ഗുവാഹത്തി: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനു പിന്നാലെ രാജസ്ഥാൻ റോയൽസും ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു ടിക്കറ്റ് എടുത്തിരിക്കുകയാണ്. ഡൽഹി ക്യാപ്പിറ്റൽസും ലഖ്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മൽസരഫലം അനുകൂലമായി വന്നതോടയാണ് രണ്ടു മൽസരങ്ങൾ ബാക്കിനിൽക്കെ റോയൽസ് പ്ലേ ഓഫിലെത്തിയത്. എൽഎസ്ജിക്കെതിര ഡിസിയുടെ വിജയമാണ് റോയൽസിനു തുണയായത്. എന്നാൽ പ്ലേ ഓഫ് കളികൾ തുടങ്ങും മുമ്പ് രാജസ്ഥാൻ റോയൽസ് പോയന്റ് പട്ടികയിൽ ഒന്നാമതെത്തുമോ എന്നതാണ് ആരാധകരുടെ ചോദ്യം. സാധ്യതകൾ വിദൂരമല്ല. 19 പോയന്റുമായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സും തൊട്ടു പിന്നാലെ 16 പോയന്റുമായി രാജസ്ഥാൻ […]
ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനമൊഴിയുന്ന രാഹുൽ ദ്രാവിഡിന് പകരക്കാരനായി മുന്‍ ന്യൂസിലന്‍ഡ് നായകൻ സ്റ്റീഫൻ ഫ്ലെമിംഗ്. ദ്രാവിഡിന്റെ പിൻഗാമിയായി സ്റ്റീഫൻ ഫ്ലെമിംഗിനെ നിയമിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. നിലവില്‍ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പരിശീലകനാണ് ഫ്ലെമിംഗ്. 2027 ഡിസംബർ 31വരെ മൂന്നരവർഷത്തേക്കായിരിക്കും നിയമനം. ടി 20 ലോകകപ്പിന് ശേഷമാണ് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയുക. പകരക്കാരനുവേണ്ടി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. മെയ് 27 ആണ് അപേക്ഷ നൽകാനുള്ള അവസാന […]
ഡല്‍ഹി: പഞ്ചാബ് കിങ്സുമായുള്ള നിർണായക മല്‍സരത്തില്‍ കളിക്കാനിറങ്ങും മുമ്പ് തന്നെ ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു ടിക്കറ്റെടുത്തിരിക്കുകയാണ് രാജസ്ഥാന് റോയല്‍സ്. ശേഷിച്ച രണ്ടു കളികളില്‍ ഒന്നില്‍ ജയിച്ചാല്‍ പ്ലേഓഫില്‍ കടക്കാമെന്നതായിരുന്നു നേരത്തേ സഞ്ജുവിനും സംഘത്തിനും മുന്നിലുണ്ടായിരുന്ന വഴി. എന്നാല്‍ ഇപ്പോള്‍ അതിനു മുമ്പ് തന്നെ എങ്ങനെ അതു സംഭവിച്ചുവെന്ന ആശ്ചര്യത്തിലാണ് ആരാധകര്‍. ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിജയമാണ് റോയല്‍സിനു ഭാഗ്യമായത്. ഈ മല്‍സരത്തില്‍ ലഖ്നൗ ജയിച്ചിരുന്നെങ്കില്‍ റോയല്‍സിന്റെ പ്ലേഓഫ് പ്രവേശനം വീണ്ടും നീളുമായിരുന്നു. എന്നാല്‍ രണ്ടു […]
കഴിഞ്ഞ ദിവസം ഹൈദരാബാദുമായുള്ള മത്സര ശേഷം ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനെ പരസ്യമായി ശകാരിച്ച ടീം ഉടമ സഞ്ജീവ് ഗോയങ്ക ആരാധകരുടെ ചീത്തവിളി കുറച്ചൊന്നുമല്ല വാങ്ങിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റതിനു പിന്നാലെയായിരുന്നു സംഭവം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ, വിവിധ കോണുകളില്‍ വലിയ പ്രതിഷേധങ്ങളാണ് സഞ്ജീവിനെതിരേ ഉയര്‍ന്നത്. ഇപ്പോൾ വിവാദങ്ങള്‍ തണുപ്പിക്കാന്‍ പുതിയ അടവുമായി എത്തിയിരിക്കുകയാണ് സഞ്ജീവ് ഗോയങ്ക. രാഹുലിന് മാത്രമായി അത്താഴവിരുന്നൊരുക്കിയാണ് ഗോയങ്ക രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ വസതിയില്‍ തിങ്കളാഴ്ചയായിരുന്നു അദ്ദേഹം രാഹുലിന് അത്താഴവിരുന്നൊരുക്കിയത്. […]
നിർണായക മത്സരത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 19 റൺസിനു തോൽപ്പിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി– 20 ഓവറിൽ 4 വിക്കറ്റിന് 208 റൺസ് നേടിയപ്പോൾ ലക്നൗവിന് 189 റൺസ് നേടാനേ സാധിച്ചുള്ളൂ. സ്കോർ:. ഡൽഹി– 20 ഓവറിൽ 4 വിക്കറ്റിന് 208 , ലക്നൗ– 20 ഓവറിൽ 9 വിക്കറ്റിന് 189. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് കാര്യമായി പിഴച്ചില്ല. അഭിഷേക് പൊറെല്‍ (33 പന്തിൽ 58), ട്രിസ്റ്റൻ സ്റ്റബ്സ് (25 പന്തിൽ […]
ഒടുവിൽ ആ സന്തോഷ വാർത്തയെത്തി. ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന് റോയല്‍സ്. ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഡല്‍ഹി കാപിറ്റല്‍സിനെതിരെ പരാജയപ്പെട്ടതോടെയാണ്സഞ്ജുവും കൂട്ടരും പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചത്. നിലവിൽ രാജസ്ഥാന് 12 മത്സരങ്ങളില്‍ 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന് 14 പോയിന്റുണ്ട്. ബാക്കിയുള്ളത് ഒരു മത്സരവും. നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ട് മത്സരം ശേഷിക്കെ 14 പോയിന്റാണുള്ളത്. ഈ സാഹചര്യത്തിൽ, ആദ്യ നാലിന് പുറത്തുള്ള ഒരു […]
ഈഡൻ ഗാർഡനിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ ഗ്യാലറിയിലേക്കെത്തിയ പന്ത് മോഷ്ടിക്കാൻ ശ്രമിച്ച് ആരാധകൻ. സിക്സർ പറത്തിഗ്യാലറിയിലേക്ക് എത്തിയ പന്ത് തിരികെ എറിഞ്ഞു നൽകാതെ യുവാവ്കൈ വശം വെക്കാൻ ശ്രമിക്കുകയായിരുന്നു. പാന്റ്സിനുള്ളിലാണ് യുവാവ് പന്ത് ഒളിപ്പിച്ചത്. എന്നാൽ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇതു കാണുകയും പന്ത് തിരികെ വാങ്ങുകയുമായിരുന്നു. തുടർന്ന് യുവാവിന് പോലീസിന്റെ മർദ്ദനവുമേറ്റു. പന്ത് മോഷ്ടിക്കാൻ ശ്രമിച്ചതിന് യുവ ആരാധകനെ പിന്നീട് ഗ്യാലറിയിൽ നിന്ന് പുറത്താക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ […]
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കത്തിക്കയറിക്കൊണ്ടിരിക്കുന്ന രാജസ്ഥാന് റോയല്‍സിന് കനത്ത തിരിച്ചടി നൽകി സൂപ്പര്‍ താരം ജോസ് ബട്ലര് ഇംഗ്ലണ്ടിലേക്ക് മടങ്ങി. രണ്ട് ലീഗ് മത്സരങ്ങളിലും പ്ലേ ഓഫ് മത്സരങ്ങളിലും റോയല്‍സിന് ജോസ് ബട്ലർ ഉണ്ടാകില്ല. ടി20 ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടിയാണ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായ ബട്ലര് നാട്ടിലേക്ക് തിരിച്ചുപോയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇംഗ്ലീഷ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങും. ലോകകപ്പിന് മുന്നോടിയായി പാകിസ്താനെതിരെ നാല് ടി20 മത്സങ്ങള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കുന്നതിനായാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ബട്ലറെ […]
നിർത്താതെ പെയ്തമഴ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ അവസാന പ്രതീക്ഷയെയും തല്ലിക്കെടുത്തി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള ഗുജറാത്തിന്റെ നിർണായ പോരാട്ടം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നതോടെ പ്ലേ ഓഫ് കാണാതെ ഗുജറാത്ത് പുറത്തായി.13 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി എട്ടാമതുള്ള ഗുജറാത്തിന് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമായിരുന്നു. എന്നാല്‍ ആ വിദൂര സാധ്യതയ്ക്ക് മീതെ മഴ വില്ലനായപ്പോള്‍ പ്ലേ ഓഫില്‍ നിന്ന് പുറത്താവുന്ന മൂന്നാമത്തെ ടീമായി ഗുജറാത്ത് മാറി. രാത്രി 10.40വരെ ടോസിടാൻ പോലുമാകാതെ വന്നതോടെയാണ് ഇരു […]
ഒറ്റയ്ക്ക് പൊരുതിയ അക്സറിനെ കൂട്ടായി വീഴ്ത്തി ബെംഗളൂരു. ഐപിഎല്‍ 2024 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ അവതാളത്തിലാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 47 റണ്‍സിന്റെ ത്രില്ലർ ജയം കരസ്ഥമാക്കി. ഇതോടെ 13 മത്സരങ്ങൾ പിന്നിടുന്ന റോയൽ ചലഞ്ചേഴ്സിന് 12 പോയിന്റായി. ചെന്നൈ സൂപ്പർ കിംഗ്സുമായുള്ള അവസാന മത്സരം വിജയിച്ചാൽ ഒരു പക്ഷേ പ്ലേ ഓഫ് കളിക്കാൻ ബെംഗളൂരുവും ഉണ്ടാകും എന്നു ഏകദേശം ഉറപ്പായി. ജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയരാനും ബെംഗളൂരുവിനായി. മത്സരത്തിൽ […]
© Copyright News4media 2023. Designed and Developed by Horizon Digital