ബാഡ്മിന്റണ്‍ താരം സൈന നെഹ് വാള്‍ സന്ധിവാതത്തെ തുടര്‍ന്ന് മുട്ടിനുണ്ടായ വേദന മൂലം കളിക്കളം വിടാനൊരുങ്ങുന്നു. എട്ടും ഒന്‍പതും മണിക്കൂര്‍ പരിശീലനം ചെയ്യുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെന്ന് ഹൗസ് ഓഫ് ഗ്ലോറി പോഡ്‌കാസ്‌റ്റിനു വേണ്ടി നല്‍കിയ അഭിമുഖത്തിനിടെ സൈന പറഞ്ഞു. Badminton star Saina Nehwal is about to retire ഇപ്പോള്‍ 34 വയസ്സുള്ള ഈ ലോക മുന്‍ ഒന്നാം നമ്പര്‍ ബാഡ്‌മിന്റണ്‍ താരം ഇന്ത്യയ്‌ക്കായി 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. 2010, […]
ഡല്‍ഹി: പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേട്ടത്തോടെ വിരമിച്ച ഇന്ത്യന്‍ ഹോക്കി താരം പി ആര് ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിച്ച് ഹോക്കി ഇന്ത്യ. താരം കരിയറിലുടനീളം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്സി ഹോക്കി ഇന്ത്യ പിൻവലിച്ചു. സീനിയര്‍ ടീമില്‍ ഇനി ആര്‍ക്കും 16-ാം നമ്പര്‍ ജഴ്സി നല്‍കില്ല.(Hockey India retires No. 16 jersey in honour of retired goalkeeper PR Sreejesh) ഇന്ത്യന്‍ ഹോക്കിക്ക് വേണ്ടി ശ്രീജേഷ് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ടീമിന്റെ തീരുമാനം. […]
പാരിസ്: ഇന്ത്യയുടെ പാരാലിംപിക്‌സ് ബാഡ്മിന്റണ്‍ താരം പ്രമോദ് ഭഗത്തിന് ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ വിലക്ക്. താരം ഉത്തേജകമരുന്ന് വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. 18 മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ പാരിസ് പാരാലിംപിക്‌സിൽ താരം പങ്കെടുക്കില്ല.(Paralympic champion Pramod Bhagat suspended for 18 months) 12 മാസത്തിനിടെ പ്രമോദ് ഭഗത്ത് മൂന്ന് തവണ ചട്ടം ലംഘിച്ചതായാണ് 2024 മാര്‍ച്ച് ഒന്നിന് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയുടെ ഉത്തേജക വിരുദ്ധ വിഭാഗം കണ്ടെത്തിയത്. ഇതിനെതിരെ ജൂലൈ […]
ഡൽഹി: പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേട്ടത്തോടെ ഹോക്കിയിൽ നിന്ന് വിരമിച്ച മലയാളി താരം പി ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും. ഹോക്കി ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ഇതിഹാസ താരം മറ്റൊരു ഇതിഹാസ തീരുമാനത്തിലേക്ക് നീങ്ങുന്നുവെന്നാണ് ശ്രീജേഷ് പരിശീലന സ്ഥാനത്ത് എത്തുന്നതിനെ കുറിച്ച് ഹോക്കി ഇന്ത്യ വിശേഷിപ്പിച്ചത്.(PR Sreejesh to coach Indian junior hockey team; Confirmed by Hockey India) ഇന്ത്യൻ ഹോക്കി താരത്തിൽ നിന്ന് ഒരു പരിശീലകനാകുന്ന ശ്രീജേഷിന് […]
പാരീസ് ഒളിംപിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ഫൈനലിൽ. ആവേശകരമായ സെമിപോരാട്ടത്തിൽ ക്യൂബയുടെ യുസ്നെലിസ് ലോപ്പസിനെയാണ് വിനേഷ് ഫോഗട്ട് വീഴ്ത്തിയത്. 5–0നാണ് വിനേഷ് ഫോഗട്ടിന്റെ വിജയം. New history in Olympic women’s wrestling; Vinesh Phogat in the final ഇതോടെ, ഒളിംപിക്സ് ഗുസ്തി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവും വിനേഷ് ഫോഗട്ട് സ്വന്തമാക്കി. ഇതോടെ, ഈ ഒളിംപിക്സിൽ ആദ്യമായി ഇന്ത്യയ്ക്ക് സ്വർണമോ വെള്ളിയോ ഉറപ്പാക്കി. പാരിസ് […]
10 പേരുമായി കളിച്ചിട്ടും ചങ്കൂറ്റത്തോടെ പൊരുതിയ ഇന്ത്യ, ബ്രിട്ടനെ തോൽപ്പിച്ച് ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കി സെമിയിൽ പ്രവേശിച്ചു. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ വിജയം.(India defeats Britain in penalty shootout in Olympic men’s hockey semi-finals:) മത്സരത്തിലുടനീളം വൻമതിൽ പോലെ ഇന്ത്യൻ ഗോൾമുഖത്ത് നിലയുറപ്പിച്ച ശ്രീജേഷിനാണ് ഈ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത്. ശ്രീജേഷിന്റെ സേവുകളാണ് 10 പേരായി ചുരുങ്ങിയ ഇന്ത്യയെ പലപ്പോഴും മത്സരത്തിൽ നിലനിർത്തിയത്. ഒടുവിൽ പെനൽറ്റി ഷൂട്ടൗട്ടിലും […]
പാരീസ്: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്കു സമനില. ഗ്രൂപ്പ് ബിയിലെ ആവേശകരമായ പോരാട്ടത്തില്‍ മുന്‍ സ്വര്‍ണ മെഡല്‍ ജേതാക്കളായ അര്‍ജന്റീനയെയാണ് ഇന്ത്യ 1-1നു പിടിച്ചുകെട്ടിയത്.India draw in Olympic men’s hockey 0-1ന്റെ പരാജയത്തിന്റെ വക്കില്‍ നിന്നാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഗോളിലാണ് ഇന്ത്യ സമനില കൈക്കലാക്കിയത്. മല്‍സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഹര്‍മന്‍പ്രീത് ടീമിനു നാടകീയ സമനില സമ്മാനിച്ചത്. നാലാം ക്വാര്‍ട്ടറിന്‍റെ അവസാനം വരെ ഇന്ത്യ പിന്നിലായിരുന്നു. അവസാന നിമിഷങ്ങളില്‍ ലഭിച്ച പെനാല്‍റ്റി […]
പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ആദ്യ മെഡല്‍ നേടി ഇന്ത്യ. ഷൂട്ടിങ്ങില്‍ മനു ഭാകറാണ് വെങ്കലം സ്വന്തമാക്കിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഇന്ത്യയുടെ ആദ്യ നേട്ടം.(Manu Bhaker wins bronze in Paris olympics) ഫൈനലില്‍ 221.7 പോയിന്റ് നേടിയാണ് മനു മൂന്നാം സ്ഥാനത്ത് എത്തിയത്. സ്വര്‍ണവും വെള്ളിയും നേടിയത് കൊറിയന്‍ താരങ്ങളാണ്. ഷൂട്ടിങ്ങില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്. ഇതോടെ ഒളിംപിക്സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും […]
പാരിസ്: ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പോരാട്ടത്തില്‍ മത്സരത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും ഫൈനലിലെത്താതെ പുറത്ത്.India again disappointed in Olympic shooting. സരബ്‌ജോത് സിങ് 9ാം സ്ഥാനത്തും മറ്റൊരു താരമായ അര്‍ജുന്‍ സിങ് ചീമ 18ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീമിനത്തില്‍ പോരിനിറങ്ങിയ രമിത ജിന്‍ഡാല്‍- അര്‍ജുന്‍ ബബുത സഖ്യവും ഇളവനില്‍ വാളറിവന്‍- സന്ദീപ് സിങ് സഖ്യവുമാണ് മെഡല്‍ […]
ഇന്ത്യൻ ഹോക്കിയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്. ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. 36ആം വയസ്സിലാണ് ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.(Indian Hockey Goalkeeper PR Sreejesh Announces his Retirement) 2006ൽ ഇന്ത്യൻ ഹോക്കിയിൽ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുക്കുന്നതിൽ താരം നിർണായക പങ്കുവഹിച്ചു. രണ്ടുതവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടി. ഖേൽ […]
© Copyright News4media 2024. Designed and Developed by Horizon Digital