web analytics

ഇനി സാംസങ് ഗ്യാലക്‌സി എസ്24 എഐ വാഴും കാലം

ഫോണുകളുടെ അവസാനത്തെ വാക്കാവാൻ ഒരുങ്ങുകയാണ് സാംസങ് ഗ്യാലക്‌സി എസ്24.രാജ്യത്തെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒന്നായ സാംസങ് ഈ ഫോണിൽ ഒരുക്കി വച്ച അത്ഭുതം എന്തെന്നാണ് അറിയാൻ എല്ലാവരും കാത്തിരിക്കുന്നത്. ജനുവരി 17 ന് വിപണിയിൽ എത്താനിരിക്കുന്ന എസ് 24നായി കാത്തിരിക്കുകയാണ് ആരാധകലോകം എന്ന് തന്നെ പറയാം.

പുറത്തുവരുന്ന റിപോർട്ടുകൾ പ്രകാരം ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഫോണിൽ എഐ സാങ്കേതിക വിദ്യയുടെ വിവിധ സാധ്യതകൾ പരീക്ഷിച്ചിട്ടുണ്ട്.അതിൽ മികച്ച സവിശേഷത “ജനറേറ്റീവ് എഡിറ്റ്” എന്ന ഫീച്ചറാണ്.ഫോട്ടോകളിൽ നിന്ന് അനാവശ്യ ഘടകങ്ങൾ അനായാസം നീക്കം ചെയ്യുന്നതിനുള്ള ഒരു സംവിധാനമായാണ് സാംസങ് ഇതിനെ വിശേഷിപ്പിച്ചത്, ഇത് പിക്‌സൽ 8 സീരീസിൽ അവതരിപ്പിച്ച ഗൂഗിളിന്റെ മാജിക് ഇറേസർ ടൂളുമായി സാമ്യമുള്ളതാണ്.ഫോട്ടോകളിൽ നിന്ന് ആവശ്യമില്ലാത്ത വസ്‌തുക്കൾ മായ്‌ക്കാനുള്ള കഴിവിന് പേരുകേട്ട മാജിക് ഇറേസറിന് പക്ഷേ ഗൂഗിൾ ഫോട്ടോസ് ബാക്കപ്പും ഇന്റർനെറ്റ് കണക്ഷനും ആവശ്യമാണ്. ഗ്യാലക്‌സി എസ് 24 സീരീസിലെ ജനറേറ്റീവ് എഡിറ്റ് ഫീച്ചറിനും ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, ഈ സീരിസിലെ ഏറ്റവും പ്രീമിയമായ എസ്24 അൾട്രയിൽ കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകൾ ഉണ്ടാവുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സാംസങ് ഗ്യാലക്‌സി എസ്24 അൾട്ര അതിന്റെ മുൻ മോഡലിനെ അപേക്ഷിച്ച് 56 ശതമാനം ബിൽഡ് സ്ട്രെങ്ത് വർധിപ്പിച്ചാവും എത്തുക. ടൈറ്റാനിയം ഫ്രെയിമും നവീകരിച്ച ഗൊറില്ല ഗ്ലാസും സംയോജിപ്പിച്ചതാണ് ഈ മാറ്റത്തിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.

Read Also : എല്ലാം ഔട്ട് ! ഇനി ജിയോയുടെ കാലം : ഗംഭീര ഓഫർ

spot_imgspot_img
spot_imgspot_img

Latest news

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Other news

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

Related Articles

Popular Categories

spot_imgspot_img