web analytics

ഇനി പൈസ തരാതെ ഡീസലടിക്കില്ലെന്ന് പമ്പുടമകള്‍ : ഇന്ധനത്തിന് കാശില്ലാതെ പൊലീസ് വാഹനങ്ങൾ

പണം നല്‍കാതെ ഇന്ധനം ഇല്ലെന്ന നിലപാട് കടുപ്പിച്ച് പമ്പുടമകൾ . ഇന്ധന കുടിശ്ശിക വര്‍ദ്ധിച്ചതോടെ നിരത്തിലിറക്കാനാകാതെ പൊലീസ് വാഹനങ്ങള്‍ പ്രതിസന്ധിയിലായി. ഡീസല്‍ അടിച്ച വകയില്‍ പമ്പുകള്‍ക്ക് രണ്ട് മാസം മുതല്‍ ഒരുവര്‍ഷത്തെ കുടിശ്ശികയാണ് നല്‍കാനുള്ളത്. ഇന്ധനം ലഭിക്കാതെ വന്നതോടെ പലയിടങ്ങളിലും രാത്രികാല പട്രോളിംഗ് നിര്‍ത്തി.നല്‍കാനുള്ള കുടിശ്ശിക ഭീമമായതോടെയാണ് പമ്പുടമകള്‍ നിലപാട് കടുപ്പിച്ചത്. അടിച്ച ഇന്ധനത്തിന് പണം നല്‍കാതെ വന്നതോടെ പൊലീസ് വാഹനങ്ങള്‍ പലതും പാര്‍ക്കിംഗിലാണ്.

രണ്ടു മാസം മുതല്‍ ഒരു വര്‍ഷം വരെ കുടിശ്ശിക നല്‍കാനുണ്ട്. തിരുവനന്തപുരം റൂറല്‍ മേഖലയിലെ കണക്കെടുത്താല്‍ കിളിമാനൂരില്‍ മാത്രം രണ്ടു പമ്പുകള്‍ക്ക് നല്‍കാനുള്ളത് 10 ലക്ഷം, ആറ്റിങ്ങള്‍ ആറു ലക്ഷം, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് 10 ലക്ഷം വീതം. ഇങ്ങനെ പോകുന്നു കണക്കുകള്‍. ഇന്ധനം ലഭിക്കാതെ വന്നതോടെ പലയിടങ്ങളിലും രാത്രികാല പട്രോളിംഗ് നിര്ത്തി. അടിയന്തര ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളുമാണ് ഉപയോഗിക്കുന്നത്. കൈയില്‍ നിന്ന് പണം എടുത്ത് വണ്ടി ഓടുന്ന സ്‌റ്റേഷനുകളുമുണ്ട്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് പ്രശന പരിഹാരം കണ്ടില്ലെങ്കില്‍ പൊലീസിന്റെ ദൈനംദിന പ്രവര്‍ത്തികളെ അടക്കം പ്രതികൂലമായി ബാധിക്കും.

Read Also : മഴ കനക്കും; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ മുന്നോടിയായി തിരുവനന്തപുരം...

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം കൊല്ലം: കൊല്ലത്ത് ജീവനൊടുക്കിയ യുവതിയുടെ ഹൃദയഭേദകമായ ഫോൺസംഭാഷണം പുറത്ത്. ശൂരനാട്...

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്ന് നാളെയും...

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി യുഡിഎഫ്

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി...

ബിജെപി പേടിയിൽ സിപിഎം മുഖപത്രം

ബിജെപി പേടിയിൽ സിപിഎം മുഖപത്രം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ രാഹുൽ ഗാന്ധിയുടെ ഹരിയാന...

Other news

ഥാറും ബുള്ളറ്റും ഓടിക്കുന്നവർക്ക് ക്രിമിനൽ മനോഭാവം ; ഡിജിപി വിവാദത്തിൽ

ഥാറും ബുള്ളറ്റും ഓടിക്കുന്നവർക്ക് ക്രിമിനൽ മനോഭാവം ; ഡിജിപി വിവാദത്തിൽ ചണ്ഡിഗഢ്: "ഥാറും...

മുല്ലപ്പൂ ഓർമകൾ വീണ്ടും; സ്വയം ട്രോളി നവ്യ നായർ

വീണ്ടും സെൽഫ് ട്രോൾ പോസ്റ്റ് പങ്കുവച്ച് നടി നവ്യ നായർ. സ്വന്തം...

ബിഗ് ബോസ് സീസൺ 7: ആരായിരിക്കും കിരീടം ചൂടുക

ബിഗ് ബോസ് സീസൺ 7: ആരായിരിക്കും കിരീടം ചൂടുക ബിഗ് ബോസ് സീസൺ...

ഗണഗീതത്തിന് പകരം ദേശീയ ഗാനം പാടിയിരുന്നുവെങ്കിൽ

ഗണഗീതത്തിന് പകരം ദേശീയ ഗാനം പാടിയിരുന്നുവെങ്കിൽ തിരുവനന്തപുരം: എറണാകുളം–ബെംഗളൂരു വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനം...

പിഴയില്ലാതെ വിസ ,പെർമിറ്റ് നടപടികൾ പൂർത്തിയാക്കാം; പ്രവാസികൾക്ക് അവസരമൊരുക്കി ഒമാൻ

മസ്കത്ത്: ഒമാനിലെ പ്രവാസികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിസയുമായി ബന്ധപ്പെട്ട രേഖകളുടെ...

നാളെ മുതൽ കേരളത്തിലെ കാലാവസ്ഥ മാറും

നാളെ മുതൽ കേരളത്തിലെ കാലാവസ്ഥ മാറും തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img