കെബർഹ: അഞ്ച് വിക്കറ്റുകൾ പിഴുത വരുൺ ചക്രവർത്തിയുടെ തകർപ്പൻ ബോളിങ് പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. രണ്ടാം ട്വന്റി20യിൽ ഒരോവർ ശേഷിക്കേ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തു. മൂന്ന് വിക്കറ്റിനാണ് ആതിഥേയരുടെ ജയം. ഒരുഘട്ടത്തിൽ പ്രോട്ടീസ് നിര തകർന്നടിഞ്ഞപ്പോൾ, ഇന്ത്യക്ക് ജയപ്രതീക്ഷ ഉയർന്നെങ്കിലും അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സും ജെറാൾഡ് കോട്സീയും ചേർന്ന് അവരെ ജയത്തിലേക്ക് നയിച്ചു. സ്കോർ: ഇന്ത്യ – 20 ഓവറിൽ ആറിന് 124, ദക്ഷിണാഫ്രിക്ക – 19 ഓവറിൽ ഏഴിന് 128. ജയത്തോടെ പരമ്പര 1-1 […]
മുംബൈ:എബി ഡിവില്ലിയേഴ്‌സ് സഞ്ജു സാംസണെ പ്രശംസിച്ചു രംഗത്ത് എത്തി. തുടർച്ചയായ രണ്ട് ടി20 സെഞ്ച്വറുകൾ നേടിയ ഇന്ത്യൻ ബാറ്ററുടെ സമീപകാല പ്രകടനങ്ങൾ ഉയർത്തിക്കാട്ടിയ ഡി വില്ലിയേഴ്സ് എല്ലാ ഫോർമാറ്റുകളിലും സഞ്ജുവിനെ തിരഞ്ഞെടുക്കണമെന്നാണ് പറയുന്നത്. താൻ സഞ്ജുവിന്റെ കടുത്ത ആരാധകനാണെന്നും ഡിവില്ലിയേഴ്സ് വെളിപ്പെടുത്തി. സഞ്ജുവിന്റെ പ്രകടനം സിലക്ടർമാർ കാണുന്നുണ്ടെന്നാണ് താൻ കരുതുന്നത്. അദ്ദേഹം എല്ലാ ഫോർമാറ്റിലും ഇന്ത്യയ്‌ക്കായി കളിക്കുന്നതു കാണാൻ ആഗ്രഹമുണ്ട്. സഞ്ജുവിന്റെ ബാറ്റിങ്ങിൽ ഇനിയും ഒരു ഗീയർ കൂടി ബാക്കിയുണ്ട്. ആ ആറാം ഗീയറിലേക്ക് അദ്ദേഹം മാറുന്നത് […]
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വൻ്റി 20 മത്സരത്തിൽ ഒരുപിടി റെക്കോർഡുകൾ സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. 50 പന്തിൽ 107 റൺസാണ് താരം അടിച്ചുകൂട്ടിയ്ക്ക്. സഞ്ജുവിൻ്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ 61 റൺസിന് നീലപ്പട പ്രോട്ടീസിനെ തകർത്തിരുന്നു.10 കൂറ്റൻ സിക്സറുകളും ഏഴ് ഫോറുകളുമടങ്ങിയതായിരുന്നു സഞ്ജുവിൻറെ ഇന്നിംഗ്സ്. മാൻ ഓഫ് ദ മാച്ചും സഞ്ജുവാണ്. ഇതോടെ ഇന്ത്യക്കായി ഏറ്റവും കൂടുതൽ തവണ കളിയിലെ താരമാകുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും താരം സ്വന്തമാക്കി. നിശ്ചിത 20 ഓവറിൽ […]
ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 61 റൺസിന്റെ തകർപ്പൻ ജയം. ബാറ്റിങ്ങിൽ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ നിറഞ്ഞാടിയപ്പോൾ, ബൗളിങ്ങിൽ ഇന്ത്യൻ സ്പിന്നർമാർ വീറുറ്റ പ്രകടനം പുറത്തെടുത്തു. 203 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസിന്റെ ഇന്നിങ്സ് 141 റൺസിൽ അവസാനിച്ചു. 25 റൺസെടുത്ത് പുറത്തായ ഹെയ്ന്റിച് ക്ലാസനാണ് അവരുടെ ടോപ് സ്കോറർ. സ്കോർ: ഇന്ത്യ – 20 ഓവറിൽ എട്ടിന് 202, ദക്ഷിണാഫ്രിക്ക – 17.5 ഓവറിൽ 141ന് പുറത്ത്. ജയത്തോടെ […]
ഡര്ബന്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടി സഞ്ജു സാംസണ്. 47പന്തില്‍ 9 സിക്സും 7 ഫോറുമായാണ് താരം സെഞ്ച്വറി തികച്ചത്. ഇതോടെ ടി 20യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും സഞ്ജു സാംസൺ സ്വന്തമാക്കി.(india vs south africa t20; sanju samson hit century) ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യന്‍ താരം തേടുന്ന അതിവേഗ സെഞ്ച്വറി കൂടിയാണ് സഞ്ജുവിന്റേത്. 50 പന്തുകൾ നേരിട്ട സഞ്ജു 107 റൺസെടുത്താണ് താരം […]
ഒടുവിൽ ആ കാര്യത്തിൽ ഒരു തീരുമാനമായി. ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ എത്തില്ലെന്ന് ഏകദേശം ഉറപ്പായി. ഇക്കാര്യം ബിസിസിഐ പാക് ക്രിക്കറ്റ് ബോര്‍ഡിനെ ഔദ്യോഗികമായി അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. BCCI will not go to Pakistan to play Champions Trophy. ചാമ്പ്യൻസ് ട്രോഫി ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്താൻ പിസിബി തയ്യാറാണെന്ന് വാർത്താ ഏജൻസി പിടിഐ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പഷ വേദിയായ ദുബായില്‍ നടത്തണമെന്ന […]
സംസ്ഥാന സ്‌കൂൾ കായികമേളയുടെ ആവേശത്തിലാണ് കുട്ടികൾ. ഇത്തവണ കായികമേളയിൽ ഭിന്നശേഷി വിദ്യാർഥികളും പങ്കെടുക്കുന്നുണ്ട്. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന 14 വയസ്സിന് താഴെയുള്ള ഭിന്നശേഷി വിദ്യാർഥികളുടെ ത്രോബോൾ മത്സരം വാർത്തയിൽ ഇടം നേടി. മത്സരത്തിൽ പങ്കെടുത്ത ഇടുക്കിയുടെ ജനറൽ താരം ഗജാനന്ദ് സാഹു എറിഞ്ഞ പന്ത് ചെന്ന് വീണത് ഗ്രൗണ്ടിന് പുറത്ത് കായിക താരങ്ങൾക്ക് ഭക്ഷണം വിളമ്പുന്ന പാചകപ്പുരയിലാണ്. എറിഞ്ഞു പോയതുകൊണ്ട് അളക്കാതിരിക്കാൻ പറ്റുമോ, അതുമില്ല. ഒടുവിൽ ഗ്രൗണ്ടിലെ ചുറ്റുവേലിക്കിടയിലൂടെ ടേപ്പ് കടത്തി അളന്നു. 41 മീറ്റർ […]
ഇന്ത്യയുടെ ടി20 ടീം ദക്ഷിണാഫ്രിക്കയിലേക്ക്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിരയാണ് ഡർബനിലെത്തിയത്. നാലു മത്സരമുള്ള പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ചയാണ്.India’s T20 team to South Africa മലയാളി താരം സഞ്ജു സാംസൺ ഉൾപ്പടെയുള്ള താരങ്ങളാണ് ദക്ഷിണാഫ്രിക്കയിൽ വിമാനമിറങ്ങിയത്. ഇതിനിടെ അഭിഷേക് ശർമയുടെ ഒരു ക്വിസ് മത്സരവുമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയെ കുറിച്ചായിരുന്നു ചോദ്യങ്ങൾ. ഉത്തരമറിയാതെ അന്തംവിട്ടിരിക്കുന്ന സഹതാരങ്ങളെയും ബിസിസിഐ പങ്കുവച്ച വീഡിയോയിൽ കണ്ടു. ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പര 3-0ന് സ്വന്തമാക്കിയശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുന്നത്. ടി20 ലോകകപ്പ് […]
സി കെ നായിഡു ട്രോഫിയിൽ ഒഡിഷയ്ക്കെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. Kerala to better score against Odisha ആദ്യ ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 276 റൺസെന്ന നിലയിലാണ് കേരളം. ക്യാപ്റ്റൻ അഭിഷേക് നായർ, വരുൺ നയനാർ, ഷോൺ റോജർ എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് കേരള ഇന്നിങ്സിന് കരുത്തായത്. അഭിഷേക് നായർ 62ഉം, വരുൺ നയനാർ 58ഉം ഷോൺ റോജർ 68ഉം റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് റിയാ ബഷീറും […]
വനിത ടി20യില്‍ women’s T20 അര്‍ദ്ധ സെഞ്ച്വറി നേട്ടവുമായി കേരള താരം അക്ഷയ. ലക്നൗവില്‍ ഹരിയാനയ്ക്ക് എതിരെ നടന്ന മത്സരത്തിലാണ് അക്ഷയ അര്‍ദ്ധ സെഞ്ച്വറി നേടിയത്. 52 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 60 റണ്‍സാണ് താരം കരസ്ഥമാക്കിയത്. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ കേരളത്തിന് 20 റണ്‍സിന്റെ വിജയം സമ്മാനിച്ചതും അക്ഷയയുടെ ഇന്നിങ്സായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ കേരളം കളി തിരികെ പിടിച്ചത് […]
© Copyright News4media 2024. Designed and Developed by Horizon Digital