News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

ആനയുടെ ആക്രമണം; ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാന് ഗുരുതര പരിക്ക്

ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് ഗുരുതരമായി പരിക്കേറ്റു. ആനക്കോട്ടയിലെ ‘ഗോപീകൃഷ്ണൻ’ എന്ന ആനയുടെ രണ്ടാം പാപ്പാനാണ് പരിക്കേറ്റത്. കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പാപ്പാനെ തട്ടിയിട്ടാണ് ആന ആക്രമിച്ചത്. രാവിലെ ആനയ്ക്ക് വെള്ളവുമായി എത്തിയ ഉണ്ണികൃഷ്ണനെ ആന പെടുന്നനെ ആക്രമിക്കുകയായിരുന്നു. കൊമ്പ് കൊണ്ട് ഉണ്ണികൃഷ്ണനെ തട്ടിയിട്ട ശേഷം സമീപത്തെ തൂണിൽ ഇടിച്ച് പാപ്പാൻറെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ തലയ്ക്ക് പരിക്കേറ്റ പാപ്പാനെ ചാവക്കാട്ട് തന്നെ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനയെ നീരിൽ […]

October 23, 2024
News4media

തൃശൂരില്‍ മിന്നല്‍ ചുഴലി; വീടുകള്‍ക്ക് കനത്ത നാശനഷ്ടം, മരങ്ങള്‍ കടപുഴകി വീണു

തൃശൂര്‍: ജില്ലയിൽ മിന്നല്‍ ചുഴലിയില്‍ വീടുകള്‍ക്ക് കനത്ത നാശനഷ്ടം. ഇന്ന് ഉച്ചയോടെയാണ് ചെന്ത്രാപ്പിന്നി ചാമക്കാലയിലും എളവള്ളിയിലും മിന്നല്‍ ചുഴലിയുണ്ടായത്. മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു.( Cyclone in Thrissur; Trees were uprooted and houses were damaged) നിരവധി മരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടി വീണിട്ടുണ്ട്. വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയില്‍ ചുഴലികാറ്റ് ആഞ്ഞടിച്ചത്. സെക്കന്റുകള്‍ മാത്രമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. ചാമക്കാല പള്ളത്ത് ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം […]

July 14, 2024
News4media

എട്ടുദിവസം പ്രായമുള്ള കുഞ്ഞിന് ബിസിജിയ്ക്ക് പകരം കുറിച്ചു നൽകിയത് പെന്‍റാവാലന്‍റ്; പരാതി പറഞ്ഞതോടെ ഭീഷണിപ്പെടുത്തി ഹെല്‍ത്ത് ഇന്‍സ്പക്ടര്‍

തൃശ്ശൂർ: തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിനു വാക്സിന്‍ മാറി കുറിച്ചു നല്‍കിയതായി പരാതി. എട്ട് ദിവസം പ്രായമായ കുഞ്ഞിന് ബിസിജി വാക്സിന് പകരം ആറാമത്തെ ആഴ്ചയില്‍ നല്‍കുന്ന പെന്‍റാവാലന്‍റ് വാക്സിന്‍ കുറിച്ചു നല്‍കിയതായാണ് പരാതി. തെറ്റ് ചൂണ്ടിക്കാട്ടിയ അമ്മയോട് ജോലി തടസ്സപ്പെടുത്തിയത് കേസെടുപ്പിക്കും എന്ന് പറഞ്ഞ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.(Pentavalent was given instead of BCG vaccine for the newborn baby) തളിക്കുളം കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ക്കെതിരെയാണ് പരാതി […]

July 12, 2024
News4media

കുട്ടികളെ വിട്ടയക്കണം, അല്ലെങ്കിൽ സ്റ്റേഷൻ ബോംബ് വെച്ചുപൊട്ടിക്കും; തൃശൂർ പോലീസിന് തീക്കാറ്റ് സാജന്റെ ഭീഷണി

തൃശൂർ: തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാർക്ക് ഗുണ്ട തീക്കാറ്റ് സാജന്റെ ഭീഷണി. പൊലീസ് അറസ്റ്റ് ചെയ്ത തന്റെ അനുയായികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് തീക്കാറ്റ് സാജന്റെ ഭീഷണിയെത്തിയത്. ഫോൺ സന്ദേശത്തിലൂടെയായിരുന്നു ഭീഷണിപ്പെടുത്തൽ.(Goonda Theekkatt sajan Thrissur threatened thrissur police) കഴിഞ്ഞ ദിവസം ഇയാളുടെ പിറന്നാൾ ആഘോഷിക്കാനായി മുപ്പത്തിരണ്ടോളം യുവാക്കൾ തെക്കേ ഗോപുരനടയിൽ ഒത്തുകൂടിയിരുന്നു. രഹസ്യവിവരം ലഭിച്ച പൊലീസ് ഇവരെ പിടികൂടി. ഈ 32 പേരിൽ 16 പേർ പ്രായപൂർത്തിയാകാത്തവരാണ്. മൂന്ന് കൊലപാതകം ഉൾപ്പെടെ 12 കേസുകളിലെ പ്രതിയാണ് […]

July 8, 2024
News4media

തൃശൂരിൽ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു; യുവാവ് കസ്റ്റഡിയിൽ

തൃശൂര്‍: ചാവക്കാട് ഒരുമനയൂരില്‍ റോഡില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ഒരുമനയൂർ ആറാം വാര്‍ഡില്‍ ശാഖ റോഡിലാണ് സംഭവം. ബോംബ് പൊട്ടിയതുമായി ബന്ധപ്പെട്ട് ഓട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.(Bomb exploded in thrissur) ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് നാട്ടകാര്‍ ഓടിയെത്തിയപ്പോള്‍ വലിയ രീതിയില്‍ പുക ഉയരുന്നത് കണ്ടത്. ഫൊറന്‍സിക് സംഘവും ചാവക്കാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ചാണ് […]

June 30, 2024
News4media

കൂട്ടിലിട്ടിട്ടും രക്ഷയില്ല; മൂന്ന് ആടുകളെയും കുഞ്ഞുങ്ങളെയും കടിച്ചു കീറി കൊന്നു

തൃശൂരിലെ കറുകമാട് തെരുവു നായകൾ കൂടുപൊളിച്ച് ആടുകളെ കടിച്ചു കൊന്നു. കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്‍റ് റംല അഷ്റഫിന്‍റെ വീട്ടിലെ ആടുകളെയാണ് വെള്ളിയാഴ്ച പുലർച്ചെ കൂടുപൊളിച്ച് തെരുവുനായകളും കുറുനരികളുമടങ്ങുന്ന സംഘം കടിച്ച് കൊന്നത്. (Stray dogs killed 6 goats in thrissur) ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും നായകളുടെ കൂട്ടത്തെ കണ്ട് ഭയന്ന് അടുക്കാനായില്ല. നേരം പുലർന്നപ്പോഴേക്ക് മൂന്നാടുകളെയും കുഞ്ഞുങ്ങളെയും കൊന്നു തിന്ന് നായ്ക്കൾ കടന്ന് കളഞ്ഞിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം സംബന്ധിച്ച് പരാതി ഉയർന്നിട്ടും […]

June 21, 2024
News4media

പെരുന്നാൾ സമ്മാനവുമായി മകളെ കാണാനെത്തി; യുവാവിന് ഭാര്യ വീട്ടുകാരുടെ ക്രൂരമർദനം

തൃശൂർ: ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദനം. ചേലക്കോട് സ്വദേശി സുലൈമാനാണ് മർദനമേറ്റത്. സുലൈമാന്റെ ഭാര്യ വീട്ടുകാരാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സുലൈമാൻ ചികിത്സയിലാണ്.(Man brutally beaten up by wife’s family) ഇന്നലെ വൈകുന്നേരമാണ് സംഭവം. നാലു മാസത്തോളമായി ഭാര്യയുമായി അകന്ന് താമസിക്കുകയായിരുന്നു സുലൈമാൻ. പെരുന്നാളിനോടനുബന്ധിച്ച് മകൾക്ക് പുതിയ വസ്ത്രങ്ങളും പലഹാരങ്ങളുമായി ഭാര്യവീട്ടിൽ എത്തുകയായിരുന്നു. എന്നാൽ ഇത് കണ്ട ഭാര്യാപിതാവും മാതാവും വീട്ടിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും തുടർന്ന് മർദിക്കുകയും […]

June 17, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]