News4media TOP NEWS
രാഹുൽ വിവാഹതട്ടിപ്പുകാരനോ? രണ്ടിൽ കൂടുതൽ വിവാഹം കഴിച്ചിട്ടുണ്ടെന്ന് വിവരം കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം; നടൻ മാത്യുവിന്റെ മാതാപിതാക്കളടക്കം മൂന്നു പേർക്ക് പരിക്ക് ഇന്നും വൈകും; കോഴിക്കോട് സെക്ടറില്‍ വിമാനം വൈകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് സംസ്ഥാനത്ത് പ്ലസ് വണ്‍ അപേക്ഷ മെയ് 16 മുതല്‍; അപേക്ഷിക്കേണ്ടതെങ്ങിനെ, ശ്രദ്ധിക്കേണ്ടത് എന്തൊക്കെ; പൂർണ്ണവിവരങ്ങൾ:

News

News4media

മോഹൻ ബഗാന് മോഹഭംഗം;ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് മുംബൈ സിറ്റി എഫ്‌സി; വിജയം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ പത്താം സീസണില്‍ ചാമ്പ്യൻമാരായി മുംബൈ സിറ്റി എഫ്‌സി. കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തിയാണ് മുംബൈ സിറ്റി ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബൈയുടെ വിജയം.ഇതേ ​സ്റ്റേഡിയത്തിൽ ഐഎസ്എൽ ​ഷീൽഡിന് വേണ്ടിയുള്ള പോരാട്ടത്തിൽ ബ​ഗാനോട് തോറ്റതിന്റെ പകരം വീട്ടാനും മുംബൈക്ക് കഴിഞ്ഞു. സമനില ​ഗോളിനായി പല ഘട്ടത്തിലും ബ​ഗാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒന്നും ​ഗോളിലേക്ക് എത്തിയില്ല. മുംബൈ സിറ്റിയുടെ രണ്ടാം ഐഎസ്എല്‍ […]

May 5, 2024
News4media

ആശാനേ നന്ദി; കേരളാ ബ്ലാസ്റ്റേഴ്സിന്റെ കോച്ച് സ്ഥാനം ഒഴിഞ്ഞ് ഇവാൻ വുകോമാനോവിച്ച്, തീരുമാനം പ്ലേ ഓഫിലെ തോൽവിയോടെ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കോച്ച് സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുകോമാനോവിച്ച്. സോഷ്യല്‍ മീഡിയയിലൂടെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് കടക്കാന്‍ സാധിച്ചിരുന്നില്ല. പിന്നാലെയാണ് ക്ലബിന്റെ തീരുമാനം. 2021 സീസണ്‍ മുതല്‍ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്നു ഇവാൻ വുകോമാനോവിച്ച്. ഐഎസ്എല്ലില്‍ പഞ്ചാബ് എഫ്സിക്കെതിരെ ഈ സീസണിലെ ഏറ്റവും മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് കാഴ്ച്ച വെച്ചതെന്ന് വുകോമനോവിച്ച് വ്യക്തമാക്കിയിരുന്നു. ടീമിനെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം നടത്തിയിരുന്നു. ഇവാനുമായി […]

April 26, 2024
News4media

“ശേഷം മൈക്കിൽ ഫാത്തിമ”യെ കടത്തിവെട്ടി രേണു ജെബിൻ;ക്രിക്കറ്റ് കമന്ററിയിലെത്തുന്ന ആദ്യത്തെ മലയാളി പെൺകുട്ടി; കൊച്ചിക്കാരി രേണുവിൻ്റെ വിശേഷങ്ങൾ അറിയാം

കൊച്ചി:ധോനിയും കോലിയും രോഹിതും അടക്കമുള്ള ക്രിക്കറ്റ് താരങ്ങളുടെ ജീവിതകഥകളും അനുഭവ കഥകളും തേടിയുള്ള രേണുവിന്റെ യാത്ര, ഒടുവിൽ എത്തി നിൽക്കുന്നത് കമന്ററിയിൽ. ക്രിക്കറ്റ് കമന്ററിയിലെത്തുന്ന ആദ്യത്തെ മലയാളി പെൺകുട്ടിയായി രേണു ജെബിൻ എത്തുമ്പോൾ അതിനു പിന്നിൽ ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥയുണ്ട്.എറണാകുളം ഇടപ്പള്ളി സ്വദേശി രേണു ജെബിൻ ജിയോ സിനിമയിലാണ് ഐ.പി.എൽ. ക്രിക്കറ്റിന്റെ മലയാളം കമന്ററി നടത്തുന്നത്.സ്ഥിരം കമന്ററിയിൽ നിന്ന് വ്യത്യസ്തമായി താരങ്ങളുടെ ജീവിത കഥകൾ കൂടി ചേർത്ത് പറഞ്ഞാണ് രേണു തകർക്കുന്നത്. ക്രിക്കറ്റിലെ നിയമങ്ങൾ ആഴത്തിൽ പഠിക്കുക […]

April 17, 2024
News4media

ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തിരിച്ചടി; വാക്കൗട്ട് വിവാദത്തില്‍ അപ്പീല്‍ തള്ളി ലോക കായിക കോടതി, നാല് കോടി രൂപ ഉടൻ അടയ്ക്കണം

ന്യൂഡല്‍ഹി: വാക്കൗട്ട് വിവാദത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തിരിച്ചടി.ക്ലബ്ബ് നല്‍കിയ അപ്പീല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് (സിഎഎസ്) തള്ളി. കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ പ്രഖ്യാപിച്ച ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട അപ്പീലാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോക കായിക കോടതിയായ സിഎഎസ് തള്ളിയത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന് പിഴത്തുക ഉടനെ അടയ്ക്കേണ്ടി വരും. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കും മുമ്പ് കളം വിട്ടതിനാണ് ബ്ലാസ്റ്റേഴ്‌സിനും പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനുമെതിരെ നടപടി എടുത്തത്. നാല് കോടി രൂപയാണ് […]

March 13, 2024
News4media

ഷൂട്ടൗട്ടിൽ മിസറോമിനോട് തോൽവി: സന്തോഷ് ട്രോഫിയിൽ കേരളം സെമി കാണാതെ പുറത്ത്

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം പുറത്ത്. സെമിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മിസറോം ആണ് കേരളത്തെ പരാജയപ്പെടുത്തിയത്. യുപിയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഷൂട്ടൗട്ടിൽ ആണ് മിസറോമിന്റെ വിജയം. കളിയുടെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ മത്സരം സഡൻഡത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിൽ കേരള താരം സുജിത്ത് പെനാൽറ്റി മിസ്സ് ആക്കിയതോടെ ഷൂട്ടൗട്ടിൽ 7-6 ന് വിജയിച്ച മിസോറോം സെമിയിലേക്ക് കടന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ നിന്ന് 6 […]

March 6, 2024
News4media

കഴിഞ്ഞ വർഷത്തെ കണക്കു തീര്‍ക്കണം; ശ്രീകണ്ഠീരവയിൽ ഇന്ന് ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു പോരാട്ടം

ബെംഗളൂരു: കഴിഞ്ഞ വർഷം ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന കേരളാ ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്സി മത്സരം ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറക്കാൻ ഇടയില്ല. ഏറെ വിവാദമായ മത്സരത്തിന്റെ ഒന്നാം വാർഷികത്തിന് ഒരു ദിവസം ശേഷിക്കെ ചിരവൈരികളായ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും വീണ്ടും ഏറ്റുമുട്ടാൻ പോകുകയാണ്. ഇരു ടീമുകളും മുഖാമുഖം വരുമ്പോൾ മഞ്ഞപ്പടയുടെ ലക്ഷ്യം കഴിഞ്ഞ വർഷത്തെ കണക്കു വീട്ടുക എന്നത് മാത്രമാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഇന്ന് രാത്രി 7.30-നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്-ബെംഗളൂരു എഫ്.സി. മത്സരം. കഴിഞ്ഞ മാർച്ച് മൂന്നിന് […]

March 2, 2024
News4media

മെസിക്ക് വേണ്ടി ആർപ്പുവിളിച്ചത് ഇഷ്ടപ്പെട്ടില്ല, കാണികളോട് അശ്ലീല ആംഗ്യം; റൊണാള്‍ഡോയ്‌ക്ക് വിലക്കും പിഴയും

കാണികൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വിലക്ക്. ഒരു മത്സരത്തിലാണ് ലീഗില്‍ അല്‍ നസ്‌ര്‍ ക്ലബിന്‍റെ താരമായ റൊണാള്‍ഡോയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം 30,000 സൗദി റിയാല്‍ പിഴയും ചുമത്തി. സൗദി ഫുട്ബോള്‍ പ്രോ ലീഗിനിടെയാണ് സംഭവം. നടപടിയിൽ ക്രിസ്റ്റ്യാനോയ്‌ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമില്ലെന്ന് സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കി. മത്സരത്തിനിടെ മെസി മെസി എന്ന് ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് നേരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അശ്ലീല ആംഗ്യം കാണിച്ചത്. സംഭവത്തിൽ സൗദി ഫുട്ബോൾ […]

February 29, 2024
News4media

പരിക്കിൽ വലഞ്ഞ് ബ്ലാസ്റ്റേഴ്‌സ്; സച്ചിൻ സുരേഷ് പുറത്തേക്ക്, ദീർഘ നാളത്തെ വിശ്രമം

കൊച്ചി: ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി. മത്സരത്തിനിടെ പരിക്കേറ്റ മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും. താരം ദീർഘനാളത്തേക്ക് പുറത്തിരിക്കുമെന്നാണ് റിപ്പോർട്ട്. ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിനിടെയാണ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് പരിക്കേറ്റത്. ചെന്നൈക്കെതിരായ മത്സരത്തിൻ്റെ ആദ്യ പകുതിയിൽ സച്ചിൻ എതിരാളിയുമായി കൂട്ടിയിടിച്ച് നിലത്ത് വീഴുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ സച്ചിനെ സ്‌ട്രെച്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. താരത്തിൻ്റെ തോളിനേറ്റ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. സച്ചിൻ്റെ പരിക്കിനെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ […]

February 20, 2024
News4media

അർജന്റീനയോട് തോറ്റു; പാരിസ് ഒളിംപിക്സിലേക്ക് ‘അയോഗ്യരായി’ ബ്രസീൽ

ലണ്ടൻ: പാരിസ് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ ബ്രസീൽ അണ്ടർ 23 ഫുട്ബോൾ ടീം പുറത്ത്‌. അർജന്റീനയ്ക്കെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് ബ്രസീലിന്റെ ഒളിംപിക്‌സ് മോഹം പൊലിഞ്ഞത്. നിലവിലെ ഒളിംപിക് സ്വർണ മെഡൽ ജേതാക്കളാണ് ബ്രസീൽ. ഹാട്രിക് ഒളിംപിക് സ്വർണമെന്ന ബ്രസീലിയൻ സ്വപ്നവും ഇതോടൊപ്പം ഇല്ലാതെയായി. 2004നു ശേഷം ആദ്യമായാണ് ബ്രസീല്‍ ഒളിംപിക് ഫുട്ബോളിന് യോഗ്യത നേടാനാവാതെ പുറത്താകുന്നത്. ജയത്തോടെ അർജന്‍റീന ടൂർണമെന്‍റിന് യോഗ്യത നേടി. 77–ാം മിനിറ്റിൽ ലുസിയാനോ ഗോണ്ടുവാണ് അർജന്റീന അണ്ടർ 23 […]

February 12, 2024
News4media

മഞ്ഞയും ചുവപ്പും മാത്രമല്ല, ഇനി നീല കാർഡും ഉയരും; ഫുട്ബോളിൽ പുതിയ പരീക്ഷണം, ഫിഫയ്ക്ക് എതിർപ്പ്

സൂറിച്ച്: ഫുട്ബോള്‍ മത്സരങ്ങളില്‍ ചുവപ്പ്, മഞ്ഞ കാര്‍ഡുകള്‍ക്ക് പിന്നാലെ നീലക്കാര്‍ഡും അവതരിപ്പിക്കാൻ തീരുമാനം. ഫുട്ബോള്‍ നിയമനിര്‍മാണ സംഘടനയായ രാജ്യാന്തര ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഐ.എഫ്.എ.ബി.) ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും നീല കാർഡിന്റെ ഉപയോഗം. കളത്തില്‍ മോശം പെരുമാറ്റമോ റഫറിയോട് ഉള്‍പ്പെടെ തട്ടിക്കയറുകയോ ചെയ്യുന്നതിന് എതിരെയാണ് നീലക്കാര്‍ഡ് പ്രയോഗിക്കുക. എതിര്‍ ടീം കളിക്കാരനെ ഗ്രൗണ്ടില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയാല്‍ ഉള്‍പ്പെടെ നീലക്കാര്‍ഡ് പ്രയോഗിച്ചേക്കും. കളിക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും മാച്ച് ഒഫീഷ്യലുകളോടുള്ള ബഹുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള […]

February 10, 2024

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.