News4media TOP NEWS
ജിപിഎസ് ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ എറണാകുളത്ത് ആക്രി കടയിൽ വൻ തീപിടിത്തം; പ്രദേശത്ത് കറുത്ത പുക പടർന്നു, തീ അണക്കാനുള്ള ശ്രമം തുടരുന്നു ഹോസ്റ്റലിന്റെ ഏഴാംനിലയില്‍ നിന്ന് വീണു; മെഡിക്കല്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം 05.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News

News4media

വ്യാജരേഖ കേസിൽ കെഎസ്‌യു നേതാവ് അൻസിൽ ജലീലിന് പൊലീസിന്റെ ക്ലീൻ ചിറ്റ്

വ്യാജരേഖ കേസിൽ കെഎസ്‌യു നേതാവ് അൻസിൽ ജലീൽ നിരപരാധിയാണ് എന്ന് പൊലീസ് റിപ്പോർട്ട്. അന്വേഷണം അവസാനിപ്പിക്കുന്നതിന് അനുമതി തേടി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റഫർ റിപ്പോർട്ട് സമർപ്പിച്ചു. ബികോം സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചു എന്നായിരുന്നു പോലീസ് എഫ്ഐആർ. എന്നാൽ അൻസിൽ ജലീലിന് വ്യാജ സർട്ടിഫിക്കറ്റില്ലെന്ന് കാണിച്ച് തിരുവനന്തപുരം ജെ.എഫ്.സി.എം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സിപിഐഎം മുഖപത്രത്തിലെ വാർത്തയിൽ കഴമ്പില്ലെന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു . ദേശാഭിമാനിയിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേരള […]

January 5, 2024
News4media

ഇനി പൈസ തരാതെ ഡീസലടിക്കില്ലെന്ന് പമ്പുടമകള്‍ : ഇന്ധനത്തിന് കാശില്ലാതെ പൊലീസ് വാഹനങ്ങൾ

പണം നല്‍കാതെ ഇന്ധനം ഇല്ലെന്ന നിലപാട് കടുപ്പിച്ച് പമ്പുടമകൾ . ഇന്ധന കുടിശ്ശിക വര്‍ദ്ധിച്ചതോടെ നിരത്തിലിറക്കാനാകാതെ പൊലീസ് വാഹനങ്ങള്‍ പ്രതിസന്ധിയിലായി. ഡീസല്‍ അടിച്ച വകയില്‍ പമ്പുകള്‍ക്ക് രണ്ട് മാസം മുതല്‍ ഒരുവര്‍ഷത്തെ കുടിശ്ശികയാണ് നല്‍കാനുള്ളത്. ഇന്ധനം ലഭിക്കാതെ വന്നതോടെ പലയിടങ്ങളിലും രാത്രികാല പട്രോളിംഗ് നിര്‍ത്തി.നല്‍കാനുള്ള കുടിശ്ശിക ഭീമമായതോടെയാണ് പമ്പുടമകള്‍ നിലപാട് കടുപ്പിച്ചത്. അടിച്ച ഇന്ധനത്തിന് പണം നല്‍കാതെ വന്നതോടെ പൊലീസ് വാഹനങ്ങള്‍ പലതും പാര്‍ക്കിംഗിലാണ്. രണ്ടു മാസം മുതല്‍ ഒരു വര്‍ഷം വരെ കുടിശ്ശിക നല്‍കാനുണ്ട്. തിരുവനന്തപുരം […]

News4media

ചരിത്രനേട്ടം; ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിച്ച് ഇന്ത്യ; വിജയത്തേരിൽ ഐഎസ്ആർഒ

ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണത്തിൽ വിജയം കണ്ട് ഇന്ത്യ. ഫ്യുവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപ്പാദിപ്പിച്ചത്.പുതുവർഷ ദിനത്തിൽ പിഎസ്എൽവി സി 58 എക്സ്പോസാറ്റ് റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ഈ റോക്കറ്റിന്‍റെ അവസാന ഭാഗത്ത് പിഒഇഎം എന്ന മൊഡ്യൂളുണ്ടായിരുന്നു. ഈ മൊഡൂളിലാണ് 10 ഉപഗ്രഹങ്ങൾ ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം വിഎസ്‌എസ്‌സി ആണ് നിർമിച്ചത്. അതിൽ ഒന്നാണ് എഫ്സിപിഎസ്. ഇതാണ് വിജയകരമായതായി ഐഎസ്ആർഒ അറിയിച്ചത്. ഹൈഡ്രജനും […]

News4media

മഴ കനക്കും; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ 05-01-2024 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം 06-01-2024 : തിരുവനന്തപുരം, […]

News4media

സഞ്ജയ്‌യെ സുരക്ഷാ ജീവനക്കാർ മർദിച്ച് കൊന്നു : ആരോപണവുമായി കുടുംബം

ഗോവ ബീച്ചിൽ മലയാളിയുടെ മൃതദേഹം കണ്ടെത്തിയതിൽ കൂടുതൽ ആരോപണങ്ങളുമായി മരിച്ച സഞ്ജയ്‌യുടെ കുടുംബം പുതുവത്സരമാഘോഷത്തിന് പോയ യുവാവിന്റെ മൃതദേഹം ബീച്ചിൽ നിന്ന് കണ്ടെത്തുകയായിരുന്നു .ഇപ്പോഴിതാ സംഭവത്തിൽ ഗോവയിലെ ഡി ജെ പാർട്ടിയ്ക്കിടെ സഞ്ജയ്ക്ക് മർദമേറ്റുവെന്ന് പിതാവ് സന്തോഷ് ആരോപിക്കുന്നു.സഞ്ജയ്‌യെ സുരക്ഷാ ജീവനക്കാർ മർദിച്ച് കൊന്ന് കടലിൽ തള്ളിയതാണെന്നാണ് പിതാവിന്റെ ആരോപണം. മർദനത്തിനുശേഷം സഞ്ജയ്‌യുടെ പണവും ഫോണും കവർന്നെന്നും പിതാവ് സന്തോഷ് പരാതിപ്പെട്ടു. സഞ്ജയ്‌യുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടു പിടിച്ച് നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതിനായി നിയമ നടപടിയുമായി […]

News4media

മലയാളികളുടെ എക്കാലത്തെയും ഹാസ്യ സാമ്രാട്ട്: ജഗതി ശ്രീകുമാറിന് ഇന്ന് 73-ാം പിറന്നാൾ: അഭിനയ കുലപതിയുടെ സിനിമാ ജീവിതത്തിലൂടെ

കാലങ്ങളായി വെള്ളിത്തിരയിൽ ഇല്ലാതിരുന്നിട്ടും കേരളീയര്‍ ഇന്നും കൈവെള്ളയില്‍ വച്ച് ആരാധിക്കുന്ന ഒരു ഹാസ്യ സമ്രാട്ട് ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. അതെ, പകരക്കാരനില്ലാത്ത ഒരേയൊരു ജഗതി ശ്രീകുമാറിന്റെ 73-ാം പിറന്നാൾ ദിനമാണിന്ന്. മലയാളിയുടെ ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും ജഗതിയുടെ ഓർമ്മയിലാണ് എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അദ്ദേഹം അവതരിപ്പിച്ച ഏതെങ്കിലുമൊരു കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിലൂടെ കടന്നുപോകാത്ത ഒറ്റ ദിവസം പോലും ഇല്ല എന്നതാണ് സത്യം. എക്കാലത്തും മലയാള സിനിമയുടെ മാറ്റിവയ്ക്കാനാവാത്ത ഘടകമാണ് ജഗതി ശ്രീകുമാർ. വലിപ്പച്ചെറുപ്പം ഇല്ലാതെ മലയാളി […]

News4media

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം; പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം വെറും ഒന്നര ദിവസം കൊണ്ടാണ് ഇന്ത്യ സ്വന്തമാക്കിയത്. നാണക്കേട് ഒഴിവാക്കാനായി തുനിഞ്ഞിറങ്ങിയ രോഹിത്തും സംഘവും എതിരാളികളെ തൂത്തുവാരി. ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും വലിയ കുതിപ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ആദ്യ ടെസ്റ്റില്‍ മൂന്നു ദിവസം കൊണ്ടാണ് സൗത്താഫ്രിക്ക ഇന്ത്യയെ തീര്‍ത്തത്. കനത്ത തോൽവിയോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തേക്കു വീണിരുന്നു. എന്നാല്‍ കേപ്ടൗണിലെ മിന്നുന്ന ജയത്തിനു ശേഷം വന്‍ മുന്നേറ്റം നടത്തിയ ഇന്ത്യ […]

News4media

ഇനി സാംസങ് ഗ്യാലക്‌സി എസ്24 എഐ വാഴും കാലം

ഫോണുകളുടെ അവസാനത്തെ വാക്കാവാൻ ഒരുങ്ങുകയാണ് സാംസങ് ഗ്യാലക്‌സി എസ്24.രാജ്യത്തെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒന്നായ സാംസങ് ഈ ഫോണിൽ ഒരുക്കി വച്ച അത്ഭുതം എന്തെന്നാണ് അറിയാൻ എല്ലാവരും കാത്തിരിക്കുന്നത്. ജനുവരി 17 ന് വിപണിയിൽ എത്താനിരിക്കുന്ന എസ് 24നായി കാത്തിരിക്കുകയാണ് ആരാധകലോകം എന്ന് തന്നെ പറയാം. പുറത്തുവരുന്ന റിപോർട്ടുകൾ പ്രകാരം ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഫോണിൽ എഐ സാങ്കേതിക വിദ്യയുടെ വിവിധ സാധ്യതകൾ പരീക്ഷിച്ചിട്ടുണ്ട്.അതിൽ മികച്ച സവിശേഷത “ജനറേറ്റീവ് എഡിറ്റ്” എന്ന ഫീച്ചറാണ്.ഫോട്ടോകളിൽ നിന്ന് അനാവശ്യ […]

News4media

ഒന്നാം ദിനം കോഴിക്കോട് മുന്നിൽ, ഇഞ്ചോടിഞ്ച് പോരടിച്ച് കണ്ണൂരും തൃശൂരും; ആവേശമായി കൗമാര കലോത്സവം

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക്. കൗമാര കലയുടെ ആദ്യ ദിനം പിന്നിട്ടപ്പോൾ 217 പോയിന്റുമായി കഴിഞ്ഞ വർഷത്തെ ജേതാക്കളായ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 215 പോയിന്റ് നേടി കണ്ണൂർ, തൃശൂർ ജില്ലകൾ രണ്ടാം സ്ഥാനത്ത് തുടരുന്നു. രണ്ടാം ദിനമായ ഇന്ന് 60 ഇനങ്ങളിലായാണ് മത്സരം നടക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം, ഹയർസെക്കൻഡറി നാടകം, ഭരതനാട്യം, നാടോടി നൃത്തം, പൂരക്കളി, തിരുവാതിര, ഓട്ടൻതുള്ളൽ, കഥകളി, ചെണ്ടമേളം, ബാൻഡ്മേളം തുടങ്ങിയ മത്സരങ്ങൾ ഇന്ന് […]

© Copyright News4media 2024. Designed and Developed by Horizon Digital