പഴങ്ങളും പച്ചക്കറികളും നല്‍കുന്ന പോഷകങ്ങളേക്കാള്‍ വലുതായി എന്താണ് ശരീരത്തിന് വേണ്ടത് അല്ലെ. പക്ഷെ ഇന്ന് എത്ര കണ്ട് ഇവയെ കടകളില്‍ നിന്ന് വാങ്ങി വിശ്വസിച്ച് കഴിക്കാം എന്ന് ചോദിച്ചാല്‍ സംശയമാണ്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലുണ്ടാകുന്ന സീസണല്‍ പഴങ്ങളെ അങ്ങനെ അവഗണിച്ചുകൂടാ. ഇന്ന് ഒട്ടുമിക്ക വീടുകളിലും സുലഭമായി കാണാറുള്ള ഒരു വിദേശിയാണ് റംബൂട്ടാന്‍. ഒരു എക്‌സോട്ടിക് ഫ്രൂട്ട് എന്നതിനപ്പുറം റംബൂട്ടാന് ഗുണങ്ങളേറെയാണെന്ന് എത്രപേര്‍ക്കറിയാം…
നമ്മുടെ ആരോഗ്യം പരിരക്ഷിക്കാന്‍ കഴിവുള്ള നിരവധി ഗുണങ്ങളുണ്ട് ഈ ഫലത്തിന്. കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങിയ ധാതുക്കള്‍ക്കൊപ്പം വിറ്റാമിന്‍ സി, എ, ബി9 ഫോളേറ്റ് തുടങ്ങിയ അവശ്യ വിറ്റാമിനുകളാല്‍ സമ്പന്നമാണ് റംബൂട്ടാന്‍. പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും മികച്ച ദഹനത്തിന് സഹായിക്കുകയും ചെയ്യുക മുതല്‍ ആരോഗ്യമുള്ള ഹൃദയവും തിളക്കമുള്ള ചര്‍മ്മവും നിലനിര്‍ത്തുന്നതില്‍ വരെ, റംബുട്ടാന്‍ നമ്മുടെ ആരോഗ്യത്തില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ആരോഗ്യകരമായ ശരീരത്തിനും പ്രമേഹം, രക്തസമ്മര്‍ദ്ദം മുതലായ വിട്ടുമാറാത്ത രോഗങ്ങളെ നിയന്ത്രിക്കുന്നതിനും ശ്രമിക്കുന്നയാളാണ് നിങ്ങളെങ്കില്‍, ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് റംബൂട്ടാന്‍. റംബൂട്ടാന്‍ (നെഫെലിയം ലാപ്പാസിയം) തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നു വന്ന പഴമാണ്. ഈര്‍പ്പമുള്ള കാലാവസ്ഥയാണ് ഇവയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യം. പുറത്ത് നാര് പോലുള്ള തോടുള്ളതിനാല്‍ മലായ് ഭാഷയില്‍ മുടി എന്നാണ് റംബൂട്ടാന്റെ അര്‍ത്ഥം.
പഴുക്കുമ്പോള്‍ ചുവപ്പോ മഞ്ഞയോ നിറത്തിലായിരിക്കും. ലിച്ചിയുടേത് പോലുള്ളതാണ് ഇതിന്റെ മാതളം. അതിമധുരമുള്ള ഈ പഴത്തിന്റെ ഉള്ളില്‍ വിത്തുമുണ്ട്. കേക്ക്, ഐസ്‌ക്രീം, സ്മൂത്തികള്‍, പുഡ്ഡിംഗ് തുടങ്ങിയ ഡെസേര്‍ട്ട് വിഭവങ്ങളില്‍ റംബൂട്ടാന്‍ ജനപ്രിയമാണ്. ആരോഗ്യകരമായ ഭക്ഷണത്തില്‍ റംബൂട്ടാന്‍ സാലഡും ജ്യൂസുമൊക്കെയായി ഉള്‍പ്പെടുത്താം. 100 ഗ്രാം റംബുട്ടാനില്‍ 73.1 കിലോ കലോറി ഊര്‍ജ്ജമാണുള്ളത്. കൂടാതെ 0.6 ഗ്രാം പ്രോട്ടീന്‍, 0.1 ഗ്രാം ഫാറ്റ്, 6.8 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് എന്നിവയുമുണ്ട്. ഇതുകൂടാതെ, ഉപയോഗപ്രദമായ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഉണ്ട്: