ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭാരത് അരി വിപണിയിലെത്തുകയാണ്. ആട്ടയും അരിയും ഉൾപ്പെടെ സബ്‌സിഡി നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമാക്കിയുള്ള ഭാരത് ബ്രാൻഡ് റീട്ടെയിൽ പ്രോഗ്രാമിൻ്റെ രണ്ടാം ഘട്ടത്തിനാണ് തുടക്കമായത്.
ഭക്ഷ്യ, പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി, എൻസിസിഎഫ്, നാഫെഡ്, കേന്ദ്രീയ ഭണ്ഡാർ എന്നീ ഏജൻസികളുടെ മൊബൈൽ വാനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടാം ഘട്ടത്തിൽ, ഭാരത് ആട്ടയുടെ വില കിലോക്ക് 30 രൂപയായി ഉയരുകയും ചെയ്തു.
ആട്ടക്ക് രണ്ടര രൂപയാണ് വർധിച്ചത്. ഭാരത് അരിക്കും അഞ്ച് രൂപ വർധിച്ച് കിലോയ്ക്ക് 34 രൂപയായി. പുതിയ ഘട്ടത്തിൽ ചില്ലറ വിതരണത്തിനായി 3.69 ലക്ഷം ടൺ ഗോതമ്പും 2.91 ലക്ഷം മെട്രിക് ടൺ (എൽഎംടി) അരിയും അനുവദിച്ചു. ആദ്യ ഘട്ടത്തിൽ 15.20 എൽഎംടി ആട്ടയും 14.58 എൽഎംടി ഭാരത് അരിയുമാണ് വിതരണം ചെയ്തത്. കേന്ദ്രീയ ഭണ്ഡാർ, നാഫെഡ്, എൻസിസിഎഫ് എന്നിവയുടെ സ്റ്റോറുകളിൽ നിന്നും മൊബൈൽ വാനുകളിൽ നിന്നും ഉപഭോക്താക്കൾക്ക് 5 കിലോ, 10 കിലോ ബാഗുകളിൽ ഭാരത് ആട്ടയും അരിയും വാങ്ങിക്കാൻ കഴിയും.
English summary : ‘Bharat rice’ hits the market again; Five rupees more