News4media TOP NEWS
വേനൽ മഴയ്ക്ക് പിന്നാലെ ചക്രവാതചുഴി, അടുത്തയാഴ്ചയോടെ കാലവർഷവും; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് നിസാര മഴയൊന്നുമല്ല ! ചൂടുകൊണ്ട് കലിതുള്ളിയതിന്റെ കടം മഴകൊണ്ട് വീട്ടി പ്രകൃതി; അമീബിക് മസ്തിഷ്‌ക ജ്വരം: ഈ പുഴയിൽ കുളിക്കരുത് ! മുന്നറിയിപ്പുമായി അധികൃതർ ആ അമ്മയെ മകൻ കൊന്നത് തന്നെ: മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ എസ്‌യുവി വാങ്ങി നൽകണമെന്ന് ആവശ്യം: ഭാര്യയെ യുവാവും ബന്ധുക്കളും കൂടി വീടിനു പുറത്താക്കി, സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തി: യുവാവിനും കുടുംബത്തിനും എതിരെ കേസെടുത്തു പോലീസ്

News

News4media

വിനാശകാരിയായ സൗര കൊടുങ്കാറ്റ് ഭൂമിയിൽ വീശിയടിച്ചതായി റിപ്പോർട്ട്; ടാസ്മാനിയ മുതൽ ബ്രിട്ടൻ വരെയുള്ള ആകാശത്ത് സൗരജ്വാല പ്രത്യക്ഷപ്പെട്ടു; ഒപ്പം പ്രത്യക്ഷപ്പെട്ടത് അറോറ പ്രതിഭാസവും; മൊബൈൽ സിഗ്നലുകളെയും വൈദ്യുത വിതരണത്തെയും ബാധിച്ചേക്കാം

വാഷിംഗ്ടൺ: അതിശക്തമായ സൗര കൊടുങ്കാറ്റ് ഭൂമിയിൽ വീശിയടിച്ചതായി റിപ്പോർട്ട്. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ സൗര കൊടുങ്കാാണ് വെള്ളിയാഴ്ച ഭൂമിയിലെത്തിയതെന്ന് ​ഗവേഷകർ പറയുന്നു. സൂര്യന്റെ അന്തരീക്ഷത്തിലെ സൗരകൊടുങ്കാറ്റ് ഞായറാഴ്ച വരെ നിലനിൽക്കുമെന്നാണ് കരുതുന്നത്. ഭൂമിയിൽ ഏകദേശം 60മുതൽ 90 മിനിറ്റ് വരെ ഇതിന്റെ സ്വാധീനമുണ്ടാകും. സൗരകൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് യൂറോപ്പ്,ഏഷ്യ,വടക്കേ അമേരിക്ക എന്നിവടങ്ങളിലെ ട്രാൻസ്-പോളാർ വിമാനങ്ങൾക്കും യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും എക്‌സ്‌പോഷർ കുറക്കുന്നതിനായി വിമാനം വഴി തിരിച്ചുവിടുന്നതടക്കമുള്ള മുന്നറിയിപ്പ് നൽകി. ഇക്കാര്യം ബ്ലൂം ബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. […]

May 11, 2024
News4media

തിക്കില്ല തിരക്കില്ല, ബസ് കാത്തു നിൽക്കണ്ട; ദുബൈയിൽ പറക്കും ടാക്സികൾ പറപറക്കും;320 കിലോമീറ്റർ വേഗത, അഞ്ചുപേർക്ക് യാത്ര ചെയ്യാം; ബുക്കിം​ഗ് യൂബർ വഴിയും

ദുബായ്: ദുബായിൽ അടുത്ത വർഷം അവസാനത്തോടെ എയർ ടാക്സി യാഥാർത്ഥ്യമാകുമെന്ന് റിപ്പോർട്ട്. പത്ത് മിനിറ്റ് കൊണ്ട് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പാം ജുമൈറയിലേക്ക് എത്താൻ സാധിക്കും. ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) യുഎസ് ആസ്ഥാനമായുള്ള ജോബി ഏവിയേഷനും ചേർന്നാണ് എമിറേറ്റിൽ ഓൾ-ഇലക്‌ട്രിക് എയർ ടാക്‌സി സർവീസ് തുടങ്ങുന്നത്. ഒരാൾക്ക് ഏകദേശം എണ്ണായിരം രൂപയാണ് യാത്രാച്ചെലവ് പ്രതീക്ഷിക്കുന്നത്. എയർ ടാക്സികൾ സർവീസ് ആരംഭിക്കുന്നതോടെ ദുബായിലെ രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള യാത്രാ സമയം 70 ശതമാനത്തോളം കുറയുമെന്നാണ് […]

News4media

‘മോഹിനി’ക്ക് 17 കോടി രൂപ; ഓൺലൈൻ ലേലത്തിൽ ഏറ്റവും കൂടിയവിലയ്ക്ക് വിറ്റുപോയ ചിത്രമിത്

രാജാ രവിവര്‍മയുടെ ‘മോഹിനി’ എന്ന ചിത്രത്തിന് ലേലത്തില്‍ ലഭിച്ചത് 17 കോടി രൂപ. പുണ്ടോള്‍ ഗാലറിയാണ് 36.5 ഇഞ്ച് നീളവും 24.5 ഇഞ്ച് വീതിയുമുള്ള ഈ എണ്ണച്ചായാചിത്രം അടക്കം 71 കലാസൃഷ്ടികള്‍ ലേലത്തില്‍ വിറ്റത്. കാമുകന്റെ വരവും പ്രതീക്ഷിച്ച് ഊഞ്ഞാലാടുന്ന യുവതിയുടെ ചിത്രമാണ് ‘മോഹിനി’. 10 മുതൽ 15 കോടി രൂപ വരെയായിരുന്നു ഈ ചിത്രത്തിന് ഗാലറി വിലയിട്ടിരുന്നത്. എന്നാൽ, ലേലത്തിൽ പങ്കെടുത്ത വ്യക്തി 17 കോടി രൂപയ്ക്കാണ് ചിത്രം സ്വന്തമാക്കിയത്. ആരാണ് ചിത്രം വാങ്ങിയതെന്ന് വ്യക്തമാക്കിയിട്ടില്ല. […]

April 29, 2024
News4media

മസാലദോശയിൽ ചത്ത എട്ടുകാലി ; ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യവകുപ്പ് പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണെന്ന് ആരോ​ഗ്യ വകുപ്പ്; സംഭവം കുന്നംകുളത്ത്

തൃശൂർ : കുന്നംകുളത്ത് ഹോട്ടൽ ഭക്ഷണത്തിൽ ചത്ത എട്ടുകാലിയെ കിട്ടിയ സംഭവത്തിൽ കർശന നടപടിയുമായി ആരോഗ്യ വകുപ്പ്. പരാതിയെ തുടർന്ന് കുന്നംകുളം ഗുരുവായൂർ റോഡിലെ ഭാരത് ഹോട്ടൽ ആരോഗ്യ വിഭാഗം അടച്ചു പൂട്ടി. ഹോട്ടലിൽ നിന്ന് വിളമ്പിയ മസാലദോശയിലാണ് ചത്ത എട്ടുകാലിയെ കണ്ടത്. ഭഷണം കഴിച്ച മരത്തംകോട് സ്വദേശിനിയാണ് കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗത്തിന് പരാതി നൽകിയത്. തുടർന്ന് ഹോട്ടലിലെത്തിയ അധികൃതർ വിശദ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ […]

April 26, 2024
News4media

ബാറ്റിം​ഗുമില്ല, ബോളിം​ഗുമില്ല, എടുത്തിരിക്കുന്നത് ഓൾറൗണ്ടറായിട്ടും, ഇപ്പോ ക്യാപ്ടനുമാക്കി;ഒന്നിനും കൊള്ളാത്ത താരം,എന്തിന് ഇങ്ങനെ ചുമക്കുന്നു എന്ന് മനസിലാകുന്നില്ല; വിമർശനവുമായി വീരു

ചണ്ഡീഗഡ്: ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്‌സ് തോൽവിയേറ്റു വാങ്ങിയതിനു പിന്നാലെ രൂക്ഷ വിമർശനവുമായി മുൻ ഇതിഹാസ താരം വീരേന്ദർ സെവാഗ്. ഹോംഗ്രൗണ്ടിൽ നടന്ന പോരിൽ മൂന്നു വിക്കറ്റിനാണ് പഞ്ചാബ് തോറ്റത്. സീസണിൽ അവരുടെ തുടർച്ചയായ നാലാമത്തെ തോൽവി കൂടിയാണിത്. പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ്. ജിടിക്കെതിരേ ക്യാപ്റ്റൻ ശിഖർ ധവാന്റെ അഭാവത്തിൽ ഇംഗ്ലണ്ടിന്റെ യുവ ഓൾറൗണ്ടർ സാം കറെനായിരുന്നു പഞ്ചാബിനെ നയിച്ചത്. പക്ഷെ കളിക്കളത്തിൽ യാതൊരു ​ഗുണവുമുണ്ടാക്കാൻ സാം കറനായില്ല. ഓപ്പണറായി ബാറ്റിങിനു ഇറങ്ങിയെങ്കിലും […]

April 22, 2024
News4media

അഞ്ച് ദിവസത്തിനിടെ അട്ടപ്പാടി ഊരിൽ രണ്ടാമത്തെ ശിശുമരണം; ഇന്ന് മരിച്ചത് 7 മാസം മാത്രം പ്രായമുള്ള കുഞ്ഞ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശ്വാസംമുട്ടലിനെ തുടർന്ന്

പാലക്കാട് : അട്ടപ്പാടിഊരിൽ വീണ്ടും ആദിവാസി ശിശുമരണം. ഷോളയൂർ കടമ്പാറ ഊരിലെ ദ്വീപ-കുമാർ ദമ്പതികളുടെ 7-മാസം പ്രായമുളള കുഞ്ഞ് കൃഷ്ണയാണ് ആണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽവെച്ച് ഇന്ന് പുലർച്ചെയായിരുന്നു മരണം. ശ്വാസംമുട്ടലിനെ തുടർന്ന് ഞായറാഴ്ച ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയിരുന്നു. തുടർന്ന് കോട്ടത്തറ താലൂക്കാശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും കോയമ്പത്തൂർ മെഡിക്കൽ കോളേജിലേയക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് കുഞ്ഞിന്റെ് മരണം സംഭവിച്ചത്. നാല് ദിവസം മുമ്പ് ആനക്കല്ല് ഊരിലെ രേഷ്മയുടെയും സമീഷിന്റെയും രണ്ട് മാസം പ്രായമുള്ള […]

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.