കെ.എസ്.ആർ.ടി.സി. ഡിപ്പോകളും ബസുകളും മാലിന്യമുക്തമാക്കാൻ തയ്യാറെടുക്കുന്നു. ഡിപ്പോകളിൽ മാലിന്യ സംസ്കരണത്തിനും മലിനജലശുദ്ധീകരണത്തിനും പ്ലാന്റുകൾ സ്ഥാപിക്കാനാണ് പദ്ധതി. ‘മാലിന്യമുക്തം നവകേരളം’ എന്ന പരിപാടിയുടെ ഭാഗമായി ഈ നടപടികൾ സ്വീകരിക്കുകയാണ്. KSRTC depots and buses become garbage-free മന്ത്രിമാരായ എം.ബി. രാജേഷിന്റെയും കെ.ബി. ഗണേഷ് കുമാറിന്റെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. കെ.എസ്.ആർ.ടി.സി. ബസുകളിൽ മാലിന്യം വലിച്ചെറിയാതിരിക്കാൻ പെട്ടികൾ സ്ഥാപിക്കും. ‘മാലിന്യം വലിച്ചെറിയരുത്’ എന്ന ബോർഡുകളും സ്ഥാപിക്കും. ഡിപ്പോകളിലും മാലിന്യപ്പെട്ടികളും മാലിന്യസംസ്കരണ സംവിധാനങ്ങളും ഒരുക്കും. തദ്ദേശസ്വയംഭരണവകുപ്പിന്റെ […]
ആലപ്പുഴ: കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. വിദ്യാര്‍ത്ഥികളടക്കം 20ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ കായംകുളത്താണ് അപകടമുണ്ടായത്.(KSRTC bus collides with private bus in Kayamkulam; passengers were injured) ഇന്ന് രാവിലെ കെപി റോഡിൽ മൂന്നാം കുറ്റിക്ക് സമീപത്തുവെച്ചാണ് സംഭവം. കായംകുളത്ത് നിന്ന് അടൂരിലേക്ക് പോയ ബസുകളാണ് കൂട്ടിയിടിച്ചത്. കെഎസ്ആർടിസി ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യബസ് കെഎസ്ആർടിസി ബസിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു. രാവിലെയായതിനാൽ സ്കൂളിലേക്കും ഓഫീസുകളിലേക്കും മറ്റുമായി പോകുന്ന നിരവധി യാത്രക്കാരാണ് രണ്ടു […]
ആലപ്പുഴ: കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി അഞ്ചു മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ആലപ്പുഴ കളർകോടാണ് അപകടമുണ്ടായത്. ഏഴു പേരാണ് കാറിൽ സഞ്ചരിച്ചിരുന്നത്.(Car accident in alappuzha; Five medical students died) ഓവർ ടേക്ക് ചെയ്യുന്നതിനിടെ കാർ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേരുടെ നില ഗുരുതരമാണ്.
കണ്ണൂർ: കണ്ണൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 34 യാത്രക്കാർക്ക് പരിക്കേറ്റു. പേരാവൂര്‍ കല്ലേരിമലയിൽ വെച്ചാണ് അപകടമുണ്ടായത്.(KSRTC buses collide in Kannur; Several passengers were injured) തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. മാനന്തവാടിയില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു ബസിലെ ഡ്രൈവറിന് സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന ഉടൻ തന്നെ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. […]
താമരശ്ശേരി: കെ എസ് ആർ ടി സി ബസിൽ തനിച്ച് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ ജീവനക്കാർ പെരുവഴിയിൽ ഇറക്കിവിട്ടതായി പരാതി. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. ബംഗളൂരുവിൽ നിന്ന് താമരശ്ശേരിയിലേക്ക് വരികയായിരുന്നു 19 കാരിയായ വിദ്യാർത്ഥിനി. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം നടന്നത്. ബംഗളൂരുവിൽ ഏവിയേഷൻ കോഴ്സ് പഠിക്കുന്ന പത്തൊൻപതുകാരിക്കാണ് ജീവനക്കാരിൽ നിന്നും ദുരനുഭവമുണ്ടായത്. പെൺകുട്ടി ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്നും ആക്ഷേപമുണ്ട്. താമരശ്ശേരി പഴയ സ്റ്റാൻഡ് പരിസരത്തിറങ്ങണമെന്നായിരുന്നു പെൺകുട്ടി ആവശ്യപ്പെട്ടത് എന്നാൽ കാരാടി എന്ന സ്ഥലത്താണ് […]
കാട്ടാക്കട: കാട്ടാക്കട ഡിപ്പോയിൽ നിന്നും രാജി ബസെടുക്കാൻ തയ്യാറായപ്പോൾ ഡബിൾ ബെല്ലടിച്ച് വനിതാ കണ്ടക്ടറായ അശ്വതിയും ഒപ്പം കൂടി.കെ.എസ്.ആർ.ടി.സി.യുടെ ചരിത്രത്തിൽ ആദ്യമായാണ് തിരുവനന്തപുരം ജില്ലയിൽ ഒരു വനിതാ ഡ്രൈവറെത്തിയത്. കാട്ടാക്കട പനയംകോട് തടത്തരികത്തുവീട്ടിൽ രാജി(35)യാണ് കെ എസ് ആർ ടി സി സാരഥിയായി ഔദ്യോഗിക ജീവിതം തുടങ്ങിയത്.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് രാജിയുടെ ആദ്യ ട്രിപ് ആരംഭിച്ചത്. ഒറ്റശേഖരമംഗലം-പ്ലാമ്പഴഞ്ഞിയിലേക്കുള്ള സർവീസ് ഒരു പതർച്ചയുംകൂടാതെയാണ് പൂർത്തിയാക്കിയത്. പിന്നാലെ മറ്റ് റൂട്ടുകളിലുള്ള അഞ്ച് സർവീസുകളും പൂർത്തിയാക്കി. ആകെ 150 കിലോമീറ്റർ വണ്ടി ഓടിച്ച് […]
കൊല്ലം: കെഎസ്ആര്‍ടിസി ബസിന്റെ പിന്നിൽ കാറിടിച്ച് അപകടം. പിന്‍ ഭാഗത്തെ ടയറുകളും ആക്‌സിലും അടക്കം ഊരി തെറിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം നടന്നത്.(Car hit the back of KSRTC bus; accident at kollam) ഓടികൊണ്ടിരിക്കുന്നതിനിടെ കാര്‍ ബസിന്റെ പിന്‍ഭാഗത്ത് വന്നിടിക്കുകയായിരുന്നു. ഇതേ തുടർന്ന് ബസിന്റെ നാല് ടയറുകളും ആക്‌സിലുമടക്കം ആണ് ഊരിത്തെറിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടമുണ്ടായത്. കൊട്ടാരക്കരയില്‍ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ ഓര്‍ഡിനറി ബസിന്റെ ടയറാണ് ഊരി തെറിച്ചത്. […]
ഒരിക്കലെങ്കിലും കെ.എസ്.ആർ.ടി.സി. ബസുകൾ അപകടകരമാം വിധം എതിർ വശത്തുകൂടി വരുന്നത് അഭിമുഖീകരിക്കാത്ത ഡ്രൈവർമാരില്ല. ഇതുമായി ബന്ധപ്പെട്ട് ആനവണ്ടി ഡ്രൈവർമാരുമായി നടുറോഡിൽ അടികൂടിയ സംഭവങ്ങളും ഏറെ. customer care sticker in ksrtc bus പരാതികൾ ഏറിയതോടെ കെ.എസ്.ആർ.ടി.സി. ഒരു നടപടിയെടുത്തു. അപകടകരമായ ഡ്രൈവർമാരെ പിടിക്കാൻ നാട്ടുകാർക്ക് ഒരു നമ്പർ നൽകി. വീഡിയോ എടുത്ത് അതേ നമ്പരിൽ പോസ്റ്റ് ചെയ്താൽ ഡ്രൈവർക്ക് കിട്ടും പണി. എന്നാൽ ഇക്കാര്യം ഒട്ടിച്ച സ്റ്റിക്കറിലെ നമ്പരുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. സ്റ്റിക്കറിൽ നമ്പർ […]
ദേശിയ പാതയിലെ നിർമ്മാണ മേഖലയിൽ കെഎസ്ആർടിസി ബസ്സ് ബാരിക്കോഡ് ഇടിച്ചു തകർത്തു. നിസ്സാര പരുക്കുകളോടെ യാത്രക്കാർ രക്ഷപെട്ടു. എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് അപകടം. ആലപ്പുഴയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്സ്.മറ്റൊരു വാഹനത്തെമറികടക്കുന്നതിനിടെ റോഡ്നിർമ്മാണത്തിനായി വച്ചിരുന്ന ഇരുമ്പ് ബാരിക്കോഡ് ഇടിച്ച്തെറിപ്പിക്കുകയായിരുന്നു. മറയായി വച്ചിരുന്ന ഇരുമ്പ് ബാരിക്കോഡിൻ്റെ ഒരു ഭാഗം ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ് റോഡിൽ വീണു. അതിൻ്റെ മുകളിൽ കയറിയാണ് ബസ്സ് നിന്നത്. എടത്വാ ഡിപ്പോയിലേതാണ് ബസ്സ്.”
കോട്ടയം: മഴമൂലം തെന്നിമാറിയ ബസ് മതിലിലും കെഎസ്ആർടിസി ബസ്സിലും ഇടിച്ച് അപകടം. കൊടുങ്ങൂരിന് സമീപം പതിനേഴാംമൈലിലാണ് സംഭവം. അപകടത്തിൽ ആർക്കും ആളപായമില്ല. മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിർത്തിയപ്പോൾ ബസ്സിന്റെ പിന്നിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുണ്ടക്കയം ഭാഗത്തേക്ക് പോവുകയിരുന്ന സ്വകാര്യ ബസ് പതിനേഴാം മൈലിലെ വളവ് തിരുയുന്നതിനായി വേഗത കുറച്ചപ്പോള്‍ റോഡിൽ നിന്ന് തെന്നിമാറി മതിലില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ബസിന്‍റെ പിൻഭാഗം […]
© Copyright News4media 2024. Designed and Developed by Horizon Digital