അനാരോഗ്യകരമായ ചുറ്റുപാടുകളിലാണ് നമ്മുടെ പുതുതലമുറയില്‍ നല്ലൊരു ശതമാനവും വളര്‍ന്നു വരുന്നത്. ഭക്ഷണകാര്യത്തിലാണെങ്കില്‍ ഫാസ്റ്റ്ഫുഡിന്റെ അതിപ്രസരം അവര്‍ക്ക് ചുറ്റുമുണ്ട്. മൊബൈലും ആധുനിക സാങ്കേതിക ഉപകരണങ്ങളും ഭരിക്കുന്ന ജീവിതശൈലിയും ആരോഗ്യകരമായ ജീവിതത്തെ അത്ര പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കാണാം. ഇതിന്റെ ഫലമായി കൗമാരപ്രായത്തില്‍ തന്നെ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കൗമാരക്കാരിലെ അമിതവണ്ണത്തിന് പരിഹാരം ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്കുള്ള ചുവടു മാറ്റമാണ്. എന്നാല്‍ ഇത് അത്ര എളുപ്പമല്ല. കാരണം ആരോഗ്യപ്രദായകമായ ഭക്ഷണങ്ങള്‍ക്ക് രുചി കൂടിയുണ്ടെങ്കില്‍ മാത്രമേ യുവാക്കള്‍ അത് തിരഞ്ഞെടുക്കൂ. കൗമാരക്കാര്‍ക്ക് തങ്ങളുടെ തടി […]
എന്ത് കഴിക്കണം എങ്ങനെ കഴിക്കണം എപ്പോള്‍ കഴിക്കണം ഇത് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ കാലത്ത്. നാച്ചുറോപ്പതിയില്‍ സാധാരണ പറയുന്ന ഒരു കാര്യമുണ്ട്, കോണ്‍സ്റ്റിപ്പേഷന്‍ ഈസ് ദ് റൂട്ട്‌സ് കോസ് ഓഫ് ഓള്‍ ദ് ഡിസീസ്. അതായത് വയറിന്റെ പ്രശ്‌നമാണ് എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കം. വയര്‍ ക്ലീനായിക്കഴിഞ്ഞാല്‍ ശരീരം ക്ലീനായി. അതുകൊണ്ട് നാച്ചുറോപ്പതി ഹോസ്പിറ്റലില്‍ അഡ്മിറ്റായി കഴിഞ്ഞാല്‍ അവരു ചെയ്യുന്ന ആദ്യത്തെ ട്രീറ്റ്‌മെന്റ് എനിമ കൊടുക്കലാണ്. വയറിനെ ക്ലെന്‍സ് ചെയ്തു കഴിഞ്ഞാല്‍ തന്നെ നമ്മുടെ പകുതി […]
ശരീരത്തിന്റെ ആരോഗ്യത്തില്‍ പരമപ്രധാനമാണു കരളിന്റെ ആരോഗ്യം. ശരീരത്തിനുള്ളിലെത്തുന്ന മാലിന്യങ്ങളെയും മറ്റു വസ്തുക്കളെയുമെല്ലാം സംസ്‌കരിച്ചു ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ കരളിന്റെ പങ്ക് പ്രധാനമാണ്. കരള്‍ ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ശരീരത്തില്‍ ദോഷകരമായ പദാര്‍ഥങ്ങള്‍ അടിഞ്ഞു കൂടുകയും മറ്റു പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. ലിവര്‍ സിറോസിസ്, ഫാറ്റി ലിവര്‍ എന്നിവ കരളിനെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ്. കരളില്‍ കൊഴുപ്പടിയുന്ന രോഗമാണു ഫാറ്റി ലിവര്‍. ഇതു രണ്ടു തരമുണ്ട്. മദ്യപാനം മൂലമുണ്ടാകുന്ന ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. പൊതുവേ അമിത […]
വണ്ണം കുറയ്ക്കാന്‍ സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്നുണ്ടോ. എങ്കില്‍ പണി വരുന്നുണ്ട്. അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രീന്‍ ടീ ഒരു പ്രധാന പാനീയമാണ്. ഗ്രീന്‍ ടീ കുടിച്ചാല്‍ വണ്ണം കുറയുമെന്നുള്ള ഉപദേശം പല കോണില്‍ നിന്നും നാം കേട്ടിട്ടുണ്ടാകാം. എന്നാല്‍ ഗ്രീന്‍ ടീയില്‍ എന്താണ് അടങ്ങിയിരിക്കുന്നതെന്നോ ഇത് കുടിക്കുന്നതുകൊണ്ട് എന്തൊക്കെ പാര്‍ശ്വഫലങ്ങള്‍ളുണ്ടാകുമെന്നോ പലരും ചിന്തിക്കാറുകൂടിയില്ല. ഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീ കുടിക്കുമ്പള്‍ അത് കരളിനുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഇജിസിജി (എപിഗല്ലോകാറ്റെച്ചിന്‍ […]
വാഴപ്പഴം ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണെന്ന് നമുക്കറിയാം. എന്നാല്‍ പച്ചക്കായയും ഗുണങ്ങളില്‍ ഒട്ടും മോശമല്ല. അറിയാം പച്ചക്കായയുടെ ആരോഗ്യഗുണങ്ങള്‍. ദഹനം വര്‍ധിപ്പിക്കുന്നു ഫിനോളിക് സംയുക്തങ്ങള്‍ പച്ചക്കായയില്‍ ധാരാളം ഉണ്ട്. കാന്‍സറിനെ പ്രതിരോധിക്കാനും ഇന്‍ഫ്‌ലമേഷന്‍ തടയാനും ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയാനും ഇതിനു കഴിവുണ്ട്. പ്രീബയോട്ടിക് ഗുണങ്ങളും പച്ചക്കായയ്ക്കുണ്ട്. ഇത് വയറിലെ നല്ല ബാക്ടീരിയകളെ നിര്‍മിക്കാന്‍ സഹായിക്കുന്നു. ഉദരത്തെ ആരോഗ്യമുള്ളതാക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. ഹൃദയാരോഗ്യം വാഴപ്പഴത്തിലേതുപോലെ പൊട്ടാസ്യം പച്ചക്കായയിലും ഉണ്ട്. റസിസ്റ്റന്റ്‌സ് സ്റ്റാര്‍ച്ചും പച്ചക്കായയില്‍ ഉണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ […]
പലര്‍ക്കും ഇഷ്ടമുള്ളൊരു ഭക്ഷണമാണ് റാഗി. അരി, ചോളം അല്ലെങ്കില്‍ ഗോതമ്പ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ റാഗിയില്‍ പോളിഫെനോളുകളിലും ഭക്ഷണ നാരുകളിലും ധാരാളമായി അടങ്ങിയിരിക്കുന്നു. കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഭക്ഷണത്തിന്റെ ആസക്തി കുറയ്ക്കുകയും ദഹനത്തിന്റെ വേഗത നിലനിര്‍ത്തുകയും ചെയ്യുന്നു. റാഗിയില്‍ അടങ്ങിയിരിക്കുന്ന മെഥിയോണിന്‍, ലൈസിന്‍ തുടങ്ങിയ സുപ്രധാന അമിനോ ആസിഡുകള്‍ ചര്‍മ്മ കോശങ്ങളെ ചുളിവുകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. റാഗി പ്രകൃതിദത്തമായ ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. വിറ്റാമിന്‍ സി അളവ് വര്‍ദ്ധിക്കുകയും രക്തപ്രവാഹത്തിലേക്ക് ഇരുമ്പ് എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. […]
ജോലിക്കിടെ രണ്ടുനേരം ചായയും കടിയും പതിവാക്കാത്തവര്‍ തീരേ കുറവായിരിക്കും. രാവിലെ പത്തിനുശേഷവും വൈകീട്ട് മൂന്നുമണിയോടെയും ഒന്നു ഫ്രഷാകാനുള്ള ഈസമയം ഓഫീസുകളില്‍ കസേരകള്‍ ഒഴിഞ്ഞുകിടക്കും, വര്‍ക്ക് സൈറ്റുകളില്‍ ജോലി നിലയ്ക്കും. എന്നാലറിയുക, ഈ ചായയും കടിയും ചോര്‍ത്തുന്നത് ആരോഗ്യമാണ്’ -പ്രമേഹത്തിനു വളമിടുകയാണ് നമ്മള്‍. തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഡോ. ജീമോന്‍ പന്നിയാമാക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം വെളിവാക്കുന്നതാണ് ഇക്കാര്യങ്ങള്‍. ചായ തീരെ വര്‍ജിക്കണമെന്നല്ല, പഞ്ചസാര ഒഴിവാക്കണം. മധുരമുള്ള ചായയെപ്പോലെ കുഴപ്പമുള്ളതാണ് […]
തിരക്കു പിടിച്ച ജീവിതത്തില്‍ നിങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണത്തിനായി സമയം മാറ്റിവെക്കാന്‍ കഴിയാതെ വരാറില്ലേ? എത്ര തിരക്കേറിയാലും നല്ല ആരോഗ്യത്തിന് വ്യായാമം അത്യാവശ്യമാണ്. എന്നാല്‍ സമയമില്ലെന്ന കാരണത്താല്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നതാണ് പുതിയ പഠനങ്ങള്‍. എല്ലാ ദിവസവും വ്യായാമം ചെയ്തില്ലെങ്കിലും വിഷമിക്കേണ്ടതില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വ്യായാമം ചെയ്താലും ഗുണം ചെയ്യുമത്രേ. ഇത് ഹൃദ്രോഗ-പക്ഷാഘാത സാധ്യത കുറയ്ക്കുമെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. മിതമായ വ്യായാമമാണെങ്കിലും ഫലപ്രദമാണെന്നാണ് […]
പഴങ്ങളും പച്ചക്കറികളും നല്‍കുന്ന പോഷകങ്ങളേക്കാള്‍ വലുതായി എന്താണ് ശരീരത്തിന് വേണ്ടത് അല്ലെ. പക്ഷെ ഇന്ന് എത്ര കണ്ട് ഇവയെ കടകളില്‍ നിന്ന് വാങ്ങി വിശ്വസിച്ച് കഴിക്കാം എന്ന് ചോദിച്ചാല്‍ സംശയമാണ്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലുണ്ടാകുന്ന സീസണല്‍ പഴങ്ങളെ അങ്ങനെ അവഗണിച്ചുകൂടാ. ഇന്ന് ഒട്ടുമിക്ക വീടുകളിലും സുലഭമായി കാണാറുള്ള ഒരു വിദേശിയാണ് റംബൂട്ടാന്‍. ഒരു എക്‌സോട്ടിക് ഫ്രൂട്ട് എന്നതിനപ്പുറം റംബൂട്ടാന് ഗുണങ്ങളേറെയാണെന്ന് എത്രപേര്‍ക്കറിയാം… നമ്മുടെ ആരോഗ്യം പരിരക്ഷിക്കാന്‍ കഴിവുള്ള നിരവധി ഗുണങ്ങളുണ്ട് ഈ ഫലത്തിന്. കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, […]
നന്നായി ഉറങ്ങാന്‍ സാധിക്കാതെ, ഉറക്കപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന നിരവധി പേരുണ്ട്. ഇന്‍സോമ്‌നിയ എന്ന ഉറക്കമില്ലായ്മ ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമാണ്. സമ്മര്‍ദം മൂലം കുറച്ചു കാലത്തേക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാം. ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റവും ഇതിന് കാരണമാണ്. എന്നാല്‍ ദീര്‍ഘകാല ഇന്‍സോമ്‌നിയയ്ക്ക് കാരണങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ഇത് ഗുരുതരവുമാണ്. ഗുരുതരമായ ഉറക്കമില്ലായ്മ ഉള്ളവര്‍ക്ക് ആഴ്ചയില്‍ മൂന്നോ അതിലധികമോ രാത്രികളില്‍ ഉറങ്ങാന്‍ സാധിക്കാതെവരുകയോ മൂന്നു മാസത്തിലധികം ഈ അവസ്ഥ നീണ്ടു നില്‍ക്കുകയോ ചെയ്യാം. കുറച്ചു കാലത്തേക്ക് മാത്രം ഉറക്കപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെങ്കില്‍ മരുന്നു കഴിക്കാതെ തന്നെ […]
© Copyright News4media 2024. Designed and Developed by Horizon Digital