News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ചു; അപകടം സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിലാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നതിനിടെയാണ് സംഭവം.(Chief minister’s convoy collided in thiruvananthapuram) മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്‌കോർട്ട് വന്ന നാലു വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഒരു കമാന്‍ഡോ വാഹനം, രണ്ട് പൊലീസ് വാഹനം, ഒരു ആംബുലന്‍സ് എന്നിവയാണ് അപകടത്തിൽപ്പെട്ടത്. ഈ വാഹനങ്ങൾ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് വിവരം. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. അപകടം […]

October 28, 2024
News4media

കെഎസ്ആർടിസി ബസിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു; സ്ലാബില്‍ തലയിടിച്ച് വീണ യുവാവിന് ദാരുണാന്ത്യം, അപകടം തൃശൂരിൽ

തൃശൂർ: കെഎസ്ആർടിസി ബസിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തൃശൂർ പുതുക്കാട് വെച്ചാണ് അപകടമുണ്ടായത്. കല്ലൂർ പാലയ്ക്കപ്പറമ്പ് സ്വദേശി പാണാത്ര വീട്ടിൽ സുഭാഷിൻറെ മകൻ അഭിജിത്ത് (19) ആണ് മരിച്ചത്.(Ksrtc bus and bike collides; youth died in thrissur) ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്ലൂര്‍ കരുവാന്‍കുന്ന് സ്വദേശി അയ്യപ്പദാസിന് പരിക്കേറ്റു. ചാലക്കുടി ഭാഗത്ത് നിന്ന് വന്ന ബസ് സ്റ്റാൻ്റിലേക്ക് പ്രവേശിക്കുന്നതിനിടെ ആമ്പല്ലൂര്‍ ഭാഗത്ത് നിന്നും ദേശീയപാതയിലൂടെ […]

October 23, 2024
News4media

ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം; ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം

കല്ലടിക്കോട്(പാലക്കാട്‌)പാലക്കാട് –-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിനുസമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് പേർ മരിച്ചു. കോങ്ങാട് കീഴ്മുറി മണ്ണാന്തറ വിജേഷ് (35), തോട്ടത്തിൽ വീട്ടിൽ ടി വി വിഷ്‌ണു (28), വീണ്ടുപ്പാറ രമേഷ്‌ (31), മണിക്കശ്ശേരി മുഹമ്മദ്‌ അഫ്‌സൽ(17) എന്നിവരെ തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച രാത്രി 10. 50ഓടെ അയ്യപ്പൻകാവ്‌ ക്ഷേത്രത്തിനുസമീപമാണ്‌ അപകടം. യുവാക്കൾ വാടകയ്‌ക്കെടുത്ത കാറിൽ മണ്ണാർക്കാട്ടേയ്‌ക്കുപോകവേ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ മറ്റൊരുവാഹനത്തെ മറികടക്കാൻ ശ്രമിച്ചതാണ്‌ അപകടത്തിന്‌ ഇടയാക്കിയത്‌. പ്രദേശവാസികളും പൊലീസുമെത്തി കാർ […]

News4media

ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്, അപകടം രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങവേ

കോഴിക്കോട്: രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങും വഴി ആംബുലന്‍സ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ ചേനോളി സ്വദേശി അജുവിനാണ് കൈക്ക് പരിക്കേറ്റത്.(Ambulance accident in kozhikode; driver injured) ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഉള്ള്യേരി പാലോറ ബസ് സ്‌റ്റോപ്പിന് സമീപത്താണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികിലെ മണ്‍തിട്ടയില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന ഡോക്ടറും നഴ്‌സും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൂവരെയും മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് […]

October 22, 2024
News4media

സ്കൂട്ടറുകൾ കൂട്ടിയിടിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്, അപകടം കൊച്ചിയിൽ

കൊച്ചി: നിയന്ത്രണം വിട്ട സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മാടവന ജംഗ്‌ഷനു സമീപത്താണ് അപകടമുണ്ടായത്. കൊച്ചി പള്ളുരുത്തി സ്വദേശി സനില ദയാൽ(40) ആണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.(Scooter accident in kochi; 40-year-old woman died) അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സനിലയുടെ സ്‌കൂട്ടറിൽ ഒരേ ദിശയിൽ വന്നിരുന്ന മറ്റൊരു സ്‌കൂട്ടറിൻ്റെ കണ്ണാടി ഇടിച്ചതാണ് […]

News4media

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; മദ്യലഹരിയിലായിരുന്ന ഡ്രൈവർ കസ്റ്റഡിയിൽ

പത്തനംതിട്ട: സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡ് വക്കിലെ കുഴിയിലേക്ക് മറിഞ്ഞ് അപകടം. തിരുവല്ലയിൽ നിരണത്ത് ആണ് സംഭവം. അപകടത്തിൽ മദ്യലഹരിയിലായിരുന്നു ഓട്ടോ ഡ്രൈവറെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു.(Autorickshaw accident in thiruvalla; driver in custody) അപകടസമയത്ത് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന 5 വിദ്യാർത്ഥികൾ നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് നാല് മണിയോടെ നിരണം വില്ലേജ് ഓഫീസിന് സമീപമായിരുന്നു സംഭവം. കടപ്ര ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ നിരണം വെട്ടിയിൽ ലക്ഷ്മി വിലാസത്തിൽ അശോക് […]

October 21, 2024
News4media

പാർക്കിൽ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ വാഹനം ഇടിച്ചു; ഖത്തറിൽ മലയാളി ബാലന് ദാരുണാന്ത്യം

ഖത്തറിൽ വാഹനാപകടത്തിൽ അഞ്ച് വയസുകാരനായ മലയാളി ബാലൻ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണൻ രാധാകൃഷ്ണ പിള്ളയുടെയും അനൂജ പരിമളത്തിന്റെയും മകൻ അദിത് രഞ്ജു കൃഷ്ണൻ പിള്ളയാണ് മരിച്ചത്. പോഡാർ സ്‌കൂൾ വിദ്യാർത്ഥിയാണ്. ബർവാ മദീനത്തിലാണ് കുടുംബം താമസിക്കുന്നത്. താമസസ്ഥലത്തിന് എതിർവശത്തുള്ള പാർക്കിൽ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛൻ രഞ്ജു കൃഷ്ണൻ ഐടി മേഖലയിലും അമ്മ മെറ്റിറ്റോയിലുമാണ് ജോലി ചെയ്യുന്നത്. സഹോദരൻ: ആര്യൻ (മൂന്നാം ക്ലാസ്). നിയമനടപടികൾക്ക് ശേഷം […]

News4media

പാർക്കിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ വാഹനമിടിച്ചു; ഖത്തറിൽ മലയാളി ബാലന് ദാരുണാന്ത്യം

ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ അഞ്ചു വയസ്സുകാരൻ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണന്‍ രാധാകൃഷ്ണ പിള്ളിയുടെയും അനൂജ പരിമളത്തിന്റെയും മകന്‍ അദിത് രഞ്ജു കൃഷ്ണന്‍ പിള്ളയാണ് മരിച്ചത്.(5 year old malayali boy died in an accident in qatar) ബര്‍വാ മദീനത്തിലാണ് കുടുംബം താമസിക്കുന്നത്. താമസസ്ഥലത്തിന് എതിര്‍വശത്തുള്ള പാര്‍ക്കില്‍ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മലയാളി സ്ത്രീ ഓടിച്ചിരുന്ന വാഹനമാണ് ഇടിച്ചതെന്നാണ് വിവരം. കുട്ടിയുടെ അച്ഛന്‍ രഞ്ജു കൃഷ്ണന്‍ […]

October 20, 2024
News4media

ആൻഡമാൻ കടലില്‍ ദന ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ മഴ തുടരും, മുന്നറിയിപ്പ്

തിരുവനന്തപുരം: ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ചയോടെയാണ് ന്യൂനമർദ്ദം രൂപപ്പെടുന്നത്. ഈ ന്യൂനമർദ്ദം മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറുകയും ഒഡീഷ-ബം​ഗാൾ തീരത്തേക്ക് നീങ്ങുകയും ചെയ്യും. ദന എന്നാണ് ഈ ചുഴലിക്കാറ്റിനിട്ടിരിക്കുന്ന പേര്. അതേസമയം, കേരളത്തിൽ തുലാവര്‍ഷത്തോട് അനുബന്ധിച്ചുള്ള മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒക്ടോബര്‍ 23 […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]