നിത്യജീവിതത്തിൽ സ്മാർട്ട് ഫോണുകൾക്ക് ഏറെ പ്രാധാന്യമുണ്ട് . പുത്തൻ സ്മാർട്ഫോണുകൾ വിപണിയിൽ ഇന്ന് സജ്ജീവവുമാണ് , ഇപ്പോഴിതാ ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി പുതിയ റിയൽമി സി51 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായാണ് ഫോൺ എത്തുന്നത്. രണ്ട് കളർ വേരിയന്റുകളാണ് ഫോണിനുള്ളത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഫോണിന് 8,999 രൂപയാണ് വില. മിന്റ് ഗ്രീൻ, കാർബൺ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, റിയൽമി, ഓഫ് ലൈൻ […]
മോസ്കോ: ജോലി ആവശ്യങ്ങള്‍ക്കായി ആപ്പിള്‍ ഐഫോണുകളും ഐപാഡുകളും ഉപയോഗിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കി റഷ്യ. വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ആപ്പിള്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും റഷ്യന്‍ ഡിജിറ്റല്‍ വികസന മന്ത്രാലയം. നടപടി ഐഫോണ്‍ ഉപകരണങ്ങളില്‍ നിന്ന് ഡേറ്റ ചോരുന്നെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് തീരുമാനം. വിവര ചോര്‍ച്ച സംബന്ധിച്ച റഷ്യയുടെ സുരക്ഷാ ഏജന്‍സിയായ എഫ് എസ്ബിയുടെ റിപ്പോര്‍ട്ട് വന്ന് രണ്ട് മാസത്തിന് ശേഷമാണ് തീരുമാനം. ആപ്പിള്‍ ഉപകരണങ്ങള്‍ യുഎസ് നിര്‍ദ്ദേശം പാലിച്ച് നിരവധി തവണ ഡാറ്റ ലീക്ക് ചെയ്തതായാണ് റഷ്യയുടെ […]
രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ടില്‍ വാഷിങ് മെഷീനുകള്‍ക്ക് വന്‍ ഓഫറുകളൊരുക്കി തോംസണ്‍. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള വാഷിങ് മെഷീനുകള്‍ക്കും വന്‍ ഓഫറാണ് നല്‍കുന്നത്. ഓഗസ്റ്റ് 4 മുതല്‍ 9 വരെ നടക്കുന്ന ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിംഗ്സ് ഡേ സെയിലില്‍ സെമി ഓട്ടമാറ്റിക് ടോപ്പ് ലോഡ് വാഷിങ് മെഷീനുകളുടെ പുതിയ ശ്രേണി പുറത്തിറക്കുമെന്ന് തോംസണ്‍ പ്രഖ്യാപിച്ചു. രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാര്ട്ടില് സ്മാര്‍ട് ടിവികള്‍ക്കും വാഷിങ് മെഷീനുകള്‍ക്കും വന്‍ ഓഫറുകളൊരുക്കി തോംസണ്‍. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള […]
കൊറിയന്‍ ടെക്നോളജി ഭീമന് സാംസങിന്റെ ഏറ്റവും 110 ഇഞ്ച് ടിവി ഇന്ത്യയില്‍ അവതരിപ്പിച്ചു. മൈക്രോഎല്‍ഇഡി ടിവി എന്നു പേരിട്ടിരിക്കുന്ന ടിവിക്ക് വില 1,14,99,000 രൂപ. അള്‍ട്രാ പ്രീമിയം ഉപകരണങ്ങള്‍ വാങ്ങുന്നവരെ ഉദ്ദേശിച്ചു പുറത്തിറക്കിയിരിക്കുന്ന 110-ഇഞ്ച് വലിപ്പമുള്ള ടിവിക്ക് 24.8 ദശലക്ഷം മൈക്രോമീറ്റര്‍-വലിപ്പമുളള അള്‍ട്രാ സ്മോള്‍ എല്‍ഇഡികളാണ് ഉള്ളത്. ഒരോന്നിനും പ്രത്യേകം പ്രകാശവും നിറവും കാണിക്കാന്‍ സാധിക്കും മൈക്രോഎല്ഇഡിക്കായി സഫയര്‍(sapphire) ആണ് ഉപയോഗിച്ചിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും കടുപ്പമുളള വസ്തുക്കളില്‍ ഒന്നായി ആണ് ഇതിനെ കാണുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ […]
രണ്ടു വര്‍ഷമായി ലോഗിന്‍ ചെയ്യാത്ത ജിമെയില്‍ അക്കൗണ്ടുകള്‍ ഡിസംബര്‍ 1 മുതല്‍ ഡിലീറ്റ് ചെയ്തു തുടങ്ങുമെന്ന് അറിയിപ്പുമായി ഗൂഗിള്‍. ജിമെയില്‍, ഡോക്സ്(docs), ഡ്രൈവ്(google drive), മീറ്റ്, കലണ്ടര്‍, ഗൂഗിള്‍(google) ഫോട്ടോസ്(google Photos) എന്നിവയിലെ ഉള്ളടക്കങ്ങളെല്ലാം അപ്രത്യക്ഷമാകും. സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ചാണ് ഗൂഗിള്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ദുരുപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് അവ ഡിലീറ്റ് ചെയ്യുന്നതെന്നാണ് ഗൂഗിളിന്റെ വാദം. രണ്ടു വര്‍ഷത്തിനിടെ ലോഗിന്‍ ചെയ്യാത്തതോ ആക്ടീവ് ആകാത്തതോ ആയ അക്കൗണ്ടുകളെയാണ് തീരുമാനം ബാധിക്കുക. ലോഗിന്‍ ചെയ്യാത്ത അക്കൗണ്ടുകളുടെ […]
ഓരോ 5 സെക്കന്‍ഡിലും ഒരു ഉല്പന്നം വിറ്റഴിക്കുന്നു എന്ന നിലയിലേക്ക് അതിവേഗം വളര്‍ന്ന ടെക് ബ്രാന്‍ഡാണ് ഇന്ത്യന്‍ വെയറബിള്‍സ് ബ്രാന്‍ഡ് ആയ ബോള്‍ട്ട് (Boult). സ്മാര്‍ട് വാച്ച് രംഗത്ത് പല ശ്രേണികളിലായി അഫോഡബിള്‍ ഉല്പന്നങ്ങള് അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ബോള്‍ട്ടിന്റെ ഏറ്റവും പുതിയ ഉല്പന്നങ്ങളിലൊന്നാണ് ക്രൗണ്‍ ആര് പ്രോ സ്മാര്‍ട് വാച്ച്. 1.43 ഇഞ്ച് സൂപ്പര്‍ അമോലെഡ് റൗണ്ട് ഡിസ്പ്ലേയാണ്. ചതുരത്തിലെ സ്മാര്‍ട് വാച്ചുകള്‍ കണ്ടുമടുത്തവര്‍ക്ക് പരമ്പരാഗത വാച്ചിന്റെ രൂപത്തിലുള്ള സിങ്ക്-അലോയ് മെറ്റാലിക് റൗണ്ട് ഫ്രെയിമും ക്രോം ഫിനിഷ് […]
ഒക്ടോബറില്‍ ആപ്പിളിന്റെ ഏറ്റവും പുതിയ എം3 ചിപ്പുള്ള മാക് കംപ്യൂട്ടര്‍ എത്തുമെന്നു റിപ്പോര്‍ട്ടുകള്‍. എം 3 ഐമാക്, എം 3 എത്തുന്ന 13 ഇഞ്ച് മാക്ബുക് എയര്‍, പ്രോ എന്നിവയായിരിക്കും ലൈനപ്പ്. ഐഫോണ്‍13, ആപ്പിള്‍ വാച്ച് സീരീസ് 9, പുതിയ വാച്ച് അള്‍ട്രാ എന്നിവ സെപ്റ്റംബര്‍ ലോഞ്ചിന്റെ ഭാഗമായി എത്തിയേക്കും. ജൂണില്‍ നടന്ന വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സിലാണ് ആപ്പിള്‍ എം 2 ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകള്‍ പുറത്തിറക്കിയത്. ആ ചിപ്പിലുള്ള മോഡലുകള്‍ ഉല്‍പ്പാദനവും വിതരണവും നടക്കുകയാണ്. […]
സുതാര്യമായി ഡിസൈനും മികച്ച പെര്‍ഫോമന്‍സും അത്ര കൂടുതലെന്നു പറയാനാവാത്ത വിലയുമായെത്തിയ നത്തിങിന്റെ ആദ്യത്തെ ഫോണ്‍ വലിയ വിജയമായിരുന്നു. ഇപ്പോഴിതാ ആപ്പിളിനു സമാനമായ ലോഞ്ച് ഈവന്റുമായി തങ്ങളുടെ രണ്ടാമത്തെ നത്തിങ് 2 കാള്പെയുടെ ഉടമസ്ഥതയിലുള്ള കമ്പനി അവതരിപ്പിച്ചിരിക്കുന്നു. 8 പ്ലസ് 128ജിബി, 12 പ്ലസ് 256 ജിബി, 12 പ്ലസ് 512 ജിബി എന്നിങ്ങനെയെത്തുന്ന ഫോണിന്റെ പ്രാരംഭവില 44999 രൂപയാണ്. 6.7 ഇഞ്ച് OLED LTPO ഡിസ്പ്ലേ(2412×1080 ) ആണ് വരുന്നത്. 120 ഹെര്‍ട്സ് അഡാപ്റ്റീവ് റിഫ്രഷ് […]
ഒരു റൂം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന കിടിലന്‍ ബാസുള്ള ശബ്ദം കേള്‍ക്കാന്‍ ആഗ്രഹമുണ്ടോ? ഏതൊരു സംഗീതപ്രേമിയുടെയും സ്വപ്നമായ ആ അനുഭവം പകരാന്‍ ഏറ്റവും പുതിയ എസ്ആര്‍എസ് എക്സ്വി 800 പോര്‍ടബിള്‍ സ്പീക്കര്‍ അവതരിപ്പിച്ച് സോണി. 25 മണിക്കൂര്‍ എന്ന മികച്ച ബാറ്ററി ലൈഫുമായി എത്തുന്ന സ്പീക്കര്‍ കേവലം 10 മിനിറ്റ്് ചാര്‍ജ് ചെയ്താല്‍ 3 മണിക്കൂര്‍ ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു. വീട്ടിലെ ടിവിയുടെ ഇന്‍-ബില്‍റ്റ് സ്പീക്കര്‍ ശബ്ദം പോരെന്ന് തോന്നിയാല്‍ ഈ സ്പീക്കറുപയോഗിച്ച് മികവ് കൂട്ടാനാകും. […]
ടെക് ഉപകരണങ്ങളില്‍ ഏറ്റവും സങ്കീര്‍ണ്ണമായതും പരീക്ഷണാത്മകമായ ഒന്നുമായിരിക്കും വിഷന്‍ പ്രോ എന്നാണ് വിലയിരുത്തല്‍. പുറത്തുവരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ ഇതു വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ കടയിലേക്കു ചെന്നാല്‍ മാത്രം പോര, ആപ്പിള്‍ സ്റ്റോറുകളില്‍ നേരത്തെ അപ്പോയിന്റ്മെന്റും എടുക്കുകയും വേണം. വാങ്ങുന്ന ആളുടെ തലയുടെ വലുപ്പം അനുസരിച്ച് ക്രമീകരണങ്ങള്‍ വരുത്താനാണത്രേ ഇത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരാള്‍ വാങ്ങുന്ന വിഷന്‍ പ്രോയുടെ അതേ അനുഭവം വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് പോലും കിട്ടണമെന്നില്ല. തുടക്കത്തില്‍ അമേരിക്കയിലെ ഏതാനും ആപ്പിള്‍ സ്റ്റോറുകള്‍ വഴി മാത്രമായിരിക്കും ഇതു വില്‍ക്കുക.. […]
© Copyright News4media 2024. Designed and Developed by Horizon Digital