News4media TOP NEWS
മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

ഒരു കിടിലൻ ചീര തോരൻ വെച്ചാലോ

ഒരു കിടിലൻ   ചീര  തോരൻ വെച്ചാലോ
October 17, 2023

വീടുകളിൽ എളുപ്പത്തിൽ ലഭിക്കുന്ന ഇലക്കറിയാണ് ചീര. ചിലർക്ക് ഇലക്കറികൾ കഴിക്കാൻ മടിയാണ്. എന്നാൽ ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണിത്. പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിന്റെ ക്ഷീണം കുറക്കാനുമെല്ലാം ചീര കഴിക്കുന്നത് വലിയ ഗുണം ചെയ്യും.ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും ചീര വളരെ നല്ലതാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി, അയൺ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. ചീര കൊണ്ട് തോരൻ വെച്ചാലോ . എങ്ങനെയെന്ന് നോക്കാം

ചേരുവകൾ

ചീര – ഒരു കൈ പിടിയിൽ ഒതുങ്ങുന്നത്

അരച്ച് ചേർക്കേണ്ട ഇനങ്ങൾ

തേങ്ങ ചിരകിയത് – ഒരു കപ്പ്

വെളുത്തുള്ളി – 3- 4 അല്ലി

മഞ്ഞൾ പൊടി – ഒരു നുള്ള്

മുളക് പൊടി – അര ടീസ്പൂൺ

ഉപ്പ് – പാകത്തിന്

താളിക്കൻ വേണ്ടവ

വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ

കടുക് – ഒരു ടീസ്പൂൺ

ചീര ഇല അരിയുന്ന വിധം

ചീരയില 3 – 4 പ്രാവശ്യം നല്ല പോലെ വെള്ളത്തിൽ ഉലച്ച് കഴുകി എടുക്കുക.

കഴുകി എടുത്ത ചീര ഇല വെള്ളം തോരാൻ കുറച്ചു നേരം നിരത്തി വെക്കുക.

വെള്ളം തോർന്നു കഴിയുമ്പോൾ കൈയിൽ ഇലകൾ കൂട്ടി പിടിച്ചു ചെറുതായി കുനു കുനെ അരിഞ് എടുക്കുക.


അരപ്പ് തയ്യാറാക്കുന്ന വിധം

മിക്സി ജാറിൽ തേങ്ങ ചിരകിയത്, മഞ്ഞൾ പൊടി, മുളക് പൊടി, വെളുത്തുള്ളി,ഉപ്പ് ഇവ ഇട്ടു ചതച്ച് എടുക്കുക. അരഞു പോകരുത്.

തോരൻ തയ്യാറാക്കുന്ന വിധം

അടുപ്പ് കത്തിച്ച് ഒരു ചീനച്ചട്ടി അതിൽ വെക്കുക.ചീനചചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ടു പൊട്ടുമ്പോൾ, അതിലേക്ക് അരിഞ് വെച്ച ചീരയിലയും അരപ്പും ചേർത്ത് അടച്ച് വെച്ച് 5 മിനുട്ട് വേവക്കുക.5 മിനിറ്റ് കഴിഞ്ഞ് അടപ്പ് മാററി നല്ല പോലെ ചീര ഇല ഇളക്കി തോർത്തി എടുക്കുക.തീ അണച്ചു,തോരൻ അടുപ്പിൽ നിന്നും മാറ്റി വെക്കുക.ചീര തോരൻ തയ്യാർ.

Read Also :യോഗര്‍ട്ട് നല്ലതാണ്.. ശ്രദ്ധിച്ചില്ലേല്‍ പണി കിട്ടും

Related Articles
News4media
  • Food
  • India
  • News
  • Top News

‘ഭാരത് അരി’ വീണ്ടും വിപണിയിലെത്തുന്നു ; അഞ്ച് രൂപ കൂടി

News4media
  • Food
  • International
  • News
  • Top News

കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങി; യുവാവിന്റെ ദ്രുതഗതിയിലെ ഇടപെടൽ രക്ഷയായി

News4media
  • Food
  • Health
  • Top News

വൃത്തിഹീനമായ അടുക്കള,ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല; ഇടുക്കി പൈനാവിലെ ബുഹാരി ഹോട്ടലും ഗവ. എന്‍...

News4media
  • Food

ഈ ഉഴുന്നുവട സൂപ്പർ അല്ലെ

News4media
  • Food

ഈ ഉള്ളിവട പൊളിക്കും

News4media
  • Food

ചോറുണ്ണാൻ ഇത്തിരി കടുമാങ്ങ അച്ചാർ മതി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]