News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

26.10.2024. 11 A.M ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1 ഇതര ജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ 88-ാം നാൾ കുത്തിക്കൊന്നു; തേങ്കുറുശ്ശി ദുരഭിമാനക്കൊല കേസിൽ ശിക്ഷാവിധി ഇന്ന് 2 അയ്യപ്പദർശനത്തിന് വിമാനത്തിലെത്തുന്നവർക്ക് ആശ്വാസവാർത്ത; നാളികേരമുള്ള ഇരുമുടിക്കെട്ടുമായി യാത്ര ചെയ്യാം; അനുമതി നൽകിവ്യോമയാന മന്ത്രാലയം 3 മലബാറിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നിങ്ങൾക്കൊരു സന്തോഷ വാർത്ത, ഷൊർണുർ-കണ്ണൂർ എക്സ്പ്രസ്സ് ഇനി എല്ലാ ദിവസവും ഓടും 4 നിലമ്പൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ 5 പി പി ദിവ്യയ്‌ക്കെതിരെ കടുത്ത […]

October 26, 2024
News4media

മുനമ്പം – വഖഫ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം: കെസിബിസി

കെസിബിസി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളിയും കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാരും അടങ്ങുന്ന സംഘം മുനമ്പം – വഖഫ് ഭൂമി അവകാശവാദം സംബന്ധിച്ച പ്രതിസന്ധി അഭിമുഖീകരിക്കുന്ന പ്രദേശവും സമരപ്പന്തലും സന്ദർശിച്ചു. മുനമ്പം നിവാസികളായ അറുനൂറിൽപരം കുടുംബങ്ങളുടെ പ്രതിസന്ധിയിൽ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ പൂർണ്ണ പിന്തുണ കെസിബിസി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ പ്രദേശവാസികളെ അറിയിച്ചു. സർക്കാർ മുൻകയ്യെടുത്ത് ഈ പ്രതിസന്ധിക്ക് ഉടൻ […]

October 25, 2024
News4media

തിരുവനന്തപുരത്ത് തോരാമഴയിൽ ജില്ലാ സ്കൂൾ കായിക മേള ; ഓട്ടത്തിനിടയിൽ കുട്ടികൾ തെന്നി വീണു

തിരുവനന്തപുരത്ത് തോരാമഴയിലും സംഘാടകർ ജില്ലാ സ്കൂൾ കായിക മേള നടത്തിയതിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരത്ത് എൽഎൻസിപിഇയിലാണ് മത്സരങ്ങൾ നടന്നത്. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ട്രാക്കും ഫീൽഡും വെള്ളത്താൽ നിറഞ്ഞിട്ടും കായികമേള നിർത്തിവയ്ക്കാൻ തയാറായില്ല. രാവിലെ 9 മണിക്കായിരുന്നു മത്സരങ്ങൾ ആരംഭിക്കേണ്ടിയിരുന്നത്. പതിനൊന്നു മണിയോടെ മഴ തോരാത്ത സാഹചര്യത്തിലാണ് മത്സരങ്ങൾ ആരംഭിക്കാൻ സംഘാടകർ തീരുമാനിച്ചത്. ഓട്ട മത്സരങ്ങളാണ് ആദ്യം ആരംഭിച്ചത്. സിന്തറ്റിക് ട്രാക്ക് വെള്ളം നിറഞ്ഞതോടെ താരങ്ങൾ ഓടിയെത്താൻ കായിക താരങ്ങൾ ബുദ്ധിമുട്ടി. സ്പൈക്ക് വെള്ളം […]

News4media

കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ടീയ ഇസ്ലാം; ഇടതു സർക്കാരിനും സിപിഎമ്മിനും ഒരു പോലെ തലവേദന ആകാൻ സാധ്യതയുള്ള പി ജയരാജന്റെ പുസ്തകം നാളെ പുറത്തിറങ്ങും; കേരളത്തിലെ മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് നയിക്കുന്നതിൽ….

കേരളത്തിലെ മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് നയിക്കുന്നതിൽ പിഡിപി നേതാവ് അബ്ദുൽ നാസർ മദനി Abdul Nasser Madani മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് സിപിഎം നേതാവ് പി ജയരാജൻP Jayarajan. ഇക്കാരണം കൊണ്ടു തന്നെയാണ് മദനിയെ തീവ്രവാദത്തിൻ്റെ അംബാസിഡർ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. നാളെ പുറത്തിറങ്ങുന്ന ‘കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ടീയ ഇസ്ലാം’ എന്ന ജയരാജൻ്റെ പുസ്തകത്തിലാണ് ഈ വിവാദ പരാമർശങ്ങൾ ഉള്ളത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷമാണ് ആർ.എസ്.എസ് മോഡലിൽ കേരളത്തിൽ മുസ്ലീം തീവ്രവാദം വളർന്നതെന്ന് പി. ജയരാജൻ […]

News4media

മുൻ എസ്പി സുജിത് ദാസിനും സംഘത്തിനും ആശ്വാസം; പോലിസ് ഉദ്യോഗസ്ഥർക്കെതിരെ പീഡന കേസെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു

മലപ്പുറം മുൻ എസ്പി സുജിത് ദാസ് SP Sujit Das ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ പരാതിയിൽ കേസെടുക്കുന്നത് ഹൈക്കോടതി The High Court തടഞ്ഞു. ആരോപണവിധേയനായ സർക്കിൾ ഇൻസ്‌പെക്ടർ വിനോദ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്. കേസിൽ ഹൈക്കോടതി നിർദേശം വരുന്നതുവരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകരുതെന്നാണ് ഉത്തരവ്. ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ പൊന്നാനി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവ് […]

News4media

‘ടിറ്റോയെ നന്നായി പരിചരിക്കണം’; വിൽപ്പത്രത്തിലും നായയെ പരാമർശിച്ച് രത്തൻ ടാറ്റ

അതിസമ്പന്നതയിൽ നിൽക്കുമ്പോഴും ലളിത ജീവിതം നയിച്ച, രാജ്യത്തെ പാവങ്ങളുടെ സ്വപ്നങ്ങളെ ചേർത്തുപിടിച്ച ഒരു മനുഷ്യസ്നേഹിയായിരുന്നു രത്തൻ ടാറ്റ. രണ്ടു നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന ടാറ്റ എന്ന ​ബ്രാൻഡിനെ ലോകമെങ്ങും വ്യാപിപ്പിച്ചതിൽ രത്തൻ ടാറ്റയുടെ പങ്ക് വളരെ വലുതാണ്. ഉപ്പ് മുതൽ വിമാനം വരെ ഓരോ ഇന്ത്യക്കാരനും ആവശ്യമുള്ളതെല്ലാം എത്തിക്കാൻ ശ്രമിച്ച വ്യവസായിയാണ് രത്തൻ ടാറ്റ. സിനിമാ കഥകളെ പോലും വെല്ലുന്ന വഴിത്തിരിവുകളും നിലപാടുകളും നിറഞ്ഞതായിരുന്നു രത്തൻ ടാറ്റയുടെ ജീവിതം.രത്തൻ ടാ​റ്റ വലിയൊരു മൃഗസ്‌നേഹി കൂടിയായിരുന്നു. താൻ സ്‌നേഹിക്കുന്നവർക്ക് […]

News4media

കൊ​ച്ചി​യു​ടെ കാ​യ​ൽ കാ​ഴ്ച​ക​ൾ കാണാൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ൻറെ ‘ഇ​ന്ദ്ര’ ബോ​ട്ട്​ സ​ർ​വീ​സ്; നിരക്കും സമയവും അറിയാൻ

കൊ​ച്ചി: കൊ​ച്ചി​യു​ടെ കാ​യ​ൽ Kochi’s backwater കാ​ഴ്ച​ക​ളി​ലേ​ക്ക്​ ഉ​ല്ലാ​സ യാ​ത്ര ഒ​രു​ക്കി ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ൻറെ ‘ഇ​ന്ദ്ര’ ബോ​ട്ട്​ സ​ർ​വീ​സ് ‘Indra’ boat service. എ​റ​ണാ​കു​ളം ബോ​ട്ട്​ ജെ​ട്ടി​യി​ൽ സ​ർ​വീ​സ്​ ന​ട​ത്തു​ന്ന, രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സൗ​രോ​ർ​ജ ബോ​ട്ടാ​യ ഇ​ന്ദ്ര കൊ​ച്ചി​യി​ലെ ഏ​റ്റ​വും ചെ​ല​വ്​ കു​റ​ഞ്ഞ ഉ​ല്ലാ​സ​യാ​ത്ര ബോ​ട്ടാ​ണെ​ന്ന്​ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ശീ​തീ​ക​രി​ച്ച താ​ഴ​ത്തെ നി​ല​യി​ൽ ഇ​രു​ന്നും, മു​ക​ളി​ൽ നി​ന്നും ര​ണ്ട്​ മ​ണി​ക്കൂ​റോ​ളം കാ​യ​ൽ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാം. അ​ഞ്ചു മു​ത​ൽ 12 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​ർ​ക്ക്​ 150 […]

News4media

എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ ആറംഗ പൊലീസ് സംഘം; ചുമതല കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക്

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ Kannur ADM Naveen Babu മരണത്തിൽ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിൻറെ നേതൃത്വത്തിലുള്ള സംഘം ആയിരിക്കും കേസ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷണത്തിൻറെ മേൽനോട്ടം വഹിക്കും. അതേസമയം എഡിഎമ്മിനെതിരെ പരാതി ഉന്നയിച്ച ടി.വി പ്രശാന്തനെതിരായിട്ടാണ് ആരോഗ്യ വകുപ്പിൻറെ റിപ്പോർട്ട്. പെട്രോൾ പമ്പിന് അനുമതി നേടിയത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കണ്ടെത്തി. സർവീസിലിരിക്കെ ബിസിനസ് […]

News4media

സാമ്പത്തിക തർക്കം; വയോധികയെ കൊലപ്പെടുത്തി; മകളും ചെറുമകളും അറസ്റ്റിൽ

ചിറയിൻകീഴിൽ വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസ്. ശിഖാ ഭവനിൽ നിർമല(75)യെ ആണ് ഒരാഴ്ച മുൻപ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ മകളും ചെറുമകളും അറസ്റ്റിലായി. നിർമലയുടെ മൂത്തമകൾ ശിഖ(55), ശിഖയുടെ മകൾ ഉത്തര(34) എന്നിവരെ ആണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ നിർമ്മലയുടെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 17-നാണ് നിർമലയെ കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്ന നിലയിൽ അയൽവാസിയായ സ്ത്രീ കണ്ടെത്തിയത്. വീട്ടിൽനിന്നു ദുർഗന്ധം വമിക്കുന്നതിൽ സംശയം തോന്നിയ ഇവർ വാർഡംഗത്തെയും […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]