ഓരോ 5 സെക്കന്‍ഡിലും ഒരു ഉല്‍പന്നം വിറ്റഴിക്കുന്നു എന്ന നിലയിലേക്ക് അതിവേഗം വളര്‍ന്ന ടെക് ബ്രാന്‍ഡാണ് ഇന്ത്യന്‍ വെയറബിള്‍സ് ബ്രാന്‍ഡ് ആയ ബോള്‍ട്ട് (Boult). സ്മാര്‍ട് വാച്ച് രംഗത്ത് പല ശ്രേണികളിലായി അഫോഡബിള്‍ ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ബോള്‍ട്ടിന്റെ ഏറ്റവും പുതിയ ഉല്‍പന്നങ്ങളിലൊന്നാണ് ക്രൗണ്‍ ആര്‍ പ്രോ സ്മാര്‍ട് വാച്ച്.
1.43 ഇഞ്ച് സൂപ്പര്‍ അമോലെഡ് റൗണ്ട് ഡിസ്പ്ലേയാണ്. ചതുരത്തിലെ സ്മാര്‍ട് വാച്ചുകള്‍ കണ്ടുമടുത്തവര്‍ക്ക് പരമ്പരാഗത വാച്ചിന്റെ രൂപത്തിലുള്ള സിങ്ക്-അലോയ് മെറ്റാലിക് റൗണ്ട് ഫ്രെയിമും ക്രോം ഫിനിഷ് മെറ്റല്‍ സ്ട്രാപ്പുമുള്ള ഈ വാച്ച് ഒറ്റയടിക്ക് ഇഷ്ടപ്പെടും.
466×466 പിക്‌സല്‍ റെസലൂഷനും 500 നിറ്റ് വരെ ഉയര്‍ന്ന തെളിച്ചവും കാഴ്ചവയ്ക്കുന്ന സ്‌ക്രീനാണ്. ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, ഓക്‌സിജന്‍ നില അറിയാനുള്ള SpO2 സെന്‍സര്‍, സ്ലീപ്പ് മോണിറ്റര്‍, ആര്‍ത്തവചക്രം ട്രാക്കര്‍ എന്നിവയുള്‍പ്പെടെയുള്ള സ്മാര്‍ട് ഹെല്‍ത്ത് മോണിറ്റര്‍ ഫീച്ചറുകളോടെയാണ് വെയറബിള്‍ വരുന്നത്.
രക്ത സമ്മര്‍ദം (ബിപി) അളക്കാനാകുന്നില്ലെന്ന പോരായ്മയുണ്ട്. അനങ്ങാപ്പാറയായി ഏറെ നേരം ഇരിക്കുന്നവരെ ഉണര്‍ത്താനുള്ള സെഡന്ററി റിമൈന്‍ഡര്‍, വെള്ളം കുടിക്കാനുള്ള റിമൈന്‍ഡര്‍ എന്നിവ വളരെ ഉപകാരപ്രദമാണ്. ക്രിക്കറ്റ്, ഓട്ടം, സൈക്ലിംഗ്, ബാസ്‌കറ്റ്‌ബോള്‍, യോഗ, നീന്തല്‍ എന്നിവയുള്‍പ്പെടെ 120ലധികം സ്‌പോര്‍ട്‌സ് മോഡുകളുമുണ്ട്.ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റിയും കോളിങ്ങിനായി പ്രത്യേക മൈക്കും സ്പീക്കറും ഇതിലുണ്ട്. AI വോയ്സ് അസിസ്റ്റന്റും ഫൈന്‍ഡ് മൈ ഫോണ്‍ സവിശേഷതയും ഉപകാരപ്രദമാണ്.
ഐപി67 റേറ്റിങ് ആണ് വെള്ളത്തില്‍നിന്നും പൊടിയില്‍നിന്നുമുള്ള സംരക്ഷണത്തിനുള്ളത്. വെള്ളത്തില്‍ ഒരു മീറ്റര്‍ വരെ താഴ്ചയില്‍ അര മണിക്കൂര്‍ വരെ കിടന്നാലും സുരക്ഷിതമാണെന്ന് കമ്പനി പറയുന്നു. ഓണ്‍ലൈനില്‍ ബോള്‍ട്ട് ക്രൗണ്‍ ആര്‍ പ്രോ സ്മാര്‍ട് വാച്ചിന്റെ ഇപ്പോഴത്തെ വില 2,999 രൂപയാണ്. ഫ്രോസണ്‍ സില്‍വര്‍, തണ്ടര്‍ ബ്ലാക്ക്, വോള്‍ക്കാനിക് ഓറഞ്ച് എന്നിങ്ങനെ മൂന്ന് കളര്‍ ഷെയ്ഡുകളിലാണ് വാച്ച് ലഭ്യമാകുന്നത്. 150-ലധികം വാച്ച് ഫെയ്സുകളില്‍ നിന്ന് തിരഞ്ഞെടുക്കാനും കഴിയും.