വണ്ണം കുറയ്ക്കാന്‍ സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്നുണ്ടോ. എങ്കില്‍ പണി വരുന്നുണ്ട്. അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രീന്‍ ടീ ഒരു പ്രധാന പാനീയമാണ്. ഗ്രീന്‍ ടീ കുടിച്ചാല്‍ വണ്ണം കുറയുമെന്നുള്ള ഉപദേശം പല കോണില്‍ നിന്നും നാം കേട്ടിട്ടുണ്ടാകാം. എന്നാല്‍ ഗ്രീന്‍ ടീയില്‍ എന്താണ് അടങ്ങിയിരിക്കുന്നതെന്നോ ഇത് കുടിക്കുന്നതുകൊണ്ട് എന്തൊക്കെ പാര്‍ശ്വഫലങ്ങള്‍ളുണ്ടാകുമെന്നോ പലരും ചിന്തിക്കാറുകൂടിയില്ല. ഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീ കുടിക്കുമ്പള്‍ അത് കരളിനുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം.
ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഇജിസിജി (എപിഗല്ലോകാറ്റെച്ചിന്‍ ഗാലേറ്റ്) എന്ന കെമിക്കല്‍ 800 ഗ്രാമില്‍ കൂടുതല്‍ ഒരു ദിവസം ശരീരത്ത് ചെന്നാല്‍ കരള്‍ തകരാറിലാകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. കൂടാതെ കോഫിയിലുള്ള കഫൈന്‍ ആണ്
ചര്‍മ്മത്തില്‍ മഞ്ഞനിറം, ഓക്കാനം, വയറുവേദന എന്നീ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഗ്രീന്‍ ടീ ഉപയോഗിക്കുന്നത് നിര്‍ത്തി, ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണുക. ഓരോ ദിവസവും എത്ര അളവില്‍ ഗ്രീന്‍ ടീ കുടിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കരളിനുണ്ടാകുന്ന പ്രതികൂല ഫലങ്ങള്‍.
ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്നത്. ഇത് ഉത്കണ്ഠ, ഉറക്കമില്ലായ്മ, വിറയല്‍, അസ്വസ്ഥത തുടങ്ങിയ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഉപയോഗിക്കുന്ന നാഡോലോള്‍ പോലുള്ള മരുന്നുകളുടെ ഫലങ്ങള്‍ ഗ്രീന്‍ ടീ കുറയ്ക്കാനും സാധ്യതകള്‍ ഏറെയാണ്.