കൊടുംചൂട്, സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം സ്ഥിരീകരിച്ചു; ഇന്നും നാളെയും ഈ 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത; അതീവ ജാഗ്രത വേണ്ട സാഹചര്യമെന്നു മുന്നറിയിപ്പ്

കേരളത്തിൽ ആദ്യമായി ഉഷ്ണാതരംഗം സ്ഥിരീകരിച്ചു. ഇന്നും നാളെയും 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത ഉണ്ടെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം ഉണ്ടായേക്കാം. അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് ഉഷ്ണതരംഗം. പൊതുജനങ്ങളും ഭരണ സംവിധാനങ്ങളും ജാഗ്രത പാലിക്കണം. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, പാലക്കാട്  ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന  പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണെന്നും സൂര്യാഘാതം എല്ക്കുന്നത് മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.

Read also:

spot_imgspot_img
spot_imgspot_img

Latest news

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം...

ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്; നാളെ ഹാജരാകണം; കേസ് വെറും ഓലപ്പാമ്പാണെന്നു പിതാവ്

നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ...

ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ; പരാതി നൽകി വിൻസി അലോഷ്യസ്

കൊച്ചി: സിനിമാ സെറ്റിൽ ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിൽ നടൻ ഷൈൻ...

Other news

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് ദാരുണാന്ത്യം: രണ്ടുപേർ യുകെയിൽ നിന്നുള്ളവർ

ഇറ്റലിയിൽ കേബിൾ കാർ അപകടത്തിൽ 4 പേർ കൊല്ലപ്പെട്ടു. ഇതിൽ രണ്ട്...

കോട്ടയത്ത് എസ്‌ഐയെ കാണാനില്ലെന്ന് പരാതി

കോട്ടയം: കോട്ടയത്ത് എസ്‌ഐയെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ്...

വെന്റിലേറ്ററിൽ കഴിയുന്നതിനിടെ എയർ ഹോസ്റ്റസായ യുവതിക്ക് പീഡനം; പ്രതി അറസ്റ്റിൽ

എയർ ഹോസ്റ്റസായ രോഗിയെ വെന്റിലേറ്ററിൽ കഴിയുന്നതിനിടെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ....

യുകെയിൽ മലയാളി യുവാവ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ..! കണ്ണൂർ സ്വദേശിയുടെ അകാല വേർപാടിൽ അനാഥമായത് രണ്ടു പെൺകുഞ്ഞുങ്ങളും ഭാര്യയും

യുകെ മലയാളികൾക്കിടയിലെ മരണത്തിന് അവസാനമില്ല. സൗത്താംപ്ടണ്‍ മലയാളിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച...

ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ചോദ്യം ചെയ്യൽ; ഷൈൻ ഹാജരാകുമെന്ന് പിതാവ്

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ...

തിരുവനന്തപുരത്ത്‌ കൊടും ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് അമ്മ

തിരുവനന്തപുരം: തിരുവനന്തപുരം കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് അമ്മ. കിളിമാനൂരിലാണ് സംഭവം....

Related Articles

Popular Categories

spot_imgspot_img