News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

700 കോടി രൂപ ലോൺ എടുത്ത ശേഷം കുവൈത്തിൽ നിന്നും മുങ്ങിയത് 1425 മലയാളികൾ; പകുതിയോളം നഴ്സുമാർ; ബാങ്കുകാർ നേരിട്ടെത്തി പരാതി നൽകി; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി: ഗൾഫ് ബാങ്ക് കുവൈത്തിൽ നിന്നും 700 കോടി രൂപ ലോൺ എടുത്ത് മലയാളികൾ മുങ്ങിയതായി പരാതി.  ബാങ്ക് നൽകിയ പരാതിയിൽ 1425 മലയാളികൾക്കെതിരെ കേസെടുത്തു. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും.  കുവൈത്തിലെ ബാങ്കിൽ നിന്നും വായ്പ എടുത്ത ശേഷം വിവിധ രാജ്യങ്ങളിലേക്ക്  കടന്നുകളഞ്ഞതായാണ് പരാതി. 2020-22 കാലത്താണ് ഇത്തരത്തിൽ തട്ടിപ്പ് നടന്നതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.  തട്ടിപ്പ് നടത്തിയവരിൽ ഏറെയും നഴ്‌സുമാരാണെന്ന് പരാതിയിൽ പറയുന്നു. ചെറിയ തുകകൾ ബാങ്കിൽ നിന്നും ലോണെടുത്ത ശേഷം […]

December 6, 2024
News4media

മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുകയായിരുന്ന മൂന്നുവയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു

സുല്‍ത്താന്‍ ബത്തേരി: മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുകയായിരുന്ന മൂന്നുവയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെ ബീനാച്ചിയിലാണ് സംഭവം. നായ്ക്കെട്ടി നിരപ്പം മറുകര രഹീഷ് – അഞ്ജന ദമ്പതികളുടെ മകന്‍ ദ്രുപത് ആണ് അപകടത്തിൽ മരിച്ചത്. ഉത്സവത്തില്‍ പങ്കെടുക്കാനായി ദ്രുപതിന്റെ അമ്മയുടെവീട്ടില്‍ എത്തിയതായിരുന്നു. ബീനാച്ചിയിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മുത്തച്ഛനായ മോഹന്‍ദാസ് ദ്രുപതിനെയെടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു പോയി. വീഴ്ച്ചയില്‍ തലയിടിച്ച […]

News4media

ലൈംഗിക പീഡനക്കേസ്; നടൻ സിദ്ദിഖിന് ജാമ്യം; അനുവദിച്ചത് കർശന വ്യവസ്ഥകളോടെ

ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലീസ് വീണ്ടും കോടതിയെ അറിയിച്ചു. സിദ്ദിഖ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും, കർശന വ്യവസ്ഥകൾ വേണമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. Actor Siddique granted bail in sexual harassment case പ്രതി സംസ്ഥാനത്തെ വിട്ടുപോകാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, പരാതിക്കാരിയെ മാനസികമായി തളർത്തുന്ന […]

News4media

പരാതിക്കാരിയെ പരിചയെപ്പെട്ടത് ഫേസ്ബുക്കിലൂടെ, അവസരം വാഗ്ദാനം ചെയ്തു പീഡനം; പീഡന പരാതിയിൽ നടൻ സിദ്ദിഖിനെതിരെ പോലീസ് റിപ്പോർട്ട്

പീഡനപരാതിയിൽ നടൻ സിദ്ദിഖിനെതിരെ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു. സിദ്ദിഖ് പരാതിക്കാരിയെ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടതായും, അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. Police report against actor Siddique in harassment complaint ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, നടനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ട്. സിദ്ദിഖ് പരാതിക്കാരിക്ക് സന്ദേശം അയച്ച് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചുവെന്നും, പുതുതായി ആരംഭിക്കാനിരിക്കുന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കാനെന്ന പേരിൽ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതായും പോലീസ് റിപ്പോർട്ടിൽ പറയുന്നു. […]

News4media

കണ്ണൂരിൽ ബോംബ് സ്ഫോടനം; എറിഞ്ഞത് നാടൻ ബോംബെന്ന് സംശയം, റോഡിൽ കുഴി രൂപപ്പെട്ടു

കണ്ണൂർ: പാനൂരിൽ ബോംബ് സ്ഫോടനം. ചെണ്ടയാട് കണ്ടോത്തുംചാലിൽ റോഡിന് സമീപത്താണ് സ്ഫോടനം നടന്നത്. അർധരാത്രിയിലാണ് സംഭവം.(Bomb blast in Kannur panoor) നാടൻ ബോംബാണ് എറിഞ്ഞതെന്നാണ് സംശയിക്കുന്നത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. പാനൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഉഗ്രശബ്ദത്തിൽ രണ്ട് തവണ സ്‌ഫോടനം ഉണ്ടായതായാണ് വിവരം.രണ്ട് ദിവസത്തിന് മുൻപ് ഇതേ സ്ഥലത്തിന് തൊട്ടടുത്തായി കുന്നുമ്മലിൽ സ്‌ഫോടനം ഉണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥാലത്ത് കണ്ടോത്തും ചാലിലും സ്ഫോടനം […]

News4media

അവൻ അവളുടെ കൂടെ കളിക്കാൻ ശ്രമിച്ചപ്പോൾ എന്നെ തൊടരുത് എന്ന് അവൾ വളരെ പരുഷമായി സംസാരിച്ചു…മകനോട് പ്ലേ ​ഗ്രൗണ്ടിൽ വച്ച് മോശമായി പെരുമാറിയ പെൺകുട്ടിയോട് സ്വീകരിച്ച നിലപാട് വ്യക്തമാക്കി നടി അവന്തിക

തിരുവനന്തപുരം: മലയാളം മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി അവന്തിക സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ, തന്റെ മകനോട് പ്ലേ ​ഗ്രൗണ്ടിൽ വച്ച് മോശമായി പെരുമാറിയ പെൺകുട്ടിയോട് സ്വീകരിച്ച നിലപാട് എന്തായിരുന്നു എന്ന് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തുകയാണ് താരം. രണ്ട് ദിവസം മുമ്പുണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തുന്നത്. തങ്ങളുടെ കോളനിയിലെ പ്ലേ ഗ്രൗണ്ടിൽ വച്ച് മകനോട് പത്തുവയസുള്ള ഒരു പെൺകുട്ടി മോശമായി പെരുമാറിയെന്നും അത് താൻ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നുമാണ് താരം പറയുന്നത്. അവന്തികയുടെ മകന്റെ […]

News4media

കേന്ദ്രമന്ത്രി ജോർജ് കുര്യൻ,രാജീവ് ചന്ദ്രശേഖർ, അനിൽ ആന്റണി, ടോം വടക്കൻ, കൊടിക്കുന്നിൽ സുരേഷ് എംപി, അനൂപ് ആന്റണി, സത്നം സിങ്…ഇന്ത്യൻ പ്രതിനിധി സംഘം വത്തിക്കാനിലേക്ക് യാത്ര തിരിച്ചു; മാർപാപ്പയെ കാണും

ആർച്ച് ബിഷപ്പ് ജോർജ് കൂവക്കാട്ടിലിനെ കർദിനാളായി വാഴിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന് ഇന്ത്യൻ പ്രതിനിധി സംഘം വത്തിക്കാനിലേക്ക് യാത്ര തിരിച്ചു. രാവിലെ ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് ഏഴം​ഗ സംഘം യാത്ര തിരിച്ചത്. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, അനിൽ ആന്റണി, ടോം വടക്കൻ, കൊടിക്കുന്നിൽ സുരേഷ് എംപി, അനൂപ് ആന്റണി, രാജ്യസഭാ എംപി സത്നം സിങ്, എന്നിവരും സംഘത്തിൽ ഉണ്ട്. വത്തിക്കാനിൽ എത്തുന്ന സംഘം മാർപാപ്പയെയും കാണും. എല്ലാ ഇന്ത്യക്കാരുടെയും, എല്ലാ […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]