News4media TOP NEWS
ജൂലൈ 1 മുതൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം; വിദ്യാർത്ഥികളുടെ പ്രതീക്ഷയായി പുതിയ പരിഷ്‌കാരം വരും തെറ്റില്ല, തെറ്റില്ല; കേരളത്തിൽ അടുത്ത 4 ദിവസം മഴ ഉറപ്പ് ! ഇന്ന് 3 ജില്ലയിൽ യെല്ലോ അലേർട്ട് മലബാറുകാർ ഇനി കുറേനാളത്തേയ്ക്ക് പോത്തിറച്ചി വാങ്ങില്ല ! ബീഫും കൂട്ടി ഊണും പൊറോട്ടയുമെല്ലാം ഇനി സ്വപ്നം മാത്രം പെട്ടെന്നുള്ള മഴയിൽ ജലസ്രോതസുകൾ മലിനം; കേരളത്തിൽ ഈ 4 ജില്ലകളിൽ മാരക മഞ്ഞപ്പിത്തം വ്യാപിക്കുന്നു; ജാഗ്രതാ നിർദേശയുമായി ആരോഗ്യവകുപ്പ്

News

News4media

വന്ദേ ഭാരത് അയോധ്യയിലേക്ക്; അതും സ്ലീപ്പർ ട്രെയിൻ; പരീക്ഷണ ഓട്ടം ജൂലൈയിൽ

ഭോപ്പാൽ:  ഭോപ്പാലിനെയും അയോദ്ധ്യയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടനെന്ന് റിപ്പോർട്ട്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കൂടി ട്രാക്കിലിറങ്ങുന്നതോടെ യാത്ര സൗകര്യം മെച്ചപ്പെടും. ഭോപ്പാൽ-മുംബൈ- അയോ​ദ്ധ്യ ‌സർവീസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്ന് ഇന്ത്യൻ റെയിൽവേ പറയുന്നു. വരുന്ന ജൂലൈയിൽ‌ ആദ്യ പരീക്ഷണയോട്ടം നടത്തുമെന്നാണ് വിവരം. ഇതിന് ശേഷമാകും സമയക്രമം സംബന്ധിച്ച വിവരങ്ങൾ റെയിൽവേ പ്രഖ്യാപിക്കുക.  മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ വേഗത കൂടുതലായിരിക്കും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിലാണ് വന്ദേ ഭാരത് […]

May 8, 2024
News4media

കോവിഷീൽഡ് വാക്സീനു ശേഷം ആരോഗ്യപ്രശ്നങ്ങൾ ; യു കെയിൽ 51 പേർ ആവശ്യപ്പെട്ടത് 1000 കോടി നഷ്ടപരിഹാരം; ഇന്ത്യയിൽ നഷ്ടപരിഹാരത്തിന് വകുപ്പില്ല

ന്യൂഡൽഹി: കോവിഷീൽഡ് വാക്സീൻ എടുത്തതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ 51 പേർ 1000 കോടിയിലേറെ രൂപ വീതം ആവശ്യപ്പെട്ടാണ് യുകെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കോവിഷീൽഡ് വാക്സീനെടുക്കുന്നവരിൽ അപൂർവമായി രക്തം കട്ടപിടിക്കുന്നതുൾപ്പെടെ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് ഉൽപാദകക്കമ്പനി കോടതിയിൽ സ്ഥിരീകരിച്ചിരുന്നു. കോവിഷീൽഡിന്റെ ഇന്ത്യയിലെ ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ബോംബെ ഹൈക്കോടതിയിലും സമാന കേസുണ്ട്.  ആരോഗ്യപ്രശ്നമുണ്ടാകുന്നവർക്കു നഷ്ടപരിഹാരം നൽകാൻ ഇന്ത്യയിൽ വ്യവസ്ഥയില്ല. വാക്സീൻ സ്വീകരിച്ചതു സ്വമേധയാ ആയിരുന്നുവെന്നും നിർബന്ധിതമാക്കിയിരുന്നില്ലെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നിലപാട്. വാക്സീൻ വികസിപ്പിക്കുന്നതിലെ പല കടമ്പകളും ഒഴിവാക്കി ദ്രുതഗതിയിൽ […]

May 1, 2024
News4media

ഇന്ത്യൻ റെയിൽവേക്ക് കേരളത്തോട് എന്നും അവഗണന മാത്രം; കഴിഞ്ഞ വർഷം കേരളം നേടി കൊടുത്തത് 1500 കോടി; ദക്ഷിണ റെയില്‍വെക്ക് മികച്ച വരുമാനം നേടികൊടുത്ത സ്റ്റേഷനുകളുടെ പട്ടിക പുറത്ത്; ആദ്യ 25ൽ 11 എണ്ണവും കേരളത്തിൽ നിന്ന്

തിരുവനന്തപുരം:  കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ  വരുമാന കണക്കുകള്‍ പുറത്തുവിട്ട് ദക്ഷിണ റെയില്‍വെ. മികച്ച വരുമാനം ലഭിച്ച ആദ്യ നൂറ് സ്റ്റേഷനുകളുടെ പട്ടികയാണ് സതേണ്‍ റെയില്‍വേ പുറത്ത് വിട്ടത്. വരുമാനത്തിന്റെ കാര്യത്തില്‍ ആദ്യത്തെ 25 സ്ഥാനത്ത് എത്തിയവയില്‍ 11 എണ്ണവും കേരളത്തില്‍ നിന്നുള്ളവയാണ്. 1500 കോടി രൂപയാണ് കേരളത്തിലെ 11 സ്റ്റേഷനുകളില്‍ നിന്ന് റെയില്‍വേയ്ക്ക് നേടി കൊടുത്ത വരുമാനം. ആദ്യ 25 സ്റ്റേഷനുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷൻ. കേരളത്തില്‍ നിന്ന് ഏറ്റവും അധികം വരുമാനം […]

April 29, 2024
News4media

പഞ്ചാബ് വ്യാജ മദ്യദുരന്തം; എഥനോൾ ചേർത്ത മദ്യം കഴിച്ച് മരിച്ചത് 21പേർ; 40 പേർ ആശുപത്രിയിൽ

ചണ്ഡീഗഡ്: പഞ്ചാബിൽ വ്യാജ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. എഥനോൾ അടങ്ങിയ വ്യാജ മദ്യം കഴിച്ച് 40പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് സംഗ്രൂരിലെ ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നത്. മാർച്ച് 20 ബുധനാഴ്ചയാണ് സംഭവമുണ്ടായത്. അന്ന് നാലുപേർ മരിച്ചു. തുടർന്ന് 22ന് എട്ടുപേരും 23ന് അഞ്ചുപേരും ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇതോടെയാണ് ആകെ മരണസംഖ്യ 21 ആയി ഉയർന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ […]

March 23, 2024
News4media

തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ രാജ്യത്ത് ഇന്ധനവില കുറച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിൻറെയും വില കുറച്ചത്.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വില കുറച്ച വിവരം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി കുറിച്ചത് ഇങ്ങനെ- “പെട്രോൾ, ഡീസൽ വിലകൾ 2 രൂപ കുറച്ചതിലൂടെ, കോടിക്കണക്കിന് വരുന്ന തന്റെ ഇന്ത്യൻ കുടുംബങ്ങളുടെ ക്ഷേമമാണ് എപ്പോഴും തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിജി ഒരിക്കൽ കൂടി തെളിയിക്കുകയാണ്’’.തെരഞ്ഞെടുപ്പ് […]

March 14, 2024
News4media

വയനാട്ടിലും അമേഠിയിലും മത്സരിക്കാൻ തയ്യാർ; സന്നദ്ധത അറിയിച്ച് രാഹുൽ ​ഗന്ധി; പ്രിയങ്ക റായ്‌ബറേലിയിൽ

ന്യൂഡൽഹി: വയനാട്ടിലും അമേഠിയിലും മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഡൽഹിയിൽ ഇത് സംബന്ധിച്ച് നടന്ന ചർച്ചകൾക്ക് ശേഷം ഉത്തര്‍പ്രദേശിലെ കോൺഗ്രസ് നേതാവ് പ്രദീപ് സിംഘൽ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ പിസിസിയുടെ ആവശ്യപ്പെട്ടിരുന്നത്. രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിലും സെൻട്രൽ ഇലക്ഷൻ കമ്മിറ്റി തീരുമാനമെടുക്കുമെന്നും അദ്ദേഹം മത്സരിക്കണമെന്ന് ആഗ്രഹം കേരളഘടകം നേരത്തെ അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.   അതേസമം സഹോദരി പ്രിയങ്ക […]

March 6, 2024
News4media

ഒരു ലിറ്ററിന്റെ കുപ്പിവെള്ളത്തിന് 10 രൂപമാത്രം വില; കുറഞ്ഞ നിരക്കിൽ കൂടുതൽ കുപ്പിവെള്ളം വിതരണം ചെയ്യാൻ പൊതുമേഖലാ സ്ഥാപനം

സംസ്ഥാനത്ത് ചൂടേറിയതോടെ കുപ്പിവെള്ളത്തിനും ശീതള പാനീയങ്ങളുടെയും വിൽപ്പന കുതിച്ചുയർന്നിരിക്കുകയാണ്. ഇതിനിടെ സംസ്ഥാനസർക്കർ ഉടമസ്ഥതയിലുള്ള ജനപ്രിയ കുപ്പിവെള്ള ബ്രാൻഡായ ‘ഹില്ലി അക്വ’ അഞ്ച് ലിറ്ററിന്റെയും 20 ലിറ്ററിന്റെയും ജാറുകളിൽ തൊടുപുഴയിലെ പ്ലാന്റിൽ നിന്നും കുടിവെള്ളം ലഭ്യമാക്കാൻ സജ്ജമായി. ഇതിനായി സ്ഥാപിച്ച പ്ലാന്റിന്റെയും നവീകരിച്ച ഫാക്ടറി ഔട്ലെറ്റും തിങ്കളാഴ്ച മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് (കിഡ്ക്) ‘ഹില്ലി അക്വ’യുടെ ഉത്പാദനവും വിതരണവും നടത്തുന്നത്. 2015 ൽ […]

March 3, 2024
News4media

ലഹരി കടത്ത്; സിനിമാ നിർമ്മാതാവ് ജാഫർ ഒളിവിൽ; അക്കൗണ്ടുകൾ മരവിപ്പിച്ച് എൻസിബി

ചെന്നൈ: ലഹരി വസ്തുക്കളുടെ വിൽപനയുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രധാന പ്രതി ജാഫർ സാദിഖിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). സിനിമ നിർമ്മാതാവും ഡിഎംകെ മുൻ പ്രവർത്തകനുമാണ് ജാഫർ സാദിഖ്. ഇയാളുടെ 8 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി എൻസിബി അറിയിച്ചു. ലഹരി വസ്തുക്കളുടെ വിപണനവും ഇത് നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 3 തമിഴ്‌നാട് സ്വദേശികൾ എൻസിബിയുടെ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതി ജാഫർ സാദിഖാണെന്ന് എൻസിബി കണ്ടെത്തിയത്. […]

News4media

ആണവായുധ നിർമാണ സാമ​ഗ്രികളുമായി ചൈനയിൽനിന്ന് കറാച്ചിയിലേക്ക് ചരക്കു കപ്പൽ; മുംബൈയിൽ സുരക്ഷാ സേന‌ തടഞ്ഞു

മുംബൈ: ആണവായുധ നിർമാണ സാമ​ഗ്രികളുമായി ചൈനയിൽനിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പൽ മുംബൈയിൽ സുരക്ഷാ സേന‌ തടഞ്ഞു. വിശദമായ പരിശോധനയിൽ ഇറ്റാലിയൻ നിർമിത കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സിഎൻസി) മെഷീൻ കറാച്ചിയിലേക്ക് കടത്തുന്നതായി കണ്ടെത്തി. കംപ്യൂട്ടർ അധിഷ്ഠിതമായി ആണവായുധങ്ങളും മിസൈലുകളും നിയന്ത്രിക്കാനാവാം ഇവ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകുന്നത് എന്നാണ് നിഗമനം. പാക്കിസ്ഥാന്റെ ആണവായുധ പദ്ധതിക്ക് ഉപയോഗിക്കാൻ സാധ്യതയുള്ള സാമഗ്രികൾ കടത്തുന്നുവെന്ന സംശയത്തെ തുടർന്നാണ് നവഷേവാ തുറമുഖത്ത് കപ്പൽ തടഞ്ഞത്. രാജ്യാന്തര സമാധാനത്തിനുള്ള 1996ലെ വസനാർ കരാർ പ്രകാരം […]

March 2, 2024
News4media

രാജ്യത്തിന്റെ ധീരന്മാർ; അതിർത്തി കാക്കുന്നവരുടെ അവസ്ഥയെന്ത്?

യുദ്ധാന്തരീക്ഷത്തിൽ നിന്ന് കശ്മീർ ഇനിയും കരകയറിയിട്ടില്ലെന്ന് കാലം ഓർമിപ്പിക്കുന്നു. സൈനികരും ഭീകരരും ഇല്ലാത്ത ഒരു കശ്മീർ ഓർമയിൽ ഇല്ല. രാജ്യാതിർത്തിയിൽ സൈന്യം കാവലാണ് എന്ന ഒറ്റ ധൈര്യത്തിൽ ഉറങ്ങുന്നവരാണ് നമ്മൾ. എന്നാൽ കശ്മീരിലെ ജനങ്ങളുടെ അവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ. വെടിയൊച്ചകൾക്കിടയിൽ കൺപോളകൾ പോലും അടയ്ക്കാൻ കഴിയാതെ ഭയപ്പെട്ട് കഴിയുന്നവർ. എരിയുന്ന മനസുമായി ഓരോ ദിനവും അവർ തള്ളിനീക്കുന്നു. ജമ്മു കശ്മീരിലെ പോസ്റ്റിങ്ങ് ഒരു ജവാനെ സംബന്ധിച്ച് ജീവൻ മരണ പോരാട്ടമാണ്. വർഷങ്ങൾക്കുമുൻപ് പ്രമോഷന്റെ ഭാ​ഗമായി ആ സൈനികന് […]

September 16, 2023

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.