ഫാറ്റിലിവറിനുള്ള സാധ്യത ഇത്തരക്കാര്‍ക്ക് കൂടുതല്‍

 

രീരത്തിന്റെ ആരോഗ്യത്തില്‍ പരമപ്രധാനമാണു കരളിന്റെ ആരോഗ്യം. ശരീരത്തിനുള്ളിലെത്തുന്ന മാലിന്യങ്ങളെയും മറ്റു വസ്തുക്കളെയുമെല്ലാം സംസ്‌കരിച്ചു ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ കരളിന്റെ പങ്ക് പ്രധാനമാണ്. കരള്‍ ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ശരീരത്തില്‍ ദോഷകരമായ പദാര്‍ഥങ്ങള്‍ അടിഞ്ഞു കൂടുകയും മറ്റു പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. ലിവര്‍ സിറോസിസ്, ഫാറ്റി ലിവര്‍ എന്നിവ കരളിനെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ്. കരളില്‍ കൊഴുപ്പടിയുന്ന രോഗമാണു ഫാറ്റി ലിവര്‍. ഇതു രണ്ടു തരമുണ്ട്. മദ്യപാനം മൂലമുണ്ടാകുന്ന ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. പൊതുവേ അമിത വണ്ണം, പ്രമേഹം എന്നിവയുള്ളവരിലുണ്ടാകുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍.
അമിത മദ്യപാനം മൂലം കരളിലെ കോശങ്ങള്‍ നശിക്കുകയും ഇതുമൂലം പ്രതിരോധ വ്യവസ്ഥ താളം തെറ്റുകയും ചെയ്യും. മദ്യപാനം മൂലമുള്ള കരള്‍ രോഗത്തിന്റെ ആദ്യ ഘട്ടമാണ് ഫാറ്റി ലിവര്‍. ഇതു പിന്നീട് ലിവര്‍ സിറോസിസ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്കു നയിക്കും. വര്‍ഷങ്ങളോളം ഒരു ലക്ഷണവും പ്രകടിപ്പിക്കില്ല എന്നതിനാല്‍ രോഗാവസ്ഥ തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ളതാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും കാര്യമായി ശ്രദ്ധിക്കാത്തവര്‍ക്കു ഫാറ്റിലിവറിനുള്ള സാധ്യതയേറെയാണ്. രാജ്യത്ത് 50% പേര്‍ക്കു നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഉണ്ടെന്നാണു കണക്ക്. പ്രധാന ലക്ഷണങ്ങള്‍: ക്ഷീണം, ബലഹീനത, ശരീര ഭാരം കുറയുക, ഓര്‍മക്കുറവ്, ഛര്‍ദി, വയറിലെ മുകള്‍ഭാഗത്തെയും അടിവയറ്റിലെയും വേദന, ചര്‍മത്തിലോ കണ്ണുകളിലോ മഞ്ഞ നിറം, ചര്‍മത്തിലെ ചൊറിച്ചില്‍, കാല്‍പാദത്തിലെ നീര്.
ശരിയായ ഭക്ഷണ ക്രമീകരണവും വ്യായാമവുമാണു ഫാറ്റി ലിവറിനെ പ്രതിരോധിക്കാനുള്ള ആദ്യ വഴി. രോഗ ലക്ഷണങ്ങള്‍ ആദ്യ ഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ ജീവിത ശൈലി മെച്ചപ്പെടുത്തി രോഗത്തെ ചെറുത്തു നില്‍ക്കാന്‍ സാധിക്കും. നേരത്തേ ലിവര്‍ ബയോപ്‌സി ഉള്‍പ്പെടെയുള്ള ലബോറട്ടറി പരിശോധനയിലൂടെയാണു ഫാറ്റിലിവര്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അള്‍ട്രാസൗണ്ട് സ്‌കാനിങ്, ഫൈബ്രോസ്‌കാന്‍ എന്നിവ വഴി ഫാറ്റിലിവര്‍ എളുപ്പം കണ്ടെത്താനാകും. കരളിന്റെ കടുപ്പവും കൊഴുപ്പിന്റെ അംശവും കണ്ടെത്തുകയാണ് ഈ പരിശോധനകളിലൂടെ ചെയ്യുന്നത്.

 

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

Other news

ലേഡീസ് കമ്പാർട്ട്മെന്റിൽ ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്; ചെറുത്തപ്പോൾ ട്രെയിനിൽ നിന്നും തള്ളിയിട്ടു; ഗുരുതര പരിക്ക്

ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്. പീഡനശ്രമം...

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

ഗൂഗിൾപേയും ക്യുആർ കോഡുമടക്കം ഭിക്ഷയെടുക്കൽ; ലഭിക്കുന്ന പണം നേരെ സ്പോൺസർമാരുടെ അക്കൗണ്ടുകളിൽ ! ലക്ഷ്മിയും സരസ്വതിയും ഡിജിറ്റൽ’ ഭിക്ഷാടന’ത്തിനിറങ്ങിയത് ഇങ്ങനെ:

പണമിടപാടുകൾ ഡിജിറ്റലായതോടെ ചുവടുമാറ്റി ഭിക്ഷക്കാരും. കാർഡുകൾ വിതരണം ചെയ്തും കൈനീട്ടിയും പാട്ടുപാടിയുമൊക്കെ...

ആലപ്പുഴയിൽ നാലാം ക്ലാസ്സുകാരന് പേവിഷബാധ: കുട്ടി അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ ചാരുംമൂട് നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ. മൂന്നുമാസം മുൻപ് കുട്ടിയുടെ...

പുതിയ 4 ഇനം പക്ഷികൾ; പെരിയാർ കടുവാ സങ്കേതത്തിൽ പക്ഷി സർവേ പൂർത്തിയായി

ഇടുക്കി: പെരിയാർ കടുവാ സാങ്കേതത്തിൽ പക്ഷി സർവേ പൂർത്തീകരിച്ചു. ഈ സർവേയുടെ...

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തി; പിന്നാലെ ആത്മഹത്യ ചെയ്ത് ജ്വല്ലറി ഉടമ

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തിയതിനു പിന്നാലെ,...

Related Articles

Popular Categories

spot_imgspot_img