News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

അച്ഛൻ താക്കോൽ നൽകാത്തതിൽ പ്രകോപനം; കാർ തീയിട്ട് നശിപ്പിച്ച് മകൻ, വീട്ടുപകരണങ്ങളും തല്ലിത്തകർത്തു

മലപ്പുറം: പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിനാൽ പ്രകോപിതനായ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.(Son set car fire in Malappuram) നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജിനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിന് ലൈസൻസ് ഉണ്ടായിരുന്നില്ല. ഇതുകാരണമാണ് താക്കോൽ നൽകാതെ ഇരുന്നത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്. പിതാവിന്റെ പ്രവർത്തിയിൽ പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫർണിച്ചറുകളും തല്ലിത്തകർത്തശേഷം കാർ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. […]

August 28, 2024
News4media

ശക്തമായ മഴ; കരുവാരക്കുണ്ടിൽ വൻ മലവെള്ളപ്പാച്ചിൽ

മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ. ഒലിപ്പുഴ, കല്ലൻ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് വലിയ മലവെള്ളപ്പാച്ചിലുണ്ടായത്. മലപ്പുറത്തിന്റെ മലയോര പ്രദേശമായ കരുവാരകുണ്ട് മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്.(Heavy rain in karuvarakundu malappuram) മലപ്പുറം ജില്ലയിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മേഖലയില്‍ ശക്തമായ മഴ തുടങ്ങിയത്. നിലവില്‍ മഴ കുറഞ്ഞതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം. മലപ്പുറത്തിന് പുറമേ പാലക്കാടും ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, […]

August 11, 2024
News4media

എടിഎം എന്ന് കരുതി കുത്തി പൊളിച്ചത് പാസ് ബുക്ക് പ്രിന്റര്‍ മെഷീന്‍; പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്

മലപ്പുറം: എടിഎം കൗണ്ടറിനുള്ളില്‍ മോഷണത്തിനായി കയറി പാസ്ബുക്ക് പ്രിന്റര്‍ മെഷീനും കാഷ് ഡെപ്പോസിറ്റ് മെഷീനും പൊളിച്ച അതിഥിത്തൊഴിലാളി പിടിയിൽ. യുപി അലഹാബാദിലെ ബരേത്ത് പുരോഗബായ് സ്വദേശി ജിതേന്ദ്ര ബിന്ദി(33)നെയാണ് മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.(robbery in atm counter; accused arrested) തിരൂര്‍ താഴേപ്പാലത്തുള്ള എസ്ബിഐ ബാങ്കിനോടു ചേര്‍ന്നുള്ള എടിഎം കൗണ്ടറിലാണ് പ്രതി മോഷ്ടിക്കാൻ കയറിയത്. എടിഎം ആണെന്നു കരുതി, കയ്യിലുണ്ടായിരുന്ന ഇരുമ്പുപാര ഉപയോഗിച്ചു പാസ്ബുക്ക് പ്രിന്റര്‍ മെഷീന്‍ പൊളിച്ചു. ഇതില്‍ പണം […]

August 5, 2024
News4media

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അപകടം ബന്ധുവിന്റെ വിവാഹത്തിന് പോകുന്നതിനിടെ

മലപ്പുറം: ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കാറിന് തീ പിടിച്ചു. ആറംഗ കുടുംബവും ബന്ധുവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.(Running car caught fire in malappuram) കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ മോങ്ങം ഹിൽടോപ്പിൽ വച്ചാണ് സംഭവം. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാൽ കാറിലുണ്ടായിരുന്ന കുടുംബം തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. തീപിടിച്ച കാർ നിമിഷങ്ങൾക്കകം പൂർണമായും കത്തി നശിച്ചു. നാട്ടുകാർ ഇടപെട്ട് ഇതുവഴി വന്ന മറ്റ് വാഹനങ്ങൾ തടഞ്ഞതിനാൽ വലിയ ദുരന്തം വഴിമാറുകയായിരുന്നു. […]

August 2, 2024
News4media

മഞ്ഞപിത്തം സ്ഥിരീകരിച്ചത് 59 കുട്ടികൾക്ക്; അരൂർ എഎംയുപി സ്കൂൾ അടച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമായി പടരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 102 പേർക്കാണ് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചത്. വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് പുളിക്കൽ പഞ്ചായത്തിലെ അരൂർ എ എം യു പി സ്കൂൾ അടച്ചു.(Jaundice spread; school closed at malappuram district) 59 വിദ്യാർത്ഥികൾക്കാണ് മഞ്ഞപിത്തം സ്ഥിരീകരിച്ചത് ജൂലൈ 29 വരെയാണ് സ്കൂൾ അടച്ചത്. ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്നാണ് നടപടി. അതേസമയം സംസ്ഥാനത്ത് പനി […]

July 25, 2024
News4media

വിവാഹ ചടങ്ങിനിടെ ഓഡിറ്റോറിയത്തിലെ ലിഫ്റ്റ് തകർന്നു വീണു; നാലുപേർക്ക് പരിക്ക്

മലപ്പുറം: കല്ല്യാണത്തിനിടെ ഓഡിറ്റോറിയത്തിന്റെ ലിഫ്റ്റ് തകർന്നുവീണ് നാലുപേർക്ക് പരിക്ക്. ഇന്നല ഉച്ചയ്ക്ക് രണ്ട് മണിയോടെ പത്തപ്പിരിയം വി എ കൺവൻഷൻ സെന്‍ററിലെ ലിഫ്റ്റാണ് തകർന്ന് വീണത്. നെല്ലാണി സ്വദേശി കുഞ്ഞുമൊയിന്റെ മകളുടെ വിവാഹം നടക്കുമ്പോഴാണ് അപകടമുണ്ടായത്.(lift in the auditorium collapsed during the wedding ceremony; Four people were injured) ഓഡിറ്റോറിയത്തിന്‍റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന അടുക്കളയിൽ നിന്ന് ഭക്ഷണവും മറ്റും ലിഫ്റ്റ് വഴിയാണ് താഴേക്ക് ഇറക്കുക. വരനും കൂട്ടരും മണ്ഡപത്തിലേക്ക് എത്തിയതോടെ ഇവർക്കുള്ള […]

July 22, 2024
News4media

വീണ്ടും ആശങ്ക; മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണം

കോഴിക്കോട്: മലപ്പുറം ജില്ലയിൽ ഒരാൾക്ക് കൂടി നിപ രോ​ഗലക്ഷണം. രോ​ഗിയെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശിയായ അറുപത്തെട്ടുകാരനാണ് ചികിത്സയിലുള്ളത്.(One more person in Malappuram has symptoms of Nipah) രോഗിയുടെ സാംപിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.എന്നാൽ ഇയാൾക്ക് കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽപ്പെടുന്ന ആളല്ല. സമാന രോ​ഗലക്ഷണം കണ്ടതോടെ വിദ​ഗ്ധ ചികിത്സയ്ക്കായി രോ​ഗിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം നിപ ബാധിച്ച് മരിച്ച […]

July 21, 2024
News4media

സംസ്ഥാനത്ത് വീണ്ടും നിപ; പതിനാലുകാരന്റെ പരിശോധനാ ഫലം പോസിറ്റീവ്

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പതിനാലുകാരന് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബിലെ പരിശോധനയിലാണ് പോസിറ്റീവ് ആയത്. പൂനെയിലെ ഫലം പുറത്തുവന്ന ശേഷമെ ഇക്കാര്യം ഔദ്യോഗികമായി പറയാന്‍ കഴിയുകയുളളുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.(again nipah positive in kerala) മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിൽ കഴിയുന്നത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് സാമ്പിളുകള്‍ എടുത്ത് […]

July 20, 2024
News4media

ട്രാൻസ്‌ഫോർമറിന് മുകളിൽ കയറിക്കൂടി കൂറ്റൻ പെരുമ്പാമ്പ്; ഒടുവിൽ സാഹസിക രക്ഷപ്പെടുത്തൽ

കോട്ടപ്പടി: മലപ്പുറത്ത് ട്രാൻസ്‌ഫോർമറിന് മുകളിൽപ്പെട്ട പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. കോട്ടപ്പടി വലിയവരമ്പിലെ കെഎസ്ഇബി ട്രാൻസ്‌ഫോർമറിന് മുകളിലാണ് പെരുമ്പാമ്പ് കയറിയത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.(giant python rescued in malappuram) വലിയവരമ്പ് ബൈപ്പാസിലെ ട്രാൻസ്‌ഫോർമറിന് മുകളിൽ ഉച്ചയോടെ പെരുമ്പാമ്പിനെ നാട്ടുകാർ കാണുകയായിരുന്നു. പാമ്പ് ട്രാൻസ്‌ഫോർമറിന് മുകളിലായതിനാൽ കെ.എസ്.ഇ.ബി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പാമ്പുപിടുത്ത വിദഗ്ധരെത്തി പെരുമ്പാമ്പിനെ പിടികൂടി. ക്രെയിനിൽ കയറിയാണ് പാമ്പുപിടുത് വിദഗ്ധൻ പെരുമ്പാമ്പിനെ ചാക്കിലാക്കിയത്. വനം വകുപ്പിന് കൈമാറിയ പാമ്പിനെ വനത്തിൽ എത്തിച്ച് തുറന്നുവിട്ടു. Read also: […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]