ഐ പിഎൽ 17-ാം പതിപ്പിന്റെ ഫൈനലിൽ ഹൈദരാബാദിനെ അടിമുടി തകർത്തെറിഞ്ഞ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാർ. കൊൽക്കത്ത എട്ട് വിക്കറ്റിന് സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് വെറും 113 റൺസിൽ ഓറഞ്ച് പട തകർന്നുവീണു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഫൈനൽ സ്കോറാണിത്. 24 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആണ് ടോപ് സ്കോറർ. എയ്ഡാൻ മാക്രം 20 റൺസെടുത്ത് പുറത്തായി. മറ്റാർക്കും ഹൈദരാബാദ് നിരയിൽ തിളങ്ങാനായില്ല. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത അനായാസം […]
റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ കൂച്ചിക്കെട്ടി രാജസ്ഥാൻ റോയൽസ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഐ.പി.എൽ എലിമിനേറ്ററിൽ നാല് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെയാണ് സഞ്ജുവും സംഘവും ക്വാളിഫയറിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരൂ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 30 പന്തിൽ 45 റൺസെടുത്ത ഓപണർ യശസ്വി ജയ്സ്വാളാണ് ടോപ് സ്കോറർ. ജയത്തോടെ രാജസ്ഥാൻ ഫൈനലിലേക്ക് ഒരു പടി […]
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ഇന്നലത്തെ കളിയുപേക്ഷിച്ചതോടെ ഒരു കാര്യം വ്യക്തമായി. പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനു നേരിടാനുള്ളത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ്. ഇരുടീമുകളും തങ്ങളുടേതായ ശക്തി ദൗർബല്യങ്ങൾ ഉള്ളവർ. സീസണിന്റെ ആദ്യ പകുതിയില്‍ രാജസ്ഥാന്‍ ആര്‍ക്കും വെല്ലുവിളി ഉയര്‍ത്തിയ ടീമായെങ്കിൽ രണ്ടാം പകുതിയില്‍ അത് റോയല്‍ ചലഞ്ചേഴ്‌സ് ആയി. 2022ൽ ഇരുടീമുകളും ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് ഏഴ് വിക്കറ്റിന് രാജസ്ഥാൻ റോയൽസ് വിജയിച്ചു. ഇതിന് മുമ്പ് ഒരിക്കല്‍ മാത്രമാണ് ഐപിഎല്‍ എലിമിനിറ്റേററില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ […]
ഐപിഎല്ലില്‍ ലീഗ് ഘട്ടത്തിലെ അവസാന മത്സരമായ രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു. നിശ്ചിത സമയത്ത് കനത്ത മഴമൂലം ടോസ് സാധ്യമായിരുന്നില്ല. എന്നാൽ, രാത്രി പത്ത് മണിയോടെ മഴ മാറിയതോടെ മത്സരം ഏഴോവര്‍ വീതമാക്കി വെട്ടിക്കുറച്ച് ടോസിട്ടെങ്കിലും ടോസിനു പിന്നാലെ വീണ്ടും മഴ എത്തിയതോടെ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായി. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തിരുന്നു. രണ്ടും മൂന്നും സ്ഥാനക്കാരെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ […]
മുംബൈ: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കെതിരെ നടപടിയുമായി ബിസിസിഐ. കുറഞ്ഞ ഓവർ നിരക്കിന് 30 ലക്ഷം രൂപ പാണ്ഡ്യയ്ക്ക് പിഴ ചുമത്തി. കൂടാതെ ഒരു മത്സരത്തിൽനിന്നു വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സീസണിലെ 14 മത്സരങ്ങളും മുംബൈ പൂർത്തിയാക്കിയതിനാൽ, അടുത്ത സീസണിലെ ആദ്യ മത്സരത്തിൽ പാണ്ഡ്യയ്ക്കു കളിക്കാനാകില്ല. അതേസമയം അടുത്ത സീസണിലും ഹാർദിക് പാണ്ഡ്യ തന്നെയായിരിക്കും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനെന്നാണു പുറത്തുവരുന്ന വിവരം. അങ്ങനെയാണെങ്കിൽ അടുത്ത സീസണിലെ ആദ്യ […]
തോൽവികൾ ഏറ്റുവാങ്ങാൻ മുംബൈയുടെ ആയുസ്സ് ഇനിയും ബാക്കിയായിരുന്നു. ഐപിഎല്‍ സീസണിലെ തങ്ങളുടെ അവസാന മത്സരവും തോറ്റ് തലകുനിച്ച് വിടപറഞ്ഞു മുംബൈ ഇന്ത്യന്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് 18 റണ്‍സിനാണ് മുംബൈ തോറ്റത്. ലഖ്നൗ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിക്കോളാസ് പുരന്റെയും ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെയും തകർപ്പൻ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് 20 ഓവറില്‍ ആറു വിക്കറ്റ് […]
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം മഴ മൂലം ഒരു ഓവർ പോലും എറിയാൻ ആവാതെ ഉപേക്ഷിച്ചു. മത്സരം ഉപേക്ഷിച്ചുതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇതോടെ നിലവിൽ 13 മത്സരങ്ങളിൽ നിന്നും 15 പോയിന്റുമായി ഹൈദരാബാദ് പ്ലെ ഓഫിൽ എത്തി ഉറപ്പിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മായുള്ള കഴിഞ്ഞ മത്സരവും ഉപേക്ഷിച്ചതോടെ ഗുജറാത്ത് നേരത്തെ തന്നെ പ്ലേഓഫിൽ നിന്ന് പുറത്തായിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. കൊൽക്കത്ത […]
ഐപിഎല്ലിൽ മോശം ഫോം തുടരുന്ന പഞ്ചാബ് തുടർച്ചയായി നാലാം പരാജയം നേരിട്ടതിന് പിന്നാലെ വിശദീകരണവുമായി ക്യാപ്റ്റൻ സഞ്ജു സാംസൺ. ഇന്ന് പഞ്ചാബിനെതിരെ 5 വിക്കറ്റിന്റെ തോൽവി വഴങ്ങിയ ശേഷം സംസാരിക്കവെയാണ് തോൽവിയെ കുറിച്ചുള്ള വിചിത്രമായ കാരണം സഞ്ജു വെളിപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളിയോ എന്ന ചോദ്യത്തിന് ഇതിനേക്കാൾ മികച്ച റൺസ് ആയിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത് എന്ന് സഞ്ജു മറുപടി പറഞ്ഞു. സഞ്ജുവിന്റെ വാക്കുകൾ: ”ഞങ്ങള്‍ക്ക് കുറച്ച് കൂടി റണ്‍സ് വേണമായിരുന്നു. 10-15 […]
ഐ പി എല്ലിൽ ക്യാപ്റ്റന്‍ സാം കറന്റെ മികവില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ്. ഒരു ഘട്ടത്തില്‍ നാലിന് 48 റണ്‍സെന്ന നിലയില്‍ തകര്‍ന്ന പഞ്ചാബിനെ രക്ഷിച്ചത് 41 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 63 റണ്‍സോടെ പുറത്താകാതെ നിന്ന സാം കറന്റെ ഇന്നിങ്‌സാണ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 145 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബ് 18.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ വിജയക്കൊടി പാറിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്ജ തൊട്ടതെല്ലാം […]
ഒടുവിൽ ആ സന്തോഷ വാർത്തയെത്തി. ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി കാപിറ്റല്‍സിനെതിരെ പരാജയപ്പെട്ടതോടെയാണ്സഞ്ജുവും കൂട്ടരും പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചത്. നിലവിൽ രാജസ്ഥാന്‍ 12 മത്സരങ്ങളില്‍ 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 14 പോയിന്റുണ്ട്. ബാക്കിയുള്ളത് ഒരു മത്സരവും. നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് രണ്ട് മത്സരം ശേഷിക്കെ 14 പോയിന്റാണുള്ളത്. ഈ സാഹചര്യത്തിൽ, ആദ്യ നാലിന് പുറത്തുള്ള ഒരു […]
© Copyright News4media 2024. Designed and Developed by Horizon Digital