ബേക്കറി പലഹാരങ്ങളും എണ്ണക്കടികളുമാണ് മിക്കവാറും നാലുമണിക്കായി പൊതുവെ എല്ലാവരും കഴിക്കാറ്. ഇത് ശരീരത്തിന് എത്രത്തോളം ഹാനികരമാണെന്ന് എത്രപേര്‍ക്കറിയാം. അതേസമയം കുറച്ച് ഏത്തപ്പഴം ഉണ്ടെങ്കില്‍ രിുചികരമായ വിഭവം നമുക്ക് വീട്ടില്‍ തന്നെ തയാറാക്കാം. ഏത്തപ്പഴം കൊണ്ടുള്ള ചെറുകടി എന്നു പറയുമ്പോള്‍ പഴംപൊരി ആണെന്ന് തെറ്റിദ്ധരിക്കല്ലേ. വളരെ കുറച്ച് ചേരുവകകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന വിഭവത്തിന്റെ പേര് പഴം നുറുക്ക് എന്നാണ്. ഒരുകാലത്ത് തിരുവോണനാളില്‍ പ്രാതലായാണ് പഴം നുറുക്ക് ഉണ്ടാക്കിയിരുന്നത്
ആവശ്യമുള്ള സാധനങ്ങള്‍
ഏത്തപ്പഴം പഴുത്തത്-ഒരെണ്ണം
നെയ്യ്-50 മില്ലി
ചിരകിയ തേങ്ങ-20 ഗ്രാം
ശര്‍ക്കര പാനി- 25 ഗ്രാം
ഏലയ്ക്കാപ്പൊടി-2 ഗ്രാം
റവ- 20ഗ്രാം
ബദാം ചെറുതയി അരിഞ്ഞത്-10 ഗ്രാം
പാകം ചെയ്യുന്ന വിധം
നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് നെയ്യില്‍ വരട്ടി എടുത്ത് മാറ്റിവെക്കുക.
ഒരു ഫ്രൈയിംഗ്പാനില്‍ നെയ്യ് ചൂടാക്കി റവ വറുത്ത് ചിരകിയ തേങ്ങ ഇട്ട് ഇളക്കുക. ശേഷം വരട്ടിയ പഴവും ശര്‍ക്കരയും ഇട്ട് നന്നായി മിക്‌സ് ചെയ്യുക.
ഡ്രൈ ആയി വരുമ്പോള്‍ ഏലയ്ക്കാപ്പൊടി ഇട്ട് മിക്‌സ് ചെയ്ത് തീ ഓഫ് ചെയ്യുക.
അരിഞ്ഞ ബദാം ചേര്‍ത്ത് അലങ്കരിക്കുക
Also Read: ഷാപ്പ് സ്‌റ്റൈല്‍ ഞണ്ടുകറി ഇനി വീട്ടിലും