News4media TOP NEWS
സംസ്ഥാനം നാഥനില്ലാ കളരിയായി മാറി; ഡിജിപിയുണ്ടോ; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല രൗദ്രഭാവം പുറത്ത്; 5 ദിവസം അതി ശക്തമായ മഴ; വൃഷ്ടി പ്രദേശത്ത് മഴ ഇനിയും പെയ്താൽ സ്പിൽവേ ഷട്ടറുകൾ തുറക്കേണ്ടി വരും വഞ്ചനാക്കേസ്; സിനിമാ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ വാഗ്‌ദാനമല്ല, കെഎസ്ആർടിസി ബസിൽ ലഘുഭക്ഷണം ലഭിക്കുമെന്ന് ഉറപ്പായി; പദ്ധതിയ്ക്ക് നിർദേശങ്ങൾ ക്ഷണിച്ച് കെഎസ്ആർടിസി

News

News4media

മറ്റൊരു കിടിലൻ അപ്ഡേഷനുമായി വാട്ട്സാപ്പ് ! ചാറ്റ് ചെയ്യുമ്പോൾ തന്നെ തന്നെ മറ്റൊരു ഫോൺ വിളിക്കാൻ ഇനി ഓഡിയോ കോൾ ബാർ

മറ്റൊരു കിടിലൻ അപ്ഡേഷനുമായി വാട്ട്സാപ്പ്. കോളുകൾക്കിടെ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുന്നതിനുള്ള പുതിയ സംവിധാനമാണ് വാട്സാപ്പ് ഒരുക്കിയിരിക്കുന്നത്. മെസേജ് അയക്കുന്നതിനൊപ്പം വീഡിയോ -ഓഡിയോ കോളുകൾ ചെയ്യാനായി വാട്ട്സാപ്പ് ഓഡിയോ കോൾ ബാർ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്ന വാട്സാപ്പ്. ഓഡിയോ കോൾ വിൻഡോ മിനിമൈസ് ചെയ്യുമ്പോൾ ചാറ്റ് ലിസ്റ്റിന് മുകളിലായാണ് പുതിയ ഓഡിയോ കോൾ ബാർ കാണാനാവുക. പുതിയ അപ്ഡേഷനിലൂടെ മെയിൻ സ്‌ക്രീനിലേക്ക് പോവാതെ തന്നെ കോളുകൾ മ്യൂട്ട് ചെയ്യാനും കട്ട് ചെയ്യാനും സാധിക്കും. ആൻഡ്രോയിഡിലും വാട്ട്സാപ്പ് ഐഒഎസ് ബീറ്റാ ഉപഭോക്താക്കൾക്കും […]

May 12, 2024
News4media

ആവശ്യമില്ലാത്ത പണിക്ക് പോയിട്ടല്ലേ..? രണ്ട് ലക്ഷത്തോളം ഇന്ത്യൻ അക്കൗണ്ടുകൾ നീക്കം ചെയ്ത് സമൂഹമാധ്യമമായ എക്സ് !

രണ്ട് ലക്ഷത്തോളം ഇന്ത്യൻ അക്കൗണ്ടുകൾ നീക്കം ചെയ്ത് സമൂഹമാധ്യമമായ എക്സ്. കുട്ടികളെ ലൈം​ഗികമായി ചൂഷണം ചെയ്യൽ, അനുവാദമില്ലാതെ ന​ഗ്നത പ്രദർശിപ്പിക്കൽ എന്നിവ പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മാർച്ച് 26 നും ഏപ്രിൽ 25 നും ഇടയിൽ 1,85,544 അക്കൗണ്ടുകളാണ് എക്സ് നിരോധിച്ചത്. ഇതിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ച 1303 ഇന്ത്യൻ അക്കൗണ്ടുകളും ഉൾപ്പെടുന്നു. മാർച്ച് 26 നും ഏപ്രിൽ 25 നും ഇടയിൽ 18562 പരാതികളാണ് ഇന്ത്യയിലെ ഉപഭോക്താക്കളിൽ നിന്ന് എക്‌സിന് ലഭിച്ചത്. ഇതിൽ അക്കൗണ്ട് […]

News4media

ഭൂമിയുടെ 17 മടങ്ങ് വലുപ്പമുള്ള അതിഭീമൻ സൂര്യകളങ്കം വരുന്നു ! ഭൂമിയിലെ മുഴുവൻ വൈദ്യുത വിതരണ ശൃംഖലയും നശിപ്പിക്കാൻ ശേഷി; ഉപഗ്രഹങ്ങളെയും ബാധിക്കും

ഭൂമിയുടെ 17 മടങ്ങ് വലുപ്പമുള്ള അതിഭീമൻ സൂര്യകളങ്കം വരുന്നു. ഭൂമിയിലെ വൈദ്യുതി ശ്യംഖലകളെയും വാർത്താ വിനിമയ സംവിധാനങ്ങളെയും ബാധിക്കുമെന്നു മുന്നറിയിപ്പ്. സൂര്യനിലെ കാന്തമണ്ഡലച്ചുഴികളാണു സൂര്യകളങ്കങ്ങളായി അറിയപ്പെടുന്നത്. സൂര്യകളങ്കങ്ങളോടനുബന്ധിച്ച് അതിശക്തമായ സൗരജ്വാലകൾ ഉണ്ടാകാറുണ്ട്. . ഈ ശക്തമായ കണങ്ങൾ വാർത്താവിനിമയ ഉപഗ്രഹങ്ങളെ താറുമാറാക്കാനും ഇടയുണ്ട്. ഭൂമിയിലെ വൈദ്യുത വിതരണശൃംഖല തടസ്സപ്പെടാനും ഇതുകാരണമാകും. ചിലപ്പോഴവ ഭൂമിയുടെ നേർക്കും വരാറുണ്ട്. അത്തരം സമയങ്ങളിൽ ഭൂമിയുടെ ധ്രുവമേഖലയിൽ വർണാഭമായ ധ്രുവദീപ്തികൾ (അറോറ) പ്രത്യക്ഷപ്പെടും. അതുകൊണ്ടു ശാസ്ത്രലോകം സൂര്യകളങ്കങ്ങളെ ഗൗരവമായാണു കാണുന്നത്. മുൻപും സൂര്യകളങ്കങ്ങൾ […]

May 11, 2024
News4media

ചുരുങ്ങിയത് മനുഷ്യനോളമെങ്കിലും ബുദ്ധി വേണം, ചിലവ് നോക്കണ്ട; എഐ നിർമിക്കാനൊരുങ്ങി സാം ഓള്‍ട്ട്മാന്‍

രംഗപ്രവേശം ചെയ്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഇന്നും വൻ ഡിമാൻഡാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യ ജീവിതം എളുപ്പമാക്കിത്തീര്‍ക്കുമെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. എന്നാൽ മറ്റൊരു വിഭാഗം അത് മനുഷ്യകുലത്തിന് ഭീഷണിയാണെന്നും പറയുന്നു. ഇപ്പോഴിതാ ഇനിയും ബുദ്ധിയേറിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതരിപ്പിക്കാനുള്ള ദൗത്യത്തിന് പിന്നാലെയാണ് ഓപ്പണ്‍ എഐയുടെ മേധാവി സാം ഓള്‍ട്ട്മാന്‍. എന്ത് വിലകൊടുത്തും മനുഷ്യന്റെ ബുദ്ധിയോളം വിശകലന ശേഷിയുള്ള ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് നിര്‍മിക്കാന്‍ തന്നെയാണ് തന്റെ പദ്ധതി […]

May 7, 2024
News4media

എപ്പോൾ വേണമെങ്കിലും ആകാശത്ത് നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കും ! ജാഗ്രതയിൽ ശാസ്ത്രലോകം: കേരളത്തിൽ ഈ ദിശകളിൽ കാണാനാകും

എപ്പോൾ വേണമെങ്കിലും ആകാശത്ത് നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കാൻ സാധ്യത. അത്ഭുത പ്രതിഭാസമായി വരുന്നു നോവ സ്ഫോടനം. ആകാശത്തെ ഈ അത്ഭുത പ്രതിഭാസത്തെ ഏറെ ആകാംക്ഷയോടെയാണ് ശാസ്ത്രലോകം ഉറ്റു നോക്കുന്നത്. ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച് ഈ വർഷം ഏപ്രിൽ മെയ് മാസങ്ങളിൽ ആ പൊട്ടിത്തെറി സംഭവിക്കും. എന്തായാലും ഈ സെപ്റ്റംബറിനുള്ളിൽ അത് സംഭവിക്കും എന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. ഈ പ്രതിഭാസം നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ ആകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. കേരളത്തിൽ നിന്നും നോക്കിയാൽ ഈ പൊട്ടിത്തെറി നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് […]

May 3, 2024
News4media

‘കോര്‍’ ടീമില്‍ നിന്ന് 200ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍; ചെലവ് ചുരുക്കലിന്റെ ഭാഗമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി നിരവധി ജീവനക്കാരെ പിരിച്ചുവിട്ട് ആഗോള ടെക് ഭീമനായ ഗൂഗിള്‍. ‘കോര്‍’ ടീമില്‍ നിന്ന് 200ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. നേരത്തേ ഫ്‌ളട്ടര്‍, ഡാര്‍ട്ട്, പൈത്തണ്‍ ടീമില്‍ നിന്നും ഗൂഗിള്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിട്ടവരിൽ 50 പേരെങ്കിലും കാലിഫോര്‍ണിയയിലെ സണ്ണിവെയ്ലിലുള്ള കമ്പനിയുടെ ഓഫീസുകളിലെ എന്‍ജിനീയറിങ് വിഭാഗത്തിലുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ആഗോള സാന്നിധ്യം നിലനിര്‍ത്താനും ഉയര്‍ന്ന വളര്‍ച്ച നിലനിര്‍ത്താനും ഞങ്ങള്‍ ഉദ്ദേശിക്കുന്നു. അതുവഴി ഞങ്ങള്‍ക്ക് ഞങ്ങളുടെ പങ്കാളികളുമായും ഡവലപ്പര്‍ കമ്മ്യൂണിറ്റികളുമായും അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഗൂഗിള്‍ […]

May 2, 2024
News4media

സൂര്യനിൽ പച്ചകലർന്നു കാണപ്പെടുന്ന ‘പായൽ പാടുകൾ’ എന്താണ് ? ആ രഹസ്യം കണ്ടെത്തി ഇന്ത്യൻ ഗവേഷകൻ !

1999 ൽ നാസയുടെ ട്രേസ് പേടകമാണ്‌ സൂര്യനില്‍ തിളക്കമേറിയ പ്ലാസ്മ തുണ്ടുകള്‍ പോലുള്ള പാടുകൾ ഉള്ളതായി കണ്ടെത്തിയത്. ഗവേഷകര്‍ ആ പാടുകളെ ‘പായല്‍’ എന്ന് വിശേഷിപ്പിച്ചു. ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുമ്പോള്‍ ചെറിയ ഭാഗങ്ങള്‍ പായല്‍പ്പോലെ പച്ചകലര്‍ന്ന് കാണപ്പെട്ടതാണ് ആ പേരിന് കാരണം. ‘സൂര്യകളങ്കങ്ങള്‍’ ക്ക് സമീപത്തായി കാണപ്പെട്ട ഈ പായൽ വസ്തുക്കൾ എന്താണെന്നതിനെ സംബന്ധിച്ച് അന്നുമുതൽ പഠനം നടക്കുകയാണ്, ഇതിന്റെ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ ഗവേഷകനായ ഡോ. സൗവിക്ക് ബോസും സംഘവും. നാസയുടെ ‘ഹൈ റസല്യൂഷന്‍ കൊറോണല്‍ […]

May 1, 2024
News4media

വാട്സ്ആപ്പിൽ  വീണ്ടും സുരക്ഷ ചോദ്യചിഹ്നമാകുന്നോ ? ഈ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ ഗുരുതര പിഴവ് ചൂണ്ടിക്കാട്ടി മോസില്ല

വാട്സാപ്പില്‍ സുരക്ഷ ഒരു ചോദ്യചിഹ്നമായി മാറുകയാണോ എന്ന സംശയമാണിപ്പോൾ ഉയരുന്നത്. നോണ്‍ പ്രോഫിറ്റ് ഓർഗനൈസേഷനായ മോസില്ലയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഫെയ്‌സ്ബുക്കും യൂട്യൂബും പോലുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സുരക്ഷാ ഒരുക്കുമ്ബോള്‍ മെറ്റയുടെ തന്നെ ഉടമസ്ഥതിയിലുള്ള വാട്സാപ്പ് അക്കാര്യത്തി ഏറെ പിന്നിലാണ് എന്നതാണ് പുതിയ ആരോപണം. നിലവിലെ ‘ഫോർവേഡഡ് മള്‍ട്ടിപ്പിള്‍ ടൈംസ്’ എന്ന ലേബലിലാണ് പ്രശ്നം എന്നാണു കണ്ടെത്തൽ. ഇത് പലരിലും ഉണ്ടാക്കുക ഫോർവേഡ് ചെയ്ത മെസ്സേജുകള്‍ ശരിയായിരിക്കാം എന്ന […]

April 29, 2024
News4media

ടെലിഗ്രാം വീണ്ടും പണിമുടക്കി

സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ടെലിഗ്രാം വീണ്ടും പണിമുടക്കി. ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷം ആപ്പിലെ മെസ്സേജുകളും ചാറ്റുകളും നിശ്ചലമായ അവസ്ഥയിലായിരുന്നു. ഇപ്പോഴിതാ 24 മണിക്കൂറിനിടെ രണ്ടാം തവണയും പണിമുടക്കിയിരിക്കുകയാണ്. പല ചാറ്റുകളും മെസ്സേജുകളും സെൻഡ് ആവാത്ത സാഹചര്യത്തിലാണ് ആപ്പ് നിശ്ചലമായെന്ന് വ്യക്തമാകുന്നത്. പല ഉപഭോക്താക്കളുടെയും അക്കൗണ്ട് ലോഗൗട്ട് ചെയ്ത് പോവുകയും ചെയ്തു. ലോഗൗട്ട് ആയവർക്ക് തിരിച്ച്‌ സൈൻ ഇൻ ചെയ്യാനും സാധിച്ചിട്ടില്ല. എന്താണ് തകരാറെന്ന് അറിയില്ലെന്നും കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ടെലിഗ്രാം അധികൃതർ അറിയിച്ചു. സെർവറുകള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ […]

April 27, 2024
News4media

ടെലഗ്രാമിന്റെ ഇന്ത്യയിലെ പ്രവർത്തനം നിലച്ചു: അക്കൗണ്ടുകൾ തുറക്കാനാവുന്നില്ല: രാത്രി 10 മണിമുതൽ നിശ്ചലം 

പ്രമുഖ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ ടെല​ഗ്രാം ഇന്ത്യയിൽ നിശ്ചലമായി. രാത്രി പത്ത് മണിയോടെയാണ് ടെലഗ്രാം നിശ്ചലമായത്. മെസേജുകൾ അയക്കാനാകുന്നില്ല. ചിലർ ആപ്പിൽ നിന്ന് തനിയെ ലോ​ഗ് ഔട്ട് ആവുകയായിരുന്നു. അവർക്ക് തിരിച്ച് സൈൻ ഇൻ ചെയ്യാൻ കഴിയുന്നില്ല. സെർവറുകൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും യഥാർത്ഥ തകരാറിന് കാരണമെന്താണെന്ന് പരിശോധിക്കുകയാണെന്ന് ടെലഗ്രാം അധികൃതർ അറിയിച്ചു. Read also: സഞ്ജു സാംസണെ ഇത്തവണയും തഴഞ്ഞു ? ട്വന്റി 20 ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പിച്ചത് മറ്റു രണ്ട് താരങ്ങളെന്നു റിപ്പോർട്ട്     […]

April 26, 2024

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.