നല്ലൊരു സദ്യ ഉണ്ണണമെങ്കിൽ മലയാളിക്ക് പപ്പടം നിർബന്ധമാണ്. സദ്യ മാത്രമല്ല ദോശ, ഇഡ്ഡലി തുടങ്ങി പായസത്തിൽവരെ നാം പപ്പടം ചേർത്ത് കഴിക്കും. മിക്കപ്പോഴും നാം പപ്പടം കടയിൽനിന്ന് വാങ്ങാറാണ് പതിവ്. പാക്കറ്റുകളിലുമായി വിപണിയിൽ ലഭിക്കുന്ന പപ്പടം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? നല്ല ഒന്നാന്തരം പപ്പടം വീട്ടിൽ തയ്യാറാക്കാനാവും എന്നതാണ് വാസ്തവം. കുറഞ്ഞ സമയവും ചിലവും മാത്രമാണ് പപ്പടം വീട്ടിൽ തയ്യാറാക്കാൻ ആവശ്യമുള്ളത്. പപ്പടം ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങളും പാചകവിധിയും പരിചയപ്പെടാം. ആവശ്യമുള്ള സാധനങ്ങൾ ഉഴുന്ന് പരിപ്പ്- 1 […]
ചായക്കടയിൽ കിട്ടുന്ന അതേ രുചിയിലെ ഉളളി വട വളരെ സിംപിളായി ഉണ്ടാക്കാം. സവാള വീട്ടിലിരുപ്പുണ്ടെങ്കിൽ ഇനി ഒട്ടും താമസിപ്പിക്കേണ്ട. നല്ല രുചികരമായ ഉളളി വട വീട്ടിൽ തന്നെ തയ്യാറാക്കാം. ചേരുവകൾ സവാള- അര കിലോ പച്ച മുളക്- 4 എണ്ണം ഇഞ്ചി, വെളുത്തുളളി പേസ്റ്റ്- 1 ടേബിൾ സ്പൂൺ കടല മാവ്- 1 കപ്പ് അരി മാവ്- അര കപ്പ് കറിവേപ്പില- ആവശ്യത്തിന് പെരും ജീരകം- 1 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി- 1 ടേബിൾ സ്പൂൺ മുളകു […]
കേരളത്തിൻറെ വടക്കൻ ജില്ലകളിൽ എരുന്ത് എന്നറിയപ്പെടുന്ന ഒരു കൂട്ടം ജലജീവികളാണിവ. രണ്ടു പാളികളിൽ കട്ടിയോടു കൂടെയുള്ള പുറന്തോടുള്ളവ. . ഇവ കൊണ്ടുണ്ടാക്കുന്ന ഭക്ഷണ വിഭവങ്ങൾ എല്ലാം കഴിക്കാൻ വളരെ രുചികരമായിട്ടുള്ളവയാണ്. കക്ക കറിവെച്ചും, പൊരിച്ചും, സൂപ്പ് വെച്ചും എല്ലാം കഴിക്കാറുണ്ട്. ഇന്ന് കക്ക കുരുമുളകു റോസ്റ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം ആവശ്യമായ സാധനങ്ങൾ .കക്കയിറച്ചി, വൃത്തിയാക്കിയത് – 200 ഗ്രാം .മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ […]
മലയാളികളുടെ മനസ്സിൽ ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഒന്നാണ് അമ്മ അമ്മിക്കല്ലിൽ അരച്ച് ഉരുട്ടി എടുത്ത ചമ്മന്തിയും ചൂട് കുത്തരി ചോറും. വാഴയിലയിൽ കെട്ടുന്ന പൊതിച്ചോറിലും ചമ്മന്തി ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം ആയിരുന്നു. കാലം എത്ര മാറിയിട്ടും ഇന്നും ഊണിനു ഒരു ചമ്മന്തി ഉണ്ടെങ്കിൽ ചോറ് കഴിക്കാൻ മറ്റൊന്നും വേണമെന്നില്ല… ഒരു അടിപൊളി തേങ്ങാ പുളി ചമ്മന്തി ഉണ്ടാക്കിയാലോ ചേരുവകൾ തേങ്ങാ ചിരവിയത് – ഒരു മുറി തേങ്ങയുടെ ചുവന്നുള്ളി – മൂന്നെണ്ണം വാളൻ പുളി – ഒരു […]
മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് ബീഫ് എന്നതിൽ തർക്കമില്ല . എന്നാൽ എത്രയൊക്കെ വീട്ടിലെ രുചിയെക്കുറിച്ച് പറഞ്ഞാലും തട്ടുകടയിലെ ഭക്ഷണങ്ങള്‍ക്ക് പ്രത്യേകരുചിയാണ്. തട്ടുകടയിലെ ബീഫിന് ചിക്കനും ആരാധകരും അത്രതന്നെയുണ്ട്. എന്നാല്‍ ഇനി തട്ടുകടയിലെ രുചിയില്‍ ഇനി വീട്ടിലും ബീഫ് ഫ്രൈ തയ്യാറാക്കാം. ഇനി ഈ റെസിപ്പി പരീക്ഷിക്കാം. ചേരുവകൾ ബീഫ് മാട്ടിറച്ചി – 1 kg മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍ മുളകുപ്പൊടി – 1 ടേബിള്‍സ്പൂണ്‍ ഇറച്ചി മസാല – 1 ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി – […]
അച്ചാർ എന്ന് കേട്ടാൽ മതി, വായിൽ കപ്പലോടും. സദ്യയുടെ രുചി കൂട്ടാൻ അച്ചാറിനു പ്രത്യേക കഴിവുണ്ട്. പല തരം അച്ചാറുകൾ നമ്മൾ പരീക്ഷിക്കാറുണ്ട്, എങ്കിലും മലയാളികൾക്ക് കൂടുതൽ പ്രിയം മാങ്ങാ അച്ചാറിനോട് തന്നെ. അത് കടുമാങ്ങ അച്ചാറാണെങ്കിൽ പറയാനില്ല. അച്ചാറുകളിലെ സർവസാധാരണക്കാരനായ കടുമാങ്ങ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. മാങ്ങ – രണ്ട് (കാൽ കിലോ) കടുമാങ്ങ നല്ലെണ്ണ \ ജിഞ്ചിലി ഓയിൽ – 2 ടേബിൾസ്പൂൺ പച്ചമുളക് – 2 വെളുത്തുള്ളി – 6 അല്ലി […]
പൊതുവെ മലയാളികളുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് സാമ്പാർ. സദ്യ പൂർണ്ണമാകണമെങ്കിൽ സാമ്പാർ ഇല്ലാതെ പറ്റില്ല . ഒരുപാട് പച്ചക്കറികളും പ്രോട്ടീനും അടങ്ങിയ സമ്പൂർണ വിഭവമാണു സാമ്പാർ. സാമ്പാർ കൂട്ടി സദ്യ കഴിക്കുമ്പോൾ കിട്ടുന്ന സുഖമൊന്ന് വേറെ തന്നെയാണ്. എളുപ്പത്തിൽ വീട്ടിൽ തയാറാക്കാൻ കഴിയുന്ന സാമ്പാറിൻ്റെ കൂട്ട് എങ്ങനെയാണെന്ന് നോക്കാം. സാമ്പാർ പൊടിക്ക് ആവശ്യമായ ചേരുവകൾ •വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ •കായം – 4 ചെറിയ കഷണങ്ങൾ •ഉലുവ – 1 ടേബിൾസ്പൂൺ •ഉഴുന്ന് – 1 ടേബിൾസ്പൂൺ […]
ബേക്കറി പലഹാരങ്ങളും എണ്ണക്കടികളുമാണ് മിക്കവാറും നാലുമണിക്കായി പൊതുവെ എല്ലാവരും കഴിക്കാറ്. ഇത് ശരീരത്തിന് എത്രത്തോളം ഹാനികരമാണെന്ന് എത്രപേര്‍ക്കറിയാം. അതേസമയം കുറച്ച് ഏത്തപ്പഴം ഉണ്ടെങ്കില്‍ രിുചികരമായ വിഭവം നമുക്ക് വീട്ടില്‍ തന്നെ തയാറാക്കാം. ഏത്തപ്പഴം കൊണ്ടുള്ള ചെറുകടി എന്നു പറയുമ്പോള്‍ പഴംപൊരി ആണെന്ന് തെറ്റിദ്ധരിക്കല്ലേ. വളരെ കുറച്ച് ചേരുവകകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന വിഭവത്തിന്റെ പേര് പഴം നുറുക്ക് എന്നാണ്. ഒരുകാലത്ത് തിരുവോണനാളില്‍ പ്രാതലായാണ് പഴം നുറുക്ക് ഉണ്ടാക്കിയിരുന്നത് ആവശ്യമുള്ള സാധനങ്ങള്‍ ഏത്തപ്പഴം പഴുത്തത്-ഒരെണ്ണം നെയ്യ്-50 […]
© Copyright News4media 2024. Designed and Developed by Horizon Digital