News4media TOP NEWS
1200 പുതിയ ജനപ്രതിനിധികൾ; എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡുവീതം കൂട്ടാൻ തീരുമാനം; ഓണറേറിയത്തിന് അധികം വേണ്ടിവരുന്നത് 67കോടിരൂപ വേനൽ മഴയ്ക്ക് പിന്നാലെ ചക്രവാതചുഴി, അടുത്തയാഴ്ചയോടെ കാലവർഷവും; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് നിസാര മഴയൊന്നുമല്ല ! ചൂടുകൊണ്ട് കലിതുള്ളിയതിന്റെ കടം മഴകൊണ്ട് വീട്ടി പ്രകൃതി; അമീബിക് മസ്തിഷ്‌ക ജ്വരം: ഈ പുഴയിൽ കുളിക്കരുത് ! മുന്നറിയിപ്പുമായി അധികൃതർ ആ അമ്മയെ മകൻ കൊന്നത് തന്നെ: മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ

News

News4media

ഭൂമിയെ ലക്ഷ്യമാക്കി രാക്ഷസന്‍ സൗരജ്വാല വരുന്നു ! പതിനൊന്നു വര്‍ഷത്തെ സൗരചക്രത്തില്‍ വച്ചേറ്റവും വലുത് ; ഈ ദിവസങ്ങളിൽ ഭൂമിയിൽ റേഡിയോ സേവനങ്ങൾ തടസ്സപ്പെടും

സൗര കൊടുങ്കാറ്റ് ഉണ്ടായതിന് പിന്നാലെ സൂര്യൻ അതിഭീകരമായ സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളുന്നതായി ശാസ്ത്രജ്ഞർ. സൂര്യന്റെ ദൃശ്യമായ ഭാഗത്തുനിന്നും പുറപ്പെട്ടിരിക്കുന്ന ഈ സൗര ജ്വാലകൾ പ്രത്യാഘാതം വളരെ കൂടുതലുള്ള വികിരണങ്ങളാണ്. എ.ആര്‍ 3664  എന്ന സൗരകളങ്കത്തിനുള്ളിലെ ഊര്‍ജം പുറന്തള്ളപ്പെട്ടതോടെയാണ് മേയ് പത്തിന് എക്സ്5.8 ക്ലാസിലുള്ള സൗരജ്വാല പുറന്തള്ളപ്പെട്ടത്. ഈ സൗരജ്വാല 11 വര്‍ഷത്തെ സൗരചക്രത്തില്‍ വച്ചേറ്റവും വലിയതാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 2025 ലെ സൂര്യ ചക്രത്തിന് തുടക്കമായെന്നും സൗരകളങ്കങ്ങള്‍ ഇനി പതിവാകുമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. 2025ല്‍ സൗര കളങ്കങ്ങള്‍ […]

May 16, 2024
News4media

സ്ലോവാക്യന്‍ പ്രധാനമന്ത്രിക്കുനേരെ വധശ്രമം; നിരവധി തവണ വെടിയുതിർത്ത് അക്രമി; പ്രധാനമന്ത്രിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന ദൃശ്യങ്ങൾ, വീഡിയോ

സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫികോയ്ക്കുനേരെ വധശ്രമം. പ്രധാനമന്ത്രിയ്ക്ക് ഒന്നിലേറെ തവണ വെടിയേറ്റു. ഇന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന് നേരെ ആക്രമി പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. പലതവണ വെടിയേറ്റ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ നൊടിയിടിയിൽ കാറിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. സ്ലോവാക്യന്‍ തലസ്ഥാനമായ ബ്രാറ്റിസ്‍ലാവയില്‍ നിന്ന് 150 കിലോമീറ്ററോളം വടക്കുകിഴക്കായി സ്ഥിയ്യുന്ന ഹാന്‍ഡ്‌ലോവ നഗരത്തില്‍ വെച്ചാണ് ആക്രമണമുണ്ടായത്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിക്ക് വെടിയേറ്റതിനു പിന്നാലെ, പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു. ഹെലികോപ്റ്ററില്‍ ബന്‍സ്‌ക ബൈസ്ട്രിക നഗരത്തിലെ ആശുപത്രിയിലേക്കാണ് […]

News4media

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആദ്യ അതിഥിയായി നായ കുട്ടി; അമ്പരന്ന് ജനം

ഈ വർഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏവരെയും അമ്പരിപ്പിച്ചു കൊണ്ട് ആദ്യ അതിഥിയായി എത്തിയത് ‘മെസി’ എന്ന നായ കുട്ടി. ‘അനാട്ടമി ഓഫ് എ ഫാള്‍’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ നായയാണ് മെസി. മിന്നുന്ന ലൈറ്റുകളുടെയും ആകാംക്ഷാഭരിതരായ ഫോട്ടോഗ്രാഫര്‍മാരുടെയും ഇടയിലൂടെ ചാരുതയോടാണ് മെസി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയത്. ‘മെസി! മെസി!’എന്ന് ജനങ്ങൾ ആർത്തു വിളിച്ചു. മെസി ഇത് രണ്ടാം തവണയാണ് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കെത്തുന്നത്.  പലൈസ് ഡെസ് ഫെസ്റ്റിവലിന്റെ പടവുകള്‍ കയറിയ മെസി ഫോട്ടോഗ്രാഫർമാർക്കായി […]

May 15, 2024
News4media

100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിൽ ഉറങ്ങിക്കിടക്കുന്ന മകനരികിൽ വിചിത്ര രൂപം! സുരക്ഷാ ക്യാമറയിൽ പതിഞ്ഞ വിചിത്രമായ ഒരു ചിത്രം പങ്കുവച്ച് യുവാവ്; ഇത് അതുതന്നെയെന്നു സോഷ്യൽമീഡിയ

100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞ വിചിത്രമായ ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. മിഷിഗണില്‍ സ്വദേശിയായ ജോൺ കിപ്‌കെ ഉറങ്ങിക്കിടക്കുന്ന മകനരികിൽ നിൽക്കുന്ന വിചിത്രരൂപം സമൂഹ മാധ്യമത്തിൽ പങ്കുവച്ചതോടെയാണ് ആളുകൾ കൂട്ടമായി ഇതിനെപ്പറ്റി ചർച്ച ചെയ്യാൻ തുടങ്ങിയത്. ജോൺ കിപ്‌കെയുടെ ഇളയമകൻ തറയിൽ ഉറങ്ങുമ്പോൾ അവന്‍റെ മേൽ ഒരു പ്രേത രൂപം ചുറ്റിക്കറങ്ങുന്നതായിരുന്നു ക്യാമറയിൽ കാണുന്നത്. അടുത്തിടെ മാറ്റി വച്ച സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമല്ലായിരുന്നു. പകരം നിശ്ചിത ഇടവേളകളില്‍ […]

News4media

ഇറാനിലെ തുറമുഖ നടത്തിപ്പ്; ഇന്ത്യയ്ക്കെതിരെ അമേരിക്ക

ഇറാനിലെ ഛബഹാർ തുറമുഖ പദ്ധതിയുടെ നടത്തിപ്പിന് ഇറാനുമായി കരാർ ഒപ്പുവെച്ച ഇന്ത്യയ്ക്കെതിരെ അമേരിക്ക രംഗത്ത്. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റാണ് പദ്ധതിയെ അപലപിച്ച് രംഗത്തെത്തിയത്. 10 വർഷത്തേയ്ക്കാണ് തുറമുഖ നടത്തിപ്പിന് ഇറാനുമായി കരാർ. വ്യാപാര , പ്രതിരോധ മേഖലകളിൽ തന്ത്രപ്രധാനമായ നീക്കമാണിത്. എന്നാൽ അമേരിക്കൻ ഉപരോധം നിലനിൽക്കുന്ന രാജ്യവുമായി ഇന്ത്യ കരാറിൽ ഏർപ്പെട്ടതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. Read also: ജയിലിലായ സുഹൃത്തിനെ കാണാൻ പിന്നാലെ കൂട്ടുകാർ : പറ്റില്ലെന്ന് പോലീസ്; കോഴിക്കോട് ജയിൽ ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിച്ച് ക്രിമിനൽ സംഘം

News4media

ദൈവത്തിന്റെ കൈയ്യും നൂറ്റാണ്ടിന്റെ ഗോളും നേടികൊടുത്ത ഗോൾഡൻ ബോൾ ലേലത്തിന്; കട്ടെടുത്തതാണെന്ന് മറഡോണയുടെ കുടുംബം; പാരിസിലെ സ്വകാര്യശേഖരത്തിൽ നിന്ന് പൊന്നും വിലക്ക് വാങ്ങിയതാണെന്ന് അഗുട്ടസ്; മാന്ത്രികന്റെ പന്ത് വീണ്ടും വിവാദത്തിലേക്ക്

പാരീസ്: അർജന്റീനയുടെ ഇതിഹാസതാരം ഡിഗോ മറഡോണയ്ക്ക് ലഭിച്ച ഗോൾഡൻ ബോളിന്റെ ലേലം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മക്കൾ രംഗത്ത്. 1986ലെ ലോകകപ്പിൽ ലഭിച്ച ​ഗോൾഡൻ ബോൾ വർഷങ്ങളായി കാണാതായിട്ട്. ഗോൾഡൻ ബോൾ അടുത്തിടെയാണ് കണ്ടെത്തിയിരുന്നു. എന്നാൽ ഇത് ലേലത്തിന് എത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ജൂൺ മാസം ആറിന് പാരീസിൽ വച്ച് ഈ ട്രോഫിയുടെ ലേലം നടത്തുമെന്ന് അഗുട്ടസ് എന്ന ലേല സ്ഥാപനം അറിയിച്ചിരുന്നു. മറഡോണ കടംവീട്ടാൻ ​ഗോൾഡൻ ബോൾ വിറ്റതാണെന്നായിരുന്നു ചിലരുടെ വാദം. 1989ൽ ഇറ്റാലിയൻ ലീഗിൽ കളിച്ചപ്പോൾ […]

News4media

ജോലി രാജിവച്ചാലും നിങ്ങൾക്ക് ഒരു വർഷത്തേക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും ! കിടിലൻ ഓഫറുമായി പ്രമുഖ കമ്പനി

ജോലിയില്ലെങ്കിലും കുഴപ്പമില്ല ശമ്പളം തന്നാൽ മതി സാർ എന്നു പറയുന്നത് കേട്ടിട്ടില്ലേ അത് അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കിയിരിക്കുകയാണ് ഈ കമ്പനി.ജോലി ഉപേക്ഷിച്ച് രാജി വയ്ക്കുന്ന ജീവനക്കാർക്ക് ഒരു വർഷത്തോളം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്‌ത് പ്രമുഖ കമ്പനിയായ മെക്കൻസി. പുതിയൊരു ജോലി കണ്ടെത്തുന്നതുവരെ ബുദ്ധിമുട്ടില്ലാതെ ജീവിക്കുന്നതിനാണ് ഒമ്പത് മാസത്തെ ശമ്പളം വെറുതേ നൽകുന്നത്. ഈ ഒമ്പത് മാസം പുതിയ ജോലി കണ്ടെത്താൻ ഉപയോഗിക്കണമെന്നാണ് മെക്കൻസി ഗ്രൂപ്പ് അധികൃതർ പറയുന്നത്. മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് സാഹചര്യത്തിൽ തൊഴിലാളികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് […]

News4media

ഒരു വലിയ കെട്ടിടത്തോളം വലുപ്പം; 250 അടി നീളം; 63,683 കിലോമീറ്റര്‍ വേഗത; ഭൂമിക്കടുത്തേക്ക് ഇന്ന് അർധരാത്രി എത്തുന്ന ചിന്നഗ്രഹം

ഭൂമിയെ ആശങ്കയുടെ മുൾമുനയിൽ നിർത്തി കൂറ്റൻ ഛിന്നഗ്രഹം വരുന്നു. ഒരു കെട്ടിടത്തിൻ്റെ അത്രയും വലുപ്പമുണ്ട്. 250 അടി നീളമുള്ള ഛിന്നഗ്രഹം ഇന്ന് അര്‍ധരാത്രി ഭൂമിക്കു സമീപത്തുകൂടി കടന്നുപോകും. അപ്പോളോ ഗ്രൂപ്പിന്‌റെ ഭാഗമായ ഛിന്നഗ്രഹം 2024 ജെബി2 മണിക്കൂറില്‍ 63,683 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്. നാസയുടെ സെന്റർ ഫോർ നിയർ-എർത്ത് ഒബ്‌ജക്റ്റ് സ്റ്റഡീസ്(സിഎൻഇഒസ്) ഡേറ്റ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സമീപദിവസങ്ങളിൽ ഭൂമിയുടെ തൊട്ടടുത്തേക്ക് ഛിന്നഗ്രഹങ്ങളെത്തുമെന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി നേരത്തെ പ്രവചിച്ചിരുന്നു. അതിലൊന്നാണ് ഇന്നെത്തുന്നത്. 2024 ജെബി2ന് […]

May 13, 2024
News4media

ആടിനെ പട്ടിയാക്കിക്കോ പക്ഷെ പട്ടിയെ ആടാക്കരുത്; ആടിനെപ്പോലെയല്ല ഇവനൊരു ഭീകരജീവിയാണ്

ആടുകളുടേത് പോലെ തല, ചെറിയ കണ്ണ്; ഈ ജീവി ഏതാണെന്ന് മനസിലായോ? കാഴ്‌ചയിൽ ചെമ്മരിയാടിനെ പോലെ തോന്നും. പക്ഷേ,​ ഒന്ന് സൂക്ഷിച്ച് നോക്കിയാൽ അറിയാം ഇതൊരു പ്രത്യേക ഇനം നായയാണ്. ബെഡ്‌ലിംഗ്‌ടൺ ടെറിയർ എന്നാണ് ക്യൂട്ട് ലുക്കുള്ള ഈ നായ അറിയപ്പെടുന്നത്. റോത്ബറി ടെറിയർ, റോത്ബറി ലാമ്പ് എന്നിങ്ങനെയും വിളിപ്പേരുകളുണ്ട്. വടക്ക് – കിഴക്കൻ ഇംഗ്ലണ്ടിലെ നോർത്തംബെർലാൻഡിലെ ബെഡ്‌ലിംഗ്‌ടൺ ആണ് സ്വദേശം. ആടുകളുടേത് പോലെ തന്നെ ഓവൽ ഷേപ്പിലുള്ള തലയാണ് ഇവയ്ക്ക്. ഒരിഞ്ചോളം നീളമുള്ള ആടിന്റേത് പോലുള്ള ചെറു […]

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.