Home Blog

കൊടും ക്രൂരത; 2 വയസ്സുകാരിയെ ടെറസിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത് പിതാവ്; കരഞ്ഞപ്പോൾ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു

0

കരൂർ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത് പിതാവെന്ന് പോലീസ്.
തമിഴ്നാട് കരൂരിലെ ഇഷ്ടിക കളത്തിലെ ജോലിക്കാരായിരുന്നു ഈ കുഞ്ഞി​ന്റെ മാതാപിതാക്കൾ. വ്യാഴാഴ്ച പുലർച്ചെയാണ് അതിക്രൂരമായ സംഭവം നടന്നത്.

4 വയസുള്ള ഒരു മകൻ കൂടി ഇവർക്കുണ്ട്. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് 30 കാരനായ പിതാവ് ടെറസിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ക്രൂര പീഡനത്തിനിരയാക്കിയ ശേഷം രണ്ട് വയസ്സുകാരിയെ കുടിവെള്ള ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുന്നു. പോക്സോ വകുപ്പുകൾ ചുമത്തി കുഞ്ഞിൻ്റെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവിനും തനിക്കും മകനും ഒപ്പം കിടന്ന രണ്ട് വയസുകാരിയായ മകളെ കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിനിടയിലാണ് കുഞ്ഞിന്റെ വസ്ത്രങ്ങൾ ടെറസിൽ നിന്നും കണ്ടെത്തിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ കുടിവെള്ള ടാങ്കിനുളളിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

മകൾക്കുവേണ്ടിയുള്ള തെരച്ചിലിൽ ഭർത്താവും അമ്മക്കൊപ്പമുണ്ടായിരുന്നു. കരൂരിലെ സർക്കാർ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് കുഞ്ഞ് പീഡനത്തിനിരയായതായി വിവരം ലഭിച്ചത്. ഇതോടെ ആശുപത്രി അധികൃതർ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസുകാർ പിതാവിനെ ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു.

പീഡനത്തിനിടെ കുഞ്ഞ് ബഹളം വച്ചതോടെയാണ് കുടിവെള്ള ടാങ്കിൽ തള്ളിയതെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.

45മിനിറ്റോളമാണ് രണ്ടുവയസുകാരി ടാങ്കിനുള്ളില്‍ തന്നെ കിടന്നു. കുഞ്ഞിന്റെ അമ്മ തന്നെയാണ് പിതാവിനെക്കുറിച്ച് സംശയമുണ്ടെന്ന് കരൂര്‍ പൊലീസിനോട് പറഞ്ഞത്.

മൃതശരീരത്തിൽ വാഹനം കയറിയതിന്‍റെ പാടുകൾ; എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാത മൃതദേഹം

0

കൊച്ചി: എറണാകുളം സൗത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാത മൃതദേഹം.

ഇന്ന് പുലർച്ചെ അഞ്ചരയോടെ ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.

കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള ഡീസൽ പമ്പിനോട് ചേർന്ന് കണ്ടെത്തിയ മൃതശരീരത്തിൽ വാഹനം കയറിയതിന്‍റെ പാടുകൾ ഉണ്ട്.

മരിച്ചത് ഇതര സംസ്ഥാനക്കാരനാണെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി സെൻട്രൽ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾ; പിടികൂടിയത് ആലുവയിൽ നിന്നും

കൊല്ലം: കൊല്ലത്ത് നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ യുവാക്കൾ പിടിയിൽ.

പള്ളിക്കൽ കാട്ടുപുതുശ്ശേരി സ്വദേശി ഇർഫാൻ(19), വെളിനല്ലൂർ ആൻസിയ മൻസിലിൽ സുൽഫിക്കർ (23) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് പിടികൂടിയത്.

സമൂഹ​ മാധ്യമത്തിലൂടെ പരിചയപ്പെട്ട 16 കാരിയെയാണ് യുവാക്കൾ തട്ടിക്കൊണ്ടുപോയത്.

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഇർഫാനും സുൽഫിക്കറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ടത്.

തുടർന്ന് രണ്ടു പേരും ചേർന്ന് പെൺകുട്ടിയെ ഒപ്പം കൊണ്ടുപോകുകയായിരുന്നു.

പെൺകുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെയും യുവാക്കളെയും ആലുവയിൽ നിന്ന് കണ്ടെത്തിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഈ ശനിയാഴ്ച മുതൽ നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

ന്യൂഡല്‍ഹി: ഈ മാസം 24,25 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. ഇതോടെ മാർച്ച് 22 മുതല്‍ തുടര്‍ച്ചയായി നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. 22 നാലാം ശനിയാഴ്ചയും 23 ഞായറാഴ്ചയുമാണ്.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഹ്വാന പ്രകാരമാണ് പണിമുടക്ക് നടത്തുന്നത്. ബാങ്കിങ് മേഖലയിലെ ഒന്‍പത് ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയാണിത്. 

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് മാധ്യമങ്ങളെ അറിയിച്ചു.

ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, കരാര്‍-താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്ക് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരിക്കുക, ഐഡിബിഐ ബാങ്ക് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തുക, ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വത്തെ ബാധിക്കുന്ന നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. 

ഐബിഎയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടും പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുന്നുവെന്ന് നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് (എന്‍സിബിഇ) ജനറല്‍ സെക്രട്ടറി എല്‍ ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗ്യാസ് ഏജൻസി ഉടമയിൽനിന്ന് രണ്ട് ലക്ഷം കൈക്കൂലി: IOC ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിനു സസ്‌പെൻഷൻ

0

കൊച്ചി: വിജിലൻസിന്റെ പിടിയിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിനെ സസ്​പെൻഡ് ചെയ്തു. അന്വേഷണത്തിനും ഐഒസി തീരുമാനിച്ചു. ഗ്യാസ് ഏജൻസി ഉടമയിൽനിന്ന് രണ്ട് ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇദ്ദേഹം പിടിയിലാകുന്നത്.

ഇന്നലെ രാത്രിയിലായിരുന്നു കൊച്ചിയിലെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. അലക്സ് മാത്യുവിന്റെ കൊച്ചിയിലെ വീട്ടിൽനിന്ന് നാല് ലക്ഷം രൂപയും ഏഴ് കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു. വസ്തുക്കൾ വാങ്ങിയതിന്റെ രേഖകളും കണ്ടെത്തി.

കൈക്കൂലി കൂടാതെ അലക്സിൽനിന്ന് കണ്ടെത്തിയ ഒരു ലക്ഷം രൂപയുടെ സ്രോതസ് പരിശോധിക്കും. സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് വിജിലൻസ് അന്വേഷണം നടക്കും.

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കൻ സേന. യു.എസ് യുദ്ധകപ്പലിനുനേരെ ഹൂതികൾ ആക്രമണം നടത്തിയെന്നാരോപിച്ചാണ് യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തുന്നത്.

ഹൂതികളെ പൂർണമായും ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. വ്യോമാക്രമണം തുടങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പുമായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ രംഗത്തെത്തിയിരുന്നു. ഹൂതികളുടെ കടൽക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങൾക്കെതിരെയുമാണ് നിലപാടെടുക്കുന്നതെന്നാണ് ട്രംപ് പറഞ്ഞത്.

ഇന്നു മുതൽ ആക്രമണം നിർത്തണമെന്ന അന്ത്യശാസനവും യു.എസ് പ്രസിഡൻ്റ് ​ഹൂതികൾക്ക് നൽകിയിരുന്നു. ‘നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതൽ നിർത്തണം’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ഇട്ടിരുന്നു.

അമേരിക്കൻ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഹൂതികൾക്ക് പ്രധാനമായും പിന്തുണ നൽകുന്ന ഇറാനും ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹൂതികൾക്ക് സഹായം ചെയ്യുന്നത് നിർത്തണമെന്ന് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയെ ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കിൽ കാര്യങ്ങൾ വഷളാകുമെന്നും ഇറാന് ട്രംപ് മുന്നറിയിപ്പ് നൽകി.


പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി; യുവാക്കൾ പിടിയിൽ

കൊല്ലം: കൊല്ലത്ത് നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ രണ്ട് യുവാക്കൾ പിടിയിൽ. പള്ളിക്കൽ കാട്ടുപുതുശ്ശേരി സ്വദേശി ഇർഫാൻ(19), വെളിനല്ലൂർ ആൻസിയ മൻസിലിൽ സുൽഫിക്കർ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാക്കൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതിയെ പതിനാറുകാരിയെ പരിചയപ്പെട്ടത്. പെൺകുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും യുവാക്കളെയും ആലുവയിൽ നിന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്‍കി; മലപ്പുറത്ത് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി

മലപ്പുറം: എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്‍കി എന്നാരോപിച്ച് മലപ്പുറത്ത് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. മലപ്പുറം ഒതുക്കുങ്ങലിലാണ് സംഘർഷമുണ്ടായത്. ഒതുക്കുങ്ങല്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം.

ഏറ്റുമുട്ടലിനു പിന്നാലെ പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. വിവരം അറിഞ്ഞെത്തിയ തങ്ങള്‍ക്ക് മുന്നില്‍ വെച്ചും യുവാക്കള്‍ അടിപിടിയുണ്ടായെന്ന് ഒതുക്കുങ്ങള്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീം പ്രതികരിച്ചു. പമ്പിന്റെ മുന്നില്‍ വച്ച് മൂന്ന് പേര് അടികൂടുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ പണപ്പെരുപ്പം.

ഭക്ഷ്യവസ്തുക്കള്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ചെലവിലുണ്ടായ വന്‍ വര്‍ധനയാണ് സംസ്ഥാനത്തെ പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരിയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും കേരളത്തിൽ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചില്ലറ പണപ്പെരുപ്പം രേഖപ്പെടുത്തി.

ജനുവരിയില്‍ 6.76 ശതമാനമായിരുന്നു സംസ്ഥാനത്തിന്റെ പണപ്പെരുപ്പ നിരക്ക്. ഫെബ്രുവരിയില്‍ ഇത് 7.31 ശതമാനമായി ഉയരുകയായിരുന്നു. ദേശീയ ശരാശരി ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.6 ശതമാനമാണെന്നിരിക്കെയാണ് ഈ വര്‍ധന വന്നിരിക്കുന്നത്.

ഛത്തീസ്ഗഡ് (4.9%), കര്‍ണാടക (4.5%), ബിഹാര്‍ (4.5%), ജമ്മു കശ്മീര്‍ (4.3%) തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടുപിന്നില്‍.

2024 ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്തിന്റെ പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്കിന്റെ ടോളറന്‍സ് പരിധിയായ 2-6 ശതമാനം കവിഞ്ഞിരുന്നു.

വിലക്കയറ്റം മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത് കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളാണ്.

നിലവിൽ ഗ്രാമീണ കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക് 8.01 ശതമാനവും നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പ നിരക്ക് 5.94 ശതമാനവുമാണ്.

ഭക്ഷണം, വ്യക്തിഗത പരിചരണം, വിദ്യാഭ്യാസ, ആരോഗ്യ ചെലവുകള്‍ എന്നിവയിലെ വര്‍ധന കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിപ്പിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ആറ് വിഭാഗമായി തിരിച്ച് (സാധനങ്ങളുടെയും സേവനങ്ങളുടെയും ഗ്രൂപ്പുകള്‍) വിലകളെ അടിസ്ഥാനമാക്കിയാണ് എന്‍എസ്ഒ പണപ്പെരുപ്പ നിരക്ക് നിർണയിക്കുന്നത്.

ഭക്ഷണം, പാനീയങ്ങള്‍, പാന്‍, പുകയില, ലഹരിവസ്തുക്കള്‍, വസ്ത്രങ്ങളും പാദരക്ഷകളും, ഭവനനിര്‍മ്മാണം, ഇന്ധനവും വെളിച്ചവും, പലവക എന്നിവയാണ് പണപ്പെരുപ്പ നിരക്ക് നിർണയിക്കുന്നവ.

കഴിഞ്ഞ വര്‍ഷത്തെ ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മാസം ഭക്ഷണ, പാനീയങ്ങളുടെ വിലക്കയറ്റത്തില്‍ 8.9 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

‘പലവക’ 8.7 ശതമാനം, നഗരപ്രദേശങ്ങളിലെ വാടക വിലയുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുന്ന ‘ഭവന സെക്ടര്‍’ 1.8 ശതമാനം, വസ്ത്രങ്ങളും പാദരക്ഷകളും 1.5 ശതമാനം, പാന്‍, പുകയില, ലഹരിവസ്തുക്കള്‍ 1.5 ശതമാനം എന്നിങ്ങനെയാണ് മറ്റു ചില വിഭാഗങ്ങളില്‍ വന്ന വിലക്കയറ്റത്തിന്റെ തോത്.

കേരളത്തില്‍, പച്ചക്കറികള്‍, പഴങ്ങള്‍, മാംസം എന്നിവ ഭക്ഷണ, പാനീയങ്ങളുടെ വിഭാഗത്തില്‍ വര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്.

മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനം സത്യമായാൽ ഇന്ത്യയുടെ റേഞ്ച് മാറും; 3 വർഷത്തിനകം ജർമനിയെ മറികടക്കും

0

ന്യൂഡല്‍ഹി: 2028 ന് മുമ്പ് ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പദ് വ്യവസ്ഥ ആയേക്കുമെന്ന് റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയാണ് ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പദ്‌വ്യവസ്ഥയാകുമെന്ന പ്രവചനം നടത്തിയിരിക്കുന്നത്.

2023ല്‍ തന്നെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 3.5 ട്രില്യണ്‍ ഡോളറായി വളര്‍ന്നിരുന്നു. 2026 ൽ അത് 4.7 ട്രില്യണ്‍ ഡോളറായി മാറുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതോടെ അമേരിക്ക, ചൈന, ജര്‍മനി എന്നിവയ്ക്ക് പിന്നില്‍ നാലാമത്തെ സാമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും.

2028ല്‍ ജര്‍മനിയെ പിന്തള്ളുമെന്നും 5.7 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ എന്ന രീതിയില്‍ മൂന്നാമത്തെ വലിയ സാമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നുമാണ് റിപ്പോർട്ട്. മോര്‍ഗന്‍സ്റ്റാന്‍ലിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവിലെ പോലെ വളര്‍ച്ച തുടര്‍ന്നാല്‍ 2035 ആകുമ്പോഴേക്കും ഇന്ത്യ 6.6 ട്രില്യണ്‍ ഡോളര്‍ എക്കണോമി ആയി മാറും. 1990-ല്‍ ഇന്ത്യ ലോകത്തെ 12-ാമത്തെ മാത്രം സാമ്പദ്‌വ്യവസ്ഥയായിരുന്നു.

പത്ത് വര്‍ഷത്തിനപ്പുറം 2000 ആയപ്പോഴേക്കും ഇന്ത്യ 13-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. പിന്നീട് 2020 ആപ്പോഴേക്കും ഇന്ത്യ ഒമ്പതാമത്തെ വലിയ സാമ്പദ്‌വ്യവസ്ഥയായി മാറി. 2023 ൽ ലോകത്തെ അഞ്ചാമത്തെ സാമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി.

മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനങ്ങള്‍ പ്രകാരം 2029 ൽ ആഗോള ജി.ഡി.പിയുടെ 3.5 ശതമാനം മുതല്‍ 4.5 ശതമാനം വരെ ഇന്ത്യയുടെ സംഭാവനയാകും.

ജനാധിപത്യം, ജനസംഖ്യ, അടിസ്ഥാന സൗകര്യ വികസനം, സംരംഭങ്ങള്‍ തുടങ്ങുന്നവരുടെ എണ്ണം കൂടുന്നത് തുടങ്ങി നിരവധി കാരണങ്ങളാണ് ഇന്ത്യയുടെ കുതിപ്പിന് ചാലകശക്തിയായി മാറുന്നത്.

ഇത് മാത്രമല്ല, ഇന്ത്യ ലോകത്തിലേറ്റവും വലിയ ഉപഭോക്തൃവിപണിയായി മാറുമെന്നും നിര്‍മാണ മേഖലയാകും ഇന്ത്യന്‍ ജിഡിപിയില്‍ പ്രധാന പങ്ക് വഹിക്കുകയെന്നും മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോർട്ടിൽ പറയുന്നു.

എ ആർ റഹ്മാൻ ആശുപത്രിയിൽ: ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

0

എ ആര്‍ റഹ്മാൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഇന്ന് രാവിലെ 7.10ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്.

നെഞ്ചുവേദന മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ നിലവിൽ ആശങ്കവേണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

ഇസിജി, എക്കോകാര്‍ഡിയോഗ്രാം, ആന്‍ജിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. പരിശോധന നടക്കുകയാണെന്നും എആര്‍ റഹ്മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ലണ്ടനിലായിരുന്ന എആര്‍ റഹ്മാൻ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്.

ഇതുസംബന്ധിച്ച് അപ്പോളോ ആശുപത്രി വൈകാതെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കും എന്നാണ് കരുതുന്നത്. അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് എആര്‍ റഹ്മാനെ പരിശോധിക്കുന്നത്.

മദ്യലഹരിയിൽ യുവതിയുടെ വീട്ടിൽ യുവാവിന്റെ അക്രമം: സ്ഥലത്തെത്തിയ എസ്.ഐ.യ്ക്കും മർദ്ദനം

വിഴിഞ്ഞം അടിമലത്തുറയിൽ മദ്യലഹരിയിലായ യുവാവ് യുവതിയുടെ വീട്ടിൽക്കയറി അസഭ്യം പറയുകയും കോഴിക്കൂട് അടിച്ചു തകർക്കുകയും ചെയ്തു. അതിക്രമം ഭയന്ന് യുവതി വിഴിഞ്ഞം പോലീസ് സ്‌റ്റേഷനിൽ അറിയിച്ചു. തുടർന്ന് സ്ഥലതെത്തിയ പോലീസ് സംഘത്തിലെ എസ്.ഐ.യെയും യുവാവ് ഉപദ്രവിച്ചു.

രക്ഷപ്പെടാൻ ശ്രമിച്ച അടിമലത്തുറ സ്വദേശി റോയിയെ(28) വിഴിഞ്ഞം പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്തു. ജീപ്പിനുളളിൽ കയറ്റിയപ്പോൾ ഇയാൾ സീറ്റുകളും വലിച്ചു കീറിയെന്ന് പോലീസ്.

യുവതിയുടെ വീട്ടിൽക്കയറി അതിക്രമം കാണിച്ചതിനും എസ്.ഐ ഉപദ്രവിച്ചതിനും സർക്കാർ മുതലുകൾ നശിപ്പിച്ചതിനും ഇയാൾക്കെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

എസ്.ഐ.മാരായ സുജിത് ചന്ദ്രദാസ്, എസ്.ഐ.ദിനേശ്, പ്രശാന്ത്, സേവ്യർ, എസ്.സി.പി.ഒ. ഗോഡ് വിൻ, സി.പി.ഒ. ധനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്..

എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്‍കി; മലപ്പുറത്ത് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി

മലപ്പുറം: എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്‍കി എന്നാരോപിച്ച് മലപ്പുറത്ത് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. മലപ്പുറം ഒതുക്കുങ്ങലിലാണ് സംഘർഷമുണ്ടായത്. ഒതുക്കുങ്ങല്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം.

ഏറ്റുമുട്ടലിനു പിന്നാലെ പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. വിവരം അറിഞ്ഞെത്തിയ തങ്ങള്‍ക്ക് മുന്നില്‍ വെച്ചും യുവാക്കള്‍ അടിപിടിയുണ്ടായെന്ന് ഒതുക്കുങ്ങള്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീം പ്രതികരിച്ചു. പമ്പിന്റെ മുന്നില്‍ വച്ച് മൂന്ന് പേര് അടികൂടുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നാട്ടുകാർ യുവാക്കളെ തടഞ്ഞു നിര്‍ത്തി കാര്യം തിരക്കിയപ്പോൾ എംഡിഎംഎ എന്ന് പറഞ്ഞ് കര്‍പ്പൂരം നല്‍കി എന്നാണ് മറുപടി നൽകിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി യുവാക്കളെ ചോദ്യം ചെയ്തു. പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് മേല്‍വിലാസമുള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം യുവാക്കളെ വിട്ടയച്ചു എന്നും അബ്ദുല്‍ കരീം പറഞ്ഞു.

കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകന് ദാരുണാന്ത്യം

കണ്ണൂർ: വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു. കണ്ണൂർ ഇരിട്ടിയി പുന്നാട് വെച്ചാണ് അപകടമുണ്ടായത്. ഉളിയിൽ സ്വദേശിയും മാപ്പിളപ്പാട്ട് ഗായകനുമായ ഫൈജാസ് ഉളിയിൽ (38) ആണ് മരിച്ചത്. കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി പുന്നാട് ടൗണിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് കാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് പുറത്തെടുത്തത്. പിന്നാലെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വ്‌ളോഗര്‍ ജുനൈദിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം: ബൈക്കപകടത്തിൽപ്പെട്ട് മരിച്ച വ്‌ളാഗര്‍ ജുനൈദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. രക്തസ്രാവത്തെ തുടര്‍ന്നുന്നുണ്ടായ ശ്വാസതടസ്സമാണ്‌ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ജുനൈദിന്റെ കണ്ണിനു താഴെയായി സാരമായി പരിക്കേറ്റിരുന്നു,

യുവാവിന്റെ തലയോട്ടിക്കും ചെറിയ പൊട്ടലുണ്ടായി. ഇതേ തുടര്‍ന്ന് മൂക്കിലേക്കും ശ്വാസനാളത്തിലേക്കും രക്തമിറങ്ങി ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഇതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അപകട സ്ഥലത്ത് രക്തം വാര്‍ന്ന നിലയില്‍ ഏറെ നേരം ജുനൈദ് കിടന്നിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് 5.20 ഓടെയായിരുന്നു ജുനൈദിനു അപകടം സംഭവിച്ചത്. കേസിന്റെ ഭാഗമായി മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് വഴിക്കടവിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ വെച്ചാണ് അപകടമുണ്ടായത്. റോഡിന് സമീപമുള്ള മണ്‍കൂനയില്‍ ജുനൈദിന്റെ ബൈക്ക് ഇടിച്ച് മറിയുകയായിരുന്നു.

error: Content is protected !!