News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

അമ്മ തടിക്കഷ്ണം കൊണ്ട് അച്ഛന്റെ തലയ്ക്കടിച്ചെന്ന് മകളുടെ മൊഴി; ആലപ്പുഴയിൽ യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ ഭാര്യയടക്കമുള്ള പ്രതികളെ റിമാൻഡ് ചെയ്തു

ആലപ്പുഴ: ഭാര്യ വീട്ടിൽവെച്ച് യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വിഷ്ണു (34)വിന്റെ കൊലപാതകത്തിൽ ഭാര്യ ആറാട്ടുപുഴ തറയിൽക്കടവ് തണ്ടാശ്ശേരിൽ വീട്ടിൽ ആതിര (31) , പിതൃസഹോദരങ്ങളായ തണ്ടാശ്ശേരിൽ ബാബുരാജ് (55), പദ്മൻ (53), പൊടിമോൻ (51) എന്നിവരെയാണ് ഹരിപ്പാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.(young man was beaten to death at wife’s house; accused including his wife were […]

December 5, 2024
News4media

ആലപ്പുഴയിലെ വിഷ്ണുവിന്റെ മരണം തലയ്ക്കടിയേറ്റ്; ഭാര്യയടക്കം കസ്റ്റഡിയിലുള്ളവർക്കെതിരെ കൊലക്കുറ്റം ചുമത്തി

ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവ് മർദനമേറ്റ് മരിച്ച സംഭവം കൊലപാതകം എന്ന് സ്ഥിരീകരിച്ച് പോലീസ്. ആന്തരിക ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. സംഭവത്തിൽ കസ്റ്റഡിയിലുള്ള ഭാര്യ ആതിര, ബന്ധുക്കളായ ബാബുരാജ്, പത്മൻ, പൊടിമോൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി.(young man was beaten to death in wife’s home; postmortem report) ഇന്നലെയായിരുന്നു സംഭവം. ഒന്നര വർഷമായി വിഷ്ണുവുമായി പിണങ്ങിയാണ് ഭാര്യ കഴിയുന്നത്. ഇവരുടെ നാലു വയസ്സുള്ള കുട്ടിയെ ഇന്നലെ ഭാര്യ വീട്ടിൽ ഏല്പിക്കാൻ എത്തിയതാണ് […]

December 4, 2024
News4media

കായംകുളത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 20ഓളം യാത്രക്കാർക്ക് പരിക്ക്

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. വിദ്യാര്‍ത്ഥികളടക്കം 20ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ കായംകുളത്താണ് അപകടമുണ്ടായത്.(KSRTC bus collides with private bus in Kayamkulam; passengers were injured) ഇന്ന് രാവിലെ കെപി റോഡിൽ മൂന്നാം കുറ്റിക്ക് സമീപത്തുവെച്ചാണ് സംഭവം. കായംകുളത്ത് നിന്ന് അടൂരിലേക്ക് പോയ ബസുകളാണ് കൂട്ടിയിടിച്ചത്. കെഎസ്ആർടിസി ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യബസ് കെഎസ്ആർടിസി ബസിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു. രാവിലെയായതിനാൽ സ്കൂളിലേക്കും ഓഫീസുകളിലേക്കും മറ്റുമായി പോകുന്ന നിരവധി യാത്രക്കാരാണ് രണ്ടു […]

News4media

ആലപ്പുഴയിൽ വാഹനാപകടം; കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി; 5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി അഞ്ചു മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ആലപ്പുഴ കളർകോടാണ് അപകടമുണ്ടായത്. ഏഴു പേരാണ് കാറിൽ സഞ്ചരിച്ചിരുന്നത്.(Car accident in alappuzha; Five medical students died) ഓവർ ടേക്ക് ചെയ്യുന്നതിനിടെ കാർ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേരുടെ നില ഗുരുതരമാണ്.

December 2, 2024
News4media

വീടിനോട് ചേർന്ന് കാടുവെട്ടിത്തെളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; വയോധികന് ഗുരുതര പരിക്ക്

ആലപ്പുഴ: ആലപ്പുഴയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരിക്കേറ്റു. വള്ളികുന്നം ഗ്രാമ പഞ്ചായത്ത് ഓഫീസിന് കിഴക്ക് ഭാഗത്ത് പോക്കാട് ഹർഷ മന്ദിരത്തിൽ കെ.പി. രാജു (75) വിനെയാണ് കാട്ടുപന്നി ആക്രമിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.(Wild Boar Attacked; Elderly man seriously injured) രാജു തന്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിൽ നിൽക്കുമ്പോഴാണ് പന്നി അപ്രതീക്ഷിതമായി ആക്രമിച്ചത്. ഇടതു കാലിനാണു ഗുരുതര പരിക്കുള്ളത്. കൈക്കും പരിക്കേറ്റിട്ടുണ്ട്. സമീപം ഉണ്ടായിരുന്ന ആൾ ബഹളം വെച്ചതോടെ പന്നി ഓടിപ്പോവുകയായിരുന്നു. […]

December 1, 2024
News4media

നവജാത ശിശുവിന് അസാധാരണ വൈകല്യം കണ്ടെത്തിയ സംഭവം; ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്ററുകള്‍ പൂട്ടി, ലൈസന്‍സ് റദ്ദാക്കി

ആലപ്പുഴ: ആലപ്പുഴയില്‍ നവജാത ശിശുവിന് അസാധാരണ വൈകല്യം കണ്ടെത്തിയ സംഭവത്തിൽ ആലപ്പുഴയിലെ രണ്ടു സ്കാനിംഗ് സെന്ററുകൾ പൂട്ടി സീൽ ചെയ്തു. ശങ്കേഴ്സ്, മിഡാസ് എന്നീ ലാബുകൾക്കെതിരെയാണ് നടപടി. ഇവരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.(Abnormal deformities in newborn baby; Two scanning centers in Alappuzha were closed) ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് 2 സ്‌കാനിങ് സെന്ററുകളും പൂട്ടി സീല്‍ ചെയ്തത്. സംഭവത്തില്‍ ലാബുകളുടെ ഭാഗത്താണ് വീഴ്ച എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സ്‌കാനിങ് റിപ്പോര്‍ട്ട് പ്രകാരമാണ് […]

November 30, 2024
News4media

ആലപ്പുഴയിൽ നവജാത ശിശുവിന് അസാധാരണ വൈകല്യം; അന്വേഷണത്തിന് രണ്ടു സമിതി വേണ്ടെന്ന് തീരുമാനം, ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടു

ആലപ്പുഴ: നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിനായുള്ള ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടു. അന്വേഷണത്തിന് രണ്ട് സമിതി വേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് നടപടി. വിദഗ്ധ സമിതി മാത്രമാണ് ഇനി അന്വേഷണം നടത്തുക.(child was born with abnormal deformities in Alappuzha; district level inquiry committee was dissolved) ആരോഗ്യമന്ത്രി രൂപീകരിച്ച വിദഗ്ധ സമിതിയും ജില്ലാതല അന്വേഷണ സമിതിയുമായിരുന്നു അന്വേഷണത്തിനായി മുൻപ് ഉണ്ടായിരുന്നത്. എന്നാൽ രണ്ടു സമിതികൾ വ്യത്യസ്ത റിപ്പോർട്ടുകൾ സമർപ്പിച്ചാൽ വിവാദമുണ്ടാകും എന്ന് […]

News4media

ഭാര്യയുമായി തർക്കം; ഒന്നര വയസുള്ള മകളുമായി യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു; ദാരുണ സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് ഒന്നര വയസുകാരിയുമായി പിതാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടിൽ ഔസേപ്പ് ദേവസ്യ (അനീഷ് -37), മകൾ ഏദ്‌ന എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി 7.40 ഓടെയായിരുന്നു സംഭവം.(Young man jumped in front of train with baby in Alappuzha) മാളികമുക്കിന് വടക്ക് ലെറ്റർലാൻഡ് സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്. ഭാര്യ കാഞ്ഞിരംചിറ കുരിശിങ്കൽ സ്നേഹ റെയ്നോൾഡിന്റെ മാളികമുക്കിലുള്ള വീട്ടിലെത്തിയതായിരുന്നു അനീഷ്. തുടർന്ന് […]

November 28, 2024
News4media

മുഖം സാധാരണ രൂപത്തിലല്ല, കണ്ണും ചെവിയും യഥാസ്ഥാനത്തല്ല, മലര്‍ത്തിക്കിടത്തിയാല്‍ നാക്ക് ഉള്ളിലേക്കു പോകും; ആലപ്പുഴയിൽ നവജാത ശിശുവിന് അസാധാരണ വൈകല്യങ്ങള്‍; ഡോക്ടര്‍ക്കെതിരെ പരാതി

ആലപ്പുഴ: ആലപ്പുഴയിൽ അസാധാരണമായ വൈകല്യങ്ങളുമായി നവജാത ശിശു ജനിച്ച സംഭവത്തിൽ ഡോക്ടര്‍ക്കെതിരെ പരാതി നൽകി കുടുംബം. ആലപ്പുഴയിലെ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കെതിരെയാണ് പരാതി. ഗർഭം ധരിച്ചിരുന്ന സമയത്ത് സ്കാനിങ്ങിൽ പോലും വൈകല്യം സംബന്ധിച്ച സൂചന ഡോക്ടര്‍മാര്‍ നല്‍കിയില്ലെന്ന് കുഞ്ഞിന്റെ ‘അമ്മ ആരോപിച്ചു.(Abnormal deformities found in newborn baby in Alappuzha; Complaint against the doctor) കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലല്ല. വായ തുറക്കില്ല, കണ്ണ് യഥാസ്ഥാനത്തല്ല കൂടാതെ തുറക്കുന്നുമില്ല. ഹൃദയത്തിനു ദ്വാരം. ജനനേന്ദ്രിയം […]

November 27, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]