web analytics

മൂന്നാറിൽ തൊഴിലാളി സ്ത്രീയെ കാട്ടുപോത്ത് കൊമ്പിൽ കുത്തിയെറിഞ്ഞു; ഗുരുതര പരിക്ക്

ഇടുക്കി മൂന്നാറിലെ തെന്മല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ കാട്ടുപോത്ത് തൊഴിലാളി സ്ത്രീയെ കൊമ്പിൽ കുത്തിയെറിഞ്ഞു. മൂന്നാർ സ്വദേശിനി മീന സുസൈ മുത്തുവിനാണ് (47) പരിക്കേറ്റത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ലോവർ ഡിവിഷൻ ഫീൽഡ് നമ്പർ ഒന്നിൽ തേയിലക്ക് വളം ഇടുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. A wild buffalo attacked a woman worker in Munnar

ഇരുപതോളം തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. പിന്നിലൂടെ എത്തിയ കാട്ടുപോത്ത് ഇവരെ കുത്തി എറിയുകയായിരുന്നു. നട്ടെല്ലിന്റെ ഭാഗത്താണ് കുത്തേറ്റത്. കാട്ടുപോത്ത് കുത്തിയെറിഞ്ഞതിനെ തുടർന്ന് മീന ദൂരേക്ക് തെറിച്ചുവീണു. വീഴ്ചയിൽ കൈകാലുകൾക്ക് ഒടിവ് സംഭവിച്ചു .

മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ പരിക്കേറ്റില്ല. ഇതേ തുടർന്ന് ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img