പിഴ അടച്ചതിനെ തുടർന്ന് റോബിൻ ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. ഉടമ പിഴ അടച്ച സാഹചര്യത്തിലാണ് ബസ് വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടത്. ബസ്സിലുള്ള സാധനങ്ങളുടെ ലിസ്റ്റ് പത്തനംതിട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ തയ്യാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് കോടതി ഉത്തരവ് . 82,000 രൂപ പിഴ അടച്ചതായി ഉടമ പറഞ്ഞു. ബസ് വിട്ടു കിട്ടിയാല്‍ തകരാറുകള്‍ പരിഹരിച്ച് വീണ്ടും സര്‍വീസ് തുടങ്ങുമെന്നും ഉടമ പറഞ്ഞു. കഴിഞ്ഞ മാസം 23ന് ആണ് ബസ് പിടിച്ചെടുത്തത്. ആര്.ടി.ഒ.യ്ക്ക് ബസ് പരിശോധിക്കാമെന്നും പോലീസ് അതിന് വേണ്ട സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.