ഒട്ടേറെ സവിശേഷതകളുമായി എം 3 മാക്

ക്ടോബറില്‍ ആപ്പിളിന്റെ ഏറ്റവും പുതിയ എം3 ചിപ്പുള്ള മാക് കംപ്യൂട്ടര്‍ എത്തുമെന്നു റിപ്പോര്‍ട്ടുകള്‍. എം 3 ഐമാക്, എം 3 എത്തുന്ന 13 ഇഞ്ച് മാക്ബുക് എയര്‍, പ്രോ എന്നിവയായിരിക്കും ലൈനപ്പ്. ഐഫോണ്‍13, ആപ്പിള്‍ വാച്ച് സീരീസ് 9, പുതിയ വാച്ച് അള്‍ട്രാ എന്നിവ സെപ്റ്റംബര്‍ ലോഞ്ചിന്റെ ഭാഗമായി എത്തിയേക്കും.

ജൂണില്‍ നടന്ന വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ആപ്പിള്‍ എം 2 ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകള്‍ പുറത്തിറക്കിയത്. ആ ചിപ്പിലുള്ള മോഡലുകള്‍ ഉല്‍പ്പാദനവും വിതരണവും നടക്കുകയാണ്. അതിനാല്‍ ഉടന്‍ എം3യും എത്തുമോ എന്ന സംശയവും പലരും പങ്കുവയ്ക്കുന്നു.

പുതിയ എം 3 ചിപ്പ്

3 നാനോമീറ്റര്‍ സിലിക്കണ്‍ പ്രൊസസര്‍ ഉപോഗിച്ചു നിര്‍മിക്കുന്ന എം3 ചിപ്പിനും എം2 പോലെയുള്ള കോര്‍ കൗണ്ടും എന്നാല്‍ മികച്ച പെര്‍ഫോമന്‍സുമായിരിക്കും. കൂടുതല്‍ ഊര്‍ജ്ജക്ഷമതയും നല്‍കും. ചെറിയ ട്രാന്‍സിസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കുറഞ്ഞ വൈദ്യുതി മാത്രമേ ആവശ്യമായുള്ളൂ. ഇത് ഉപകരണത്തിന്റെ കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗത്തിലേക്കും ചൂടാകാനുള്ള സാധ്യത കുറയുകയും ചെയ്യാനിടയാക്കും.

ഇത് ബാറ്ററിയെ കൂടുതല്‍ നേരം നിലനിര്‍ത്തുകയും ചെയ്യും, ഉപയോക്താക്കള്‍ക്ക് വളരെയധികം നേട്ടമുണ്ടാകും. എന്നാല്‍ ടിഎസ്എംസി ചിപ്പ് നിര്‍മാണ ചെലവില്‍ വലിയ വര്‍ദ്ധന വരുത്തിയിരുന്നു ഇതു ആപ്പിള്‍ ഉപകരണങ്ങളുടെ വിലയേയും ബാധിക്കും.

നിലവിലെ എം2 ചിപ്പും കോര്‍ സംവിധാനവും

എം2 അള്‍ട്രാ പ്രൊസസര്‍എം2 അള്‍ട്രായ്ക്ക് 24-കോര്‍ സിപിയു ആണ് ഉള്ളത്. 76-കോര്‍ ജിപിയുവും ഉണ്ട്. ഇതില്‍ 134 ബില്ല്യന്‍ ട്രാന്‍സിസ്റ്ററുകള്‍ ഉണ്ടെന്നു പറയുന്നു. 192ജിബി വരെ യൂണിഫൈഡ് മെമ്മറിയും ലഭിക്കും. സെക്കന്‍ഡില്‍ 800 ജിബി വരെ എന്ന കൂറ്റന്‍ ബാന്‍ഡ്വിഡ്തും ഉണ്ടായിരിക്കും. (എ2 മാക്സില്‍ 67 ബില്ല്യന്‍ ട്രാന്‍സിസ്റ്ററുകളാണ് ഉള്ളത്.) ഇരു പ്രൊസസറുകള്‍ക്കും മികച്ച കരുത്തുണ്ടെങ്കിലും, എം2 അള്‍ട്രാ അത്യുജ്വലമായ ശക്തി പ്രകടിപ്പിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നു.

76-കോര്‍ ജിപിയുയാതൊരു ലാഗുമില്ലാതെ കണ്ടെന്റ് കണാനായി 76-കോര്‍ ജിപിയു ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ലോകത്ത് ഇന്ന് ലഭ്യമായിരിക്കുന്നതിലേക്കും വച്ച് ഏറ്റവും ശക്തിയുള്ള വര്‍ക്സ്റ്റേഷന്‍ ഗ്രാഫിക് കാര്‍ഡുകളിലൊന്നാണ് ഇതിലുള്ളത് എന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. ഇതിന് ഏഴ് ആഫ്റ്റര്‍ബേണര്‍ കാര്‍ഡുകളുടെ പ്രകടന മികവ് ലഭിക്കുമെന്നും കമ്പനി പറയുന്നു. ഇതുള്ളതിനാല്‍ 8കെ പ്രോറെസ് വിഡിയോയുടെ 22 സ്ട്രീമുകള്‍ നടത്താന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി; പിണ്ഡബലിയിട്ടു; സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുൽക്കർണി

പ്രയാഗ്‍രാജ്: പ്രശസ്ത ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. മഹാകുംഭമേളയിൽ...

കെപിസിസി പ്രസിഡന്റ് സ്ഥാനം; കെ സുധാകരന് ആശ്വാസം

നേതൃമാറ്റ ചർച്ചകളെ കുറിച്ച് കെ സുധാകരന്‍ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിരുന്നു തിരുവനന്തപുരം: കെപിസിസി...

പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണത് താഴെ നിന്നിരുന്ന കൗമാരക്കാരൻ്റെ തലയിലേക്ക്; സംഭവം കോട്ടയത്ത്

കോട്ടയം: പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണ് പതിനേഴുകാരന് പരുക്കേറ്റു. കോട്ടയം...

25.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; ലഭിക്കുക 3200 രൂപ കോട്ടയത്ത്...

ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ടയർ ഊരിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടം പാലക്കാട്: ഓടിക്കൊണ്ടിരിക്കെ കാറിൻ്റെ ടയർ...
spot_img

Related Articles

Popular Categories

spot_imgspot_img