മൂന്ന് വർഷങ്ങൾക്കുള്ളിൽ ആര്‍ട്ടിക് സമുദ്രത്തില്‍ മഞ്ഞില്ലാത്ത ദിനങ്ങൾ വരുമെന്ന് റിപ്പോർട്ട്. കടുത്ത കാലാവസ്ഥാ വ്യതിയാനത്തിന്റെ അതിഭീകരമായ അവസ്ഥയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഈ മാസം പുറത്തിറങ്ങിയ നേച്ചര്‍ കമ്യൂണിക്കേഷന്‍സ് എന്ന ജേണലിലാണ് 2027-ല്‍ ആര്‍ട്ടിക് മഞ്ഞുപാളികളില്ലാതാകുമെന്നു മുന്നറിയിപ്പ് റിപ്പോർട്ട് ഉള്ളത്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് പ്രവചനം. യു.എസിലെ കൊളറാഡോ ബൗള്‍ഡര്‍ യൂണിവേഴ്സിറ്റിയിലെയും സ്വീഡനിലെ ഗോഥന്‍ബെര്‍ഗ് യൂണിവേഴ്സിറ്റിയിലെയും കാലാവസ്ഥാ ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. ഇത് അത്ര ശുഭ സൂചനയല്ല എന്നാണ് ഗവേഷകർ പറയുന്നത്. മുൻപ് നടത്തിയ പഠനത്തിൽ […]
വത്തിക്കാന്‍സിറ്റി ∙ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പുതിയ പോപ്പ് മൊബൈൽ ഇലക്ട്രിക് കാർ സമ്മാനിച്ച് മെഴ്സിഡസ് ബെന്‍സ്. 2025 വിശുദ്ധ വര്‍ഷത്തോടനുബന്ധിച്ചാണ് മെഴ്സിഡസ് ബെന്‍സ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രത്യേകം നിര്‍മ്മിച്ച, പൂര്‍ണ്ണമായും ഇലക്ട്രിക് ആയ ജി-ക്ലാസ് മോഡൽ കാർ നൽകിയത്. ‘ഈ വാഹനം പരിശുദ്ധ പിതാവിന് കൈമാറാന്‍ കഴിഞ്ഞത് ഞങ്ങള്‍ക്ക് വലിയ ബഹുമതിയാണ്,’ മെഴ്സിഡസ് മേധാവി കല്ലേനിയസ് പറഞ്ഞു. ജൂബിലി വർഷത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ അടുത്ത പരിപാടിയിൽ മാർപാപ്പ തീർഥാടകരെ പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ പോപ്പ്മൊബൈൽ […]
ന്യൂയോർക്ക്: അമേരിക്കയിൽ റിക്ടർ സ്‌കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. വടക്കൻ കാലിഫോർണിയ തീരത്താണ് ശക്തമായ ഭൂചലനമുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ സമയം അർധരാത്രി 12.14 നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിന് പിന്നാലെ സൂനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസിലെ ദേശീയ സുനാമി കേന്ദ്രമാണ് സുനാമി മുന്നറിയിപ്പ് നൽകിയത്. കാലിഫോർണിയ, ഒറിഗോൺ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ്. ഇതുവരെ ആളപായമോ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് […]
ഫ്രഞ്ച് പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ക്കുനേരേ പ്രതിപക്ഷപാര്‍ട്ടികള്‍ ബുധനാഴ്ച കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇടതുപാര്‍ട്ടികളും തീവ്രവലതുപാര്‍ട്ടികളും ഒന്നിച്ചതോടെയാണ് പ്രമേയം പാസായത്. 331 എം.പി.മാര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. ബജറ്റ് ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവങ്ങള്‍ക്കാധാരം. 1962-നുശേഷം അവശ്വാസപ്രമേയത്തിലൂടെ ഫ്രാന്‍സില്‍ അധികാരത്തില്‍നിന്ന് പുറത്താകുന്ന ആദ്യ സര്‍ക്കാരാണ് ബാര്‍ണിയറുടേത്. French Prime Minister Michel Barnier is out ഫ്രാന്‍സിന്റെ ധനക്കമ്മി കുറയ്ക്കാനുള്ള ലക്ഷ്യത്തോടെ അവതരിപ്പിച്ച ബജറ്റിന് പ്രധാനമന്ത്രി ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ച് അംഗീകാരം നല്‍കി. പാര്‍ലമെന്റില്‍ വോട്ടെടുപ്പില്ലാതെ […]
കഞ്ചാവ് കടത്തിന് 35 കാരനായ ബംഗ്ലാദേശി യുവാവിനെ ദുബൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കഞ്ചാവ് കടത്തിയതിന് പുറമെ കഞ്ചാവ് വിൽക്കാൻ കൂടെയുള്ള യുവാവിനെ പ്രേരിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി. ഉം അൽ ഖുവൈൻ പോലീസിന്റെ ആന്റി നാർക്കോട്ടിക് ഡിപ്പാർട്ടമെന്റ് നടത്തിയ സ്റ്റിങ്ങ് ഓപ്പറേഷനിലാണ് ദുബൈയിലെ അൽ നഹ് ഏരിയയിൽ വെച്ച് യുവാവിനെ അറസ്റ്റ് ചെയ്യുന്നത്. Dubai man sentenced to life in prison for cannabis smuggling 2023 ൽ അറസ്റ്റിലായ ജോർദാൻ സ്വദേശിയാണ് […]
അയർലണ്ടിൽ അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 8 വയസ്സുകാരിയായ പെൺകുട്ടി കുത്തേറ്റു മരിച്ചു. വെക്സ്ഫോർഡിലെ ന്യൂ റോസിൽ, മാലികിക അൽ കതിബ് എന്ന എട്ടു വയസ്സുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി വീട്ടിൽ ഉണ്ടായ ആക്രമണത്തിനിടെയാണ് സംഭവം. 8-year-old girl dies after being stabbed while trying to save her mother from attacker മാതാവിന് നേരെ കത്തി ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നത് കണ്ട മാലികിക, അമ്മയെ രക്ഷിക്കാനായി ഓടിയെത്തിയപ്പോൾ പ്രതി കത്തിയുമായി കുട്ടിയെ ആക്രമിക്കുകയായിരുന്നു. […]
ഹമാസ് ബന്ദികളായവരെ ജനുവരി 20-ന് മുമ്പ് വിട്ടയക്കണമെന്ന് പുതിയ യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് ആവശ്യപ്പെട്ടു.ഇല്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് എല്ലാ ബന്ദികളെയും വിട്ടയക്കണമെന്ന് ട്രമ്പ് ആവശ്യപ്പെട്ടു. Donald Trump warns of ‘major retaliation’ if Hamas hostages are not released by January 20. അമേരിക്ക ഇതുവരെ നടത്തിയ പ്രത്യാക്രമണങ്ങളെക്കാൾ വലിയ തിരച്ചടിയാകും നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു.ഇസ്രായേലിന് താൻ ഉറച്ച പിന്തുണ നൽകുമെന്ന് […]
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഗൂഗിൾ ഡൂഡിൽ ആദരവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. പാറിപ്പറക്കുന്ന യുഎഇ ദേശീയ പതാകയാണ് ഡൂഡിലിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഈദ് അൽ എത്തിഹാദ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ദിനം, യുഎഇയുടെ ഏകതയും പുരോഗതിയും ആഘോഷിക്കു ന്ന ഒരു പ്രത്യേക ദിനമാണ്.ദേശീയ ദിനം ആഘോഷിക്കാൻ രാജ്യത്ത് വ്യാപകമായ ഒരുക്കങ്ങൾ നടക്കുകയാണ്. Google Doodle honors UAE National Day രാജ്യത്തിന്റെ ഏഴ് എമിറേറ്റുകളിലായി നിരവധി ഈദ് അൽ ഇത്തിഹാദ് സോണുകൾ സ്ഥാപിക്കപ്പെടും. അൽ ഐനിൽ ഈദ് അൽ […]
അസാമാന്യ ബുദ്ധിശക്തികൊണ്ട് ലോകത്തെതന്നെ അത്ഭുതപ്പെടുത്തുകയാണ് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ബാലൻ ക്രിഷ് അറോറ. ഈ പത്തുവയസുകാരന്റെ ഐക്യു ലെവൽ 162 ആണ്. ആൽബർട്ട് ഐൻസ്‌റ്റൈന്റെയും സ്റ്റീഫൻ ഹോക്കിങ്‌സിന്റെയും 160 ഐക്യു എന്ന കണക്കാണ് ക്രിഷ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഉയർന്ന ഐക്യു ഉള്ളവരുടെ കൂട്ടായ്മയായ മെൻസയിൽ അടുത്തിടെയാണ് ക്രിഷ് അറോറക്ക് അംഗത്വം ലഭിച്ചത്. മെൻസ നടത്തിയ പരീക്ഷയിലാണ് കുട്ടിയുടെ ഐക്യു ലെവൽ വ്യക്തമായത്. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് മകന്റെ അസാധാരണ കഴിവുകൾ മാതാപിതാക്കളായ മൗലിയും നിശ്ചലും ശ്രദ്ധിച്ചു തുടങ്ങിയത്. […]
മകന് ഹണ്ടര്‍ ബൈഡന് നേരിടുന്ന തോക്ക് കേസിലും നികുതി ആരോപണങ്ങളിലും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മാപ്പ് നല്‍കി. പ്രസിഡന്റ് പദവിയുടെ അധികാരങ്ങള്‍ കുടുംബാംഗങ്ങളുടെ പ്രയോജനത്തിനായി ഉപയോഗിക്കില്ലെന്ന് അദ്ദേഹം മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ മാപ്പ് നല്കല് അതിന്റെ നേരെ വിപരീതമാണ്. US President Joe Biden pardons son Hunter Biden in gun case and tax allegations “ഇന്ന്, എന്റെ മകന് ഹണ്ടറിന് വേണ്ടി ഞാന്‍ ഒരു മാപ്പ് അപേക്ഷ ഒപ്പിട്ടു. അധികാരമേറ്റ […]
© Copyright News4media 2024. Designed and Developed by Horizon Digital