തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിലാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നതിനിടെയാണ് സംഭവം.(Chief minister’s convoy collided in thiruvananthapuram) മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്‌കോർട്ട് വന്ന നാലു വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഒരു കമാന്‍ഡോ വാഹനം, രണ്ട് പൊലീസ് വാഹനം, ഒരു ആംബുലന്‍സ് എന്നിവയാണ് അപകടത്തിൽപ്പെട്ടത്. ഈ വാഹനങ്ങൾ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് വിവരം. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. അപകടം […]
കൊച്ചി: ലൈംഗികാരോപണക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. തനിക്കെതിരായ പീഡനക്കേസ് വ്യാജമാണെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനം നടന്നുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ ഉണ്ടായിരുന്നത് കേരളത്തിലാണെന്ന് നടൻ വ്യക്തമാക്കി.(Sexual Allegation Case; Nivin Pauly complained to the Chief Minister) ഡിജിപിയ്ക്കും പരാതി കൈമാറി. പരാതിയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. കരിയര്‍ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഇ-മെയില്‍ മുഖേനയാണ് പരാതി […]
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പില്‍ എംപി. ഓരേ മണിക്കൂറുകളിലും വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമ്പോഴും എഡിജിപി എംആര്‍ അജിത്ത് കുമാറിനെയും സുജിത്ത് ദാസിനെയും പോലുള്ള ക്രിമിനില്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും പേടിയാണെന്നും അതിനുകാരണം സ്വര്‍ണവും സംഘപരിവാറുമാണെന്നത് ഓരോ വെളിപ്പെടുത്തലും വ്യക്തമാക്കുന്നുവെന്നും ഷാഫി പറമ്പില്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.(Shafi parambil mp criticize cm pinarayi vijayan) തൃശൂരിലെ പൂരം കലക്കാന്‍ […]
തിരുവനന്തപുരം: സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും സർവകലാശാലകളിലും വിജ്ഞാനോത്സവത്തോടെ നാലുവർഷ ബിരുദ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും. തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ12ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കും. തുടർന്ന് ക്യാമ്പസുതല ഉദ്ഘാടനച്ചടങ്ങുകൾ നടക്കും.(four year degree classes starts tomorrow) ഉദ്ഘാടനപരിപാടി എല്ലാ ക്യാമ്പസുകളിലും തത്സമയം കാണാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുക എന്നതാണ് നാലുവർഷ ബിരുദ പ്രോഗാമിന്റെ ലക്ഷ്യം. യുജിസി മുന്നോട്ടുവച്ച മിനിമം ക്രെഡിറ്റ്, കരിക്കുലം […]
സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ പ്രതികരണം നടത്തി കെ കെ രമ. ടിപി കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കത്തിനെതിരായ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെയാണ് രമ രംഗത്ത് വന്നത്. (KK Rema speaks against Pinarayi Vijayan and CPM in TP case) “ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടെന്ന സന്ദേശം സർക്കാർ പ്രതികൾക്ക് നൽകുന്നു. പ്രതികളെ സിപിഎം നേതൃത്വത്തിനു ഭയമാണ്. ഇത്രയധികം പരോൾ കിട്ടിയ മറ്റേത് പ്രതികളുണ്ട്. സിപിഎം നേതാക്കൾ […]
മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍ ഒരുക്കിയ ചായ സത്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തു. (Arif Muhammed Khan and pinarayi vijayan Shake Hands at OR Kelu’s Swearing-In Tea Ceremony) സത്യപ്രതിജ്ഞ ചടങ്ങിൽ പതിവ് ഗൗരവം വിടാതെ ഇരുവരും ഇരുന്നപ്പോൾ ഭിന്നത തുടരുമെന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നത്. ചടങ്ങിൽ മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാൻ പോലും ഗവർണർ കൂട്ടാക്കിയിരുന്നില്ല. […]
തൃശ്ശൂര്‍ കുന്നംകുളത്ത് നിന്ന് കേച്ചേരി വഴിയുള്ള റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു. കുന്നംകുളത്തു നിന്നും വടക്കാഞ്ചേരി വഴിയാണ് മുഖ്യമന്ത്രി തെരഞ്ഞെടുത്തത്. കോഴിക്കോട് നിന്നും തൃശൂർ രാമനിലയത്തിലേക്കുള്ള യാത്രക്കിടെയാണ് മുഖ്യമന്ത്രിയുടെ വാഹനം വഴിമാറി പോയത്. (C M Pinarayi vijayan journey took detour via wadakkanchery) കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ മഴയിൽ രൂപപ്പെട്ട വലിയ കുഴികളും ഗതാഗതക്കുരുക്കും ഒഴിവാക്കിയാണ് മുഖ്യമന്ത്രിയുടെ വടക്കാഞ്ചേരി വഴിയുള്ള യാത്ര. കുഴി ഒഴിവാക്കാൻ 24 കിലോമീറ്റർ ദൂരത്തിന് പകരം മുഖ്യമന്ത്രി സഞ്ചരിച്ചത് […]
ലോക്സഭയിലേക്ക് വിജയിച്ച സിപിഐഎം നേതാവ് കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചതോടെ ഒഴിവുവന്ന വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തു. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് മുഖ്യമന്ത്രി ഏറ്റെടുത്തത്. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. (K Radhakrishnan’s departments will now be managed by Pinarayi Vijayan) അതേസമയം ഈ വകുപ്പുകൾ മുഖ്യമന്ത്രി സ്ഥിരം കൈകാര്യം ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല. ലോക്സഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും കെ രാധാകൃഷ്ണൻ രാജിവെച്ചത്. ആലത്തൂരിൽ […]
തിരുവനന്തപുരം: കുവൈത്തിൽ തീപിടുത്തമുണ്ടായ സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് യാത്രാനുമതി നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തത് ദൗർഭാഗ്യകരമാണെന്ന് പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയം അവഗണിച്ചെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.(chief minister letter to prime minister about travel permit of veena george) ഈ ഒരു ദുരന്ത സാഹചര്യത്തിൽ വിവാദത്തിനില്ലെന്നും സംസ്ഥാന സർക്കാരിന്‍റെ കൂട്ടായ തീരുമാനമാണ് അവഗണിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. […]
തിരുവനന്തപുരം: ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരസ്പര സ്‌നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. എല്ലാത്തരം വേര്‍തിരിവുകള്‍ക്കും അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം.(CM Pinarayi Vijayan Bakrid Wishes) നിസ്വാര്‍ത്ഥമായി സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണ്ണമായൊരു ലോകം സാധ്യമാകു. ഐക്യത്തിന്‍റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെയെന്നും ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബക്രീദാശംസകള്‍ നേരുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. […]
© Copyright News4media 2024. Designed and Developed by Horizon Digital