കിട്ടാതായതോടെ പിന്നീട് ഭീഷണിയായി. ഇത് സഹിക്കാനാവാതെ വന്നപ്പോഴാണ് 63 […]

November 6, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]