News4media TOP NEWS
1200 പുതിയ ജനപ്രതിനിധികൾ; എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡുവീതം കൂട്ടാൻ തീരുമാനം; ഓണറേറിയത്തിന് അധികം വേണ്ടിവരുന്നത് 67കോടിരൂപ വേനൽ മഴയ്ക്ക് പിന്നാലെ ചക്രവാതചുഴി, അടുത്തയാഴ്ചയോടെ കാലവർഷവും; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് നിസാര മഴയൊന്നുമല്ല ! ചൂടുകൊണ്ട് കലിതുള്ളിയതിന്റെ കടം മഴകൊണ്ട് വീട്ടി പ്രകൃതി; അമീബിക് മസ്തിഷ്‌ക ജ്വരം: ഈ പുഴയിൽ കുളിക്കരുത് ! മുന്നറിയിപ്പുമായി അധികൃതർ ആ അമ്മയെ മകൻ കൊന്നത് തന്നെ: മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ

News

News4media

1200 പുതിയ ജനപ്രതിനിധികൾ; എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡുവീതം കൂട്ടാൻ തീരുമാനം; ഓണറേറിയത്തിന് അധികം വേണ്ടിവരുന്നത് 67കോടിരൂപ

തിരുവനന്തപുരം: അടുത്ത ഡിസംബറിൽ തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡുവീതം കൂട്ടാൻ തീരുമാനം. ഇതിനായി സർക്കാർ പ്രത്യേക ഓർഡിനൻസിറക്കും.തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. 1200 വാർഡുകൾ പുതുതായി രൂപപ്പെടുമെന്നാണ് റിപ്പോർട്ട്. ഭരണം പിടിക്കാൻ അനുകൂലമാകുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്താവും പുതിയ വാർഡുകൾ എന്നാണ് സൂചന. നിലവിൽ 1200തദ്ദേശസ്ഥാപനങ്ങളിൽ 21,865 ജനപ്രതിനിധികളുണ്ട്. 1200 അംഗങ്ങൾ വർദ്ധിക്കും. ഇവർക്ക് ഓണറേറിയം നൽകാൻ അഞ്ചു വർഷം 67കോടിരൂപ അധികം വേണ്ടിവരും. ജനസംഖ്യ വർദ്ധിച്ചെന്ന് വിലയിരുത്തിയാണ് വാർഡുകൾ പുനർനിർണയം ചെയ്യുന്നത്. ചെറിയ പഞ്ചായത്തുകളിൽ […]

May 16, 2024
News4media

വേനൽ മഴയ്ക്ക് പിന്നാലെ ചക്രവാതചുഴി, അടുത്തയാഴ്ചയോടെ കാലവർഷവും; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് നിസാര മഴയൊന്നുമല്ല ! ചൂടുകൊണ്ട് കലിതുള്ളിയതിന്റെ കടം മഴകൊണ്ട് വീട്ടി പ്രകൃതി;

കേരളത്തിൽ ചൂടുകൊണ്ട് കലിതുള്ളിയതിന്റെ കടം മഴകൊണ്ട് വീട്ടി പ്രകൃതി. 41​ ​ഡി​ഗ്രി​ ​വ​രെ​ ​താ​പ​നി​ല​ ​ഉ​യ​ർ​ന്ന​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ൽ സാ​ധാ​ര​ണ​ ​ഈ​ ​കാ​ല​യ​ള​വി​ൽ​ ​ല​ഭി​ക്കേ​ണ്ട​തി​നേ​ക്കാ​ൾ​ 47​%​ ​അ​ധി​കം മഴ ലഭിച്ചു. ​പാ​ല​ക്കാ​ട്‌​ ​ജി​ല്ല​യി​ൽ​ ​ചൂ​ടും​ ​ഗ​ണ്യ​മാ​യി​ ​കു​റ​ഞ്ഞു.​ ​ഇ​ന്ന​ലെ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത് 35.5​ ​ഡി​ഗ്രി​യാ​ണ്.​ ​ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ തിങ്കളാഴ്ച വരെ മദ്ധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ നേരിയ മഴയുണ്ടാവും. തീരദേശ മേഖലയിൽ മഴ കുറവായിരിക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയാണ് […]

News4media

അമീബിക് മസ്തിഷ്‌ക ജ്വരം: ഈ പുഴയിൽ കുളിക്കരുത് ! മുന്നറിയിപ്പുമായി അധികൃതർ

മലപ്പുറം മുന്നിയൂരിലെ പുഴയിലെ അഞ്ചു പടവുകളിൽ കുളിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി പഞ്ചായത്ത് അധികൃതര്‍. മുന്നിയൂര്‍ സ്വദേശിയായ അഞ്ചു വയസുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയായത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവർ എത്രയും വേഗം ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടണം എന്നും സ്വയം ചികിത്സ പാടില്ലെന്നും അധികൃതർ അറിയിച്ചു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ചികിത്സയിലുള്ള […]

News4media

ആ അമ്മയെ മകൻ കൊന്നത് തന്നെ: മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ

വീട്ടിലെ മുറിയിൽ മധ്യവയസ്കയായ വീട്ടമ്മ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന പോലീസ്. കഴിഞ്ഞദിവസം തിരുവനന്തപുരം മാറനല്ലൂരിൽ ആണ് സംഭവം. കൂവളശ്ശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 58 കാരിയായ ജയ ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ അമ്മയെ സ്ഥിരമായി മർദ്ദിക്കുമായിരുന്നു എന്ന നാട്ടുകാരുടെ മൊഴിയിൽ മകൻ ബിജു കെ നായരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പോസ്റ്റുമോർട്ടത്തിൽ നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണം എന്ന് വ്യക്തമായതോടെയാണ് മകനെ പ്രതിചേർത്തത്. സ്ഥിരം മദ്യപാനിയായ മകൻ ബിജു ജയയെ എന്നും […]

News4media

എസ്‌യുവി വാങ്ങി നൽകണമെന്ന് ആവശ്യം: ഭാര്യയെ യുവാവും ബന്ധുക്കളും കൂടി വീടിനു പുറത്താക്കി, സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തി: യുവാവിനും കുടുംബത്തിനും എതിരെ കേസെടുത്തു പോലീസ്

സ്ത്രീധനമായി എസ്‌യുവി ഫോർച്യൂണർ കൊടുക്കാത്തതിൽ കലിപൂണ്ട യുവാവും ബന്ധുക്കളും യുവതിയെ വീടിന് പുറത്താക്കിയതായി പരാതി. യുവതിയെ മദ്യം കുടിക്കാനും മാംസ ഭക്ഷണം കഴിച്ചാലും നിർബന്ധിച്ചതായും സ്വകാര്യ ചിത്രങ്ങൾ ബന്ധുക്കൾക്കും കൂട്ടുകാർക്കും ഉൾപ്പെടെ അയച്ചുകൊടുത്തതായും യുവതി ആരോപിക്കുന്നു. യുവതിയുടെ പരാതിക്ക് പിന്നാലെ സ്ത്രീധന പീഡന നിയമം ചുമത്തി യുവാവിനും കുടുംബത്തിനും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ വിവാഹിതരായ യുവാവും യുവതിയും സന്തോഷത്തിലാണ് കഴിഞ്ഞത്. B എന്നാൽ അടുത്തിടെ യുവാവും കുടുംബവും വലിയ കാർ വേണമെന്ന് […]

News4media

സാം കറന് മുമ്പിൽ മുട്ട് മടക്കി സഞ്ജുവും സംഘവും; രാജസ്ഥാന് തുടര്‍ച്ചയായി നാലാം തോല്‍വി; പഞ്ചാബിന് ജയം

ഐപിഎല്‍ സീസണില്‍ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും തുടര്‍ച്ചയായി നാലാം തോല്‍വി വഴങ്ങി സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് അഞ്ച് വിക്കറ്റിനാണ് വിജയിച്ചത്. ഗുവാഹത്തി ബര്‍സാപര സ്റ്റേഡിയത്തില്‍ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് മാത്രമാണ് നേടാനായത്. അര്‍ദ്ധ സെഞ്ച്വറിയും രണ്ട് വിക്കറ്റുകളും നേടി ഓള്‍റൗണ്ട് മികവ് […]

May 15, 2024
News4media

സത്യം ജയിക്കും പോരാട്ടം തുടരും; ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീര്‍ പുരകായസ്ത ജയിൽ മോചിതനായി. യുഎപിഎ ചുമത്തി പുർകായസ്തയെ അറസ്റ്റ് ചെയ്തത് നിയമനടപടികൾ പാലിക്കാതെയാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് പ്രബീറിനെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. കോടതി വിധിയ്ക്ക് പിന്നാലെ തന്നെ പുർകായസ്തയെ സ്വീകരിക്കാൻ നൂറിലേറെ പേര്‍ രോഹിണി ജയിലിന് പുറത്ത് ഒത്തുകൂടിയിരുന്നു. പുറത്തിറങ്ങിയ പ്രബീറിനെ മുദ്രാവാക്യം വിളികളോടെയാണ് സഹപ്രവർത്തകർ പൂമാലകള്‍ ഇട്ട് സ്വീകരിച്ചത്. സത്യം ജയിക്കുമെന്നും പോരാട്ടം തുടരുമെന്നുമാണ് ജയിൽ മോചിതമായ ശേഷം പ്രബീര്‍ പുരകായസ്ത മാധ്യമങ്ങളോട് പ്രതികരിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ […]

News4media

സിസ്റ്റര്‍ അഭയ കൊലക്കേസ്: ഫാദര്‍ തോമസ് കോട്ടൂരിന്റെ പെന്‍ഷന്‍ പിന്‍വലിച്ചു; ഉത്തരവിറക്കി

സിസ്റ്റര്‍ അഭയ കൊലക്കേസ് പ്രതി ഫാദര്‍ തോമസ് എം കോട്ടൂരിന്റെ പെന്‍ഷന്‍ പൂര്‍ണമായി പിന്‍വലിച്ചതായി റിപ്പോർട്ട്. സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിലാണ് പെന്‍ഷന്‍ പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കിയത്. ഗുരുതരമായ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ പെന്‍ഷന്‍ തടഞ്ഞുവയ്ക്കുകയോ പിന്‍വലിക്കുകയോ ചെയ്യാമെന്ന കെഎസ്ആര്‍ ചട്ടപ്രകാരമാണ് അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട തോമസ് എം കോട്ടൂരിന്റെ പെന്‍ഷന്‍ ഇപ്പോള്‍ പൂര്‍ണമായി പിന്‍വലിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം കേസില്‍ കുറ്റക്കാരന്‍ ആണെന്ന സിബിഐ കോടതി വിധി ഹൈക്കോടതി […]

News4media

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആദ്യ അതിഥിയായി നായ കുട്ടി; അമ്പരന്ന് ജനം

ഈ വർഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏവരെയും അമ്പരിപ്പിച്ചു കൊണ്ട് ആദ്യ അതിഥിയായി എത്തിയത് ‘മെസി’ എന്ന നായ കുട്ടി. ‘അനാട്ടമി ഓഫ് എ ഫാള്‍’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ നായയാണ് മെസി. മിന്നുന്ന ലൈറ്റുകളുടെയും ആകാംക്ഷാഭരിതരായ ഫോട്ടോഗ്രാഫര്‍മാരുടെയും ഇടയിലൂടെ ചാരുതയോടാണ് മെസി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയത്. ‘മെസി! മെസി!’എന്ന് ജനങ്ങൾ ആർത്തു വിളിച്ചു. മെസി ഇത് രണ്ടാം തവണയാണ് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കെത്തുന്നത്.  പലൈസ് ഡെസ് ഫെസ്റ്റിവലിന്റെ പടവുകള്‍ കയറിയ മെസി ഫോട്ടോഗ്രാഫർമാർക്കായി […]

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.