News4media TOP NEWS
1200 പുതിയ ജനപ്രതിനിധികൾ; എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡുവീതം കൂട്ടാൻ തീരുമാനം; ഓണറേറിയത്തിന് അധികം വേണ്ടിവരുന്നത് 67കോടിരൂപ വേനൽ മഴയ്ക്ക് പിന്നാലെ ചക്രവാതചുഴി, അടുത്തയാഴ്ചയോടെ കാലവർഷവും; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് നിസാര മഴയൊന്നുമല്ല ! ചൂടുകൊണ്ട് കലിതുള്ളിയതിന്റെ കടം മഴകൊണ്ട് വീട്ടി പ്രകൃതി; അമീബിക് മസ്തിഷ്‌ക ജ്വരം: ഈ പുഴയിൽ കുളിക്കരുത് ! മുന്നറിയിപ്പുമായി അധികൃതർ ആ അമ്മയെ മകൻ കൊന്നത് തന്നെ: മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ

News

News4media

ഒപ്പനയും, ആഭരണങ്ങളും, സൽക്കാരവും വിവാഹവും എല്ലാം കെങ്കേമം; പിതാവിന്റെ മരണവും മാതാവിന്റെ അസാന്നിധ്യവും അനാഥമാക്കിയ ജസ്നയുടെ വിവാഹത്തിനാണ് നാടൊരുമിച്ചു

മലപ്പുറം: ആരോരുമില്ലാതെ ചെറുപ്രായത്തിൽ സർക്കാർ അനാഥാലയത്തിൽ വന്നുപെട്ട പെൺകുട്ടിയുടെ വിവാഹം ആഘോഷപൂർവം ഏറ്റെടുത്ത് നാടിന്റെ സ്‌നേഹവും വാത്സല്യവും നൽകി പട്ടർകുളത്തുകാർ മാതൃകയായി. പിതാവിന്റെ മരണവും മാതാവിന്റെ അസാന്നിധ്യവും അനാഥമാക്കിയ ജസ്നയുടെ വിവാഹത്തിനാണ് നാടൊരുമിച്ചത്. തേഞ്ഞിപ്പലം സ്വദേശി മുഹമ്മദ് റഷാദുമായുള്ള ജസ്നയുടെ വിവാഹം മഞ്ചേരി പട്ടർകുളത്തെ ജനങ്ങൾ സ്വന്തം കുട്ടിയുടെ വിവാഹം പോലെയാണ് ഏറ്റെടുത്ത് നടത്തിയത്. വി.എം. മുസ്തഫയുടെ വീട്ടിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പ്രദേശവാസികൾ എല്ലാവരും എത്തി. സ്വന്തം മകളുടെ കല്യാണച്ചടങ്ങുപോലൊണ് വി.എം. മുസ്തഫയുടെ വീട്ടിൽ […]

May 16, 2024
News4media

കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ പങ്കാളിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. പരകാല പ്രഭാകര്‍ പറയുന്നു ഇത്തവണ ബി.ജെ.പി അധികാരത്തിലെത്താൻ പാടുപെടുമെന്ന്; സീറ്റ് കേവല ഭൂരിപക്ഷത്തിൽ താഴെ

ന്യൂഡൽഹി: ഇക്കുറി ബിജെപിക്ക് 200 മുതല്‍ 220 സീറ്റുകള്‍ വരെ മാത്രമെ ലഭിക്കൂ എന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ പങ്കാളിയുമായ ഡോ. പരകാല പ്രഭാകര്‍. എന്‍ഡിഎയ്ക്ക് 272 സീറ്റുകള്‍ക്ക് താഴെ മാത്രമേ നേടാന്‍ കഴിയൂ എന്നും പ്രഭാകര്‍ പ്രവചിക്കുന്നു. ഇതോടൊപ്പം ബിജെപിയുടെ സഖ്യകക്ഷികള്‍ക്ക് 35 മുതല്‍ 42വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പരകാല പ്രഭാകറിന്റെ നിഗമനം. പരകാല പ്രഭാകറിൻ്റെ നിരീക്ഷണമനുസരിച്ച് ബിജെപിയും സഖ്യകക്ഷികളും പരമാവധി സീറ്റുകൾ നേടിയാലും 262 എന്ന അംഗസംഖ്യയിലേയ്ക്ക് മാത്രമേ […]

News4media

‘കവച്’ ട്രയൽ റൺ വൻവിജയം; വന്ദേഭാരത് എക്സ്പ്രസ്സ് ഇനി ബുള്ളറ്റ് ട്രെയിൻ വേഗതയിൽ കുതിക്കും !

അതീവ സുരക്ഷാ സംവിധാനമായ, ഇന്ത്യയുടെ സ്വന്തം ടെക്നോളജിയിൽ വികസിപ്പിച്ച ‘കവച്’ ട്രയൽ റൺ വന്ദേഭാരതിൽ വിജയകരമായി പരീക്ഷിച്ചു റെയിൽവേ. റെയിൽവേ ബോർഡ് ചെയർപേഴ്‌സണും സിഇഒയുമായ ജയ വർമ സിൻഹയും നോർത്ത് സെൻട്രൽ, നോർത്തേൺ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരും ചൊവ്വാഴ്ച പൽവാളിനും വൃന്ദാവനുമിടയിലുള്ള വന്ദേ ഭാരത് ട്രെയിനിൽ ‘റെയിൽവേ കവാച്ച്’ ട്രയൽ പരിശോധിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനിൽ നടത്തിയ പരീക്ഷണം വിജയകരമായതായി റയിൽവേ അറിയിച്ചു. ഇതോടെ ഇനി കൂടുതൽ […]

News4media

വേനൽ മഴയ്ക്ക് പിന്നാലെ ചക്രവാതചുഴി, അടുത്തയാഴ്ചയോടെ കാലവർഷവും; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് നിസാര മഴയൊന്നുമല്ല ! ചൂടുകൊണ്ട് കലിതുള്ളിയതിന്റെ കടം മഴകൊണ്ട് വീട്ടി പ്രകൃതി;

കേരളത്തിൽ ചൂടുകൊണ്ട് കലിതുള്ളിയതിന്റെ കടം മഴകൊണ്ട് വീട്ടി പ്രകൃതി. 41​ ​ഡി​ഗ്രി​ ​വ​രെ​ ​താ​പ​നി​ല​ ​ഉ​യ​ർ​ന്ന​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ൽ സാ​ധാ​ര​ണ​ ​ഈ​ ​കാ​ല​യ​ള​വി​ൽ​ ​ല​ഭി​ക്കേ​ണ്ട​തി​നേ​ക്കാ​ൾ​ 47​%​ ​അ​ധി​കം മഴ ലഭിച്ചു. ​പാ​ല​ക്കാ​ട്‌​ ​ജി​ല്ല​യി​ൽ​ ​ചൂ​ടും​ ​ഗ​ണ്യ​മാ​യി​ ​കു​റ​ഞ്ഞു.​ ​ഇ​ന്ന​ലെ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത് 35.5​ ​ഡി​ഗ്രി​യാ​ണ്.​ ​ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ തിങ്കളാഴ്ച വരെ മദ്ധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ നേരിയ മഴയുണ്ടാവും. തീരദേശ മേഖലയിൽ മഴ കുറവായിരിക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയാണ് […]

News4media

ഇടുക്കി പീരുമേട് സബ് ജയിലിൽ തടവുപുള്ളിക്ക് ഡെങ്കിപ്പനി; മറ്റു തടവുകാരെ ജയിൽ മാറ്റി

ഇടുക്കി പീരുമേട് സബ് ജയിലിൽ തടവുപുള്ളിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ തുടർന്ന് പീരുമേട് സബ് ജയിലിലെ 10 തടവുകാരെ മുട്ടം സബ് ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം എത്തിയ തടവുകാരനാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇയാളെ മറ്റൊരു സെല്ലിൽ കൊതുക് വല നൽകി പാർപ്പിച്ചിരിയ്ക്കുകയാണ്.സഹതടവുകാർക്കാർക്കും രോഗമില്ലന്ന് വൈദ്യ പരിശോധന നടത്തി ഉറപ്പുവരുത്തി. ഇവിടെയുണ്ടായിരുന്ന മറ്റ് തടവുകാരെ മാറ്റി പാർപ്പിക്കാൻ സ്ഥലമില്ലാത്തതിനാലാണ് മുട്ടം ജയിലിലേക്ക് മാറ്റിയത്. 36 തടവുകാരെ പാർപ്പിക്കുവാനുള്ള സൗകര്യമാണ് പീരുമേട് ജയിലിനുള്ളത്. എന്നാൽ തടവുകാരുടെ എണ്ണം വർധിച്ചതോടെ 65 […]

May 15, 2024
News4media

മൺമറഞ്ഞത് മലയാളത്തിൻ്റെ മരുമകൻ; സുശീൽ കുമാർ മോദിയുടെ മനസിലേക്ക് പൊൻകുന്നംകാരി ജെസി ജോർജ് ചേക്കേറിയത് ഒരു ട്രെയിൻ യാത്രയിലായിരുന്നു

കോട്ടയം: സുശീൽ കുമാർ മോദിയുടെ മനസിലേക്ക് പൊൻകുന്നംകാരി ജെസി ജോർജ് ചേക്കേറിയത് ഒരു ട്രെയിൻ യാത്രയിലായിരുന്നു. നാഗ്പൂരിൽ ഗവേഷണ കാലയളവിലാണ് ഇരുവരും പരിചയപ്പെടുന്നത്. മഹാരാഷ്ട്രയിൽ ഒരേ ക്യാമ്പസിലായിരുന്നു പഠനം.സംഘപരിവാറുകാരനോടുള്ള പരമ്പരാഗത ക്രിസ്ത്യൻ തറവാട്ടുകാരിയുടെ പ്രണയം എതിർപ്പുകൾ ഉയത്തിയെങ്കിലും ഇരുവരും ഒന്നിച്ചു. ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി സംഘടിപ്പിച്ച യാത്രയുടെ ഭാഗമായി കശ്മീരിലേക്ക് ട്രെയിനിൽ പോകുമ്പോഴായിരുന്നു ജെസിയും സുശീൽ കുമാറും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായി മുംബയിലെ എ.ബി.വി.പി ആസ്ഥാനത്ത് എത്തി തിരിച്ചുപോവുകയായിരുന്ന സുശീൽകുമാറും ജെ സിയും […]

News4media

മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ പറ പറക്കും; അതിവേഗ ഇലക്ട്രിക് ഇ പ്ലെയിൻ ഇന്ത്യയിലും

ഐഐടി മദ്രാസിലെ ഒരു കമ്പനി വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ പറക്കും ടാക്‌സിയുടെ വിശദാംശങ്ങള്‍ സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ച്മഹിന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയർപേഴ്‌സണായ ആനന്ദ് മഹിന്ദ്ര. വരാനിരിക്കുന്ന ഇലക്ട്രിക് ഇ പ്ലെയിനിന്റെ ചിത്രങ്ങളും വിശദാംശങ്ങളും വിശദമായി തന്നെ മഹിന്ദ്ര പങ്കുവെച്ചിട്ടുണ്ട്. ഒറ്റച്ചാർജിൽ 200 കിലോമീറ്റർ വരെയായിരിക്കും ദൂരപരിധി. ലംബമായി ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും സാധിക്കും എന്നതാണ് വലിയ പ്രത്യേകത. 200 കിലോഗ്രാം വരെയായിരിക്കും ഈ ടാക്സിയുടെ പേലോഡ് ശേഷി. രണ്ട് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനും കഴിയും. […]

News4media

മലയാളിക്ക് ഇതെന്തു പറ്റി; ചൂടത്തും ചൂടാവാൻ “ഹോട്ട് “മതി, ബിയർ തേടി ബിവറേജസിലെത്തുന്നവർ കുറഞ്ഞു; കണക്കുകൾ നിരത്തി ബിവറേജസ് കോർപ്പറേഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിനൊപ്പം ചൂടാകാൻ മലയാളിയുടെ മദ്യപാനവും കൂടി. ചൂട് കൂടുന്ന കാലത്ത് സാധാരണ ബിയറിന്‍റെ വില്‍പ്പനയാണ് കൂടിയിരുന്നത്. എന്നാല്‍ ഇക്കുറി ബിയറിനെക്കാള്‍ മദ്യത്തിന്‍റെ വില്‍പ്പന കൂടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ബിയറിന് ആവശ്യക്കാര്‍ കുറഞ്ഞതായാണ് ബിവറേജസ് കോർപ്പറേഷന്‍റെ കണക്കുകൾ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 170 കോടി രൂപയുടെ ബിയര്‍ ആണ് വിറ്റഴിഞ്ഞതെങ്കില്‍ ഇക്കൊല്ലം മാര്‍ച്ചില്‍ അത് 155 കോടി രൂപയായി കുറഞ്ഞു. എന്നാൽ മദ്യവില്‍പനയില്‍ മുന്‍ വര്‍ഷത്തേ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് ഉണ്ടായത്. 2023 മാര്‍ച്ചില്‍ 1384 […]

May 14, 2024
News4media

വരുന്നു, 19 റൂട്ടുകളിൽ പുതുപുത്തൻ വന്ദേഭാരത് ! നാലാം വന്ദേഭാരത് കേരളത്തിനും പ്രതീക്ഷിക്കാമോ ?

പുതിയ 19 റൂട്ടുകളിൽ പുതുപുത്തൻ വന്ദേഭാരത് അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റയിൽവേ. സൗത്ത് ഈസ്റ്റേൺ റെയിൽവേ സോൺ, തിരക്കേറിയ 19 റൂട്ടുകളിൽ വന്ദേ ഭാരത് മെട്രോ ട്രെയിൻ ഉടൻ ആരംഭിക്കുന്നു. ജാർഖണ്ഡ്, ബിഹാർ, ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലെ സ്റ്റേഷനുകളിൽ വന്ദേ ഭാരത് മെട്രോ ട്രെയിൻ ഓടിക്കാൻ റെയിൽവേ നടത്തിയ സർവേ പ്രകാരമാണ് തീരുമാനം. കൂടുതൽ കൂടുതൽ യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളോടെ വന്ദേ ഭാരത് മെട്രോ ട്രെയിനിൻ്റെ സൗകര്യം ലഭിക്കുന്നതിനായി ടാറ്റാനഗർ വഴി ഗയ, ഹൗറ, ധൻബാദ് റൂട്ടിൽ വന്ദേ […]

News4media

മലയാള സിനിമകളുടെ ആടുജീവിതം കഴിഞ്ഞു; വർഷങ്ങൾക്കു ശേഷം നല്ല സിനിമകളുടെ പ്രമലു ; ആവേശത്തോടെ തീയറ്ററുകളിൽ ഇടിച്ചു കയറി മഞ്ഞുമ്മൽ ബോയ്സ് ; ഇത് സൂപ്പർ ഹിറ്റുകളുടെ ഭ്രമ യുഗം; സിനിമ കൊട്ടകകളിൽ മലൈക്കോട്ടൈ വാലിബനായി മാറിയ ആദ്യ പത്ത് സിനിമകളിതാ

ഇങ്ങനൊരു സിനിമാക്കാലം ഇതിനു മുമ്പ് മലയാളത്തിലുണ്ടായിട്ടുണ്ടോ? സംശയമാണ്. ഏത് സിനിമ ഇറങ്ങിയാലും അതൊക്കെ ഹിറ്റ്. അതിനിപ്പോ സൂപ്പർ താരങ്ങളുടെ അകമ്പടി പോലും വേണ്ടെന്ന അവസ്ഥ. 100 കോടിയുടെ നാല് സിനിമകൾ, നിരൂപക ശ്രദ്ധ നേടിയും കുടുംബ പ്രേക്ഷകർ ഏറ്റെടുത്തും മൗത്ത് പബ്ലിസിറ്റിയിലൂടെയും വിജയിച്ച സിനിമകളുടെ മറ്റൊരു നിര വേറേ. 2024-ന്റെ പകുതിയോടടുക്കുമ്പോൾ ഇതുവരെ മോളിവുഡ് ബോക്സ് ഓഫിസിൽ തിളങ്ങി നിൽക്കുന്ന ആദ്യ പത്ത് സിനിമകളിതാ. ഒന്നാമ നജീബിന്റെ മരുഭൂമി ജീവിതം തുറന്നു കാണിച്ച ബ്ലെസിയുടെ ‘ആടുജീവിത’മാണ്. പൃഥ്വിരാജ് […]

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.