web analytics

കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങി; യുവാവിന്റെ ദ്രുതഗതിയിലെ ഇടപെടൽ രക്ഷയായി

ഒരാൾ കൃത്യ സമയത്ത് ഇടപെട്ടതിനാൽ ജീവൻ തിരികെ കിട്ടിയ ഒരു കുഞ്ഞിന്റെ ജീവനാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. അമേരിക്കയിലെ ഇലിനോയ്‌സിലാണ് സംഭവം ഉണ്ടായത്. ഇവിടെയുള്ള യുവാവ് തന്റെ അയൽവീട്ടിലെ രണ്ടരവയസുകാരനെ രക്ഷിച്ചു.തൊണ്ടയിൽ ചിക്കന്റെ കഷ്ണം കുരുങ്ങിയ രണ്ടരവയസുകാരന് ശ്രദ്ധയോടെ ഫസ്റ്റ് എയ്ഡ് നൽകുകയും കുഞ്ഞിനെ രക്ഷിക്കുകയും ചെയ്തു.

അമ്മ കുഞ്ഞിന് അരച്ച് നൽകിയ ഭക്ഷണത്തിലെ ചിക്കൻ ശരിയായി അരയാതെവരുകയും ഇത് കഴിച്ച കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. എമർജൻസി കെയറിലേക്ക് അമ്മ ബന്ധപ്പെട്ടു. പ്രവർത്തകർ എത്താൻ വൈകുന്നത് കണ്ട് അമ്മ അയൽവക്കത്തെ വീട്ടിലേയ്ക്ക് ഓടിചെന്നു.

തന്റെ മകന്റെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങിയ വിവരം പറയുകയും അയൽക്കാരനായ യുവാവ് കൃത്യമായ രീതിയിൽ പുറത്ത് തട്ടി തൊണ്ടയിൽ കുടുങ്ങിയത് പുറത്തെടുക്കുകയും ചെയ്തു. കുഞ്ഞിന്റെ വായിൽ നിന്ന് ഇറച്ചികഷ്ണം വീണതോടെ സമാധാനത്തോടെ ഇരിക്കുന്ന അമ്മയെയും വീഡിയോയിൽ കാണാം.

യുവാവിന്റെ വീടിന് പുറത്തുള്ള സിസിടിവിയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. യുവാവ് രക്ഷിക്കുന്നതിന്റെ വീഡിയോ വളരെ വേഗത്തിൽ വൈറലാവുകയും ചെയ്തു.

English summary : Food stuck in baby’s throat ; The young man’s quick intervention saved the day

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img